Tuesday, February 7, 2023

ഐ .ഇ.ഡി.സി -സഹവാസക്യാമ്പ് 2022-23

സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്രശിക്ഷ കേരളം, അറക്കുളം ബി.ആര്‍.സി യും ഗ്രീന്‍വാലി ഡവലപ്പമെന്‍റ് സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ ഭിന്നശേഷി വിഭാഗം കുട്ടികള്‍ക്ക് വേ???ി ദ്വിദിന സഹവാസ ക്യാമ്പ് " ചങ്ങാതിക്കൂട്ടം" 30/12/2022-ാം തീയതി തടിയമ്പാട് മരിയ സദന്‍ അനിമേഷന്‍ സെന്‍ററില്‍ തുടക്കം കുറിച്ചു. ഭിന്നശേഷി കുട്ടികള്‍ 20, ജനറല്‍ കുട്ടികള്‍ 10, ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കളും, ബി.ആര്‍.സി പ്രവര്‍ത്തകരും 20 ,ആകെ 50 പേര്‍ ഇങ്ങനെയായിരുന്നു ക്യാമ്പിന്‍റെ പങ്കാളിത്തം.

ഭിന്നശേഷിക്കാരായ കുട്ടികളുടെ വിവിധങ്ങളായ കഴിവുകളും നൈപുണികളും പരിപോഷിപ്പിക്കുന്നതിനുള്ള അവസരം ഒരുക്കുക. എല്ലാ കുട്ടികള്‍ക്കും വൈവിധ്യങ്ങളായ കഴിവുകള്‍ ഉെ???ന്ന് തിരിച്ചറിഞ്ഞ് അവര്‍ക്കാവശ്യമായ പിന്തുണ നല്‍കുന്നതിന് രക്ഷിതാക്കളെയും സമൂഹത്തേയും ശാക്തീകരിക്കുക, കളികളിലൂടെയും ആഹ്ലാദകരമായ സംഘപ്രവര്‍ത്തനങ്ങളിലൂടെയും കുട്ടികളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചുകൊ???് പഠനത്തില്‍ മുന്നേറുന്നതിനുള്ള അവസരം ഒരുക്കുക, പോഷക സമൃദ്ധവും വിഷരഹികവുമായ ഭക്ഷണവുമാണ് ആരോഗ്യസംരക്ഷണത്തിന് ഉത്തമമെന്ന തിരച്ചറിവ് ഉ???ാക്കുക. കിടപ്പിലായ കുട്ടികളുടെ സാമൂഹ്യപങ്കാളിത്തം ഉറപ്പാക്കുക എന്നിവ ആയിരുന്നു ഈ ദ്വിദിന സഹവാസക്യാമ്പിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍,.

ഫ്ളാഷ് മോബോടുകൂടി കുട്ടികളുടെ പ്രതിനിധിയായി ജി.വി.എച്ച്.എസ്.എസ് വാഴത്തോപ്പിലെ നിതിന്‍ ബിനോയി ദീപം തെളിച്ച് ക്യാമ്പിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. അറക്കുളം ബി.ആര്‍.സി ട്രയിനര്‍ ജാസ്മിന്‍ ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഗ്രീന്‍ വാലി ഡവലപ്പ്മെന്‍റ് സെക്രട്ടറി റവ. ഫാദര്‍ ജോബിന്‍ പ്ലാച്ചേരിപ്പുറത്ത് മുഖ്യപ്രഭാക്ഷണം നടത്തി. സി.ജിജി വെളിമ്പായില്‍, സ്പെഷ്യല്‍ എജ്യുക്കേറ്റേഴ്സുമാരായ നോബിള്‍ ഫ്രാന്‍സീസ്, മായ റ്റി.റ്റി എന്നിവര്‍ പ്രസംഗിച്ചു. പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും ബാഡ്ജ് നല്‍കിയാണ് സ്വീകരിച്ചത്. ക്യാമ്പില്‍ ഹരിത ചട്ടങ്ങള്‍ പാലിച്ചാണ് ഹാളലങ്കാരവും ഓരോ പ്രവര്‍ത്തനങ്ങളും നടത്തിയത്.

ഇന്നേ ദിവസം പത്ത് മണി മുതല്‍ രജിസ്ട്രേഷന്‍ ആരംഭിത്തു. ക്യാമ്പിനെ കുറിച്ചും ക്യാമ്പിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും സ്പെഷ്യല്‍ എജ്യുക്കേറ്റര്‍ മിനു ജേക്കബ് വിശദീകരണം നല്‍കി.

കുട്ടികളില്‍ താളബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടുകൂടി അഭിനയ ഗാനത്തിലൂടെ ക്യാമ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു കാടിന്‍റെ അന്തരീക്ഷവും മറ്റൊരു ഭാഗത്ത് ഗ്രാമത്തിന്‍റെ അന്തരീക്ഷവും സാന്‍ട്രേയില്‍ ഒരുക്കിക്കൊണ്ട് ഒരു കൂട്ടപ്പാട്ടിലൂടെ കാട്ടിലെ ജീവികളുടേയും നാട്ടിലെ ജീവികളുടേയും ശബ്ദം  അനുകരിച്ചു കൊണ്ട്, സ്വയം പരിചയപ്പെടലും ഗ്രൂപ്പ് തിരിയലും നടന്നു. തുടര്‍ന്ന് റ്റീ ബ്രേക്കിനായി പിരിഞ്ഞു.

തുടര്‍ന്ന കൂട്ടപ്പാട്ടിലൂടെ ര???് ഗ്രൂപ്പുകളായി തിരിഞ്ഞതില്‍ ഒരു ഗ്രൂപ്പിന് ഹാപ്പി ഡ്രിങ്ക്സും അടുത്ത ഗ്രൂപ്പിന് കരവിരുതിലൂടെയും കടന്നു പോയി. ഇതില്‍ ഹാപ്പി ഡ്രിംങ്സില്‍ കുട്ടികളുടെ ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ പരിചയപ്പെടുത്തുക, ജങ്ക് ഫുഡ്, കൃത്രിമ പാനീയങ്ങളോടുള്ള അമിതപ്രതിപത്തി കുറക്കുക എന്നിവയായിരുന്നു ഈ സെക്ഷന്‍റെ ലക്ഷ്യങ്ങള്‍. മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള പ്രാവീണ്യം ഉറപ്പ് വരുത്തി കുട്ടികളെയും രക്ഷിതാക്കളെയും സ്വയം പര്യാപ്തതയില്‍ എത്തിക്കുന്നതിനുള്ള പിന്തുണ നല്‍കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. പിന്നീട് ഉച്ച ഭക്ഷണത്തിനായി എല്ലാവരും പിരിഞ്ഞു. തുടര്‍ന്ന് ഉച്ചഭക്ഷണത്തിന് ശേഷവും ഹാപ്പി ഡ്രിങ്ക്സും കരവിരുതും തുടങ്ങി. തുടര്‍ന്ന് തീയേറ്റര്‍ ക്യാമ്പിലൂടെ കുട്ടികള്‍ക്ക് ആനന്ദകരമായ അനുഭവങ്ങള്‍ നല്‍കാന്‍ സാധിച്ചു. തീയേറ്റര്‍ ക്യാമ്പിലൂടെ ബഹുമുഖ ബുദ്ധിവികാസം ഉറപ്പ് വരുത്തുന്നതിനും പഠനപ്രവര്‍ത്തനങ്ങള്‍ എങ്ങനെ ആനന്ദകരമായ അനുഭവങ്ങള്‍ ആക്കി മാറ്റാം എന്നുള്ളതാണ് ഈ പ്രവര്‍ത്തനങ്ങളിലൂടെ ലക്ഷ്യം വച്ചിരുന്നത്.ഈ സെക്ഷന്‍ നടക്കുന്ന സമയത്ത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി രാജി ചന്ദ്രന്‍ ക്യാമ്പ് സന്ദര്‍ശിച്ചു. തുടര്‍ന്ന് ടീ ബ്രേക്കിന് ശേഷം പഴം, പച്ചക്കറി, പൂക്കളി നടത്തുകയും കുട്ടികളെ ഗ്രൂപ്പികളായി തിരിച്ച് പരിസര നടത്തിനായി വിടുകയും ചെയ്തു. പരിസര നടത്തത്തിലൂടെ കുട്ടികള്‍ ശേഖരിച്ച ഇലകള്‍, പൂക്കള്‍, കായ്കള്‍ എന്നിവ ഉപയോഗിത്തുള്ള ആല്‍ബം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. 6 മണി മുതല്‍ 6.30 വരെ വ്യക്തിഗത സമയം ആയിരുന്നു. പിന്നീട് കുട്ടികള്‍ തയ്യാറാക്കിയ ആല്‍ബത്തിന്‍റെ പ്രകാശനം നടന്നു. ആല്‍ബപ്രകാശനം റവ. ഫാദര്‍ ജോബിന്‍ പ്ലാച്ചേരിപ്പുറത്ത് നിര്‍വ്വഹിച്ചു.

