SSA IDUKKI
|
|||||||
Survey
consoldation 2018-19
|
|||||||
Survey Consolidation BRC Level…ARAKULAM…
|
|||||||
SINO.
|
Category
|
No.of
Identified
|
No.of enrolled
in school
|
||||
B
|
G
|
T
|
B
|
G
|
T
|
||
1
|
BND
|
33
|
24
|
57
|
33
|
24
|
57
|
2
|
LV
|
108
|
85
|
193
|
108
|
85
|
193
|
3
|
HI
|
13
|
5
|
18
|
13
|
5
|
18
|
4
|
SI
|
21
|
12
|
33
|
18
|
9
|
27
|
5
|
Locomotor disability
|
11
|
6
|
17
|
9
|
4
|
13
|
6
|
Mental illness
|
||||||
7
|
learning disability
|
59
|
38
|
97
|
59
|
38
|
97
|
8
|
cerebral palsy
|
8
|
5
|
13
|
8
|
3
|
11
|
9
|
Autism
|
8
|
1
|
9
|
5
|
0
|
5
|
10
|
Multiple disability
|
4
|
4
|
8
|
4
|
1
|
5
|
11
|
Leprosy Cured persons
|
||||||
12
|
Dwarfism
|
||||||
13
|
MR
|
96
|
59
|
155
|
93
|
54
|
147
|
14
|
Muscular distrophy
|
||||||
15
|
Chronic Neurological Conditions
|
||||||
16
|
Multiple Sclerosis
|
||||||
17
|
Thalassemia
|
||||||
18
|
Hemophilla
|
||||||
19
|
Sickle Cell Disease
|
||||||
20
|
Acid Attack victim
|
||||||
21
|
Parkinsons disease
|
||||||
Total
|
361
|
239
|
600
|
350
|
223
|
573
|
DISABILITY DAY
സ്വാഗത സംഘം
ഭിന്നശേഷി ദിനാചരണത്തിന് മുന്നോടിയായി 19/11/2018 ന് അറക്കുളം ബി.ആര്‍.സിയില്‍ നടന്ന ആലോചനായോഗത്തില്‍ എടുത്ത തീരുമാനമനുസരിച്ച് 21/11/2018 ന് ഐ.എച്ച്.ഇ.പി.ജി.യു.പി.എസ് മൂലമറ്റത്ത് വച്ച് വാര്‍ഡ് മെമ്പര്‍ ടോമി വാളികുടത്തിന്‍റെ അദ്ധ്യക്ഷതയില്‍ ഭിന്നശേഷി ദിനാചരണത്തോട് അനുബന്ധിച്ച് നടക്കേണ്ട വാരാചരണ പരിപാടികളും, ദിനാചരണവിം മുഖ്യ അജണ്ടയാക്കി സ്വാഗത സംഘം കൂടുകയണ്ടായി. വാരാചരണ പ്രവര്‍ത്തനങ്ങളായി കൂട്ടയോട്ടം, നേര്‍ക്കാഴ്ച, പ്രമുഖരുടെ ആശംസാ ശേഖരണം, കിടപ്പിലായ കുട്ടികളുടെ ഭവന സന്ദര്‍ശനം, എല്ലാ സ്കൂളുകളിലും ചിത്ര രചനാ, പോസ്റ്റര്‍ രചനാ, ഉപന്യാസ മത്സരം എന്നിവ നടത്താന്‍ തീരുമാനിക്കുകയും ഭിന്നശേഷി ദിനാചരണം മൂലമറ്റം എച്ച്.ആര്‍.സി ഹാളില്‍ വച്ച് നടത്താന്‍ തീരുമാനിക്കുകയും ചെയ്തു. ഈ യോഗത്തില്‍ ബ്ലോക്ക് മെമ്പര്‍ ചെല്ലമ്മ ദാമോദരന്‍, സ്കൂള്‍ ഇന്‍- ചാര്‍ജ് ശ്രീ മാത്യു. പി.റ്റി.എ പ്രസിഡന്‍റ്,എം.പി.റ്റി.എ മെമ്പര്‍ ഹേമാ മാലിനി, ബി.പി.ഒ മുരുകന്‍ വി. അയത്തില്‍, ഐ.ഇ.ഡി.സി കണ്‍വീനിയര്‍ ബി.ആര്‍.സി.റ്റി ഇ.എം കരീം, ബി.ആര്‍.സിയിലെ റിസോഴ്സ് അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു.
ചിത്രരചന,പോസ്റ്റര്‍ രചന,ഉപന്യാസ മത്സരം
സ്‌കൂള്‍ തലം(27.11.2018)
അറക്കുളം ബി.ആര്‍.സി പരിധിയിലുള്ള 42 സ്കൂളുകളിലും 27/11/2018ന് ചിത്രരചനാ, പോസ്റ്റര്‍, ഉപന്യാസം മത്സരങ്ങള്‍ നടന്നു.- പോസ്റ്റര്‍ രചനാ എല്‍.പി, യു.പി,എച്ച്.എസ്,എച്ച്.എസ്.എസ്, വിഭാഗങ്ങളിലും ചിത്രരചനാ എല്‍.പി, യു.പി,എച്ച്.എസ്,എച്ച്.എസ്.എസ്, വിഭാഗങ്ങളിലും ഉപന്യാസം എല്‍.പി, യു.പി,എച്ച്.എസ്,എച്ച്.എസ്.എസ്, വിഭാഗ
ങ്ങളിലും ആണ് നടന്നത്. ഓരോ വിഭാഗത്തില്‍ നിന്നുമുള്ള മികച്ച ര ചനകള്‍ തിരഞ്ഞെടുത്ത് ബി.ആര്‍.സി തലത്തില്‍ വിജയികളെ കണ്ടെത്തി സമ്മാന വിതരണം നടത്തുകയും ചെയ്തു. ഭിന്നശേഷി സൗഹൃദ വിദ്യാലയം, ഉള്‍ച്ചേരല്‍ വിദ്യാഭ്യാസത്തിന്‍റെ ആവശ്യകതയും സാമൂഹ്യ പങ്കാളിത്തവും എന്ന വിഷയത്തെ ആസ്പദമാക്കിയാണ് രചനാ മത്സരങ്ങള്‍ നടന്നത്.
KOOTAYOTTAM - MOOLAMATTOM TOWN (28.11.2018)
ദിനാചരണത്തിന്‍റെ പ്രാധാന്യം ജനങ്ങളില്‍ എത്തിക്കുന്നതിന്‍റെ ഭാഗമായി സമഗ്ര ശിക്ഷാ അറക്കുളം ബി.ആര്‍.സിയുടെ നേതൃത്വത്തില്‍ സെന്‍റ് ജോസഫ് അക്കാഡമി അറക്കുളവും, എസ്.എം.എച്ച്.എസ് എസ് അറക്കുളവും ജി.വി.എച്ച്.എസ്.എസ് മൂലമറ്റവും സംയുക്തമായി നടത്തിയ കൂട്ടയോട്ടം പൊതുജനങ്ങളില്‍ ഏറെ ശ്രദ്ധേയമായി. 28/11/2018 ന് അശോക ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച് മൂലമറ്റം ടൗണില്‍ അവസാനിച്ച കൂട്ടയോട്ടം ബഹു. കാഞ്ഞാറ് എസ്.ഐ ബിനോജ് എ ഫ്ളാഗ് ഓഫ് ചെയ്യുകയും സ്പോര്‍ട്സ് കൗണ്‍സില്‍ അംഗം ജില്ലാ പ്രസിഡന്‍റ് ശ്രീ. കെ. എല്‍ ജോസഫ്, പഞ്ചായത്ത് മെമ്പര്‍മാരായ ടോമി വാളികുളം, ശ്രീ കെ. ടി മാത്യു എന്നിവര്‍ മൂലമറ്റം ടൗണില്‍ ചേര്‍ന്ന സമാപന സമ്മേളനത്തില്‍ ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു. കൂട്ടയോട്ടത്തോടൊപ്പം സെന്‍റ്. ജോസഫ് അക്കാദമിയിലെ കുട്ടികള്‍ നടത്തിയ റോളര്‍ സ്കേറ്റിംഗ് ഷോയും കാണികളുടെ ശ്രദ്ധ ഏറെ പിടിച്ചു പറ്റാന്‍ കാരണമായി.
