Tuesday, February 7, 2023

ശാസ്ത്രപഥം


സമഗ്രശിക്ഷാ കേരളയുടെ ആഭിമുഖ്യത്തില്‍ YIPയും കെ ഡിസ്കുമായി ചേര്‍ ന്ന് 8 മുതല്‍ 12 വരെ ക്ലാസുകളിലെ കുട്ടികള്‍ക്കായി വിഭാവനം ചെയ്തിട്ടുള്ള പ്രശ്നപരിഹാര ഇന്നോവേഷന്‍ പ്രോഗ്രാമാണ് ശാസ്ത്രപഥം. അറക്കുളം ബി.ആര്‍.സി പരിധിയിലെ സെക്കന്‍ററി, ഹയര്‍സെക്കന്‍ററി വിഭാഗത്തിലെ സയന്‍സ് കോര്‍ഡിനേറ്റര്‍മാരെ ഉള്‍പ്പെടുത്തി 15/11/2022 രാവിലെ 10 എ.എം ന് അറക്കുളം ബി.ആര്‍.സി ഹാളില്‍ വച്ച് ശാസ്ത്രപഥം ഏകദിനപരിശീലന പരിപാടി നടന്നു.  അറക്കുളം ബി.ആര്‍.സി ട്രെയിനര്‍ ശ്രീമതി ജാസ്മിന്‍ ജോസഫ്, സി.ആര്‍.സി.സി ആതിര പി.എസ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ഇന്‍സ്റ്റിറ്റ്യൂഷന്‍ രജിസ്ട്രേഷന്‍റെയും ആശയസമര്‍പ്പണത്തിന്‍റെയും മറ്റു വിവരങ്ങളെല്ലാം പ്രോഗ്രാമില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. അറക്കുളം ബി.ആര്‍.സി യുടെ കീഴിലുള്ള എച്ച്.എസ്, എച്ച്.എസ്.എസ് സ്കൂളുകളില്‍ നിന്നുമായി 7 അധ്യാപകര്‍ പങ്കെടുത്തു.






No comments:

Post a Comment

ഇന്‍ക്ല്യൂസീവ് എജ്യുക്കേഷന്‍ - കലാ കായികം

  കേരള സര്‍ക്കാര്‍,പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്രശിക്ഷ കേരളം ഇടുക്കിയുടെ ആഭിമുഖ്യത്തില്‍ അറക്കുളം ബി.ആര്‍.സി യില്‍ ഉള്‍ച്ചേര്‍ക്കല്‍ വിദ്യ...