7 പി.എം മുതല്‍ 8 മണി വരെ കലാസന്ധ്യ, എട്ട് പി.എം മുതല്‍ രാത്രി ഭക്ഷണം, തുടര്‍ന്ന് ക്യാമ്പ് ഫയറോട് കൂടി 9 മണിക്ക് ഇന്നത്തെ(30/12/2022) പ്രോഗ്രാമുകള്‍ അവസാനിച്ചു.

31/12/2022 ന് 7 എ.എം ന് പ്രഭാതഭക്ഷണത്തോടുകൂടി ര???ാം ദിവസത്തെ ക്യാമ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് പ്രഭാകഭക്ഷണത്തിനു ശേഷം ഗ്രൂപ്പ് പ്രവര്‍ത്തനമായ സ്കിറ്റിലൂടെ കടന്നുപോയി. ലഹരിവിരുദ്ധ കേരളം, സാമൂഹ്യ ഉള്‍ച്ചേര്‍ക്കല്‍ എന്നീ ആശയങ്ങളിലൂന്നിയുള്ള സ്കിറ്റ് അവതരണമായിരുന്നു. ശേഷം 10 - 11 മണി വരെ സുജോക്ക് ട്രീറ്റ്മെന്‍റിനെ കുറിച്ച് ശ്രീമതി സുബി സിബി പ്ലാത്തോട്ടത്തില്‍(രക്ഷിതാവ്) ക്ലാസ് നയിച്ചു. ടീ ബ്രേക്കിന് ശേഷം സി. ജിജി നയിച്ച മോട്ടിവേഷണല്‍ ക്ലാസായിരുന്നു. തുടര്‍ന്ന് കുട്ടികളുടെ ആക്ടിവിറ്റികള്‍ക്കിടയില്‍ എടുത്ത ഫോട്ടോസ് പ്രോജക്ടറിലൂടെ പ്രദര്‍ശിപ്പിക്കുകയും അതോടൊപ്പം കുട്ടികളുടെയും രക്ഷിതാക്കളുടെയും ക്യാമ്പിനെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ പറയിപ്പിക്കുകയും ചെയ്തു. ഇന്നേദിവസം വി???ും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി രാജി ചന്ദ്രന്‍ ക്യാമ്പില്‍ എത്തുകയും കുട്ടികള്‍ക്കൊപ്പം പുതുവത്സര കേക്ക് മുറിച്ചാഘോഷിച്ചു. തുടര്‍ന്ന് കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണ ഉദ്ഘാടനം ബ്ലോക്ക് പ്രസിഡന്‍റ് നിര്‍വ്വഹിച്ചു. കൂടാതെ വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്‍റും പഞ്ചായത്തംഗങ്ങളും ക്യാമ്പ് സന്ദര്‍ശിക്കുകയും കുട്ടികള്‍ക്കൊപ്പം പുതവത്സര കേക്ക് മുറിക്കുകയും ചെയ്തു. 1 പി.എം ന് ഉച്ചഭക്ഷണത്തിന് ശേഷം സമാപന സമ്മേളനത്തില്‍ ഗ്രീന്‍ വാലി സെക്രട്ടറി റവ. ഫാദര്‍ ജോബിന്‍ പ്ലാച്ചേരിപുറത്ത് പച്ചക്കറി തൈവിതരണം നടത്തുകയും ചെയ്തു. ദ്വിദിന സഹവാസ ക്യാമ്പിന് സമാപനം കുറിച്ചു.








UDISE PLUS 2022-23(എച്ച്.എം കോണ്‍ഫറന്‍സ്)

 022-23 വര്‍ഷത്തെ UDISE PLUS ദത്തശേഖരണവുമായി ബന്ധപ്പെട്ട്    അറക്കുളം   ഉപജില്ലാ പരിധിയിലുള്ള എല്ലാ  കേന്ദ്രസര്‍ക്കാര്‍,  എയ്ഡഡ്,  അണ്‍എയ്ഡഡ് ഉള്‍പ്പെടെയുള്ള  സ്ക്കൂളുകളിലെ  പ്രിന്‍സിപ്പല്‍/ ഹെഡ്മാസ്റ്റര്‍ എന്നിവര്‍ക്കായി ഒരു ഏകദിന ശില്പശാല 27/12/2022 രാവിലെ  10.00 മണിക്ക്   അറക്കുളം ഗവ. ശ്രീചിത്തിരവിലാസം എല്‍.പി സ്കൂളില്‍ വെച്ച് നടന്നു. വിവിധ സ്കൂളുകളില്‍ നിന്നായി 41 അധ്യാപകര്‍ മീറ്റിംഗില്‍ പങ്കെടുത്തു.





ഭിന്നശേഷി വാരാചരണം

സമഗ്രശിക്ഷാ കേരളം അറക്കുളം ബി.ആര്‍.സി യുടെ നേതൃത്വത്തില്‍ ഭിന്നശേഷി വാരാചരണവുമായി ബന്ധപ്പെട്ട് നടത്തിയ(കരുതല്‍) ഭിന്നശേഷി വാരാചരണ സന്ദേശറാലി മുട്ടം കോടതി പടിയില്‍ തുടക്കം കുറിച്ചു. ബഹു. പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി ഷൈജ ജോമോന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ആരോഗ്യ സ്ന്‍റാന്‍റിംഗ് കമ്മിറ്റി ചെയര്‍ പേഴസണ്‍ ശ്രീമതി മേഴ്സി ദേവസ്യ,വികസന കാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍ പേഴസണ്‍ ശ്രീമതി ഷേര്‍ലി അഗസ്റ്റിന്‍ ക്ഷേമകാര്യ സ്ന്‍റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ അരുണ്‍ ചെറിയാന്‍ വാര്‍ഡ് മെമ്പര്‍മാരായ ശ്രീമതി സൗമ്യ സാജബിന്‍, ശ്രീ ജോസ് ജോസഫ്, ശ്രീമതി ടെസി സതീഷ് , ശ്രീമതി റെന്‍സി സുനീഷ്, ശ്രീ റെജി ഗോപി എന്നിവര്‍ സംസാരിച്ചു. യോഗത്തില്‍ തുടങ്ങനാട് ഹൈസ്കൂള്‍ അധ്യാപകനായ ഫാദര്‍ ജീവന്‍ കദളിക്കാട്ടില്‍ ആശംസകള്‍ അര്‍പ്പിച്ചു. മുട്ടം ഹയര്‍ സെക്കന്‍ററി സ്കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മാസ്റ്റര്‍ ജോസിന്‍ സജി ഫ്ളാഗ് ഓഫ് ചെയ്ത റാലിയില്‍ വിവിധ സ്കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.റോളര്‍ സ്കേറ്റിംഗ്, ഫ്ളാഷ് മോബ് തുടങ്ങിയ പരിപാടികള്‍ സന്ദേശ റാലി കൂടുതല്‍ ആകര്‍ഷകമാക്കി. മുട്ടം പ്രൈവറ്റ് ബസ് സ്ന്‍റാന്‍റില്‍ നടന്ന സമാപന സമ്മേളനത്തില്‍ പഞ്ചായത്ത് പ്രതിനിധികള്‍ ആശംസകള്‍ അര്‍പ്പിക്കുകയും കുട്ടികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്തു.

