Tuesday, February 7, 2023

ഭിന്നശേഷി വാരാചരണം

സമഗ്രശിക്ഷാ കേരളം അറക്കുളം ബി.ആര്‍.സി യുടെ നേതൃത്വത്തില്‍ ഭിന്നശേഷി വാരാചരണവുമായി ബന്ധപ്പെട്ട് നടത്തിയ(കരുതല്‍) ഭിന്നശേഷി വാരാചരണ സന്ദേശറാലി മുട്ടം കോടതി പടിയില്‍ തുടക്കം കുറിച്ചു. ബഹു. പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി ഷൈജ ജോമോന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ആരോഗ്യ സ്ന്‍റാന്‍റിംഗ് കമ്മിറ്റി ചെയര്‍ പേഴസണ്‍ ശ്രീമതി മേഴ്സി ദേവസ്യ,വികസന കാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍ പേഴസണ്‍ ശ്രീമതി ഷേര്‍ലി അഗസ്റ്റിന്‍ ക്ഷേമകാര്യ സ്ന്‍റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ അരുണ്‍ ചെറിയാന്‍ വാര്‍ഡ് മെമ്പര്‍മാരായ ശ്രീമതി സൗമ്യ സാജബിന്‍, ശ്രീ ജോസ് ജോസഫ്, ശ്രീമതി ടെസി സതീഷ് , ശ്രീമതി റെന്‍സി സുനീഷ്, ശ്രീ റെജി ഗോപി എന്നിവര്‍ സംസാരിച്ചു. യോഗത്തില്‍ തുടങ്ങനാട് ഹൈസ്കൂള്‍ അധ്യാപകനായ ഫാദര്‍ ജീവന്‍ കദളിക്കാട്ടില്‍ ആശംസകള്‍ അര്‍പ്പിച്ചു. മുട്ടം ഹയര്‍ സെക്കന്‍ററി സ്കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മാസ്റ്റര്‍ ജോസിന്‍ സജി ഫ്ളാഗ് ഓഫ് ചെയ്ത റാലിയില്‍ വിവിധ സ്കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.റോളര്‍ സ്കേറ്റിംഗ്, ഫ്ളാഷ് മോബ് തുടങ്ങിയ പരിപാടികള്‍ സന്ദേശ റാലി കൂടുതല്‍ ആകര്‍ഷകമാക്കി. മുട്ടം പ്രൈവറ്റ് ബസ് സ്ന്‍റാന്‍റില്‍ നടന്ന സമാപന സമ്മേളനത്തില്‍ പഞ്ചായത്ത് പ്രതിനിധികള്‍ ആശംസകള്‍ അര്‍പ്പിക്കുകയും കുട്ടികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്തു.