NERKAZHCHA-MUTTOM BUS STAND(29.11.2018)
ഭിന്നശേഷിക്കാരായ ആളുകള്‍ അനുഭവിക്കുന്ന പ്രയാസങ്ങളും വിഷമതകളും പൊതുജനങ്ങളിലേക്ക് എത്തിക്കാനായി അറക്കുളം ബി.ആര്‍.സിയുടെ നേതൃത്വത്തില്‍ മുട്ടം പ്രൈവറ്റ് സ്റ്റാന്‍ഡില്‍ വച്ച് ജി.എച്ച്.എസ്.എസ് മുട്ടം സ്കൂളിലെ കുട്ടികള്‍ അവതരിപ്പിച്ച തെരുവു നാടകവും ഏറെ ശ്രദ്ദ ആകര്‍ഷിച്ചു. നേര്‍ക്കാഴ്ച എന്ന പേരില്‍ എന്ന പേരില്‍ നടന്ന ഈ പ്രോഗ്രം മുട്ടം പഞ്ചായത്ത് പ്രസിഡന്‍റ് ബഹു. കുട്ടിയമ്മ മൈക്കിള്‍ ഉദ്ഘാടനം ചെയ്യുകയും, പഞ്ചായത്ത് മെമ്പര്‍മാരായ ശ്രീമതി. ഷീല സന്തോഷ്, ശ്രീമതി ബീനാ ജോര്‍ജ്, സ്കൂള്‍ എച്ച്. എം ശ്രീമതി രമാ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു. മുട്ടം സ്കൂളില്‍ പഠിക്കുന്ന കുമാരി അശ്വതി, മാസ്റ്റര്‍ ഷൈന്‍, മാസ്റ്റര്‍ അജിന്‍, യു.പി വിഭാഗം ടീച്ചര്‍ ശ്രീമതി സഫിയ എന്നിവര്‍ നടത്തിയ അഭിനയ മികവ് ഈ പ്രോഗ്രാം വിജയിപ്പിക്കുന്നതിന് മുഖ്യകാരണമായി.
ഗൃഹകേന്ദ്രീകൃത സന്ദര്‍ശനം -കുട്ടികളുടെ വീടുകള്‍(30.11.2018)
കിടപ്പിലായ ഭിന്നശേഷി കുട്ടികളുടെ വീട് സന്ദര്‍ശനം 30/11/2018ന് വാഴത്തോപ്പ്, അറക്കുളം കുടയത്തൂര്‍ പഞ്ചായത്തുകളില്‍ നടന്നു. തദ്ധേശ സ്വയം ഭരണ സ്ഥാപന അംഗങ്ങള്‍, സഹപാഠികള്‍, സ്കൂള്‍ എച്ച്.എം, അധ്യാപകര്‍ ബി.ആര്‍.സി ട്രയിനേഴ്സ്, സി.ആര്‍.സി.സി റിസോഴ്സ് അധ്യാപകര്‍, എന്നിവരുടെ പങ്കാളിത്തത്തോടെ കുട്ടികളുടെ വീട് സന്ദര്‍ശിക്കുകയും സഹപാഠികള്‍ കലാപരിപാടികള്‍ അവതരിപ്പിക്കുകയും കുട്ടിയെ കൊണ്ട് കേക്ക് മുറിക്കുകയും സന്തോഷം പങ്കിടുകയും ചെയ്തു.
kaiyoppu-പൊതുസ്ഥാപനങ്ങള്‍(01.12.2018)
ദിനാചരണത്തോടനുബന്ധിച്ച് പ്രമുഖ വ്യക്തികള്‍ക്ക് ഭിന്നശേഷി കുട്ടികള്‍ക്ക നല്‍കാനിള്ള ആശംസാശേഖരണത്തിന്‍റെ ഭാഗമായി വാശത്തോപ്പ്, അറക്കുളം, കുടയത്തൂര്‍, മുട്ടം എന്നീ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് റിസോഴ്സ് അധ്യാപകരുടെ നേതൃത്വത്തില്‍ എല്ലാ പൊതുസ്ഥാപനങ്ങളും, വിവിധ ഏജന്‍സികളിലും കയറിയിറങ്ങി അവരുടെ ആശംസകള്‍ ശേഖരിച്ചു. ബഹു. ജില്ലാ കളക്ടര്‍ ശ്രീ. ജീവന്‍ ബാബു കെ, ഐ.എ.എസ്, ബഹു. അഡീഷണല്‍ ജില്ലാ ജഡ്ജി, വി.ജി ശ്രീദേവി എന്നീ പ്രമുഖര്‍ കുട്ടികള്‍ക്ക് ആശംസ അര്‍പ്പിച്ച പ്രമുഖരില്‍ ഉള്‍പ്പെടുന്നു. ഓരോ പഞ്ചായത്തില്‍ നിന്നും ലഭിച്ച ആശംസകള്‍ എല്ലാം ചേര്‍ത്ത് ഒരു ബുക്ക്ലറ്റ് ഉണ്ടാവുകയും ഭിന്നശേഷി ദിനാചരണത്തിന് ബഹു. ബ്ലോക്ക് മെമ്പര്‍ ശ്രീ, അകസ്തി അഴ കത്ത് പ്രകാശനം ചെയ്യുകയും ചെയ്തു.
DISABILITY DAY (03/12/2018)-IHEP GUPS MOOLAMATTOM
2018 - 19 വര്‍ഷത്തെ ഭിന്നശേഷി ദിനാചരണം 3/12/2018. തിങ്കളാഴ്ച മൂലമറ്റം എച്ച്. ആര്‍.സി ഹാളില്‍ വച്ച് നടത്തി. രാവിലെ 9.30 ന് റിസോഴ്സ് അദ്ധ്യാപകന്‍ ശ്രീ. നോബിള്‍ ഫ്രാന്‍സിസിന്‍റെ ഹോം ബേസ്ഡ് എഡ്യൂക്കേഷന്‍ നടത്തുന്ന അഭിനവ് ആര്‍. പിള്ള എന്ന കുട്ടിയുടെ വീടായ കാവുംപടിയില്‍ നിന്നും വാര്‍ഡ്മെമ്പര്‍ നിരോഷ അനീഷ്, അംഗനവാടി ടീച്ചര്‍, സഹപാഠികള്‍, ബി.ആര്‍.സി അംഗങ്ങള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ അഭിനവ് തെളിച്ച ദീപശിഖാ പ്രയാണം ആരംഭിക്കുകയും മൂലമറ്റം ടൗണില്‍ നിന്നും ഭിന്നശേഷി കുട്ടിയായ ആല്‍ബിന്‍ ബിജുവിന് ദീപശിഖ കൈമാറി 10 എ.എമ്മിന് പൊതുവേദിയില്‍ തെളിയിക്കുകയും ചെയ്തു. ദീപശിഘാ പ്രയാണത്തോടൊപ്പം അവരുടെ അറക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ. ടോമി കുന്നേല്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ ആഗസ്തി അഴകത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാര്യ ശ്രീമതി, ശ്രീകല ഗോപി, ശ്രീമതി ലീന അഗസ്റ്റ്യന്‍, ബഹു.അറക്കുളം ബീ.ആര്‍.സി ബി.പി.ഒ ശ്രീ മുരുകന്‍ വി. അയത്തില്‍, ട്രയിനേഴ്സ്,സി.ആര്‍.സി. കോര്‍ഡിനേറ്റേഴ്സ്, സ്പെഷ്യല്‍ ടീച്ചേഴ്സ്, റിസോഴ്സ് അധ്യാപകര്‍, കുട്ടികള്‍, രക്ഷിതാക്കള്‍ എന്നിവര്‍ പങ്ക് ചേര്‍ന്നു.
10 എമ്മിന് ജി.എച്ച്.എസ്,എസ് കുടയത്തൂരിലെ കാഴ്ചയില്‍ ബൂദ്ധിമുട്ട് നേരിടുന്ന കുട്ടികളായ കുമാരി. ഹരിതയും, കുമാരി രചനയും ഈശ്വര പ്രാര്‍ത്ഥനയോടെ പൊതുയോഗം ആരംഭിച്ചു. ബഹു. അറക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ. ടോമി കുന്നേല്‍ അദ്ധ്യക്ഷമായ യോഗത്തില്‍ ബഹു. അറക്കുളം ബി.പി.ഒ ശ്രീ മുരുകന്‍ വി. അയത്തില്‍ സ്വാഗതം അര്‍പ്പിക്കുകയും ബഹു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ അഗസ്തി അഴകത്ത് നവകേരള നിര്‍മ്മിതിക്കായി ഞങ്ങളും എന്ന ബിഗി ക്യാന്‍വാസില്‍ സന്ദേശം എഴുതി യോഗം ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിക്കുകയും ചെയ്തു. ശ്രീമതി. ലീന അഗസ്റ്റ്യന്‍, ശ്രീമതി. ശ്രീകല ഗോപി, ജനമൈത്രി പോലീസ് സബ്. അന്‍സ്പെക്ടര്‍ ശ്രീ. ഹരികുമാര്‍ പി.എ. ഐ.എച്ച്.ഇ.പി സ്കൂള്‍ ഇന്‍ചാര്‍ജ് ശ്രീ. മാത്യു എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കുകയും അവരുടെ സന്ദേശങ്ങള്‍ ബിഗ് ,ക്യാന്‍വാസില്‍ കുറിക്കുകയും ചെയ്തു. ബ്ലോക്ക് മെമ്പര്‍ ശ്രൂമതി. ശ്രീകല ഗോപി മത്സര വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു. ഐ.ഇ.ഡി.സി കണ്‍വീനര്‍ ശ്രീ. ഇ എം കരീം കൃതജ്ഞത അര്‍പ്പിച്ചു. യോഗം അവസാനിച്ചു. ശേഷം കുട്ടികളുടെ വിവധങ്ങളായ കലാപരിപാടികള്‍ നടന്നു. കുട്ടികളും രക്ഷിതാക്കളും നവകേരളത്തിനുള്ളില്‍ ഉവരുടെതായ വാചകങ്ങളും, ചിത്രങ്ങളും വാക്കുകളും എഴതുന്നു.