അറക്കുളം ബി.ആര്‍.സിയുടെ ഭിന്നശേഷി വാരാചരണം നവംബര്‍ 29 മുതല്‍ ഡിസംബര്‍ 3 വരെ തീയതികളിലായി വിവിധ പ്രവര്‍ത്തനങ്ങളോടെ ആരംഭിച്ചു. 29/11/2022 ല്‍ സ്കൂള്‍ എസ്.ആര്‍.ജി എല്ലാ സ്കൂളുകളിലും സ്കൂള്‍ എസ്.ആര്‍.ജി കൂടി ഡിസേബ്ള്‍ഡ് ഡേയോടനുബന്ധിച്ച് സ്കൂളില്‍ നടത്താന്‍ സാധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്തു.
ചിത്രരചന, പോസ്റ്റര്‍ രചന 30/11/2022 ല്‍ 1 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ മുഴുവന്‍ കുട്ടികള്‍ക്കും ഭിന്നശേഷി ദിനവുമായി ബന്ധപ്പെട്ട് സന്ദേശമെത്തിക്കുന്നതിനായി ക്ലാസ് തലത്തില്‍ ടീച്ചറുടെ നേതൃത്വത്തില്‍ പോസ്റ്റര്‍ / ചിത്രരചന മത്സരങ്ങള്‍ നടത്തി. 1,2 ക്ലാസുകളുകളിലെ കുട്ടികള്‍ക്ക് കളറിംഗ്, 4 മുതല്‍ 12 വരെ ക്ലാസിലെ കുട്ടികള്‍ക്ക് പോസ്റ്റര്‍ രചനാമത്സരം എന്നിവയാണ് നടത്തിയത്. മികച്ച നാലെണ്ണം (എല്‍.പി-1, യു.പി- 1, എച്ച്.എസ്- 1, എച്ച്.എസ്.എസ് -1) ബി.ആര്‍.സി കളില്‍ എത്തിക്കുകയും അതില്‍ നിന്ന് ഫസ്റ്റ് കിട്ടിയ കുട്ടിയെ സഹവാസ ക്യാമ്പില്‍ ആദരിക്കുകയും ചെയ്യും.
സ്പെഷ്യല്‍ അസംബ്ലി
01/12/2022 ല്‍ ബി.ആര്‍.സി യുടെ പരിധിയിലിലുള്ള എല്ലാ സ്കൂളുകളിലും ഭിന്നശേഷി ദിനാചരണത്തിന്‍റെ പ്രാധാന്യം ഉള്‍ക്കൊള്ളുന്നതിനായി ഭിന്നശേഷി കുട്ടികള്‍ നേതൃത്വം കൊടുത്ത്കൊണ്ട് സ്പെഷ്യല്‍ അസംബ്ലി സംഘടിപ്പിച്ചു.
ഭിന്നശേഷി ദിനാചരണം(03/12/2022)
പരിമിതികളോട് പോരാടുന്ന ഭിന്നശേഷിക്കാരുടെ സാമൂഹിക പങ്കാളിത്തവും നേതൃത്വപാടവവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ലോകഭിന്നശേഷി ദിനാചരണം ജില്ലാതല ഉദ്ഘാടനം പഞ്ചായത്ത് ടൗണ്‍ ഹാളില്‍ നടന്നു.         ബഹു. വാഴത്തോപ്പ്  ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി. മിനി   ജേക്കബ്  അധ്യാക്ഷത വഹിച്ച യോഗത്തില്‍ എസ്.എസ്.കെ ജില്ലാ പ്രോഗ്രാം ഓഫീസര്‍ ശ്രീ യാസിര്‍ എ കെ സ്വാഗതം ആശംസിച്ചു. ബഹു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി. രാജി ചന്ദ്രന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കുകയും ബഹു. ഇടുക്കി ജില്ലാ സബ് കളക്ടര്‍ ഡോ അരുണ്‍ എസ് നായര്‍ കഅട മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു. വ്യത്യസ്ത മേഖലകളില്‍ അസാധാരണമായ കഴിവ് തെളിയിച്ച കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന തലത്തില്‍ വനിതാ ശിശു വികസന വകുപ്പ് ഏര്‍പ്പെടുത്തിയിരിക്കുന്ന ഉജ്ജ്വല ബാല്യം അവാര്‍ഡ് ഭിന്നശേഷി വിഭാഗത്തി ല്‍  കരസ്ഥമാക്കിയ കുമാരി കുസുമപ്രിയ പ്രകാശിന് ബഹു. ജില്ലാ സബ് കളക്ടര്‍ ഉപഹാരം നല്‍കി ആദരിച്ചു. കിടപ്പിലായ ഭിന്നശേഷി കുട്ടികള്‍ക്ക് സാമ്പത്തിക സഹായം നവോദയ പ്രിന്‍സിപ്പല്‍ ശ്രീ എസ്.ജെ അന്നാശ്ശേരി നല്‍കി. വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ ശ്രീമതി ആലീസ് ജോസ്, മെമ്പര്‍മാരായ ശ്രീമതി നിമ്മി ജയന്‍, ശ്രീമതി ഏലിയാമ്മ ജോയി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. അറക്കുളം ബ്ലോക്ക് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ശ്രീമതി സിനി സെബാസ്റ്റ്യന്‍ കൃതജ്ഞത അര്‍പ്പിച്ചു. തുടര്‍ന്ന് ജനപ്രതിനിധികള്‍ എസ്.പി.സി കേഡറ്റുകള്‍ , അധ്യാപകര്‍ എന്നിവര്‍ ഭിന്നശേഷി കുട്ടികളോടൊപ്പം ബിഗ് ക്യാന്‍വാസ് നിറച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളോടെ ഭിന്നശേഷി ദിനാചരണം സമാപിച്ചു.










പാഠ്യപദ്ധതി പരിഷ്കരണം - ജനകീയ ചര്‍ച്ച -പി.ഇ.സി മീറ്റിംഗ്

 അറക്കുളം

പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ടിട്ടുള്ള പഞ്ചായത്ത് തലം ചര്‍ച്ച  അറക്കുളം പഞ്ചായത്ത് ഹാളില്‍ വച്ച്   01/12/2022   വ്യാഴാഴ്ച 2 മണിക്ക് നടന്നു. പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ വിനോദ്  കെ എസ് ഉദ്ഘാടനം ചെയ്ത യോഗത്തി ല്‍ വൈസ് പ്രസിഡന്‍റ് ശ്രീമതി ഗീത തുളസീധരന്‍ അധ്യക്ഷപദം അലങ്കരിച്ചു. ട്രയിനര്‍ ഹസീന ബീഗം സ്വാഗതം ആശംസിക്കുകയും, സി.ആര്‍.സി .സി കോര്‍ഡിനേറ്റര്‍ വിനീദ് ചന്ദ്രന്‍ പദ്ധതി വിശദീകരണം നടത്തുകയും ചെയ്തു. സ്കൂള്‍ പ്രഥമാധ്യാപകര്‍, പഞ്ചായത്ത് പ്രതിനിധികള്‍, കണ്‍വീനര്‍മാര്‍, പി.ടി.എ പ്രസിഡന്‍റുമാര്‍, എം.പി.ടി.എ റിട്ട. അധ്യാപകര്‍, ബി.ആര്‍.സി പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു. സജീവമായ ചര്‍ച്ചകള്‍ക്ക് കളമൊരുക്കാന്‍ ഈ വേദി സഹായകമായി.

