ക്ലാസ് 1
വായനച്ചങ്ങാത്തം അധ്യാപക പരിശീലനം (ക്ലാസ് 1) 14/10/2022 എസ്.സി.വി.ജി.എല്‍.പി.എസ് അറക്കുളത്ത് വെച്ച് നടത്തപ്പെട്ടു. ഉപജില്ലയിലെ 28 അധ്യാപകര്‍ പ്രസ്തുത പരിശീലനത്തില്‍ പങ്കെടുത്തു. ട്രൈഔട്ട് നടത്തുന്നതിനായി അതേ സ്കൂളിലെ കുട്ടികളെയും പങ്കാളികളാക്കി. ബി.ആര്‍.സി ട്രെയിനര്‍ ഹസീനബീഗം പി.കെ, സി.ആര്‍.സി.സി വിനീത് ചന്ദ്രന്‍, സ്പെഷ്യല്‍ എജ്യുക്കേറ്റര്‍ മിനു ജേക്കബ് എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. കുട്ടികളോടൊപ്പം തന്നെ രക്ഷിതാക്കള്‍ക്കും പ്രാധാന്യം നല്‍കിയാണ് വായനച്ചങ്ങാത്തം ക്ലാസുകള്‍ നടന്നത്.
ക്ലാസ് 2
ഭാവനയുടെയും സങ്കല്പങ്ങളുടെയും ലോകത്തിലൂടെ വളരെ രസകരമായി കുട്ടികളെ വായനയിലേക്കും എഴുത്തിലേക്കും നയിക്കാന്‍ രക്ഷിതാക്കളെകൂടി പങ്കാളികളാക്കുന്ന സമഗ്രശിക്ഷ കേരളയുടെ സ്വതന്ത്ര വായനാ പരിപാടി പോഷണ പദ്ധതയാണ് വായനച്ചങ്ങാത്തം. അധ്യാപകരോടൊപ്പം രക്ഷിതാക്കള്‍ക്കുകൂടി വായനയില്‍ പങ്കാളികളാകുന്നത്കൊണ്ട് അവരും ഭാവനയുടെയും സങ്കല്‍പ്പങ്ങളുടെയും ലോകത്തിലേയ്ക്ക് നയിക്കപ്പെടും. അതിന്‍റെ തുടര്‍ച്ചയായി രക്ഷിതാക്കളുടെ ജനകീയ രചനോത്സവും പുസ്തകപ്രസാധനവും പ്രാദേശിക പിന്തുണ ലഭിക്കത്തക്കവിധം സര്‍ഗ്ഗാത്മക അവതരണങ്ങളും വായനച്ചങ്ങാത്തം എന്ന പരിപാടികൊണ്ട് ലക്ഷ്യമിടുന്നു.
ഒക്ടോബര്‍ മാസം 17-ാം തീയതി എസ്.സി.വി അറക്കുളത്ത് വെച്ച് 2-ാം ക്ലാസിന്‍റെ വായനാച്ചങ്ങാത്തം പരിപാടി നടന്നു. 25 ഓളം അധ്യാപകര്‍ പങ്കെടുത്തു. ട്രൈഔട്ട് ക്ലാസ് നടത്തുകയും കുട്ടികളുടെയും രക്ഷിതാക്കളുടെയും ഉള്‍പ്പെടുത്തി അവരുടെ സര്‍ഗ്ഗാത്മക രചനകള്‍ പുറത്ത്കൊണ്ട് വരുകയും ചെയ്തു. വായനാച്ചങ്ങാത്തവുമായി ബന്ധപ്പെട്ട് വീടുകളില്‍ നടത്തേണ്ട പ്രവര്‍ ത്തനങ്ങളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. രക്ഷിതാക്കള്‍ സ്വയം വായന നടത്തണമെന്നും കുട്ടികളുടെ വായനയെ മെച്ചപ്പെടുത്താന്‍ ശ്രമിക്കണമെന്നും വായനയില്‍ നിന്ന് പ്രചോദനം ഉള്‍കൊ???് തുടര്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും രക്ഷിതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ക്ലാസ് 3