ഉച്ഛ ഭക്ഷണത്തിന് ശേഷം കുട്ടികളെ 5 ഗ്രൂപ്പ് ആയി തിരിക്കുകയും ഓരോ ഗ്രൂപ്പിനെയും 5 കോര്‍ണറുകളിലായി ഒരുക്കിയിരിക്കുന്ന കളികളിലേക്ക് പങ്കാളികളാക്കുന്നു. ലക്കി ത്രോ, ബലീണ്‍ ചവിട്ടി പൊട്ടിക്കല്‍, മുന്തിരി കോരിയെടുക്കല്‍ കുപ്പിയില്‍
വെള്ളം നിറയ്ക്കല്‍, കസേരകളി എന്നിവ കുട്ടികളില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനും മാനസിക ഉല്ലാസത്തിനുള്ള അവസരങ്ങളായി മാറി. അമ്മമാര്‍ക്ക് വേണ്ടി നടത്തിയ ബലൂണ്‍ കളിയും സദസ്സിനെ ഏറെ രസിപ്പിക്കുന്നതായി തീര്‍ന്നു.8.30 പി.എമ്മിന് ഓരോ ഗ്രൂപ്പിലേയും പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുകയും ദിനാചരണത്തില്‍ പങ്കെടുത്ത എല്ലാ കട്ടികള്‍ക്കും ട്രോഫി വിതരണം ചെയ്യുകയും ചെയ്തു. ഒരാഴ്ച നീണ്ടു നിന്ന ഈ പ്രോഗ്രാം വിജയിപ്പിക്കുവാന്‍ ബഹു. അറക്കുളം ബി.പി.ഒ ശ്രീ മുരുകന്‍ വി. അയത്തില്‍, ഐ.ഇ.ഡി.സി കണ്‍വീനര്‍ ബി.ആര്‍.സി ട്രയിനര്‍ ശ്രീ. ഇ എം കരീം, റിസോഴ്സ് അധ്യാപകന്‍ അഗസ്റ്റ്യന്‍ ജോസ്, മറ്റ് റിസോഴ്സ് അധ്യാപകര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
STIPEND DISTRIBUTION(08/12/2018)-BRC ARAKULAM
സമഗ്ര ശിക്ഷാ അറക്കുളം ബി.ആര്‍.സി.യുടെ നേതൃത്വത്തില്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന പെണ്‍കുട്ടികള്‍ക്കായുളള സ്റ്റൈഫന്‍റ് വിതരണം 8/12/2018 ന് രാവിലെ 11 മണിക്ക് ബി.ആര്‍.സി അറക്കുളത്ത് വച്ച് നടന്നു.പ്രത്യേക സര്‍വ്വേയിലൂടെ കണ്ടെത്തിയ 90 പെണ്‍കുട്ടികള്‍ക്ക് രണ്ടായിരം രൂപ വീതം വിതരണം ചെയ്ത ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കുമാരി കൊച്ചുത്രേസ്യ പൗലോസ് വിതരണോത്ഘാടനം നിര്‍വ്വഹിച്ചു. വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് റിന്‍സി സിബി അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം ലിസമ്മ സാജന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ജോര്‍ജ് വട്ടപ്പാറ, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആലീസ് ജോസ,് ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അമ്മിണി ജോസ്, സെലിന്‍ വി.എം,റീത്ത സൈമണ്‍, ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ മുരുകന്‍ വി.അയത്തില്‍, മേബിള്‍ സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു. മുട്ടം, കുടയത്തൂര്‍, വാഴത്തോപ്പ്,അറക്കുളം പഞ്ചായത്തുകളിലെ പെണ്‍ കുട്ടികളാണ് സ്റ്റെഫന്‍റിന് അര്‍ഹരായത്.
SAHAVASA CAMP 28/12/2018-29/12/2018(VENUE:GVHSS MOOLAMATTOM)
DAY 1(28/12/2018)
ഈ വര്‍ഷത്തെ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കുള്ള ദ്വിദിന പഠന സഹവാസ ക്യാമ്പ് ഏറെ ആസ്വാദ്യകരമായി അനുഭവപ്പെട്ടു. 2018 ഡിസംബര്‍ 28,29 (വെള്ളി, ശനി) ദിവസങ്ങളില്‍ മൂലമറ്റം ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററി സ്കൂളിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
ഒന്നാം ദിവസം രാവിലെ 10 മണിക്ക് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശ്രീമതി സുനിത സി.വിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ഇടുക്കി എം.എല്‍.എ ശ്രീ റോഷി അഗസ്റ്റിന്‍ ഉദിഘാടനം നിര്‍വ്വഹിച്ചു. അറക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ ടോമി കുന്നേല്‍ ഭിന്നശേഷി കുട്ടികള്‍ക്കുള്ള യാത്രാപ്പടി വിതരണത്തിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ലാ പ്രോജക്ട് ഓഫീസര്‍ ശ്രീ. ജോര്‍ജ് ഇഗ്നേഷ്യസ് ക്യാമ്പിന്‍റെ ലോഗോ പ്രകാശനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശ്രീമതി. ഉഷാ ഗോപിനാഥ്, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ ശ്രീകലാ ഗോപി, പി.റ്റി.എ പ്രസിഡന്‍റ് പി. മോഹനന്‍, ജിമ്മി മറ്റത്തിപ്പാറ, മോളി പി.എസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ബി.ആര്‍.സി ട്രെയിനര്‍ ഇ.എം കരീം സ്വാഗതവും, റിസോഴ്സ് അധ്യാപകന്‍ അഗസ്റ്റിന്‍ ജോസ് നന്ദിയും പറഞ്ഞു.
10.45 മുതല്‍ കൊട്ടും പാട്ടും എന്ന കോര്‍ണര്‍ പ്രവര്‍ത്തനമാണ് നടന്നത്. മുഴുവന്‍ കുട്ടികളേയും പങ്കെടുപ്പിച്ചുകൊണ്ടുള്ള ഈ സെഷന്‍ 1 മണിവരെ നീണ്ടു. സഹവാസ ക്യാമ്പ് ഗാനവും, നാടന്‍പാട്ടുകളും ഉള്‍പ്പെടുത്തി വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ ആര്‍.പി ചന്ദ്രന്‍ സാര്‍ സെഷന്‍ ഗംഭീരമാക്കി. കൂടെ പ്പാടുവാന്‍ മോളി ടീച്ചറും റിസോഴ്സ് ടീച്ചേഴ്സും ഏതാനും രക്ഷിതാക്കളും ചേര്‍ന്നപ്പോള്‍ കുട്ടികളും കൂടെ ചേര്‍ന്നു. ശരിക്കും ഒരു ഉത്സവാന്തരീക്ഷം കൈവന്നു.
ഉച്ച ഭക്ഷണത്തിന് ശേഷം 3 കോര്‍ണറുകളിലായി പ്രവര്‍ത്തനങ്ങള്‍ നടന്നു. കുട്ടികളെ 3 ഗ്രൂപ്പാക്കി തിരിച്ചതിനു ശേഷം ഓരോ ഗ്രൂപ്പും മാറി മാറി ഓരോ കോര്‍ണര്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു.
കളി പാഠങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്ന കോര്‍ണറില്‍ പ്രവൃത്തി പരിചയവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായിരുന്നു മുന്‍ഗണന. പേപ്പറുകളും പാഴ്വസ്തുക്കളുമുപയോഗിച്ച് വിവിധതരം പൂക്കള്‍, അലങ്കാര വസ്തുക്കള്‍ എന്നിവ നിര്‍മ്മിക്കാന്‍ പരിശീലനം നല്‍കി. സ്പെഷ്യലിസ്റ്റ് അധ്യാപകരുടെ സഹായം ഈ കോര്‍ണര്‍ മികച്ചതാകുവാന്‍ കാരണമായി.
നാടന്‍ കളികള്‍ ഓര്‍മ്മപ്പെടുത്തുന്ന കോര്‍ണറില്‍ പഴയകാല കളികള്‍ കുട്ടികള്‍ പരിചയപ്പെട്ടു. സാമ്പത്തിക ചിലവില്ലാത്ത കളിപ്പാട്ടങ്ങള്‍ കല്ല്, മണ്ണ്, കമ്പ്, ഉപയോഗ്യശൂന്യമായ ടയര്‍ എന്നിവ ഉപയോഗിച്ച് കളിച്ച് പഠിച്ചു. പുതിയ തലമുറയെ സംബന്ധിച്ച് ഈ കളികള്‍ അവര്‍ക്ക് പുതിയൊരനുഭവം നല്‍കുന്നതായിരുന്നു.
രുചിമേളം എന്ന കോര്‍ണര്‍ കൂട്ടത്തിലെ രാജകുമാരിയായിരുന്നു. വിവിധതരം ഭക്ഷ്യ വസ്തുക്കള്‍ തയ്യാറാക്കിയിരുന്നു. അവയുടെ പാചകം കുട്ടികളെ പരിചയപ്പെടുത്തി. കൃതൃമ വസ്തുക്കള്‍ ചേര്‍ക്കാത്തതും, സിറപ്പ്, ഒരുപാട് നാടന്‍ വിഭവങ്ങള്‍ എല്ലാം കൊണ്ടും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പുതിയൊരു അനുഭവമായി. ആര്‍.പിമാരുടെ കിച്ചന്‍ ഡാന്‍സും മികച്ചതായി.