പാഠ്യപദ്ധതി പരിഷ്കരണം - ബ്ലോക്ക്തല ജനകീയ ചര്‍ച്ച
പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് ബി.ആര്‍.സി തല ജനകീയ ചര്‍ച്ച 09/12/2022 ന് തടിയമ്പാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വച്ച് നടത്തപ്പെടുന്നു. 


പി.ഇ.സി- പാഠ്യപദ്ധതി പരിഷ്കരണം

 

വാഴത്തോപ്പ ്പഞ്ചായത്ത്

പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് വാഴത്തോപ്പ് പഞ്ചായത്ത് ഹാളില്‍ 29/11/2022 ചൊവ്വാഴ്ച്ച നടന്നു. വാഴത്തോപ്പ് വൈസ് പ്രസിഡന്‍റ് ശ്രീമതി മിനി ജേക്കബ് അധ്യക്ഷത വഹിച്ച യോഗം പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ ജോര്‍ജ് പോ ള്‍ ഉദ്ഘാടനം ചെയ്തു. ബി.പി.സി ശ്രീമതി സിനി സെബാസ്റ്റ്യന്‍ ശ്രീമതി. സിനി സെബാസ്റ്റ്യന്‍ സ്വാഗതം ആശംസിക്കുകയും,പദ്ധതി വിശദീകരണം ശ്രീ. വിനീത് ചന്ദ്രന്‍ നടത്തുകയും ചെയ്തു. 38 പേര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. വാഴത്തോപ്പ് പഞ്ചായത്തിന്‍റെ പരിധിയില്‍പ്പെടുന്ന 10 സ്കൂളുകളിലെ പ്രഥമാധ്യാപകര്‍, കണ്‍വീനര്‍മാര്‍, പി.ടി.എ പ്രസിഡന്‍റുമാര്‍, എം.പി.ടി.എ അംഗങ്ങള്‍ പഞ്ചായത്ത് അംഗങ്ങള്‍ പഞ്ചായത്ത് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. ചര്‍ച്ച സജീവമായിരുന്നു 26 മേഖലകളെയും ഉള്‍പ്പെടുത്തി പുതിയ ആശയങ്ങളും  നിര്‍ദ്ദേശങ്ങളും ചര്‍ച്ചയില്‍ ഉള്‍പ്പെട്ടു.

കുടയത്തൂര്‍ പഞ്ചായത്ത്
പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് കുടയത്തൂര്‍ പഞ്ചായത്ത് പി.ഇ.സി മീറ്റിംഗ് 30/11/2022 ബുധനാഴ്ച്ച രാവിലെ 10.00 എ എം ന് കുടയത്തൂര്‍ പഞ്ചായത്ത് ഹാളില്‍വച്ച് നടന്നു. ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആഷാ റോജി അധ്യക്ഷത വഹിച്ച യോഗം പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി ഉഷാ വിജയന്‍ ഉദ്ഘാടനം ചെയ്തു. അറക്കുളം ബി.ആര്‍.സി ട്രെയിനര്‍ ശ്രീമതി ഹസീന ബീഗം സ്വാഗതം ആശംസിച്ചു. പദ്ധതി വിശദീകരണം സി.ആര്‍.സി കോ-ഓര്‍ഡിനേറ്റര്‍ വിനീത് ചന്ദ്രന്‍ നടത്തി. വിവിധ സ്കൂളുകളില്‍ നിന്നും പ്രഥമാധ്യാപകര്‍, പി.ടി.എ പ്രസിഡന്‍റ്, കണ്‍വീനര്‍മാര്‍, എം.പി.ടി.എ, വിരമിച്ച അധ്യാപകര്‍, പഞ്ചായത്ത് പ്രതിനിധകള്‍ എന്നിങ്ങനെ 25 പേര്‍ പങ്കെടുത്തു. 
മുട്ടം പഞ്ചായത്ത്
പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് മുട്ടം പഞ്ചായത്തിലെ  ജനകീയ ചര്‍ച്ച  മുട്ടം പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ വെച്ച് 22/11/22 ചൊവ്വ രാവിലെ 10.30 ന് നടന്നു. മുട്ടം പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി. ഷൈജ ജോമോന്‍ ഉദ്ഘാടനം ചെയ്തു. അധ്യാപകര്‍, പി.ടി.എ പ്രതിനിധികള്‍, സാമൂഹ്യപ്രവര്‍ത്തകര്‍, പഞ്ചായത്ത് ജനപ്രതിനിധികള്‍, ബി.ആര്‍.സി പ്രവര്‍ത്തകര്‍ എന്നിങ്ങനെ 31 പേര്‍ പങ്കെടുത്തു.



ശാസ്ത്രപഥം


സമഗ്രശിക്ഷാ കേരളയുടെ ആഭിമുഖ്യത്തില്‍ YIPയും കെ ഡിസ്കുമായി ചേര്‍ ന്ന് 8 മുതല്‍ 12 വരെ ക്ലാസുകളിലെ കുട്ടികള്‍ക്കായി വിഭാവനം ചെയ്തിട്ടുള്ള പ്രശ്നപരിഹാര ഇന്നോവേഷന്‍ പ്രോഗ്രാമാണ് ശാസ്ത്രപഥം. അറക്കുളം ബി.ആര്‍.സി പരിധിയിലെ സെക്കന്‍ററി, ഹയര്‍സെക്കന്‍ററി വിഭാഗത്തിലെ സയന്‍സ് കോര്‍ഡിനേറ്റര്‍മാരെ ഉള്‍പ്പെടുത്തി 15/11/2022 രാവിലെ 10 എ.എം ന് അറക്കുളം ബി.ആര്‍.സി ഹാളില്‍ വച്ച് ശാസ്ത്രപഥം ഏകദിനപരിശീലന പരിപാടി നടന്നു.  അറക്കുളം ബി.ആര്‍.സി ട്രെയിനര്‍ ശ്രീമതി ജാസ്മിന്‍ ജോസഫ്, സി.ആര്‍.സി.സി ആതിര പി.എസ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ഇന്‍സ്റ്റിറ്റ്യൂഷന്‍ രജിസ്ട്രേഷന്‍റെയും ആശയസമര്‍പ്പണത്തിന്‍റെയും മറ്റു വിവരങ്ങളെല്ലാം പ്രോഗ്രാമില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. അറക്കുളം ബി.ആര്‍.സി യുടെ കീഴിലുള്ള എച്ച്.എസ്, എച്ച്.എസ്.എസ് സ്കൂളുകളില്‍ നിന്നുമായി 7 അധ്യാപകര്‍ പങ്കെടുത്തു.






