Tuesday, April 4, 2023

പാദമുദ്ര

 സമഗ്രശിക്ഷ കേരള സ്റ്റാഴ്സ് പദ്ധതിയില്‍ ഉള്‍പ്പെടുന്ന പാദമുദ്രകള്‍ കുട്ടികള്‍ക്കുളള ദ്വിദിന ശില്പശാല ജനുവരി 3,4 തീയതികളിലായി തടിയമ്പാട് മരിയ സദന്‍ അനിമേഷന്‍ സെന്‍ററില്‍ വച്ച് നടന്നു. ശില്പശാലയുടെ ഉദ്ഘാടനം ചരിത്രാധ്യാപിക ശ്രീമതി അമ്പിളി നിര്‍വ്വഹിച്ചു. തുടര്‍ന്ന് പ്രാദേശിക ചരിത്രരചനകളുമായി ബന്ധപ്പെട്ട് ക്ലാസുകള്‍ നടന്നു. കുട്ടികള്‍ തയ്യാറാക്കിയ ചരിത്രരചനകള്‍ വിലയിരുത്തി മെച്ചപ്പെടുത്താനുള്ള നിര്‍ദ്ദേശങ്ങള്‍ കൊടുത്തു. ഫീല്‍ഡ് ട്രിപ്പുമായി ബന്ധപ്പെട്ട് കൊലുമ്പന്‍ സ്മാരകം, പുരാവസ്തു മ്യൂസിയം ഇവ സന്ദര്‍ശിച്ച് കുട്ടികള്‍ മികച്ച ചരിത്ര രചയിതാക്കളാകാനുള്ള ശേഷി കൈവരിച്ചു. 2 ദിവസമായി നടന്ന ശില്പശാലയില്‍ കാരണവര്‍ കൂട്ടം സംഘടിപ്പിച്ചു. 92 വയസ്സായ തോമസ് ചേട്ടന്‍ ഇടുക്കി ഡാമുമായി ബന്ധപ്പെട്ട കഥകള്‍ കുട്ടികള്‍ക്ക് പറഞ്ഞ് കൊടുക്കുകയും , 82 വയസ്സുള്ള മറിയാമ്മ ചേച്ചിയും പഴയകാല അനുഭവങ്ങള്‍ കുട്ടികളുമായി പങ്കുവെയ്ക്കുകയും ചെയ്തു. പ്രാദേശിക ചരിത്രരചനയുമായി ബന്ധപ്പെട്ട് ഹസീന ബീഗം , വിനീത് ചന്ദ്രന്‍ എന്നിവര്‍ ക്ലാസുകള്‍ നയിക്കുകയും ചെയ്തു.









                                           

No comments:

Post a Comment

ഇന്‍ക്ല്യൂസീവ് എജ്യുക്കേഷന്‍ - കലാ കായികം

  കേരള സര്‍ക്കാര്‍,പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്രശിക്ഷ കേരളം ഇടുക്കിയുടെ ആഭിമുഖ്യത്തില്‍ അറക്കുളം ബി.ആര്‍.സി യില്‍ ഉള്‍ച്ചേര്‍ക്കല്‍ വിദ്യ...