5 മണിവരെ തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങള്‍ക്കുശേഷം കുട്ടികള്‍ കളിമുറ്റം പ്രയോജനപ്പെടുത്തി. സന്ധ്യക്കുശേഷം കുട്ടികളുടെ കള്‍ച്ചറല്‍ പ്രോഗ്രാം, ഫയര്‍ ഡാന്‍സ് . എല്ലാത്തിനും ശേഷം അത്താഴത്തിന് എല്ലാവരും ചപ്പാത്തിയും ചിക്കനും കഴിച്ചു. 11 മണിയോടെയാണ് കുട്ടികള്‍ ഉറങ്ങാന്‍ തുടങ്ങിയത്. വീട് വിട്ട് കൂട്ടുകാരോടൊപ്പം ചേര്‍ന്നതിന്‍റെ ആഹ്ലാദത്തിലായിരുന്നു എല്ലാവരും.
പ്രഭാത കൃത്യങ്ങള്‍ക്കുശേഷം യോഗ പരിശീലനത്തിലൂടെയാണ് രണ്ടാം ദിവസം ആരംഭിച്ചത്. കുളിയും പ്രഭാത ഭക്ഷണവും കഴിഞ്ഞ് തീയറ്റര്‍ സാധ്യതകള്‍ പഠനത്തിന് ഉപയോഗപ്പെടുത്തുന്നതിനെ സംബന്ധിച്ചുള്ള സെഷനായിരുന്നു. തുടര്‍ന്ന് നാടന്‍പാട്ടുകള്‍ കൂട്ടുകാര്‍ അവതരിപ്പിച്ചു. ഉച്ഛയ്ക്ക് ബിരിയാണി എല്ലാവരും ആസ്വദിച്ച് കഴിച്ചതിന് ശേഷമാണ് മുത്തശ്ശി എത്തിയത്.
ആരവങ്ങളോടെയാണ് കൂട്ടുകാര്‍ മുത്തശ്ശിയെ വരവേറ്റത്. കഥ പറഞ്ഞും പാട്ടുപാടിയും മുത്തശ്ശി കുട്ടികളെ കയ്യിലെടുത്തു. 3 മണിക്കു നടന്ന സമാപന സെഷനില്‍ കുട്ടികളും രക്ഷിതാക്കളും അവരുടെ അനുഭവങ്ങള്‍ പങ്ക് വച്ചു. ജീവിതത്തില്‍ ആദ്യമായാണ് എന്‍റെ കുട്ടി ഇത്ര സന്തോഷിച്ചു കാണുന്നതെന്ന് ഒരു രക്ഷിതാവ് കണ്ണീര് തുടച്ച് കൊണ്ട് പറയുന്നുണ്ടായിരുന്നു. ഭക്ഷണത്തേക്കുറിച്ചും മറ്റ് സൗകര്യങ്ങളേകുറിച്ചും എല്ലാവരും വാചാലരായി. ഇനിയും ഇത്തരം ക്യാമ്പുകള്‍ ആവശ്യമാണെന്നും അതില്‍ തങ്ങളേയും ഉള്‍പ്പെടുത്തണമെന്നും കുട്ടികള്‍ പറഞ്ഞു. രക്ഷിതാക്കളുടെ മുഴുനീള പങ്കാളിത്തം ആദ്യത്തെ അനുഭവമായി. തണല്‍കൂട്ടം പിരിഞ്ഞു പോകുന്നതിന്‍ കുട്ടികള്‍ക്ക് വൈമനസ്യമായിരുന്നു.
40 കുട്ടികളും അവരുടെ രക്ഷിതാക്കളും 20 ഓളം വരുന്ന ബി.ആര്‍.സി സ്റ്റാഫും പങ്കെടുത്ത തണല്‍ക്കൂട്ടം എല്ലാവര്‍ക്കും ഒരനുഭവമായിരുന്നു.
IEDC TOUR(23/01/2019)
IEDC PARENTAL AWARENESS LP (DATE:01/02/2019 ,VENUE:GLPS VAZHATHOPE)
ഭിന്നശേഷിക്കാരായ കുട്ടികളെ പൊതു സമൂഹത്തിന്‍റെ ഭാഗമായി വളര്‍ത്തിക്കൊണ്ടു വരുന്നതില്‍ ഉള്‍ച്ചേരല്‍ വിദ്യാഭ്യാസത്തിന് വലിയ പ്രധാന്യമാണുള്ളത്. കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ അധ്യാപകരോടൊപ്പം തന്നെ രക്ഷിതാക്കള്‍ക്കും വലിയ പങ്ക് വഹിക്കാനുണ്ട്. ഇതിന് രക്കര്‍ത്താക്കളെ പ്രപ്തരാക്കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തികൊണ്ടാണ് നിറവ് രക്ഷിതാക്കള്‍ക്കുള്ള ശാക്തീകരണ പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്.
01/02/2019 രാവിലെ 10ന് ഈശ്വര പ്രാര്‍ത്ഥനയോടെ ക്ലാസ്സ് ആരംഭിച്ചു. സ്കൂള്‍ എച്ച്.എം മോളി ടീച്ചരിന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജോര്‍ജ് വട്ടപ്പാറ ഉദ്ഘാടനം ചെയ്തു.
മഞ്ഞുരുക്കല്‍ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി രക്ഷിതാക്കള്‍ക്ക് പേപ്പര്‍ തലയില്‍ വച്ച് ചിത്രം വരയ്ക്കുന്ന പ്രവര്‍ത്തനം നല്‍കി. ലളിതവും വ്യക്തവുമായ നിര്‍ദേശങ്ങള്‍ നല്‍കുമ്പോള്‍ പ്രവര്‍ത്തനം ഫലപ്രാപ്തിയിലെത്തും എന്ന പ്രേരണ കൈവരിക്കാന്‍ ഈ പ്രവര്‍ത്തനത്തിലൂടെ സാധിച്ചു.
ശേഷം എല്ലാ കുട്ടികളേയും പരിഗണിക്കുന്ന തുല്ല്യ അവസരങ്ങള്‍ ഉറപ്പുവരുത്തുക, താല്‍പര്യവും കഴിവും പരിഗണിക്കുക, സര്‍ഗ്ഗശേഷി വികസനത്തിന് അവസരം നല്‍കുക എന്നീ ലക്ഷ്യത്തോടെ കഥയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനം നല്‍കി ചിത്രത്തിനെ കതയിലേക്ക് വികസിപ്പിക്കുന്നതിനും ചിത്ര വായന നടത്തുന്നതിനും വിരന്‍ഷാവ നിര്‍മ്മാണം, മാസിക നിര്‍മ്മാണം എന്നിവ എളുപ്പത്തില്‍ ഉണ്ടാക്കാനും രക്ഷിതാക്കള്‍ ഈ പ്രവര്‍ത്തനത്തിലൂടെ പഠിച്ചു.
തുടര്‍ന്ന് ഭിന്നശേഷിക്കാര്‍ക്കുള്ള വിവിധതരം ആനുകൂല്ല്യങ്ങള്‍ ആര്‍.പി.ഡബ്ല്യൂ.ഡി.ആക്ട് 2016, സമഗ്ര ശിക്ഷാ അഭിയാന്‍റെ പ്രവര്‍ത്തനങ്ങള്‍, ഐ.ഇ.ഡി പ്രവര്‍ത്തനങ്ങള്‍ എന്നിവ രക്ഷിതാക്കള്‍ക്ക് വിശദമായി വിശദീകരിച്ച് കൊടുത്തു. ജി.എല്‍.പി.എസ് വാഴത്തോപ്പില്‍ വച്ച് നടന്ന ക്ലാസ്സില്‍ വിവിധ സ്കൂളുകളില്‍ നിന്നായി രക്ഷിതാക്കള്‍ പങ്കെടുത്തു.
IEDC PARENTAL AWARENESS UP (NIRAVU,VENUE:STUPS ARAKULAM DATE:01/02/2019)
സമഗ്ര ശിക്ഷാ അഭിയാന്‍ നടത്തിവരുന്ന പരിപാടികളില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു പ്രവര്‍ത്തനമാണ് സങ്കുലിത വിദ്യാഭ്യാസം. ഭിന്നശേഷി കുട്ടികള്‍ക്ക് പഠന പിന്തുണ നല്‍കുന്നതിന് രക്ഷിതാക്കളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ശാക്തീകരണ പരിപാടി നടത്തിയത്.