പാദമുദ്ര

 ജില്ലയിലെ പൊതുവിദ്യാലയങ്ങളില്‍ 8,9 ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ചരിത്രരചന നടത്തുന്നതിനും അവസരമൊരുക്കുന്ന പാദമുദ്രകള്‍ ബി.ആര്‍.സി തല പരിശീലനം തൊടുപുഴ ഡോ.എ.പി.ജെ അബ്ദുള്‍ കലാം ഹയര്‍ സെക്കന്‍ററി സ്കൂളില്‍ നടന്നു. തൊടുപുഴ ന്യൂമാന്‍ കോളേജ് ചരിത്രവിഭാഗം മേധാവി പ്രൊ. എം.വി കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രാദേശിക ചരിത്രസംഭവങ്ങള്‍ വ്യക്തികള്‍ സ്ഥലനാമങ്ങള്‍ തുടങ്ങിയവയുടെ ചിത്രങ്ങളുടെ കുറിപ്പുകള്‍ ഗ്രൂപ്പില്‍ അവതരിപ്പിക്കുയും കുട്ടികള്‍ തയ്യാറാക്കിയ പ്രാദേശിക ചരിത്രരചനകള്‍ വിലയിരുത്തുകയും ചെയ്തു. പ്രാദേശിക ചരിത്രരചനയുടെ സാധ്യതകള്‍ ചെയ്ത് വിദ്യാലയങ്ങളില്‍ പ്രാവര്‍ത്തി കമാക്കാനുള്ള പരിപാടികള്‍ ആസൂത്രണം ചെയ്തു.



സുരീലി ഹിന്ദി

 സമഗ്രശിക്ഷ കേരളത്തിന്‍റെ നേതൃത്വത്തില്‍ യു.പി, എച്ച്.എസ്,  എച്ച്.എസ്.എസ് വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഹിന്ദി പഠനം ആസ്വാദ്യകരമാക്കുന്നതിന് നടപ്പിലാക്കുന്ന പഠന പരിപോഷണ പദ്ധതിയായ സുരീലി ഹിന്ദിയുടെ അറക്കുളം ഉപജില്ലാ ബി.ആര്‍.സി തല പരിശീലനം 22/11/2022-ന്  ചൊവ്വാഴ്ച്ച  ജി.എച്ച്.എസ്.എസ്  കുടയത്തൂര്‍ സ്കൂളില്‍ വെച്ച്  നടന്നു. 5 മുതല്‍ 12 വരെ ക്ലാസുകളിലെ കുട്ടികള്‍ക്കായി നടപ്പിലാക്കുന്ന പദ്ധതിയാണിത്.  






ഐ. ഇ.ഡി.സി പഠനയാത്ര - സ്വപ്നസഞ്ചാരം

 സമഗ്രശിക്ഷാ കേരളം, ഇടുക്കി അറക്കുളം ബി.ആര്‍.സി സംഘടിപ്പിച്ച ڇസ്വപ്നസഞ്ചാരംڈ പഠനയാത്ര 15/11/2022 ന് നടന്നു. ഭിന്നശേഷി കുട്ടികളുടെ പ്രാദേശിക സ്ഥാപന സന്ദര്‍ശനം ലക്ഷ്യമാക്കി സംഘടിപ്പിച്ച പഠനയാത്രയില്‍ അറക്കുളം ബി.ആര്‍.സി പരിധിയിലുള്ള സ്കൂളുകളിലെ 20 ഭിന്നശേഷി കുട്ടികളും 5 ജനറല്‍ കുട്ടികളും 8 രക്ഷകര്‍ത്താക്കളും പങ്കെടുത്തു. 

പ്രാദേശിക പഠനയാത്രയുടെ ഭാഗമായി  മുട്ടം പോലീസ് സ്റ്റേഷന്‍, ഫയര്‍ സ്റ്റേഷന്‍, പോസ്റ്റ് ഓഫീസ്, കോ-ഓപ്പറേറ്റീവ് ബാങ്ക്, സൂപ്പര്‍ മാര്‍ക്കറ്റ്, മലങ്കര പാര്‍ക്ക് എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.. മൂലമറ്റത്ത് നിന്നും  കെ .എസ്.ആര്‍.ടി.സി ബസ് യാത്രയും നടത്തി.



ഫയര്‍ സ്റ്റേഷന്‍ സന്ദര്‍ശനം
പോലീസ് സ്റ്റേഷന്‍

പോസ്റ്റ് ഓഫീസ്
സൂപ്പര്‍മാര്‍ക്കറ്റ്
കോ-ഓപ്പറേറ്റീവ് ബാങ്ക്

കെ.എസ്.ആര്‍.ടി.സി ബസ് 



കലാ ഉത്സവ്

 2022-23 അക്കാദമിക വര്‍ഷത്തെ ദേശീയതല കലാ ഉത്സവ് മത്സരത്തിന് മുന്നോടിയായി നടത്തപ്പെടുന്ന  കലാ ഉത്സവ് 2022-23 (ക്ലാസ് 9 - 12)  ബി.ആര്‍.സി തല മത്സരം 05/11/2022 ശനിയാഴ്ച രാവിലെ 10 മണിമുതല്‍ അറക്കുളം ശ്രീ ചിത്തിരവിലാസം എല്‍.പി സ്കൂളില്‍ വെച്ച് നടന്നു.  ശാസ്ത്രീയ സംഗീതം ,നാടോടിസംഗീതം , ഉപകരണ സംഗീതം(ശാസ്ത്രീയം)  ഉപകരണ സംഗീതം(നാടോടി) ശാസ്ത്രീയനൃത്തം, നാടോടി നൃത്തം, വിഷ്വല്‍ ആര്‍ട്സ് (ദൃശ്യകല 2 റശാലിശെീി) വിഷ്വല്‍ ആര്‍ട്സ് (ദൃശ്യകല 3 റശാലിശെീി )  എന്നീ വിഭാഗങ്ങളിലായി 18 കുട്ടികള്‍ പങ്കെടുത്തു. അറക്കുളം, തൊടുപുഴ കരിമണ്ണൂര്‍  ബി.ആര്‍.സി കള്‍ ജഡ്ജ്മെന്‍റ് ഒരുമിച്ച് നടത്തി സി.ഡികള്‍ ജില്ലയില്‍ നല്‍കുകയും ചെയ്തു.





പാഠ്യപദ്ധതി പരിഷ്കരണം

 പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് അറക്കുളം ബി.ആര്‍.സി യില്‍ നിന്ന് 2 സ്കൂളുകളാണ് തിരഞ്ഞെടുത്തത്. 

ډ എം.ആര്‍.എസ് പൈനാവ്

ډ ജി.വി.എച്ച്.എസ്.എസ് മണിയാറന്‍കുടി   

ഈ സ്കൂളുകളുകളില്‍ ട്രെയിനര്‍മാര്‍, സി.ആര്‍.സി.സി മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിക്കുകയും അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍ എന്നിവരുമായി നേരിട്ട് ചര്‍ച്ചയില്‍ ഏര്‍പ്പെടുകയും അവരുടെ അഭിപ്രായങ്ങള്‍ ശേഖരിക്കുകയും ചെയ്തു. ഓരോ സ്കൂളില്‍ നിന്നും 20 കുട്ടികള്‍ വീതം ചര്‍ ച്ചയില്‍ പങ്കെടുത്തു. ശാസ്ത്രവിഷയവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ രക്ഷിതാക്കളോടും, കുട്ടികളോടുമായി സംവദിക്കുകയും അവരുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ശേഖരിക്കുകയും ക്രോഡീകരിച്ച് ജില്ലയിലേക്ക് കൈമാറുകയും ചെയ്തു.

ഇതിന് പുറമെ അറക്കുളം ബി.ആര്‍.സി യ്ക്ക് ഉള്‍ച്ചേര്‍ന്ന വിദ്യാഭ്യാസം എന്നീ മേഖലയെ കേന്ദ്രീരിച്ച് വിവരങ്ങള്‍ കണ്‍സോളിഡേറ്റ്  ചെയ്യുകയും ആയതിന്‍റെ റിപ്പോര്‍ട്ട് ജില്ലയ്ക്ക് കൈമാറുകയും ചെയ്തിട്ടു??? ണ്‍്.



