Tuesday, February 7, 2023

ഐ .ഇ.ഡി.സി -സഹവാസക്യാമ്പ് 2022-23

സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്രശിക്ഷ കേരളം, അറക്കുളം ബി.ആര്‍.സി യും ഗ്രീന്‍വാലി ഡവലപ്പമെന്‍റ് സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ ഭിന്നശേഷി വിഭാഗം കുട്ടികള്‍ക്ക് വേ???ി ദ്വിദിന സഹവാസ ക്യാമ്പ് " ചങ്ങാതിക്കൂട്ടം" 30/12/2022-ാം തീയതി തടിയമ്പാട് മരിയ സദന്‍ അനിമേഷന്‍ സെന്‍ററില്‍ തുടക്കം കുറിച്ചു. ഭിന്നശേഷി കുട്ടികള്‍ 20, ജനറല്‍ കുട്ടികള്‍ 10, ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കളും, ബി.ആര്‍.സി പ്രവര്‍ത്തകരും 20 ,ആകെ 50 പേര്‍ ഇങ്ങനെയായിരുന്നു ക്യാമ്പിന്‍റെ പങ്കാളിത്തം.

ഭിന്നശേഷിക്കാരായ കുട്ടികളുടെ വിവിധങ്ങളായ കഴിവുകളും നൈപുണികളും പരിപോഷിപ്പിക്കുന്നതിനുള്ള അവസരം ഒരുക്കുക. എല്ലാ കുട്ടികള്‍ക്കും വൈവിധ്യങ്ങളായ കഴിവുകള്‍ ഉെ???ന്ന് തിരിച്ചറിഞ്ഞ് അവര്‍ക്കാവശ്യമായ പിന്തുണ നല്‍കുന്നതിന് രക്ഷിതാക്കളെയും സമൂഹത്തേയും ശാക്തീകരിക്കുക, കളികളിലൂടെയും ആഹ്ലാദകരമായ സംഘപ്രവര്‍ത്തനങ്ങളിലൂടെയും കുട്ടികളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചുകൊ???് പഠനത്തില്‍ മുന്നേറുന്നതിനുള്ള അവസരം ഒരുക്കുക, പോഷക സമൃദ്ധവും വിഷരഹികവുമായ ഭക്ഷണവുമാണ് ആരോഗ്യസംരക്ഷണത്തിന് ഉത്തമമെന്ന തിരച്ചറിവ് ഉ???ാക്കുക. കിടപ്പിലായ കുട്ടികളുടെ സാമൂഹ്യപങ്കാളിത്തം ഉറപ്പാക്കുക എന്നിവ ആയിരുന്നു ഈ ദ്വിദിന സഹവാസക്യാമ്പിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍,.

ഫ്ളാഷ് മോബോടുകൂടി കുട്ടികളുടെ പ്രതിനിധിയായി ജി.വി.എച്ച്.എസ്.എസ് വാഴത്തോപ്പിലെ നിതിന്‍ ബിനോയി ദീപം തെളിച്ച് ക്യാമ്പിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. അറക്കുളം ബി.ആര്‍.സി ട്രയിനര്‍ ജാസ്മിന്‍ ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഗ്രീന്‍ വാലി ഡവലപ്പ്മെന്‍റ് സെക്രട്ടറി റവ. ഫാദര്‍ ജോബിന്‍ പ്ലാച്ചേരിപ്പുറത്ത് മുഖ്യപ്രഭാക്ഷണം നടത്തി. സി.ജിജി വെളിമ്പായില്‍, സ്പെഷ്യല്‍ എജ്യുക്കേറ്റേഴ്സുമാരായ നോബിള്‍ ഫ്രാന്‍സീസ്, മായ റ്റി.റ്റി എന്നിവര്‍ പ്രസംഗിച്ചു. പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും ബാഡ്ജ് നല്‍കിയാണ് സ്വീകരിച്ചത്. ക്യാമ്പില്‍ ഹരിത ചട്ടങ്ങള്‍ പാലിച്ചാണ് ഹാളലങ്കാരവും ഓരോ പ്രവര്‍ത്തനങ്ങളും നടത്തിയത്.

ഇന്നേ ദിവസം പത്ത് മണി മുതല്‍ രജിസ്ട്രേഷന്‍ ആരംഭിത്തു. ക്യാമ്പിനെ കുറിച്ചും ക്യാമ്പിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും സ്പെഷ്യല്‍ എജ്യുക്കേറ്റര്‍ മിനു ജേക്കബ് വിശദീകരണം നല്‍കി.