രാവിലെ 10 ന് ഈശ്വരപ്രാര്‍ത്ഥനയോടെ ക്ലാസ്സ് ആരംഭിച്ചു. മഞ്ഞുരുക്കല്‍ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി എല്ലാവര്‍ക്കും പേപ്പറും പേനയും നിര്‍ദ്ദേശങ്ങളും നല്‍കിക്കൊണ്ട് ചിത്ര വരയ്ക്കാന്‍ ആവശ്യപ്പെടുകയും എല്ലാവരും ഒരുപോലെയാണോ വരച്ചത് എന്ന ചോദ്യത്തില്‍ എത്തിച്ചേരുകയും ചെയ്തു. അല്ല എന്ന് പറഞ്ഞത് കൊണ്ട് കൃത്യമായ നിര്‍ദേശം നല്‍കി ചിത്രം വരപ്പിച്ചു. ഈ പ്രവര്‍ത്തനത്തിലൂടെ ഓരോ കുട്ടിയേയും മനസ്സിലാക്കി നിര്‍ദ്ദേശം നല്‍കിയാല്‍ മെച്ചപ്പെട്ട ഫലം ഉണ്ടാക്കാന്‍ സാധിക്കും . വ്യക്തവും കൃത്യവുമായ നിര്‍ദേശങ്ങളും അനുരൂപീകരണ പ്രവര്‍ത്തനങ്ങളും കുട്ടിയെ ലക്ഷ്യത്തിലെത്തിക്കാന്‍ സഹായിക്കുന്നു എന്ന ആശയം രക്ഷിതാക്കളില്‍ എത്തിക്കാന്‍ സാധിച്ചു.
തുടര്‍ന്ന് ദൈനംദിന ജീവിത സാഹചര്യങ്ങളിലെ സാധ്യത ഉപയോഗപ്പെടുത്തികൊണ്ട് ഹരണം എന്ന ഗണിത ആശയം എളുപ്പത്തില്‍ കുട്ടികളില്‍ എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനം നല്‍കി. ഒരു വലിയ കൂട്ടത്തെ നിശ്ചിത എണ്ണമുള്ള ചെറിയ എണ്ണമുള്ള ചെറിയ കൂട്ടമാക്കി മാറ്റുന്നതിനും തുല്ല്യമായ വിതം കൂട്ടങ്ങളുടെ എണ്ണം കണക്കാക്കുന്നതിനും ഹരമാണ് എന്ന ആശയം രക്ഷിതാക്കളില്‍ എത്തി.
ശേഷം കൃഷിക്ക് അനുയോജ്യമായ സാഹചര്യമാണ് കേരളത്തിലുള്ളത്. കൃഷി ഒരു സംസ്ക്കാരമായി വളര്‍ത്തിയെടുക്കുന്നതിലൂടെ മാത്രമേ ആരോഗ്യപൂര്‍ണ്ണമായ ഒരു ഭാവി തലമുറയെ വാര്‍ത്തെടുക്കാനും നമ്മുടെ നാടിന് സ്വയം പര്യാപ്തത കൈവരിക്കാനും സാധിക്കും എന്ന ധാരണ കൈവരിക്കുന്നതിനുള്ള പ്രവര്‍ത്തനം നല്‍കി. പച്ചക്കറികളുടെ ചിത്രങ്ങള്‍ക്ക് നിറം നല്‍കുന്നതിനും ചാര്‍ട്ടില്‍ ഒട്ടിക്കുന്നതിനും സാധനങ്ങള്‍ ലിസ്റ്റ് ചെയ്യുന്നതിനും രക്ഷിതാക്കള്‍ താത്പര്യത്തോടെ പങ്കെടുത്തു.
ഭിന്നശേഷിക്കാര്‍ക്കുള്ള വിവിധ ആനുകൂല്ല്യങ്ങള്‍ ആര്‍.പി.ഡബ്ള്യൂ.സി ആക്ട് 2016 സമഗ്ര ശിക്ഷാ അഭിയാന്‍റെ പ്രവര്‍ത്തനങ്ങള്‍, ഐ.ഇ.ഡി പ്രവര്‍ത്തനങ്ങള്‍ എന്നിവ രക്ഷിതാക്കള്‍ക്ക് വിശദീകരിച്ചു. ഐ.എച്ച്.ഇ.പി മൂലമറ്റത്ത് വച്ച് നടന്ന ക്ലാസ്സില്‍ വിവിധ സ്കൂളുകളില്‍ നിന്നായി രക്ഷിതാക്കള്‍ പങ്കെടുത്തു.
CHANGATHIKOOTAM(16/02/2019)
പൊതു വിദ്യാലയങ്ങളില്‍ നടപ്പിലാക്കുന്ന ചങ്ങാതിക്കൂട്ടം പദ്ധതിക്ക് ജി.വി.എച്ച്.എസ്.എസ് മണിയാറന്‍കുടി സ്കൂളില്‍ തുടക്കമായി. ശാരീരിക ബുദ്ധിമുട്ടുകള്‍ മൂലം സ്കൂളില്‍ എത്തിപ്പെടാന്‍ സാധിക്കാത്ത വീട്ടില്‍ പഠനാന്തരീക്ഷം ഒരുക്കുകയാണ് ചങ്ങാതിക്കൂട്ടം പദ്ധതിയുടെ ലക്ഷ്യം. മണിയാറന്‍കുടി സ്കൂളിലെ എട്ടാം ക്ലാസ്സിലെ ജസ്റ്റിന്‍ റിജോയെ ആണ് ഇതിനായി തിരഞ്ഞെടുത്തത്. ജډനാ ചലന വൈകല്ല്യമുള്ള ജസ്റ്റിന് സ്കൂളില്‍ എത്താന്‍ സാധിക്കുകയില്ല. എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥികളും ക്ലാസ്സ് ടീച്ചറും പി.റ്റി.എ പ്രസിഡന്‍റും അംഗനവാടി ടീച്ചറും ജസ്റ്റിനെ കാണാന്‍ സമ്മാന പൊതികളും മഥുരമായി മണിയാറന്‍കുടിയിലെ വീട്ടിലെത്തി. പാട്ടുകളും കളികളുമായി ഏറെ നേരം ചെലവഴിക്കുകയും ചെയ്തു. പരിപാടിയുടെ ഉത്ഘാടനം വാഴത്തോപ്പ് ഗ്രമപഢ്ചായ്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീമതി ആലീസ് ജോസ് നിര്‍വ്വഹിച്ചു. ബി.ആര്‍.സി അംഗങ്ങളും പങ്കെടുത്തു.
SOUHRITHAVEDHI(VENUE:GHSS KUDAYATHOOR,DATE:12/02/2019)
12/02/19 ചൊവ്വാഴ്ച്ച രാവിലെ 10 ന് ജി.എച്ച്.എസ് കുടയത്തൂരില്‍ വെച്ച് സൗഹൃദവേദി 2019 ഉദ്ഘാടനം ചെയ്തു. പേരന്‍സും കുട്ടികളും ഉള്‍പ്പെടെ 30 പേര്‍ പങ്കെടുത്ത ചടങ്ങില്‍ റിസോഴ്സ് അധ്യാപകനായ അഗസ്റ്റിന്‍ ജോസ് സ്വാഗതം ആശംസിച്ചു. സ്ക്കൂള്‍ പ്രിന്‍സിപ്പാള്‍, റോയി ഫിലിപ്പ് അധ്യക്ഷപ്രസംഗം നടത്തി. ഹിന്ദി അധ്യാപികയും, സ്ക്കൂള്‍ ടഅഠഇ യുമായ കൊച്ചുറാണി ജോയി ആശംസാപ്രസംഗം നടത്തി. തുടര്‍ന്ന് കോഴി ഫാം-ല്‍ നിന്ന് എത്തിയ വിദഗ്ദ്ധന്‍ ശ്രീ.ഗോപി റ്റി.എ കോഴികളെ എങ്ങനെ സംരക്ഷിക്കാമെന്നും അവയ്ക്ക് നല്‍കേണ്ട ആഹാരരീതിയെക്കുറിച്ചും വിശദമായ ക്ലാസ്സെടുത്തു. പി.ടി.എ പ്രസിഡന്‍റ് കൊന്താലം ഹസ്സന്‍ 5 കോഴികളെ വീതം 10 പേരന്‍സിന് നല്‍കികൊണ്ട് സൗഹൃദയവേദി ഉദ്ഘാടനം ചെയ്തു.
MEDICAL CAMP 2019-20
മെഡിക്കല്‍ ക്യാമ്പ്
സമഗ്രശിക്ഷാ ഇടുക്കി അറക്കുളം ബി.ആര്‍.സി യുടെ നേതൃത്വത്തില്‍ ഭിന്നശേഷികുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന വൈദ്യപരിശോധനാ ക്യാമ്പ് 2019 ജൂണ്‍ 19 ബുധനാഴ്ച്ച ഐ.എച്ച്.ഇ.പി ജി.യു.പി.എസ് മൂലമറ്റത്ത് വെച്ച് നടന്നു. മുട്ടം, കുടയത്തൂര്‍, അറക്കുളം, വാഴത്തോപ്പ് പഞ്ചായത്തുകളിലെ സ്ക്കൂളുകളിലെ കാഴ്ച്ച സംബന്ധമായ പ്രശ്നം നേരുടന്ന കുട്ടികളാണ് ഈ ക്യാമ്പില്‍ പങ്കെടുത്തത്. 4 പഞ്ചായത്തുകളിലെയും ഹയര്‍സെക്കഡറി വരെയുള്ള കുട്ടികളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. പരിപാടിയുടെ ഉദ്ഘാടനം ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് റെജി മുക്കാട്ട് നിര്‍വ്വഹിച്ചു. അറക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടോമി ജോസഫ് കുന്നേല്‍ അധ്യക്ഷനായി. കുടയത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പുഷ്പാ വിജയന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സുനിത സി.വി, മുട്ടം ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്‍റ് റിന്‍സി സുനീഷ്, അറക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഉഷാ ഗോപിനാഥ്, ജനപ്രതിനിധികളായ ചെല്ലമ്മ ദാമോദരന്‍, ശ്രീകല ഗോപി, ഉഷാ വിജയന്‍, അറക്കുളം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ. വി രാജു, സമഗ്രശിക്ഷാ അറക്കുളം ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ മുരുകന്‍ വി അയത്തില്‍,സ്ക്കൂള്‍ ഹെഡ്മിസ്ട്രസ് അന്നമ്മ എം.കെ, ബി.ആര്‍.സി ട്രെയിനര്‍ ഇ. എം കരീം തുടങ്ങിയവര്‍ സംസാരിച്ചു.