വായനച്ചങ്ങാത്തം

 ക്ലാസ് 1

വായനച്ചങ്ങാത്തം അധ്യാപക പരിശീലനം (ക്ലാസ് 1) 14/10/2022 എസ്.സി.വി.ജി.എല്‍.പി.എസ് അറക്കുളത്ത് വെച്ച് നടത്തപ്പെട്ടു. ഉപജില്ലയിലെ 28 അധ്യാപകര്‍ പ്രസ്തുത പരിശീലനത്തില്‍ പങ്കെടുത്തു. ട്രൈഔട്ട് നടത്തുന്നതിനായി അതേ സ്കൂളിലെ കുട്ടികളെയും പങ്കാളികളാക്കി. ബി.ആര്‍.സി ട്രെയിനര്‍ ഹസീനബീഗം പി.കെ, സി.ആര്‍.സി.സി വിനീത് ചന്ദ്രന്‍, സ്പെഷ്യല്‍ എജ്യുക്കേറ്റര്‍ മിനു ജേക്കബ് എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. കുട്ടികളോടൊപ്പം തന്നെ രക്ഷിതാക്കള്‍ക്കും പ്രാധാന്യം നല്‍കിയാണ് വായനച്ചങ്ങാത്തം ക്ലാസുകള്‍  നടന്നത്.

ക്ലാസ് 2
ഭാവനയുടെയും സങ്കല്പങ്ങളുടെയും ലോകത്തിലൂടെ വളരെ രസകരമായി കുട്ടികളെ വായനയിലേക്കും എഴുത്തിലേക്കും നയിക്കാന്‍ രക്ഷിതാക്കളെകൂടി പങ്കാളികളാക്കുന്ന സമഗ്രശിക്ഷ കേരളയുടെ സ്വതന്ത്ര വായനാ പരിപാടി പോഷണ പദ്ധതയാണ് വായനച്ചങ്ങാത്തം. അധ്യാപകരോടൊപ്പം രക്ഷിതാക്കള്‍ക്കുകൂടി വായനയില്‍ പങ്കാളികളാകുന്നത്കൊണ്ട് അവരും ഭാവനയുടെയും സങ്കല്‍പ്പങ്ങളുടെയും ലോകത്തിലേയ്ക്ക് നയിക്കപ്പെടും. അതിന്‍റെ തുടര്‍ച്ചയായി രക്ഷിതാക്കളുടെ ജനകീയ രചനോത്സവും  പുസ്തകപ്രസാധനവും പ്രാദേശിക പിന്തുണ ലഭിക്കത്തക്കവിധം സര്‍ഗ്ഗാത്മക അവതരണങ്ങളും വായനച്ചങ്ങാത്തം എന്ന പരിപാടികൊണ്ട് ലക്ഷ്യമിടുന്നു.
ഒക്ടോബര്‍ മാസം 17-ാം തീയതി എസ്.സി.വി അറക്കുളത്ത് വെച്ച് 2-ാം ക്ലാസിന്‍റെ വായനാച്ചങ്ങാത്തം പരിപാടി നടന്നു. 25 ഓളം അധ്യാപകര്‍ പങ്കെടുത്തു. ട്രൈഔട്ട് ക്ലാസ് നടത്തുകയും  കുട്ടികളുടെയും രക്ഷിതാക്കളുടെയും ഉള്‍പ്പെടുത്തി അവരുടെ സര്‍ഗ്ഗാത്മക രചനകള്‍ പുറത്ത്കൊണ്ട് വരുകയും ചെയ്തു. വായനാച്ചങ്ങാത്തവുമായി ബന്ധപ്പെട്ട് വീടുകളില്‍ നടത്തേണ്ട പ്രവര്‍ ത്തനങ്ങളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. രക്ഷിതാക്കള്‍ സ്വയം വായന നടത്തണമെന്നും കുട്ടികളുടെ വായനയെ മെച്ചപ്പെടുത്താന്‍ ശ്രമിക്കണമെന്നും വായനയില്‍ നിന്ന് പ്രചോദനം ഉള്‍കൊ???് തുടര്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും രക്ഷിതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ക്ലാസ് 3
സ്വാതന്ത്ര്യ വായന പരിപോഷണ പരിപാടിയായ വായനച്ചങ്ങാത്തത്തിന്‍റെ  ക്ലാസ് 3 അധ്യാപകര്‍ക്കായുള്ള പരിശീലനം 31/10/2022 രാവിലെ 10 മണി മുതല്‍ എസ്.സി.വി.ജി.എല്‍.പി.എസ് അറക്കുളം സ്കൂളില്‍ വെച്ച് നടന്നു. അറക്കുളം ബി.ആര്‍.സി യുടെ കീഴിലുള്ള വിവിധ എല്‍.പി സ്കൂളുകളില്‍ നിന്നുമായി 24 അധ്യാപകര്‍ പങ്കെടുത്തു. ബി.ആര്‍.സി ട്രെയിനര്‍ ശ്രീമതി ഹസീന ബീ ഗത്തിന്‍റെ നേതൃത്വത്തിന്‍റെ നേതൃത്വത്തില്‍  നടന്ന അധ്യാപക പരിശീലനത്തി ല്‍ എസ്.സി.വി.ജി.എല്‍.പി.എസ് സ്കൂളിലെ 3-ാം ക്ലാസിലെ വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തിയ ട്രൈഔട്ട് ക്ലാസ് സി.ആര്‍.സി കോ-ഓര്‍ഡിനേറ്ററായ ആതിര പി.എസ് നയിച്ചു. സ്പെഷ്യല്‍ എജ്യുക്കേറ്ററായ മിനു ടീച്ചര്‍ ട്രൈ ഔട്ട് ക്ലാസുകളില്‍ നടത്തിയ അഡാപ്റ്റേഷനും, പഠനനേട്ടങ്ങളും വിശദീകരിച്ചു. ഓരോ ഗ്രൂപ്പ് തിരിഞ്ഞ് അധ്യാപകര്‍ പാഠാസൂത്രണം തയ്യാറാക്കി അവതരിപ്പിച്ചു. ശേഷം അന്നത്തെ ക്ലാസിന്‍റെ മുഴുവനായുള്ള വിലയിരുത്തലും നടത്തി. ട്രൈ ഔട്ട് ക്ലാസുകളില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് വായനച്ചങ്ങാത്തവുമായി ബന്ധപ്പെട്ട തുടര്‍പ്രവര്‍ത്തനങ്ങളും നല്‍കുകയു???ായി. രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കുമായുള്ള ഗൂഗിള്‍ മീറ്റും സ്വതന്ത്ര്യ രചനയെ പ്രോത്സാഹിപ്പിക്കുന്ന പ്രവര്‍ത്തങ്ങളും നല്‍കി. രചനാ പുസ്തകം തയ്യാറാക്കുകയും പ്രകാശനം ചെയ്യുന്നതിനുമുള്ള നിര്‍ദ്ദേശം നല്‍കി.

