Tuesday, February 7, 2023

സ്പെഷ്യല്‍ കെയര്‍ തെറാപ്പി സെന്‍റര്‍

 കുടയത്തൂര്‍

കുടയത്തൂര്‍ പഞ്ചായത്തിലെ സ്പെഷ്യല്‍ കെയര്‍ സെന്‍റര്‍ ഉദ്ഘാടനം 01/09/2022 വ്യാഴം 12 മണിക്ക് കുടയത്തൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി ഉഷ വിജയന്‍ നിര്‍വ്വഹിച്ചു. കുടയത്തൂര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.കെ. എന്‍ ഷിയാസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ജി.എച്ച്.എസ്.എസ് കുടയത്തൂര്‍ പ്രിന്‍സിപ്പല്‍ ശ്രീമതി ജിസ് പുന്നൂസ് സ്വാഗതവും സ്കൂള്‍ ഹെഡ്മിസ്ട്രസ് ശ്രീമതി ജീന എം ആശംസകള്‍ അര്‍പ്പിക്കുകയും അറക്കുളം ബി.പി.സി ശ്രീമതി സിനി സെബാസ്റ്റ്യന്‍ പദ്ധതി വിശദീകരണം നടത്തുകയും ട്രയിനര്‍ ഹസീന ബീഗം കൃതഞ്ജത അര്‍പ്പിക്കുകയും ചെയ്തു.

 അറക്കുളം

സ്പെഷ്യല്‍ കെയര്‍ തെറാപ്പി സെന്‍റര്‍ അറക്കുളം പഞ്ചായത്ത്തല ഉദ്ഘാടനം 01/09/2022 വ്യാഴം 2 പി.എം ന് അറക്കുളം പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ വിനോദ് കെ എസ് നിര്‍വഹിച്ചു. ബഹു. ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ ഷിബു ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തില്‍ അറക്കുളം എ.ഇ.ഒ ശ്രീ കെ വി രാജു മുഖ്യാതിഥിയായിരുന്നു. ശ്രീ ചിത്തിര വിലാസം സ്കൂള്‍ ഹെഡ്മിസ്ട്രസ് ശ്രീമതി നിര്‍മ്മലദേവി, പി.റ്റി.എ പ്രസിഡന്‍റ് ഡോ. ദേവദാസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ട്രെയിനര്‍ ഹസീന ബീഗം കൃതജ്ഞത അര്‍പ്പിച്ചു.


മുട്ടം

മുട്ടം പഞ്ചായത്തില്‍ ബി.ആര്‍.സി തല ഉദ്ഘാടനം 01/09/2022 ന് നടന്നു. മുട്ടം ഗവ.ഹയര്‍ സെക്കന്‍ററി സ്കൂളില്‍ വെച്ച് മുട്ടം പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ശ്രീ റെജി ഗോപിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വെച്ച് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ ശ്രീമതി മേഴ്സി ദേവസ്യ സ്പെഷ്യല്‍ തെറാപ്പി കെയര്‍ സെന്‍റര്‍ ഉദ്ഘാടനം ചെയ്തു. അറക്കുളം എ.ഇ.ഒ ശ്രീ കെ വി രാജു മുഖ്യാഥിതി ആയിരുന്നു. മുട്ടം ജി.എച്ച്.എസ്.എസ് പ്രിന്‍സിപ്പാള്‍, ഹെഡ്മാസ്റ്റര്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. മുട്ടം പഞ്ചായത്തിലെ തെറാപ്പി ആവശ്യമുള്ള കുട്ടികളും അവരുടെ മാതാപിതാക്കളും അധ്യാപകരും പരിപാടിയില്‍ പങ്കെടുത്തു.







No comments:

Post a Comment

ഇന്‍ക്ല്യൂസീവ് എജ്യുക്കേഷന്‍ - കലാ കായികം

  കേരള സര്‍ക്കാര്‍,പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്രശിക്ഷ കേരളം ഇടുക്കിയുടെ ആഭിമുഖ്യത്തില്‍ അറക്കുളം ബി.ആര്‍.സി യില്‍ ഉള്‍ച്ചേര്‍ക്കല്‍ വിദ്യ...