ചലനസംബന്ധമായ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് ജൂണ്‍ 26 നും, പഠനവൈകല്യമുള്ളവര്‍ക്ക് ജൂലൈ 2 നുമാണ് ക്യാമ്പ് നടന്നത്. കാഴ്ച്ച വിഭാഗം കുട്ടികളെ പരിശോധിക്കുന്നതിനായി തൊടുപുഴ താലൂക്ക് ഹോസ്പിറ്റലിലെ ഡോ. മാത്യൂസ്, കെ ജോണ്‍സണ്‍, അറക്കുളം, മുട്ടം, പുറപ്പുഴ പി.എച്ച്.സി യിലെ ടെക്നീഷ്യന്‍മാരുമ എത്തിയിരുന്നു. ഓര്‍ത്തോ വിഭാഗത്തിനായി ഡോ. റ്റാജി തോമസ് (താലൂക്ക് ഹോസ്പിറ്റല്‍, തൊടുപുഴ) ഉം പഠനവൈകല്യം വിഭാഗത്തിനായി ഡോ. ജോര്‍ജ്ജ് വര്‍ഗ്ഗീസ(ലക്ഷ്മി നേഴ്സിംഗ് ഹോം, ആലുവ) ഉം പങ്കെടുത്തു. കാഴ്ച്ച വിഭാഗത്തില്‍ 105 കുട്ടികളും, 69 കുട്ടികള്‍ക്ക് കണ്ണടയും, ഓര്‍ത്തോ വിഭാഗത്തില്‍ 24 കുട്ടികള്‍ പങ്കെടുത്തു. കാഴ്ച്ച വിഭാഗത്തില്‍ 105 കുട്ടികള്‍ പങ്കെടുക്കുകയും 81 കുട്ടികള്‍ക്ക് കണ്ണടയും, ഓര്‍ത്തോ വിഭാഗത്തില്‍ 24 കുട്ടികള്‍ പങ്കെടുത്ത് 22 കുട്ടികള്‍ക്ക് വിവിധ തരത്തിലുള്ള ഉപകരണങ്ങളും ലഭ്യമാക്കാന്‍ കഴിഞ്ഞു. പഠനവൈകല്യ ക്യാമ്പില്‍ 71 കുട്ടികള്‍ പങ്കെടുക്കുകയും 42 കുട്ടികള്‍ക്ക് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നിന്നുള്ള scholarship അര്‍ഹരാകുകയും ചെയ്തു. കേള്‍വി സംബന്ധമായ പ്രശ്നം ഉള്ള കുട്ടികളെ തൊടുപുഴ ബി.ആര്‍.സി യില്‍ വെച്ച് നടന്ന ക്യാമ്പില്‍ പങ്കെടുപ്പിക്കുകയും ഒരു കുട്ടിയ്ക്ക് Hearing Aid ലഭ്യമാക്കുകയും ചെയ്തു. Speech തെറാപ്പി, Physio തെറാപ്പി, Remedial Teaching എന്നിവയ്ക്കുള്ള കുട്ടികളെ കണ്ടെത്താനും കഴിഞ്ഞു .
CATEGORY | STUDENTS PARTICIPATED | AIDS&APPLIANCES |
VI | 105 | 81 |
ORTHO | 24 | 22 |
HI | 2 | 1 |
NAME OF PANCHAYAT | NO. OF IDENTIFIED | ||
B | G | T | |
KUDAYATHOOR | 60 | 27 | 87 |
MUTTOM | 58 | 33 | 91 |
VAZHATHOPE | 133 | 98 | 231 |
ARAKULAM | 103 | 86 | 189 |
VELLIYAMATTOM | 21 | 13 | 34 |
TOTAL | 375 | 257 | 632 |
ഓട്ടിസം സെന്‍റര്‍
ജി.എല്‍.പി.എസ് വാഴത്തോപ്പ് സ്ക്കൂളില്‍ ക്ലസ്റ്ററില്‍ ജൂണ്‍ മാസത്തില്‍ ഓട്ടിസം സെന്‍റര്‍ ആരംഭിച്ചു. 12 കുട്ടികളാണ് സെന്‍ററില്‍ വരുന്നത്. ഓട്ടിസം സെന്‍ററിലേയ്ക്ക് ജൂണ്‍ 27 ന് പുതിയ ടീച്ചറിനെ നിയമിച്ചു. ആഴ്ച്ചയില്‍ 3 ദിവസം ഫിസിയോ തെറാപ്പിയും നടന്നു വരുന്നു.
DISABLED DAY 2019-20
ഭിന്നശേഷി വാരാചരണം
ലോകഭിന്നശേഷി വാരാചരണത്തിന്‍റെ ഭാഗമായി സമഗ്രശിക്ഷ കേരള, അറക്കുളം ബി.ആര്‍.സി യുടെ നേതൃത്വത്തില്‍ വാഴത്തോപ്പ്, അറക്കുളം, കുടയത്തൂര്‍, മുട്ടം ഗ്രാമപഞ്ചായത്തുകളിലെ കിടപ്പിലായ എല്ലാ ഭിന്നശേഷി കുട്ടികളെയും അവരുടെ സ്ക്കൂളില്‍ എത്തിയ്ക്കുകയും, ജനപ്രതിനിധി, പി.ടി.എ എന്നിവരുടെ സാന്നിധ്യത്തില്‍ അസംബ്ലി നടത്തി കുട്ടികളെ ആദരിക്കുകയും ചെയ്തു. എല്ലാ സ്ക്കൂളുകളിലും അസംബ്ലി നടന്നു. അറക്കുളം ബി.ആര്‍.സി യില്‍പ്പെട്ട 10 സ്ക്കൂളുകള്‍ ആണ് ഈ പരിപാടി വിജയിക്കുന്നതിനായി തിരഞ്ഞെടുത്തത്. ഇവരും പൊതുസമൂഹത്തിന്‍റെ ഭാഗമാണെന്നും അവരെ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്നും ഉള്ള ആശയം കുട്ടികളിലും അധ്യാപകരിലും എത്തിക്കാന്‍ ഈ പരിപാടിയിലൂടെ കഴിഞ്ഞു.
ചിത്രരചന, പോസ്റ്റര്‍ രചന
അറക്കുളം ബി.ആര്‍.സി യിലെ എല്ലാ സ്ക്കൂളുകളിലും ചിത്രരചന, പോസ്റ്റര്‍രചന മത്സരങ്ങള്‍ നടത്തി. ഭിന്നശേഷി സൗഹൃദ സമൂഹം, കൈത്താങ്ങ്, എന്നീ വിഷയങ്ങളെ ആസ്പദമാക്കി കുട്ടികള്‍ക്ക് നടത്തിയ മത്സരത്തില്‍ മികച്ച രചനകള്‍ തിരഞ്ഞെടുക്കുകയും, ഡിസംബര്‍ 3 ന് നടന്ന ദിനാചരണയോഗത്തില്‍ സമ്മാനാര്‍ഹരായ കുട്ടികള്‍ക്ക് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ടിന്‍റു സുബാഷ് മൊമന്‍റോ നല്‍കി.
വിളംബര റാലി
വിളംബരറാലിയുടെ ഭാഗമായി മൂലമറ്റം സെന്‍റ് ജോസഫ് അക്കാദമിയിലെ കുട്ടികള്‍ "ഒന്നാകാം ഉയരാം " എന്ന സന്ദേശം ഫ്ളാഷ് മൂലമറ്റം ബസ് സ്റ്റാന്‍റില്‍ നടത്തുകയുണ്ടായി. അറക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടോമി കുന്നേല്‍ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു കൊണ്ട് സന്ദേശം അറിയിച്ചു. ബി.ആര്‍.സി യിലെ റിസോഴ്സ് ടീച്ചേഴ്സും സെന്‍റ് ജോസഫ് അക്കാദമിയിലെ അധ്യാപകരും ഈ പരിപാടിക്ക് നേതൃത്വം വഹിച്ചു. റിസോഴ്സ് അധ്യാപിക സെലിന്‍ മാത്യു നന്ദി രേഖപ്പെടുത്തി.