കുട്ടികളില്‍ താളബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടുകൂടി അഭിനയ ഗാനത്തിലൂടെ ക്യാമ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു കാടിന്‍റെ അന്തരീക്ഷവും മറ്റൊരു ഭാഗത്ത് ഗ്രാമത്തിന്‍റെ അന്തരീക്ഷവും സാന്‍ട്രേയില്‍ ഒരുക്കിക്കൊണ്ട് ഒരു കൂട്ടപ്പാട്ടിലൂടെ കാട്ടിലെ ജീവികളുടേയും നാട്ടിലെ ജീവികളുടേയും ശബ്ദം  അനുകരിച്ചു കൊണ്ട്, സ്വയം പരിചയപ്പെടലും ഗ്രൂപ്പ് തിരിയലും നടന്നു. തുടര്‍ന്ന് റ്റീ ബ്രേക്കിനായി പിരിഞ്ഞു.

തുടര്‍ന്ന കൂട്ടപ്പാട്ടിലൂടെ ര???് ഗ്രൂപ്പുകളായി തിരിഞ്ഞതില്‍ ഒരു ഗ്രൂപ്പിന് ഹാപ്പി ഡ്രിങ്ക്സും അടുത്ത ഗ്രൂപ്പിന് കരവിരുതിലൂടെയും കടന്നു പോയി. ഇതില്‍ ഹാപ്പി ഡ്രിംങ്സില്‍ കുട്ടികളുടെ ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ പരിചയപ്പെടുത്തുക, ജങ്ക് ഫുഡ്, കൃത്രിമ പാനീയങ്ങളോടുള്ള അമിതപ്രതിപത്തി കുറക്കുക എന്നിവയായിരുന്നു ഈ സെക്ഷന്‍റെ ലക്ഷ്യങ്ങള്‍. മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള പ്രാവീണ്യം ഉറപ്പ് വരുത്തി കുട്ടികളെയും രക്ഷിതാക്കളെയും സ്വയം പര്യാപ്തതയില്‍ എത്തിക്കുന്നതിനുള്ള പിന്തുണ നല്‍കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. പിന്നീട് ഉച്ച ഭക്ഷണത്തിനായി എല്ലാവരും പിരിഞ്ഞു. തുടര്‍ന്ന് ഉച്ചഭക്ഷണത്തിന് ശേഷവും ഹാപ്പി ഡ്രിങ്ക്സും കരവിരുതും തുടങ്ങി. തുടര്‍ന്ന് തീയേറ്റര്‍ ക്യാമ്പിലൂടെ കുട്ടികള്‍ക്ക് ആനന്ദകരമായ അനുഭവങ്ങള്‍ നല്‍കാന്‍ സാധിച്ചു. തീയേറ്റര്‍ ക്യാമ്പിലൂടെ ബഹുമുഖ ബുദ്ധിവികാസം ഉറപ്പ് വരുത്തുന്നതിനും പഠനപ്രവര്‍ത്തനങ്ങള്‍ എങ്ങനെ ആനന്ദകരമായ അനുഭവങ്ങള്‍ ആക്കി മാറ്റാം എന്നുള്ളതാണ് ഈ പ്രവര്‍ത്തനങ്ങളിലൂടെ ലക്ഷ്യം വച്ചിരുന്നത്.ഈ സെക്ഷന്‍ നടക്കുന്ന സമയത്ത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി രാജി ചന്ദ്രന്‍ ക്യാമ്പ് സന്ദര്‍ശിച്ചു. തുടര്‍ന്ന് ടീ ബ്രേക്കിന് ശേഷം പഴം, പച്ചക്കറി, പൂക്കളി നടത്തുകയും കുട്ടികളെ ഗ്രൂപ്പികളായി തിരിച്ച് പരിസര നടത്തിനായി വിടുകയും ചെയ്തു. പരിസര നടത്തത്തിലൂടെ കുട്ടികള്‍ ശേഖരിച്ച ഇലകള്‍, പൂക്കള്‍, കായ്കള്‍ എന്നിവ ഉപയോഗിത്തുള്ള ആല്‍ബം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. 6 മണി മുതല്‍ 6.30 വരെ വ്യക്തിഗത സമയം ആയിരുന്നു. പിന്നീട് കുട്ടികള്‍ തയ്യാറാക്കിയ ആല്‍ബത്തിന്‍റെ പ്രകാശനം നടന്നു. ആല്‍ബപ്രകാശനം റവ. ഫാദര്‍ ജോബിന്‍ പ്ലാച്ചേരിപ്പുറത്ത് നിര്‍വ്വഹിച്ചു.