ക്ലാസ് 4
ഭാവനയുടെയും സങ്കല്പങ്ങളുടെയും ലോകത്തിലൂടെ വളരെ രസകരമായി വായനയുടെയും എഴുത്തിന്‍റെയും ലോകത്തേക്ക് രക്ഷിതാക്കളെ കൂടി പങ്കാളികളാക്കുന്ന സ്വതന്ത്രവായന പരിപോഷണ പരിപാടി വായനാ ചങ്ങാത്തം ക്ലാസ് 4 അറക്കുളം ശ്രീ ചിത്തിര വിലാസം എല്‍.പി.സ്കൂളില്‍ വെച്ച് 29/10/2022 -ല്‍ നടന്നു. മഞ്ഞുരുകലോടെ ആരംഭിച്ച പരിശീലനം വിവിധ ഘട്ടങ്ങളിലൂടെ കടന്നു പോയി വായനാ ചങ്ങാത്തം വിലയിരുത്തല്‍ (മുന്‍വര്‍ഷം) നടന്നു. മോഹിതം എന്ന ഭാഗത്തിലെ ട്രൈ ഔട്ട് ക്ലാസ് ട്രൈ ഔട്ട് ക്ലാസ് ട്രെയിനര്‍ ഹസീന ബീഗം എടുത്തു പാഠാസൂത്രണവുമായി ബന്ധിപ്പിക്കുന്ന പാഠാസൂത്രണം തയ്യാറാക്കുകയും ചെയ്തു. ടഞഏ യോഗം കൂടൂകയും രക്ഷിതാക്കള്‍ക്കുള്ള ക്ലാസുകള്‍ നടത്തുകയും ചെയ്തു. കുട്ടികളുടെയും രക്ഷിതാക്കളുടെയും സ്വനന്ത്ര രചനകള്‍ ഉള്‍പ്പടുന്ന രചനാ പുസ്തകം പ്രകാശനം ചെയ്തു.







നൈപുണി വികസന കേന്ദ്രങ്ങള്‍

 20/10/2022, 21/10/2022 എന്നീ തീയതികളില്‍ ജി.വി.എച്ച്.എസ്.എസ് വാഴത്തോപ്പ് , ജി.വി.എച്ച്.എസ്.എസ് മൂലമറ്റം എന്നീ സ്കൂളുകളുടെ ഓഡിറ്റോറിയത്തില്‍ വെച്ച്  നൈപുണി വികസനകേന്ദ്രം ആലോചന യോഗം നടന്നു. 

ജി.വി.എച്ച്.എസ്.എസ് മണിയാറന്‍കുടി, ജി.വി.എച്ച്.എസ്.എസ് വാഴത്തോപ്പ്

വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അധ്യക്ഷത വഹിച്ച യോഗത്തില്‍ അറക്കുളം ബി.പി.സി ശ്രീമതി. സിനി സെബാസ്റ്റ്യന്‍ സ്വാഗതം ആശംസിച്ചു. ഇടുക്കി ബ്ലോക്ക് പ്രസിഡന്‍റ് ശ്രീമതി. രാജി ചന്ദ്രന്‍ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ ശ്രീ. ഡിറ്റാജ് ജോസഫ്,   വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി ആലീസ് ജോസ്, വാര്‍ഡ് മെമ്പര്‍ ശ്രീമതി. ടിന്‍റു സുബാഷ്,  ജി.വി.എച്ച്.എസ്.എസ് വാഴത്തോപ്പ് പ്രിന്‍സിപ്പല്‍ ശ്രീ. ജോമി ജോസഫ്, ജി.വി.എച്ച്.എസ്.എസ് മണിയാറന്‍കുടി പ്രിന്‍സിപ്പല്‍ ശ്രീമതി സുജിത ജെ എസ്, ഇരു സ്കൂളിലെയും പി.ടി.എ പ്രതിനിധികള്‍, എസ്.എം.സി ഭാരവാഹികള്‍ എന്നിവരുടെ ചര്‍ച്ചയിലൂടെ നൈപുണി വികസനത്തിന് യോജിപ്പ് കോഴ്സുകള്‍ തിരഞ്ഞെടുക്കുകയു???ായി. കോഴ്സുകള്‍ ചുവടെ ചേര്‍ക്കുന്നു.


ജി.വി.എച്ച്.എസ്.എസ് മൂലമറ്റം.
2022-23 ടഠഅഞട പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഔട്ട് ഓഫ് സ്കൂള്‍ കുട്ടികള്‍ക്കു ള്ള തൊഴിലധിഷ്ഠിത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് സ്കില്‍ ഡവലപ്പ്മെന്‍റ് സെന്‍റര്‍ ജി.വി.എച്ച്.എസ്.എസ് മൂലമറ്റത്ത് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ആലോചനായോഗം 21/10/22 ,2 മണിക്ക് ബഹു. ബി.പി.സി ശ്രീമതി സിനി സെബാസ്റ്റ്യന്‍റെ അധ്യക്ഷതയില്‍ ചേരുകയുണ്ടായി. അറക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ വിനോദ് കെ എസ് യോഗം ഉദ്ഘാടനം ചെയ്തു.  സ്വാഗതം ആശംസിച്ച സ്കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീമതി നിസ കെ പദ്ധതി വിശദീകരണം നടത്തി 25 കുട്ടികള്‍ക്കാണ് തൊഴില്‍ പരിശീലനം നല്‍കുന്നത്. അഞ്ച് കോഴ്സുകളാണ് യോഗത്തില്‍ തെരഞ്ഞെടുത്തത്.

Sl. No

Name of School

Existing Courses

Proposed Courses

1

GVHSS Vazhathope

 

1.     Accounts Executive

2.     Organic Grower

 

1.     Field Technician - Other Home Appliances

2.     Preservation Technician – Fruits and vegetables

3.     Retail Sales Associates

4.     Field Technician Computer & Peripherals

5.     Solar LED Technician

 

2

1.     GVHSS Maniyarankudy

 

1.     Vegetable Grower

2.     Micro Irrigation technician

 

1.     CCTV Installation Technician

2.     Field Technician Computer & Peripherals

3.     Office  Operations Executive

4.     Graphic Designer

5.     Field Technician – Other Home Appliances

3

GVHSS Moolamattam

 

1.     CCTV Installation Technician

2.     .Beauty Therapist

3.     Food Processing -Fruits And Vegetables

4.     Field Technician- Home Appliances

5.     Automotive-Four Wheeler Service Technical






ലഹരി വിമുക്ത അധ്യാപക ശില്പശാല

 കേരള സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെയും, സമഗ്രശിക്ഷ കേരളത്തിന്‍റെയും നേതൃത്വത്തില്‍ പോലീസ്, എക്സൈസ് ആരോഗ്യവകുപ്പുകളുമായി ചേര്‍ന്ന്  സംഘടിപ്പിക്കുന്ന ലഹരി വിമുക്ത പ്രചരണ പരിപാടിയുടെ ഭാഗമായുള്ള ڇലഹരി വിമുക്ത കേരളംڈ -അധ്യാപകപരിശീലനം സെപ്റ്റംബര്‍ 27,28,29 തീയതികളിലായി നടന്നു.


ډ എല്‍.പി വിഭാഗം - എസ്.സി.വി.ജി.എല്‍.പി.എസ് അറക്കുളം

ډ യു.പി വിഭാഗം - എസ്.സി.വി.ജി.എല്‍.പി.എസ് അറക്കുളം

ډ എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗം -

               ജി.എച്ച്.എസ്.എസ് കുടയത്തൂര്‍, ജി.യു.പി.എസ് പൈനാവ്  എന്നീ  സ്കൂളുകളിലായി നടന്നു.