ഡിസംബര്‍ 3
ഭിന്നശേഷി ദിനാചരണം
ഒന്നാകാം ഉയരാം
സമഗ്രശിക്ഷ ഇടുക്കി ബി.ആര്‍.സി യുടെയും ഓക്സ്ഫാം ഇന്ത്യയുടെയും സംയുക്താഭിമുഖ്യത്തില്‍ നടത്തിയ "ഒന്നാകാം ഉയരാം" ലോകഭിന്നശേഷി ദിനാചരണം ഡിസംബര്‍ 3-ാം തീയതി പൈനാവ് പൂര്‍ണ്ണിമ ഹാളില്‍ വെച്ച് നടത്തപ്പെട്ടു. ജി.വി.എച്ച്.എസ്.എസ് വാഴത്തോപ്പ് സ്ക്കൂളിലെ ഭിന്നശേഷി കുട്ടിയായ കൃഷ്ണരാജ് ന്‍റെ വീട്ടില്‍ നിന്ന് ആരംഭിച്ച ദീപശിഖ പ്രയാണം മറ്റൊരു ഭിന്നശേഷികുട്ടിയായ അമൃത സുനില്‍ ഏറ്റ് വാങ്ങിയതോടെയാണ് ദിനാചരണത്തിന് തുടക്കം കുറിച്ചത്. ദീപശിഖാ പ്രയാണത്തില്‍ പൈനാവ് സ്കൂളിലെ കുട്ടികളും, ക്ലാസ് ടീച്ചറും വാര്‍ഡ് മെമ്പറും, ബി.ആര്‍.സി അംഗങ്ങളും ഭിന്നാചരണത്തില്‍ വന്ന രക്ഷിതാക്കളും കുട്ടികളും പങ്കെടുത്തു.
ദിനാചരണം ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് റെജി മുക്കാട്ട് ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ ബി.പി.ഒ ശ്രീ. മുരുകന്‍ വി അയത്തില്‍ സ്വാഗതം പറയുകയും ചെയ്തു. യോഗത്തില്‍ വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്‍റ് റിന്‍സി സിബി അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ടിന്‍റു സുഭാഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ജോര്‍ജ്ജ് വട്ടപ്പാറ, വാര്‍ഡ് മെമ്പര്‍ അമ്മിണി ജോസ്, അംഗങ്ങളായ റീത്താ സൈമണ്‍, സെലിന്‍ പി.എം, പ്രഭ തങ്കച്ചന്‍, സുഭാഷ് പി.എസ്, അമല്‍ പി ജോസ്, ഓക്സ്ഫാം പ്രതിനിധി ശരത്ചന്ദ്ര എന്നിവര്‍ പങ്കെടുത്തു.
നവംബര്‍ 27 ന് എല്ലാ സ്ക്കൂളുകളിലും നടത്തിയ ചിത്രരചന, പോസ്റ്റര്‍ രചന മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് ഇന്നേ ദിവസം മൊമന്‍റോ നല്‍കി.
9 മണിക്ക് രജിസ്ട്രേഷന്‍ ആരംഭിച്ചു. ആറ് നിറത്തിലുള്ള ബാഡ്ജി നല്‍കി കുട്ടികളെ ഗ്രൂപ്പ് തിരിച്ചു. തുടര്‍ന്ന് മഞ്ഞുരുകല്‍ പ്രവര്‍ത്തനം നടത്തി. കുട്ടികളും രക്ഷിതാക്കളും വിവിധ നിറത്തിലുള്ള വിമാനം ഉണ്ടാക്കി പറത്തി. ഒന്നാകാം ഉയരാം എന്ന സന്ദേശം എത്തിക്കാന്‍ സാധിച്ചു. തുടര്‍ന്ന് വട്ടത്തില്‍ നിന്ന് മഞ്ഞുരുകല്‍ ഗാനം ആലപിച്ചു. ശേഷം ഓക്സ്ഫാം സംഘടന രക്ഷകര്‍ത്താക്കള്‍ക്കായി മോട്ടിവേഷന്‍ ക്ലാസ് നടത്തി. തുടര്‍ന്ന് കുട്ടികള്‍ക്കായി വിവിധ കലാകായിക മത്സരങ്ങള്‍ നടത്തി. വിജയികളായ കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുകയും, എല്ലാ കുട്ടികള്‍ക്കും പ്രോത്സാഹന സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തു. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പ്രത്യേകം മത്സരങ്ങള്‍ നടത്തി. സമാപന സമ്മേളനത്തില്‍ വാര്‍ഡ് മെമ്പര്‍ ശ്രീമതി അമ്മിണി ജോസ് എല്ലാ കുട്ടികള്‍ക്കും സമ്മാനം വിതരണം ചെയ്തു.
SAHAVASA CAMP 2019-20
നവകേരളം ഭിന്നശേഷി സൗഹൃദം എന്ന ആശയം പൊതു വിദ്യാലയങ്ങളില്‍ നിന്ന് സമൂഹത്തിലേക്ക് പ്രസരിക്കുന്നതിന്‍റെ ഭാഗമായി ഭിന്നശേഷി കുട്ടികള്‍ക്കായി സമഗ്രശിക്ഷ ബി.ആര്‍.സി യുടെ നേതൃത്വത്തില്‍ നടത്തിയ ദ്വിദിന സഹവാസ ക്യാമ്പ് "വര്‍ണ്ണശലഭങ്ങള്‍ " ഡിസംബര്‍ 23,24 തീയതികളിലായി എസ്.റ്റി.യു.പി.എസ് അറക്കുളത്ത് വെച്ച് നടന്നു. 20/12/19 ന് ബി.ആര്‍.സി യില്‍ നടത്തിയ പ്ലാനിംഗിന്‍റെ അടിസ്ഥാനത്തില്‍ 21,22 തീയതികളില്‍ ബി.ആര്‍.സി അംഗങ്ങളെല്ലാം എസ്.റ്റി.യു.പി.എസ് അറക്കുളത്ത് കൂടി ചേരുകയും ക്യാമ്പിന്‍റെ മുന്നൊരുക്കങ്ങള്‍ നടത്തുകയും ചെയ്തു.
23/12/19 ന് 9.30 ന് രജിസ്ട്രേഷനോടുകൂടി തുടങ്ങിയ ക്യാമ്പിന്‍റെ കൊടിയേറ്റ് അറക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടോമി കുന്നേല്‍ നിര്‍വ്വഹിച്ചു.കുടയത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പുഷ്പ വിജയന്‍റെ സാന്നിദ്ധ്യത്തില്‍ ഭിന്നശേഷികുട്ടി സുജിത്ത് ശ്രീജന്‍ ദീപം തെളിയിച്ചു. പിന്നീട് വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ സ്വാഗതഗാനം ആലപിച്ച് എല്ലാവരും ഹാളിലേക്ക് പ്രവേശിച്ചു. ക്യാമ്പ് ഉദ്ഘാടനം അറക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടോമി കുന്നേല്‍ നിര്‍വ്വഹിച്ചു. ശ്രീമതി പുഷ്പ വിജയന്‍, വാര്‍ഡ് മെമ്പര്‍, സ്ക്കൂള്‍ ഹെഡ്മിസ്ട്രസ് സെലിന്‍ ജോസഫ്
എന്നിവര്‍ ആശംസയര്‍പ്പിച്ചു. കുട്ടികളെ നിറങ്ങളുടെ അടിസ്ഥാനത്തില്‍ 4 ഗ്രൂപ്പുകളായി തിരീച്ചു. ഓരോ കോര്‍ണറിലേക്കും ഓരോ ഗ്രൂപ്പ് പോകുന്നതിന് മുമ്പ് ആര്‍.ടി നോബിള്‍ സാര്‍ കുട്ടികള്‍ക്ക് ക്യാമ്പില്‍ പാലിക്കേണ്ട ചില പൊതു നിര്‍ദ്ദേശങ്ങള്‍ നല്‍കി.
കോര്‍ണര്‍ - 1 പാവക്കൂത്ത്
നിര്‍മ്മാണപ്രവര്‍ത്തനങ്ങളിലൂടെ കുട്ടികളുടെ ഭാവനവികാസം, ആത്മവിശ്വാസം എന്നീ ശേഷികള്‍ വികസിപ്പിക്കാന്‍ തക്കവിധത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഈ കോര്‍ണറില്‍ ഒരുക്കിയിരുന്നു. വിവിധ പാവകളുടെ കട്ടൗട്ടുകള്‍, പാവനാടകം, പാവനിര്‍മ്മാണം എന്നിവ ഈ കോര്‍ണറുകളിലെ പ്രത്യേകതകളാണ്.
കോര്‍ണര്‍ 2 - കരവിരുത്
പഴയകാലത്ത് നിത്യോപയോഗസാധനങ്ങളായി ഉപയോഗിച്ചിരുന്ന വസ്തുക്കള്‍ കൊണ്ട് ഈ കോര്‍ണര്‍ വളരെ മനോഹരമാക്കിയിരുന്നു. ഈ കോര്‍ണറിലേക്ക് കടന്നു വരുന്ന കുട്ടികളെ ഓലപീപ്പി, ഓലതൊപ്പി തുടങ്ങിയവ കൊടുത്ത് സ്വീകരിക്കുന്നു. കോര്‍ണറില്‍ നേതൃത്വം കൊടുത്ത റിസോഴ്സ് ടീച്ചേഴ്സ് കുട്ടികളെ പാട്ടുപാടി വരവേല്‍ക്കുന്നു. പ്രകൃതിയില്‍ നിന്നും ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള പരിശീലനം ലഭ്യമാക്കുന്നു. - കുട്ടികള്‍ നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങള്‍ അവര്‍ തന്നെ എടുക്കുന്നു.