അറക്കുളം ബി.ആര്‍.സിയുടെ ഭിന്നശേഷി വാരാചരണം നവംബര്‍ 29 മുതല്‍ ഡിസംബര്‍ 3 വരെ തീയതികളിലായി വിവിധ പ്രവര്‍ത്തനങ്ങളോടെ ആരംഭിച്ചു. 29/11/2022 ല്‍ സ്കൂള്‍ എസ്.ആര്‍.ജി എല്ലാ സ്കൂളുകളിലും സ്കൂള്‍ എസ്.ആര്‍.ജി കൂടി ഡിസേബ്ള്‍ഡ് ഡേയോടനുബന്ധിച്ച് സ്കൂളില്‍ നടത്താന്‍ സാധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്തു.
ചിത്രരചന, പോസ്റ്റര്‍ രചന 30/11/2022 ല്‍ 1 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ മുഴുവന്‍ കുട്ടികള്‍ക്കും ഭിന്നശേഷി ദിനവുമായി ബന്ധപ്പെട്ട് സന്ദേശമെത്തിക്കുന്നതിനായി ക്ലാസ് തലത്തില്‍ ടീച്ചറുടെ നേതൃത്വത്തില്‍ പോസ്റ്റര്‍ / ചിത്രരചന മത്സരങ്ങള്‍ നടത്തി. 1,2 ക്ലാസുകളുകളിലെ കുട്ടികള്‍ക്ക് കളറിംഗ്, 4 മുതല്‍ 12 വരെ ക്ലാസിലെ കുട്ടികള്‍ക്ക് പോസ്റ്റര്‍ രചനാമത്സരം എന്നിവയാണ് നടത്തിയത്. മികച്ച നാലെണ്ണം (എല്‍.പി-1, യു.പി- 1, എച്ച്.എസ്- 1, എച്ച്.എസ്.എസ് -1) ബി.ആര്‍.സി കളില്‍ എത്തിക്കുകയും അതില്‍ നിന്ന് ഫസ്റ്റ് കിട്ടിയ കുട്ടിയെ സഹവാസ ക്യാമ്പില്‍ ആദരിക്കുകയും ചെയ്യും.
സ്പെഷ്യല്‍ അസംബ്ലി
01/12/2022 ല്‍ ബി.ആര്‍.സി യുടെ പരിധിയിലിലുള്ള എല്ലാ സ്കൂളുകളിലും ഭിന്നശേഷി ദിനാചരണത്തിന്‍റെ പ്രാധാന്യം ഉള്‍ക്കൊള്ളുന്നതിനായി ഭിന്നശേഷി കുട്ടികള്‍ നേതൃത്വം കൊടുത്ത്കൊണ്ട് സ്പെഷ്യല്‍ അസംബ്ലി സംഘടിപ്പിച്ചു.
ഭിന്നശേഷി ദിനാചരണം(03/12/2022)
പരിമിതികളോട് പോരാടുന്ന ഭിന്നശേഷിക്കാരുടെ സാമൂഹിക പങ്കാളിത്തവും നേതൃത്വപാടവവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ലോകഭിന്നശേഷി ദിനാചരണം ജില്ലാതല ഉദ്ഘാടനം പഞ്ചായത്ത് ടൗണ്‍ ഹാളില്‍ നടന്നു.         ബഹു. വാഴത്തോപ്പ്  ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി. മിനി   ജേക്കബ്  അധ്യാക്ഷത വഹിച്ച യോഗത്തില്‍ എസ്.എസ്.കെ ജില്ലാ പ്രോഗ്രാം ഓഫീസര്‍ ശ്രീ യാസിര്‍ എ കെ സ്വാഗതം ആശംസിച്ചു. ബഹു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി. രാജി ചന്ദ്രന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കുകയും ബഹു. ഇടുക്കി ജില്ലാ സബ് കളക്ടര്‍ ഡോ അരുണ്‍ എസ് നായര്‍ കഅട മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു. വ്യത്യസ്ത മേഖലകളില്‍ അസാധാരണമായ കഴിവ് തെളിയിച്ച കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന തലത്തില്‍ വനിതാ ശിശു വികസന വകുപ്പ് ഏര്‍പ്പെടുത്തിയിരിക്കുന്ന ഉജ്ജ്വല ബാല്യം അവാര്‍ഡ് ഭിന്നശേഷി വിഭാഗത്തി ല്‍  കരസ്ഥമാക്കിയ കുമാരി കുസുമപ്രിയ പ്രകാശിന് ബഹു. ജില്ലാ സബ് കളക്ടര്‍ ഉപഹാരം നല്‍കി ആദരിച്ചു. കിടപ്പിലായ ഭിന്നശേഷി കുട്ടികള്‍ക്ക് സാമ്പത്തിക സഹായം നവോദയ പ്രിന്‍സിപ്പല്‍ ശ്രീ എസ്.ജെ അന്നാശ്ശേരി നല്‍കി. വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ ശ്രീമതി ആലീസ് ജോസ്, മെമ്പര്‍മാരായ ശ്രീമതി നിമ്മി ജയന്‍, ശ്രീമതി ഏലിയാമ്മ ജോയി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. അറക്കുളം ബ്ലോക്ക് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ശ്രീമതി സിനി സെബാസ്റ്റ്യന്‍ കൃതജ്ഞത അര്‍പ്പിച്ചു. തുടര്‍ന്ന് ജനപ്രതിനിധികള്‍ എസ്.പി.സി കേഡറ്റുകള്‍ , അധ്യാപകര്‍ എന്നിവര്‍ ഭിന്നശേഷി കുട്ടികളോടൊപ്പം ബിഗ് ക്യാന്‍വാസ് നിറച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളോടെ ഭിന്നശേഷി ദിനാചരണം സമാപിച്ചു.










No comments:

Post a Comment

ഇന്‍ക്ല്യൂസീവ് എജ്യുക്കേഷന്‍ - കലാ കായികം

  കേരള സര്‍ക്കാര്‍,പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്രശിക്ഷ കേരളം ഇടുക്കിയുടെ ആഭിമുഖ്യത്തില്‍ അറക്കുളം ബി.ആര്‍.സി യില്‍ ഉള്‍ച്ചേര്‍ക്കല്‍ വിദ്യ...