എല്‍.പി വിഭാഗം 3 ,4 ക്ലാസുകളിലെ ഗണിത അധ്യാപകര്‍ക്കായുള്ള 'ഗണിതവിജയം ' അധ്യാപക പരിശീലനം 30/07/2022 ല്‍ എസ്.സി.വി.ജി.എല്‍.പി.എസ് അറക്കുളം സ്കൂളില്‍ വെച്ച് നടന്നു. അറക്കുളം ബി.ആര്‍.സിയുടെ കീഴിലുള്ള വാഴത്തോപ്പ്, മുട്ടം, കുടയത്തൂര്‍, അറക്കുളം എന്നീ പഞ്ചായത്തുകളിലെ 29 എല്‍.പി. സ്കൂളുകളില്‍ നിന്നുമായി 28 അധ്യാപകര്‍ പരിശീലനപരിപാടിയില്‍ പങ്കെടുത്തു.
രാവിലെ 10 മണിക്ക് ആരംഭിച്ച പരിശീലനപരിപാടിയില്‍ ആര്‍.പി.മാരായ വിനീത്, ആതിര, ദീപ്തി, മരിയാറാണി എന്നിവര്‍ നേതൃത്വം വഹിച്ചു.
ഓരോ പ്രവര്‍ത്തനങ്ങളും കുട്ടികള്‍ക്ക് ഗണിതം എങ്ങനെ കളികളിലൂടെയും ലളിതമായും മനസ്സിലാക്കാന്‍ കഴിയും എന്ന രീതിയിലായിരുന്നു മുന്നോട്ട് പോയത്. ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളും വ്യക്തിഗത പ്രവര്‍ത്തനങ്ങളും മികച്ചതാക്കുന്നതില്‍ ഓരോ അധ്യാപകരുടെയും പൂര്‍ണ്ണ പങ്കാളിത്തം ഉണ്ടായിരുന്നു. ഓരോ പ്രവര്‍ത്തനങ്ങളുടെയും അവസാനം അവ ഭിന്നശേഷി കുട്ടികള്‍ക്ക് എങ്ങനെ ചെയ്യാന്‍ കഴിയും എന്നും അവര്‍ക്കായി എന്തൊക്കെ അഡാപ്റ്റേഷന്‍ ആണ് കൊണ്ടുവരേണ്ടതെന്നും സ്പെഷ്യല്‍ എജ്യുക്കേറ്ററായ ദീപ്തി ടീച്ചര്‍ വിശദീകരിക്കുകയുണ്ടായിരുന്നു. വൈകുന്നേരം 4 മണിയോടെ പരിശീലന പരിപാടി അവസാനിച്ചു.
No comments:
Post a Comment