ഓണച്ചങ്ങാതി

 ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നല്‍കിവരുന്ന കുട്ടികളുടെ വിദ്യാഭ്യാസത്തിനും സാമൂഹ്യഉള്‍ച്ചേര്‍ക്കലും ലക്ഷ്യമാക്കി- ഓണച്ചങ്ങാതിയുടെ ബ്ലോക്ക്തല ഉദ്ഘാടനം വാഴത്തോപ്പിലുള്ള ജിബിന്‍ സാജന്‍റെ ഭവനത്തില്‍ നടന്നു. വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് മെമ്പര്‍ ശ്രീ കുട്ടപ്പായി ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ ഫാദര്‍ എല്‍ദോ ജോണ്‍, എച്ച്.എം സുമി ബേബി, കൂട്ടുകാര്‍, ബ്ലോക്ക് പ്രോജക്ട് കോ- ഓര്‍ഡിനേറ്റര്‍ സിനി ടീച്ചര്‍, ബി.ആര്‍.സി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

14 കുട്ടികളുടെ വീടുകളിലാണ് ചങ്ങാതികൂട്ടിത്തിന്‍റെ  നേതൃത്വത്തില്‍ ഓണപരിപാടികള്‍ സംഘടിപ്പിച്ചത്. 5,6 തീയതികളില്‍ കുട്ടികളുടെ വീട് സന്ദര്‍ശിക്കുകയും വിവിധ പരിപാടികള്‍ നടത്തുകയും ചെയ്തു. എല്ലാ കുട്ടികളുടെയും വീടുകളില്‍ അത്തപ്പൂക്കളമിടുകയും, ഓണപ്പാട്ടുകള്‍, ഓണക്കളികള്‍ എന്നിവ നടത്തുകയും ചെയ്തു. കൂടാതെ ഓണക്കോടികളും ഓണസമ്മാനങ്ങളും നല്‍കി. ഓണത്തിന്‍റെ സന്തോഷം കുട്ടികള്‍ക്ക് പകര്‍ ന്ന് കൊടുക്കാന്‍ പായസവും നല്‍കി രക്ഷിതാക്കള്‍ക്കും കുട്ടികളെയും സംബന്ധിച്ചിടത്തോളം ഓണച്ചങ്ങാതി നല്ലൊരനുഭവമായിരുന്നു.

ഓണച്ചങ്ങാതി നടത്തിയ കുട്ടികള്‍

1. ജിബിന്‍ സാജന്‍ - എസ്.എം.എല്‍.പി.എസ് ഇടുക്കി

2. അല്‍ഫോന്‍സ ജെയ്സണ്‍ - ജി.എല്‍.പി.എസ് വാഴത്തോപ്പ്

3. സൂരജ് സുധാകരന്‍- ജി.യു.പി.എസ് പൈനാവ്

4. ദിയാമേരി തോമസ്- ജി.യു.പി.എസ് പൈനാവ്

5. ദിയമരിയ സൈജു - ജി.എല്‍.പി.എസ് വാഴത്തോപ്പ്

6. ആദിത്യന്‍ അനീഷ്- എസ്.എന്‍.എല്‍.പി.എസ് വെണ്‍മണി

7. വിനയ് പി.എസ്- എസ്.ജി.യു.പി.എസ് വെണ്‍മണി

8. ഹെലന്‍മരിയ ജിനോ - എസ്.ജി.യു.പി.എസ് മൂലമറ്റം

9. അലീന ബെന്നി- ജി.എച്ച്.എസ്.എസ് പൂച്ചപ്രാ

10. അലന്‍സാം ഐസക്- ജി.എച്ച്.എസ്.എസ് കുടയത്തൂര്‍

11. ഫിയോണ ജോയല്‍- എസ്.എം.എല്‍.പി.എസ് കാക്കൊമ്പ്

12. സിയാ റോസ്- സി.എം.എസ്.എല്‍.പി.എസ് കണ്ണിക്കല്‍

13. ജുവല്‍ ജോമോന്‍ - എസ്.ജി.യു.പി.എസ് മൂലമറ്റം

14. ജെസ്വിന്‍ ക്ലീറ്റസ് - എസ്.എ.എച്ച്.എസ്.എസ് കരിങ്കുന്നം






സ്പെഷ്യല്‍ കെയര്‍ തെറാപ്പി സെന്‍റര്‍

 കുടയത്തൂര്‍

കുടയത്തൂര്‍ പഞ്ചായത്തിലെ സ്പെഷ്യല്‍ കെയര്‍ സെന്‍റര്‍ ഉദ്ഘാടനം 01/09/2022 വ്യാഴം 12 മണിക്ക് കുടയത്തൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി ഉഷ വിജയന്‍ നിര്‍വ്വഹിച്ചു. കുടയത്തൂര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.കെ. എന്‍ ഷിയാസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ജി.എച്ച്.എസ്.എസ് കുടയത്തൂര്‍ പ്രിന്‍സിപ്പല്‍ ശ്രീമതി ജിസ് പുന്നൂസ് സ്വാഗതവും സ്കൂള്‍ ഹെഡ്മിസ്ട്രസ് ശ്രീമതി ജീന എം ആശംസകള്‍ അര്‍പ്പിക്കുകയും അറക്കുളം ബി.പി.സി ശ്രീമതി സിനി സെബാസ്റ്റ്യന്‍ പദ്ധതി വിശദീകരണം നടത്തുകയും ട്രയിനര്‍ ഹസീന ബീഗം കൃതഞ്ജത അര്‍പ്പിക്കുകയും ചെയ്തു.

 അറക്കുളം

സ്പെഷ്യല്‍ കെയര്‍ തെറാപ്പി സെന്‍റര്‍ അറക്കുളം പഞ്ചായത്ത്തല ഉദ്ഘാടനം 01/09/2022 വ്യാഴം 2 പി.എം ന് അറക്കുളം പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ വിനോദ് കെ എസ് നിര്‍വഹിച്ചു. ബഹു. ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ ഷിബു ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തില്‍ അറക്കുളം എ.ഇ.ഒ ശ്രീ കെ വി രാജു മുഖ്യാതിഥിയായിരുന്നു. ശ്രീ ചിത്തിര വിലാസം സ്കൂള്‍ ഹെഡ്മിസ്ട്രസ് ശ്രീമതി നിര്‍മ്മലദേവി, പി.റ്റി.എ പ്രസിഡന്‍റ് ഡോ. ദേവദാസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ട്രെയിനര്‍ ഹസീന ബീഗം കൃതജ്ഞത അര്‍പ്പിച്ചു.


മുട്ടം

മുട്ടം പഞ്ചായത്തില്‍ ബി.ആര്‍.സി തല ഉദ്ഘാടനം 01/09/2022 ന് നടന്നു. മുട്ടം ഗവ.ഹയര്‍ സെക്കന്‍ററി സ്കൂളില്‍ വെച്ച് മുട്ടം പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ശ്രീ റെജി ഗോപിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വെച്ച് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ ശ്രീമതി മേഴ്സി ദേവസ്യ സ്പെഷ്യല്‍ തെറാപ്പി കെയര്‍ സെന്‍റര്‍ ഉദ്ഘാടനം ചെയ്തു. അറക്കുളം എ.ഇ.ഒ ശ്രീ കെ വി രാജു മുഖ്യാഥിതി ആയിരുന്നു. മുട്ടം ജി.എച്ച്.എസ്.എസ് പ്രിന്‍സിപ്പാള്‍, ഹെഡ്മാസ്റ്റര്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. മുട്ടം പഞ്ചായത്തിലെ തെറാപ്പി ആവശ്യമുള്ള കുട്ടികളും അവരുടെ മാതാപിതാക്കളും അധ്യാപകരും പരിപാടിയില്‍ പങ്കെടുത്തു.







ഇന്‍ക്ല്യൂസീവ് എജ്യുക്കേഷന്‍ - കലാ കായികം

  കേരള സര്‍ക്കാര്‍,പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്രശിക്ഷ കേരളം ഇടുക്കിയുടെ ആഭിമുഖ്യത്തില്‍ അറക്കുളം ബി.ആര്‍.സി യില്‍ ഉള്‍ച്ചേര്‍ക്കല്‍ വിദ്യ...