7 പി.എം മുതല്‍ 8 മണി വരെ കലാസന്ധ്യ, എട്ട് പി.എം മുതല്‍ രാത്രി ഭക്ഷണം, തുടര്‍ന്ന് ക്യാമ്പ് ഫയറോട് കൂടി 9 മണിക്ക് ഇന്നത്തെ(30/12/2022) പ്രോഗ്രാമുകള്‍ അവസാനിച്ചു.

31/12/2022 ന് 7 എ.എം ന് പ്രഭാതഭക്ഷണത്തോടുകൂടി ര???ാം ദിവസത്തെ ക്യാമ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് പ്രഭാകഭക്ഷണത്തിനു ശേഷം ഗ്രൂപ്പ് പ്രവര്‍ത്തനമായ സ്കിറ്റിലൂടെ കടന്നുപോയി. ലഹരിവിരുദ്ധ കേരളം, സാമൂഹ്യ ഉള്‍ച്ചേര്‍ക്കല്‍ എന്നീ ആശയങ്ങളിലൂന്നിയുള്ള സ്കിറ്റ് അവതരണമായിരുന്നു. ശേഷം 10 - 11 മണി വരെ സുജോക്ക് ട്രീറ്റ്മെന്‍റിനെ കുറിച്ച് ശ്രീമതി സുബി സിബി പ്ലാത്തോട്ടത്തില്‍(രക്ഷിതാവ്) ക്ലാസ് നയിച്ചു. ടീ ബ്രേക്കിന് ശേഷം സി. ജിജി നയിച്ച മോട്ടിവേഷണല്‍ ക്ലാസായിരുന്നു. തുടര്‍ന്ന് കുട്ടികളുടെ ആക്ടിവിറ്റികള്‍ക്കിടയില്‍ എടുത്ത ഫോട്ടോസ് പ്രോജക്ടറിലൂടെ പ്രദര്‍ശിപ്പിക്കുകയും അതോടൊപ്പം കുട്ടികളുടെയും രക്ഷിതാക്കളുടെയും ക്യാമ്പിനെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ പറയിപ്പിക്കുകയും ചെയ്തു. ഇന്നേദിവസം വി???ും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി രാജി ചന്ദ്രന്‍ ക്യാമ്പില്‍ എത്തുകയും കുട്ടികള്‍ക്കൊപ്പം പുതുവത്സര കേക്ക് മുറിച്ചാഘോഷിച്ചു. തുടര്‍ന്ന് കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണ ഉദ്ഘാടനം ബ്ലോക്ക് പ്രസിഡന്‍റ് നിര്‍വ്വഹിച്ചു. കൂടാതെ വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്‍റും പഞ്ചായത്തംഗങ്ങളും ക്യാമ്പ് സന്ദര്‍ശിക്കുകയും കുട്ടികള്‍ക്കൊപ്പം പുതവത്സര കേക്ക് മുറിക്കുകയും ചെയ്തു. 1 പി.എം ന് ഉച്ചഭക്ഷണത്തിന് ശേഷം സമാപന സമ്മേളനത്തില്‍ ഗ്രീന്‍ വാലി സെക്രട്ടറി റവ. ഫാദര്‍ ജോബിന്‍ പ്ലാച്ചേരിപുറത്ത് പച്ചക്കറി തൈവിതരണം നടത്തുകയും ചെയ്തു. ദ്വിദിന സഹവാസ ക്യാമ്പിന് സമാപനം കുറിച്ചു.








No comments:

Post a Comment

ഇന്‍ക്ല്യൂസീവ് എജ്യുക്കേഷന്‍ - കലാ കായികം

  കേരള സര്‍ക്കാര്‍,പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്രശിക്ഷ കേരളം ഇടുക്കിയുടെ ആഭിമുഖ്യത്തില്‍ അറക്കുളം ബി.ആര്‍.സി യില്‍ ഉള്‍ച്ചേര്‍ക്കല്‍ വിദ്യ...