ഇന്ത്യന്‍ ഭരണഘടനയുടെ 70-ാം വാര്‍ഷികത്തോടനുബന്ധിച്ച് നൈതികം എന്ന പേരില്‍ ഡയറ്റിന്‍റെയും, എസ്.എസ്.കെ യുടെയും നേതൃത്വത്തില്‍ നടന്ന ഏകദിന ട്രെയിനിംഗ് പ്രോഗ്രാമിന്‍റെ ഭാഗമായി അറക്കുളു ബി.ആര്‍.സി യുടെ കീഴിലുള്ള 5 മുതല്‍ 12 വരെയുള്ള സ്ക്കൂളുകളിലെ അധ്യാപകര്‍ക്ക് ഭരണഘടനയെ സംബന്ധിച്ച് ക്ലാസ് നല്‍കുകയുണ്ടായി. ഇന്ത്യന്‍ ഭരണഘടനയെക്കുറിച്ച് ഒരു അവബോധം ഉണ്ടാക്കുവാന്‍ പ്രോഗ്രാം സഹായിച്ചു.
ഒക്ടോബര്‍ 31-ാം തീയതി 10 മണിക്ക് ഈശ്വരപ്രാര്‍ത്ഥനയോടെ തുടക്കം കുറിച്ച പ്രോഗ്രാമിന് ഐ.എച്ച്.ഇ.പി ജി.എച്ച്.എസ് കുളമാവ് പ്രിന്‍സിപ്പാള്‍ ശ്രീമതി രാധിക ടീച്ചര്‍ അധ്യക്ഷയായിരുന്നു. പി.ടി.എ വൈസ് പ്രസിഡന്‍റ് ശ്രീമതി ബിജു സന്തോഷ് ട്രെയിനിംഗ് പ്രോഗ്രാം ഉദ്ഘാടനം നിര്‍വ്വഹിച്ചു. തൊടുപുഴ ഗവണ്‍മെന്‍റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററിസ്ക്കൂള്‍ ടീച്ചര്‍ ശ്രീ. മൈക്കിള്‍ സെബാസ്റ്റ്യന്‍, ബി.ആര്‍.സി ട്രെയിനര്‍ ശ്രീമതി. വിനീഷ്യാ എസ് എന്നിവരാണ് ക്ലാസുകള്‍ നയിച്ചത്. ശ്രീമതി നീതു എം.എം ചടങ്ങില്‍ സ്വാഗതം ആശംസിക്കുകയുണ്ടായി. ഇന്ത്യന്‍ ഭരണഘടനയെക്കുറച്ചുള്ള ക്ലാസ് നയിച്ചത് ശ്രീ മൈക്കില്‍ സെബാസ്റ്റ്യന്‍ സാറാണ്. പദ്ധതിവിശദീകരണം ശ്രീമതി വിനീഷ്യാ ടീച്ചറാണ് അവതരിപ്പിച്ചത്. അറക്കുളം ബി.ആര്‍.സി യുടെ കീഴിലുള്ള സ്ക്കൂളുകളില്‍ നിന്ന് 19 അധ്യാപകര്‍ ട്രെയിനിംഗില്‍ പങ്കെടുത്തു. തുടര്‍ന്ന് ഐ.എച്ച്.ഇ.പി ജി.എച്ച്.എസ് കുളമാവിലെ 8,9,10 ക്ലാസുകളില്‍ ട്രൈഔട്ട് ക്ലാസുകള്‍ നടത്തുകയും സ്ക്കൂളിന്‍റെ ഭരണഘടന നിര്‍മ്മിക്കുകയുമുണ്ടായി. ട്രൈഔട്ടിന് ശേഷം സ്ക്കൂള്‍ പാര്‍ലമെന്‍റ് കൂടുകയും കുട്ടികള്‍ അവരുടെ അവകാശങ്ങളും കടമകളും അവതരിപ്പിച്ച് സ്ക്കൂള്‍ ഭരണഘടന നിര്‍മ്മിക്കുകയും പ്രിന്‍സിപ്പാളിന്‍റെയും പഞ്ചായത്ത് മെമ്പര്‍ ശ്രീമതി സെലിന്‍ മാനുവലിന്‍റെയും സാന്നിദ്ധ്യത്തില്‍ സ്ക്കൂള്‍ ഭരണഘടനപ്രകാശനം ചെയ്യുകയുമുണ്ടായി. ട്രൈഔട്ടില്‍ പങ്കെടുത്ത എല്ലാ അധ്യാപകരും അവരവരുടെ സ്ക്കൂളുകളില്‍ നവംബര്‍ 1 ന് എസ്.ആര്‍.ജി കൂടി സ്ക്കൂള്‍ ഭരണഘടന നിര്‍മ്മാണത്തിനായി നിര്‍ദ്ദേങ്ങള്‍ നല്‍കാനും അന്ന് തന്നെ അസംബ്ലിയില്‍ കുട്ടികള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കാനും തീരുമാനമായി. ഡിസംബര്‍ 14 ന് മുന്‍മ്പ് അതാത് സ്ക്കൂളിന്‍റെ ഭരണഘടന ബി.ആര്‍.സി യില്‍ സമര്‍പ്പിക്കുവാന്‍ നിര്‍ദ്ദേശം നല്‍കുകയുമുണ്ടായി. നൈതികം അറക്കുളം @ ഒക്ടോബര്‍ 31 എന്ന പേരില്‍ ഒരു വാട്ട്സ് ആപ്പ് ഗ്രൂപ്പ് തുടങ്ങുകയും, തുടര്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയുമുണ്ടായി. വൈകുന്നേരം സ്ക്കൂള്‍ ഭരണഘടന പ്രകാശനത്തിന് ശേഷം 3.30 ന് ദേശീയ ഗാനത്തോടെ ഏകദിനപരിശീലനം അവസാനിക്കുകയുണ്ടായി.

No comments:
Post a Comment