Friday, February 1, 2019

SELF DEFENCE TRAINING :KARATE(INNOVATIVE PROGRAM)

                                                    
അറക്കുളം ബി.ആര്‍.സിയുടെ പരിധിയില്‍ വരുന്ന ജി.വി.എച്ച്.എസ്.എസ് മണിയാറന്‍കുടി,  ജി.വി.എച്ച്.എസ്.എസ് വാഴത്തോപ്പ്, ജി.വി.എച്ച്.എസ്.എസ് മൂലമറ്റം എന്നീ 3 സ്കൂളുകളില്‍ സെല്‍ഫ് ഡിഫെന്‍സിന്‍റെ ഭാഗമായി തിരഞ്ഞെടുത്തത് കരാട്ടെ പരിശീലനമാണ്.


             ജി.വി.എച്ച്.എസ്.എസ് മണിയാറന്‍കുടിയില്‍ 31.01.2019 മുതല്‍ 8,9 ക്ലാസ്സില്‍ പഠിക്കുന്ന 30 പെണ്‍കുട്ടികള്‍ക്കായും, ജി.വി.എച്ച്.എസ്.എസ് മൂലമറ്റത്ത് 1/01/2019 മുതല്‍ 9ല്‍ പഠിക്കുന്ന 30 കുട്ടികള്‍ക്കായും, ജി.വി.എച്ച്.എസ്.എസ് വാഴത്തോപ്പില്‍ 2018 നവംബര്‍ മാസം മുതലും  കരാട്ടെ പരിശീലനം നല്‍കി വരുന്നു. ആഴ്ചയില്‍ 3 ദിവസമാണ് കരാട്ടെ പരിശീലനത്തിനായുള്ള ക്ലാസ്സ് നടത്തുന്നത്. പരിശീലന ദിവസങ്ങളില്‍ കുട്ടികള്‍ക്കായി ലഘു ഭക്ഷണവും നല്‍കുന്നുണ്ട്.


         തുടക്കം മുതല്‍ തന്നെ കുട്ടികള്‍ കരാട്ടെ പരിശീലനത്തില്‍ വളരെ താത്പര്യം കാണിക്കുന്നുണ്ടായിരുന്നു. ഓരോ ക്ലാസ്സുകള്‍ കഴിയുംതോറും കൂടുതല്‍ പ്രാക്ടീസ് ചെയ്യാനും അവര്‍ സന്നദ്ധരാകുന്നുണ്ട്. പെണ്‍കുട്ടികളെ സംബന്ധിച്ച് അവര്‍ക്ക് അത്ര പരിചയമില്ലാത്ത മേഖലയാണ് ഇതെങ്കിലും നല്ല രീതിയില്‍ തന്നെ അവര്‍ കരാട്ടെ പരിശീലനത്തില്‍ പങ്കാളികളാകുന്നു എന്നതും അവര്‍ക്ക് കരാട്ടെ ചെയ്യാന്‍ സാധിക്കുന്നു എന്നതും  ഈ പ്രവര്‍ത്തനത്തിന്‍റെ വിജയമായി കണക്കാക്കാം.

GVHSS MANIYARANKUDY




GVHSS MOOLAMATTOM



GVHSS VAZHATHOPE


No comments:

Post a Comment

ഇന്‍ക്ല്യൂസീവ് എജ്യുക്കേഷന്‍ - കലാ കായികം

  കേരള സര്‍ക്കാര്‍,പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്രശിക്ഷ കേരളം ഇടുക്കിയുടെ ആഭിമുഖ്യത്തില്‍ അറക്കുളം ബി.ആര്‍.സി യില്‍ ഉള്‍ച്ചേര്‍ക്കല്‍ വിദ്യ...