Tuesday, February 7, 2023

ULLSAGANITHAM CLASS 1 TRAINING

  കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ ഒന്നാം ക്ലാസിലെ ഗണിതത്തിന്‍റെ  അടിസ്ഥാന ധാരണകള്‍ കുട്ടികളില്‍ ഉറപ്പ് വരുത്തുന്നതിന് സമഗ്രശിക്ഷ കേരളം നടപ്പിലാക്കുന്ന പരിപാടിയാണ് ഉല്ലാസഗണിതം. സംഖ്യാബോധം, സംഖ്യാവ്യാഖ്യാനം, അടിസ്ഥാന ഗണിതക്രിയകള്‍, സ്ഥാനവില എന്നിവ കുട്ടികളില്‍ ആശയക്കുഴപ്പമുണ്ടാക്കാതെ ഏറ്റവും ലളിതമായ രീതിയില്‍ ഉല്ലാസഗണിതം എന്ന പരിപാടിയില്‍ രൂപകല്പ്പന ചെയ്തിരിക്കുന്നു. അറക്കുളം ബി.ആര്‍.സിയുടെ കീഴില്‍ നടന്ന ഉല്ലാസഗണിതം പരിശീലന പരിപാടിയില്‍ 22 അധ്യാപകര്‍ പങ്കെടുത്തു. 30/07/2022 ശനിയാഴ്ച രാവിലെ 10 എ എം മുതല്‍  എസ്.സി.വി.ജി.എസ്.പി.എസ് സ്കൂളില്‍ വെച്ച് നടന്നു. 4 സ്റ്റേജുകളിലായി നടന്ന പരിശീസന പരിപാടിയില്‍ വളരെ രസകരവും ആസ്വാദ്യകരവുമായ രീതിയില്‍ സംഖ്യാബോധം, സംഖ്യാവ്യാഖ്യാനം, അടിസ്ഥാന ഗണിത ക്രിയകള്‍, സ്ഥാന് വില എന്നിവ ആശയക്കുഴപ്പമില്ലാത്ത രീതിയില്‍ കുട്ടികളിലേക്ക് എങ്ങനെ എത്തിക്കാം എന്നു ള്ള പ്രവര്‍ത്തനങ്ങളായിരുന്നു നടന്നത്. ഈ പരിശീലനത്തിലൂടെ ഉല്ലാസഗണിതം ഹാന്‍ഡ് ബുക്കിലെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടുത്തി കുട്ടികളില്‍ ഗണിതം രസകരമാക്കി തീര്‍ക്കുമെന്ന് ശുഭാപ്തി വിശ്വാസത്തോടെ ക്ലാസ് അവസാനിപ്പിച്ചു.







No comments:

Post a Comment

ഇന്‍ക്ല്യൂസീവ് എജ്യുക്കേഷന്‍ - കലാ കായികം

  കേരള സര്‍ക്കാര്‍,പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്രശിക്ഷ കേരളം ഇടുക്കിയുടെ ആഭിമുഖ്യത്തില്‍ അറക്കുളം ബി.ആര്‍.സി യില്‍ ഉള്‍ച്ചേര്‍ക്കല്‍ വിദ്യ...