വാഴത്തോപ്പ ്പഞ്ചായത്ത്
പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് വാഴത്തോപ്പ് പഞ്ചായത്ത് ഹാളില്‍ 29/11/2022 ചൊവ്വാഴ്ച്ച നടന്നു. വാഴത്തോപ്പ് വൈസ് പ്രസിഡന്‍റ് ശ്രീമതി മിനി ജേക്കബ് അധ്യക്ഷത വഹിച്ച യോഗം പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ ജോര്‍ജ് പോ ള്‍ ഉദ്ഘാടനം ചെയ്തു. ബി.പി.സി ശ്രീമതി സിനി സെബാസ്റ്റ്യന്‍ ശ്രീമതി. സിനി സെബാസ്റ്റ്യന്‍ സ്വാഗതം ആശംസിക്കുകയും,പദ്ധതി വിശദീകരണം ശ്രീ. വിനീത് ചന്ദ്രന്‍ നടത്തുകയും ചെയ്തു. 38 പേര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. വാഴത്തോപ്പ് പഞ്ചായത്തിന്‍റെ പരിധിയില്‍പ്പെടുന്ന 10 സ്കൂളുകളിലെ പ്രഥമാധ്യാപകര്‍, കണ്‍വീനര്‍മാര്‍, പി.ടി.എ പ്രസിഡന്‍റുമാര്‍, എം.പി.ടി.എ അംഗങ്ങള്‍ പഞ്ചായത്ത് അംഗങ്ങള്‍ പഞ്ചായത്ത് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. ചര്‍ച്ച സജീവമായിരുന്നു 26 മേഖലകളെയും ഉള്‍പ്പെടുത്തി പുതിയ ആശയങ്ങളും നിര്‍ദ്ദേശങ്ങളും ചര്‍ച്ചയില്‍ ഉള്‍പ്പെട്ടു.
കുടയത്തൂര്‍ പഞ്ചായത്ത്
പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് കുടയത്തൂര്‍ പഞ്ചായത്ത് പി.ഇ.സി മീറ്റിംഗ് 30/11/2022 ബുധനാഴ്ച്ച രാവിലെ 10.00 എ എം ന് കുടയത്തൂര്‍ പഞ്ചായത്ത് ഹാളില്‍വച്ച് നടന്നു. ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആഷാ റോജി അധ്യക്ഷത വഹിച്ച യോഗം പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി ഉഷാ വിജയന്‍ ഉദ്ഘാടനം ചെയ്തു. അറക്കുളം ബി.ആര്‍.സി ട്രെയിനര്‍ ശ്രീമതി ഹസീന ബീഗം സ്വാഗതം ആശംസിച്ചു. പദ്ധതി വിശദീകരണം സി.ആര്‍.സി കോ-ഓര്‍ഡിനേറ്റര്‍ വിനീത് ചന്ദ്രന്‍ നടത്തി. വിവിധ സ്കൂളുകളില്‍ നിന്നും പ്രഥമാധ്യാപകര്‍, പി.ടി.എ പ്രസിഡന്‍റ്, കണ്‍വീനര്‍മാര്‍, എം.പി.ടി.എ, വിരമിച്ച അധ്യാപകര്‍, പഞ്ചായത്ത് പ്രതിനിധകള്‍ എന്നിങ്ങനെ 25 പേര്‍ പങ്കെടുത്തു.
മുട്ടം പഞ്ചായത്ത്
പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് മുട്ടം പഞ്ചായത്തിലെ ജനകീയ ചര്‍ച്ച മുട്ടം പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ വെച്ച് 22/11/22 ചൊവ്വ രാവിലെ 10.30 ന് നടന്നു. മുട്ടം പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി. ഷൈജ ജോമോന്‍ ഉദ്ഘാടനം ചെയ്തു. അധ്യാപകര്‍, പി.ടി.എ പ്രതിനിധികള്‍, സാമൂഹ്യപ്രവര്‍ത്തകര്‍, പഞ്ചായത്ത് ജനപ്രതിനിധികള്‍, ബി.ആര്‍.സി പ്രവര്‍ത്തകര്‍ എന്നിങ്ങനെ 31 പേര്‍ പങ്കെടുത്തു.


No comments:
Post a Comment