Tuesday, February 7, 2023

ഓണച്ചങ്ങാതി

 ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നല്‍കിവരുന്ന കുട്ടികളുടെ വിദ്യാഭ്യാസത്തിനും സാമൂഹ്യഉള്‍ച്ചേര്‍ക്കലും ലക്ഷ്യമാക്കി- ഓണച്ചങ്ങാതിയുടെ ബ്ലോക്ക്തല ഉദ്ഘാടനം വാഴത്തോപ്പിലുള്ള ജിബിന്‍ സാജന്‍റെ ഭവനത്തില്‍ നടന്നു. വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് മെമ്പര്‍ ശ്രീ കുട്ടപ്പായി ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ ഫാദര്‍ എല്‍ദോ ജോണ്‍, എച്ച്.എം സുമി ബേബി, കൂട്ടുകാര്‍, ബ്ലോക്ക് പ്രോജക്ട് കോ- ഓര്‍ഡിനേറ്റര്‍ സിനി ടീച്ചര്‍, ബി.ആര്‍.സി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

14 കുട്ടികളുടെ വീടുകളിലാണ് ചങ്ങാതികൂട്ടിത്തിന്‍റെ  നേതൃത്വത്തില്‍ ഓണപരിപാടികള്‍ സംഘടിപ്പിച്ചത്. 5,6 തീയതികളില്‍ കുട്ടികളുടെ വീട് സന്ദര്‍ശിക്കുകയും വിവിധ പരിപാടികള്‍ നടത്തുകയും ചെയ്തു. എല്ലാ കുട്ടികളുടെയും വീടുകളില്‍ അത്തപ്പൂക്കളമിടുകയും, ഓണപ്പാട്ടുകള്‍, ഓണക്കളികള്‍ എന്നിവ നടത്തുകയും ചെയ്തു. കൂടാതെ ഓണക്കോടികളും ഓണസമ്മാനങ്ങളും നല്‍കി. ഓണത്തിന്‍റെ സന്തോഷം കുട്ടികള്‍ക്ക് പകര്‍ ന്ന് കൊടുക്കാന്‍ പായസവും നല്‍കി രക്ഷിതാക്കള്‍ക്കും കുട്ടികളെയും സംബന്ധിച്ചിടത്തോളം ഓണച്ചങ്ങാതി നല്ലൊരനുഭവമായിരുന്നു.

ഓണച്ചങ്ങാതി നടത്തിയ കുട്ടികള്‍

1. ജിബിന്‍ സാജന്‍ - എസ്.എം.എല്‍.പി.എസ് ഇടുക്കി

2. അല്‍ഫോന്‍സ ജെയ്സണ്‍ - ജി.എല്‍.പി.എസ് വാഴത്തോപ്പ്

3. സൂരജ് സുധാകരന്‍- ജി.യു.പി.എസ് പൈനാവ്

4. ദിയാമേരി തോമസ്- ജി.യു.പി.എസ് പൈനാവ്

5. ദിയമരിയ സൈജു - ജി.എല്‍.പി.എസ് വാഴത്തോപ്പ്

6. ആദിത്യന്‍ അനീഷ്- എസ്.എന്‍.എല്‍.പി.എസ് വെണ്‍മണി

7. വിനയ് പി.എസ്- എസ്.ജി.യു.പി.എസ് വെണ്‍മണി

8. ഹെലന്‍മരിയ ജിനോ - എസ്.ജി.യു.പി.എസ് മൂലമറ്റം

9. അലീന ബെന്നി- ജി.എച്ച്.എസ്.എസ് പൂച്ചപ്രാ

10. അലന്‍സാം ഐസക്- ജി.എച്ച്.എസ്.എസ് കുടയത്തൂര്‍

11. ഫിയോണ ജോയല്‍- എസ്.എം.എല്‍.പി.എസ് കാക്കൊമ്പ്

12. സിയാ റോസ്- സി.എം.എസ്.എല്‍.പി.എസ് കണ്ണിക്കല്‍

13. ജുവല്‍ ജോമോന്‍ - എസ്.ജി.യു.പി.എസ് മൂലമറ്റം

14. ജെസ്വിന്‍ ക്ലീറ്റസ് - എസ്.എ.എച്ച്.എസ്.എസ് കരിങ്കുന്നം






No comments:

Post a Comment

ഇന്‍ക്ല്യൂസീവ് എജ്യുക്കേഷന്‍ - കലാ കായികം

  കേരള സര്‍ക്കാര്‍,പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്രശിക്ഷ കേരളം ഇടുക്കിയുടെ ആഭിമുഖ്യത്തില്‍ അറക്കുളം ബി.ആര്‍.സി യില്‍ ഉള്‍ച്ചേര്‍ക്കല്‍ വിദ്യ...