കോര്‍ണര്‍-3 വര്‍ണ്ണപമ്പരം
കുട്ടികളില്‍ ശാസത്രബോധവും ശാസ്ത്രീയ മനോഭാവവും വളര്‍ത്തുക എന്ന ലക്ഷ്യത്തെ മുന്‍ നിര്‍ത്തി ശാസ്ത്രീയ പരീക്ഷണങ്ങളാണ് ഈ കോര്‍ണറില്‍ ഒരുക്കിയത്. 6 പരീക്ഷണങ്ങള്‍ ഈ കോര്‍ണറില്‍ ക്രമീകരിച്ചു. ഓരോ പരീക്ഷണവും രണ്ട് പേര്‍ അടങ്ങുന്ന ഗ്രൂപ്പിനാണ് ചെയ്യാന്‍ കൊടുത്തത്.
കോര്‍ണര്‍ - 4 വരയും കുറിയും
കുട്ടികളിലെ ഭാവനയെ ഉണര്‍ത്തുന്നതിനും, കലാഭിരുചി വളര്‍ത്താനുതകുന്നതുമായ പ്രവര്‍ത്തനങ്ങളാണ് വരയും, കുറിയും എന്ന കോര്‍ണ്ണറില്‍ തയ്യാറാക്കിയിരുന്നത്. നൂല്‍ പെയിന്‍റിംഗ്, സ്ട്രോ പെയിന്‍റിംഗ്, ഗ്ലാസ് പെയിന്‍റിംഗ്, ഇനാമല്‍ പെയിന്‍റിംഗ് എന്നിവ ചില പ്രവര്‍ത്തനങ്ങളാണ്.
ഓരോ കോര്‍ണറിലെയും പ്രവര്‍ന്നനം ആര്‍.ടി മാര്‍, സ്പെഷ്യല്‍ ടീച്ചേഴ്സ് എന്നിവര്‍ നേതൃത്വം നല്‍കി. ഓരോ ഗ്രൂപ്പും ഓരോ മണിക്കൂര്‍ വീതം ഓരോ ഗ്രൂപ്പിലും ചെലവഴിക്കുകയും 5 പി.എം ന് കോര്‍ണര്‍ പ്രവര്‍ത്തനങ്ങള്‍ അവസാനിക്കുകയും ചെയ്തു.
കുട്ടികളുടെ വ്യക്തിഗത സമയത്തിന് ശേഷം 7 മണിമുതല്‍ ക്യാമ്പ് ഫയര്‍, ഗാനമേള എന്നിവ നടത്തി. 9 പി.എം ന് അത്താഴത്തിന് ശേഷം കുട്ടികള്‍ ഉറങ്ങാന്‍ കിടന്നു.
രണ്ടാം ദിവസം പ്രഭാതകൃത്യങ്ങള്‍ക്ക് ശേഷം 6.30 മുതല്‍ യോഗ പരിശീലനം നല്‍കി. വ്യക്തിഗത സമയത്തിന് ശേഷം പ്രഭാതഭക്ഷണവും കഴിഞ്ഞ് രണ്ടാം ദിവസത്തെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. വ്യത്യസ്ത തരത്തിലുള്ള ഗെയിമുകളോട് കൂടിയാണ് രണ്ടാം ദിവസം തുടങ്ങിയത്. പൊതു ഹാളില്‍ റിസോഴ്സ് ടീച്ചര്‍ നോബിള്‍ ഫ്രാന്‍സീസിന്‍റെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടന്നു. മുന്‍കൂട്ടി കഥകള്‍ പറഞ്ഞ് കൊടുത്ത്, കഥയില്‍ പറഞ്ഞതുപോലെ കുട്ടികള്‍ അഭിനയിച്ച് കാണിക്കുന്നു. തലേ ദിവസം തന്നെ കഥാവിഷ്ക്കാരത്തിന് ആവശ്യമായ സാമഗ്രികള്‍ നല്‍കിയിരുന്നു.
ഉച്ചഭക്ഷണത്തിന് ശേഷം കേക്ക് മുറിച്ച് ക്രിസ്തുമസ് ആഘോഷം നടത്തുകയും ശേഷം രണ്ട് ദിവസമായി വിവിധ പ്രവര്‍ത്തനങ്ങളിലും രൂപപ്പെട്ട ഉല്‍പ്പന്നങ്ങള്‍ മുഴുവനും പ്രദര്‍ശിപ്പിക്കുകയും ചെയ്തു. സമാപന സമ്മേളനത്തിന് ശേഷം 4 പി.എം ന് ക്യാമ്പ് അവസാനിച്ചു.
4 കോര്‍ണറുകളിലായി ഓരോ പ്രവര്‍ത്തനങ്ങള്‍ നടന്നു.
കോര്‍ണര്‍ 1 - പാവക്കൂത്ത്-നിര്‍മ്മാണപ്രവര്‍ത്തനങ്ങളിലൂടെ കുട്ടികളുടെ ഭാവനവികാസം, ആത്മവിശ്വാസം എന്നീ ശേഷികള്‍ വികസിപ്പിക്കാന്‍ തക്കവിധത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഈ കോര്‍ണറില്‍ നടക്കുന്നു.
കോര്‍ണര്‍ 2 - കരവിരുത് -പ്രകൃതിയില്‍ നിന്നും ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള പരിശീലനം നല്‍കുന്നു.
കോര്‍ണര്‍ 3 - വര്‍ണ്ണപമ്പരം- കുട്ടികളില്‍ ശാസത്രബോധവും ശാസ്ത്രീയ മനോഭാവവും വളര്‍ത്തുക എന്ന ലക്ഷ്യത്തെ മുന്‍ നിര്‍ത്തി ശാസ്ത്രീയ പരീക്ഷണങ്ങളാണ് ഈ കോര്‍ണറില്‍ ഒരുക്കിയത്.
കോര്‍ണര്‍ 4 - വരയും കുറിയും- കുട്ടികളിലെ ഭാവനയെ ഉണര്‍ത്തുന്നതിനും, കലാഭിരുചി വളര്‍ത്താനുതകുന്നതുമായ പ്രവര്‍ത്തനങ്ങളാണ് വരയും, കുറിയും എന്ന കോര്‍ണ്ണറില്‍ തയ്യാറാക്കിയിരുന്നത്. നൂല്‍ പെയിന്‍റിംഗ്, സ്ട്രോ പെയിന്‍റിംഗ്, ഗ്ലാസ് പെയിന്‍റിംഗ്, ഇനാമല്‍ പെയിന്‍റിംഗ് .
മൊഴി -രക്ഷകര്‍തൃപരിശീലനം
ഭിന്നശേഷി കുട്ടികളുടെ വിദ്യാഭ്യാസത്തിനും പഠനപിന്തുണാ പ്രവര്‍ത്തനത്തിനും അധ്യാപകരോടൊപ്പം രക്ഷിതാക്കള്‍ക്കും പങ്കുഹിക്കുന്നതിനും രക്ഷിതാക്കളെ കര്‍മ്മസജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന രക്ഷാകര്‍തൃശാക്തീകരണ പരിപാടി "മൊഴി" അറക്കുളം ബി.ആര്‍.സി യുടെ നേതൃത്വത്തില്‍ 01/01/2020 അറക്കുളം എസ്.സി.വി.ജി.എല്‍.പി.സ്ക്കൂളില്‍ വെച്ച് നടന്നു. ബി.ആര്‍.സി പ്രതിനിധി സെലിന്‍ മാത്യു സ്വാഗതം ആശംസിച്ചു. ചടങ്ങില്‍ അറക്കുളം ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ശ്രീ എ.ഡി മാത്യു അഞ്ചാനിക്കല്‍ ഉദ്ഘാടനം ചെയ്യുകയും അറക്കുളം ബി.പി ഒ ശ്രീ മുരുകന്‍ വി അയത്തില്‍ അധ്യക്ഷത വഹിക്കുകയും ചെയ്തു. സ്ക്കൂള്‍ എച്ച്.എം. ശ്രീമതി നിര്‍മ്മലാ ദേവി ആശംസയും , ബി.ആര്‍.സി ട്രെയിനര്‍ വിനിഷ്യാ ചടങ്ങിന് നന്ദി പറയുകയും ചെയ്തു. കുട്ടികളുടെ അവകാശങ്ങളും ആനുകൂല്യങ്ങള്‍ സ്വയം തൊഴില്‍ കണ്ടെത്തുക, കുട്ടികളിലുണ്ടാകുന്ന പെരുമാറ്റ വൈകല്യങ്ങള്‍ എന്നിവ അടിസ്ഥാനമാക്കിയുള്ള ക്ലാസുകള്‍ നടന്നു. ബി.ആര്‍.സി റിസോഴ്സ് ടീച്ചര്‍ സെലിന്‍ മാത്യു, സിന്ധുമോള്‍ വി കെ, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ആല്‍ബിന്‍ എന്നിവര്‍ ക്ലാസ് നയിച്ചു.
No comments:
Post a Comment