സ്വാതന്ത്ര്യ വായന പരിപോഷണ പരിപാടിയായ വായനച്ചങ്ങാത്തത്തിന്‍റെ ക്ലാസ് 3 അധ്യാപകര്‍ക്കായുള്ള പരിശീലനം 31/10/2022 രാവിലെ 10 മണി മുതല്‍ എസ്.സി.വി.ജി.എല്‍.പി.എസ് അറക്കുളം സ്കൂളില്‍ വെച്ച് നടന്നു. അറക്കുളം ബി.ആര്‍.സി യുടെ കീഴിലുള്ള വിവിധ എല്‍.പി സ്കൂളുകളില്‍ നിന്നുമായി 24 അധ്യാപകര്‍ പങ്കെടുത്തു. ബി.ആര്‍.സി ട്രെയിനര്‍ ശ്രീമതി ഹസീന ബീ ഗത്തിന്‍റെ നേതൃത്വത്തിന്‍റെ നേതൃത്വത്തില്‍ നടന്ന അധ്യാപക പരിശീലനത്തി ല്‍ എസ്.സി.വി.ജി.എല്‍.പി.എസ് സ്കൂളിലെ 3-ാം ക്ലാസിലെ വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തിയ ട്രൈഔട്ട് ക്ലാസ് സി.ആര്‍.സി കോ-ഓര്‍ഡിനേറ്ററായ ആതിര പി.എസ് നയിച്ചു. സ്പെഷ്യല്‍ എജ്യുക്കേറ്ററായ മിനു ടീച്ചര്‍ ട്രൈ ഔട്ട് ക്ലാസുകളില്‍ നടത്തിയ അഡാപ്റ്റേഷനും, പഠനനേട്ടങ്ങളും വിശദീകരിച്ചു. ഓരോ ഗ്രൂപ്പ് തിരിഞ്ഞ് അധ്യാപകര്‍ പാഠാസൂത്രണം തയ്യാറാക്കി അവതരിപ്പിച്ചു. ശേഷം അന്നത്തെ ക്ലാസിന്‍റെ മുഴുവനായുള്ള വിലയിരുത്തലും നടത്തി. ട്രൈ ഔട്ട് ക്ലാസുകളില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് വായനച്ചങ്ങാത്തവുമായി ബന്ധപ്പെട്ട തുടര്‍പ്രവര്‍ത്തനങ്ങളും നല്‍കുകയു???ായി. രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കുമായുള്ള ഗൂഗിള്‍ മീറ്റും സ്വതന്ത്ര്യ രചനയെ പ്രോത്സാഹിപ്പിക്കുന്ന പ്രവര്‍ത്തങ്ങളും നല്‍കി. രചനാ പുസ്തകം തയ്യാറാക്കുകയും പ്രകാശനം ചെയ്യുന്നതിനുമുള്ള നിര്‍ദ്ദേശം നല്‍കി.
ക്ലാസ് 4
ഭാവനയുടെയും സങ്കല്പങ്ങളുടെയും ലോകത്തിലൂടെ വളരെ രസകരമായി വായനയുടെയും എഴുത്തിന്‍റെയും ലോകത്തേക്ക് രക്ഷിതാക്കളെ കൂടി പങ്കാളികളാക്കുന്ന സ്വതന്ത്രവായന പരിപോഷണ പരിപാടി വായനാ ചങ്ങാത്തം ക്ലാസ് 4 അറക്കുളം ശ്രീ ചിത്തിര വിലാസം എല്‍.പി.സ്കൂളില്‍ വെച്ച് 29/10/2022 -ല്‍ നടന്നു. മഞ്ഞുരുകലോടെ ആരംഭിച്ച പരിശീലനം വിവിധ ഘട്ടങ്ങളിലൂടെ കടന്നു പോയി വായനാ ചങ്ങാത്തം വിലയിരുത്തല്‍ (മുന്‍വര്‍ഷം) നടന്നു. മോഹിതം എന്ന ഭാഗത്തിലെ ട്രൈ ഔട്ട് ക്ലാസ് ട്രൈ ഔട്ട് ക്ലാസ് ട്രെയിനര്‍ ഹസീന ബീഗം എടുത്തു പാഠാസൂത്രണവുമായി ബന്ധിപ്പിക്കുന്ന പാഠാസൂത്രണം തയ്യാറാക്കുകയും ചെയ്തു. ടഞഏ യോഗം കൂടൂകയും രക്ഷിതാക്കള്‍ക്കുള്ള ക്ലാസുകള്‍ നടത്തുകയും ചെയ്തു. കുട്ടികളുടെയും രക്ഷിതാക്കളുടെയും സ്വനന്ത്ര രചനകള്‍ ഉള്‍പ്പടുന്ന രചനാ പുസ്തകം പ്രകാശനം ചെയ്തു.
No comments:
Post a Comment