അറക്കുളം
പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ടിട്ടുള്ള പഞ്ചായത്ത് തലം ചര്‍ച്ച അറക്കുളം പഞ്ചായത്ത് ഹാളില്‍ വച്ച് 01/12/2022 വ്യാഴാഴ്ച 2 മണിക്ക് നടന്നു. പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ വിനോദ് കെ എസ് ഉദ്ഘാടനം ചെയ്ത യോഗത്തി ല്‍ വൈസ് പ്രസിഡന്‍റ് ശ്രീമതി ഗീത തുളസീധരന്‍ അധ്യക്ഷപദം അലങ്കരിച്ചു. ട്രയിനര്‍ ഹസീന ബീഗം സ്വാഗതം ആശംസിക്കുകയും, സി.ആര്‍.സി .സി കോര്‍ഡിനേറ്റര്‍ വിനീദ് ചന്ദ്രന്‍ പദ്ധതി വിശദീകരണം നടത്തുകയും ചെയ്തു. സ്കൂള്‍ പ്രഥമാധ്യാപകര്‍, പഞ്ചായത്ത് പ്രതിനിധികള്‍, കണ്‍വീനര്‍മാര്‍, പി.ടി.എ പ്രസിഡന്‍റുമാര്‍, എം.പി.ടി.എ റിട്ട. അധ്യാപകര്‍, ബി.ആര്‍.സി പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു. സജീവമായ ചര്‍ച്ചകള്‍ക്ക് കളമൊരുക്കാന്‍ ഈ വേദി സഹായകമായി.
No comments:
Post a Comment