Monday, June 6, 2022

സ്പെഷ്യല്‍ എഡ്യുക്കേറ്റേഴ്സ് - ജില്ലാ സമ്മേളനം

 26/05/2022 ല്‍ തടിയമ്പാട് മരിയന്‍ ആനിമേഷന്‍ സെന്‍ററില്‍ വെച്ച് ഇടുക്കി ജില്ലയിലെ സ്പെശ്യല്‍ എജ്യുക്കേറ്റേഴ്സിന്‍റെ 2022-23 വര്‍ഷത്തെ ആദ്യ കൂടിച്ചേരല്‍ നടത്തപ്പെട്ടു. 8 ബി.ആര്‍.സി കളില്‍ നിന്നായി ട്രെയിനേഴ്സ്, സ്പെഷ്യല്‍ എജ്യുക്കേറ്റേഴ്സ് ഉള്‍പ്പെടെ 103 അംഗങ്ങള്‍ പങ്കെടുത്തു.random sampling- ലൂടെ തെരഞ്ഞെടുക്കപ്പെട്ട ക്രമമനുസരിച്ച് 8 ബി.ആര്‍.സി കളിലെയും സ്പെഷ്യല്‍ എജ്യുക്കേറ്റേഴ്സ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്ന് ഓട്ടിസം സെന്‍ററിന്‍റെ ചാര്‍ജ്ജുളള അധ്യാപകര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.  തുടര്‍ന്ന് ഐ.ഇ.ഡി.സി ചാര്‍ജ്ജ് വഹിക്കുന്ന ട്രെയിനര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ആവശ്യമായ കൂട്ടിചേര്‍ക്കലുകള്‍ നടത്തുകയും ചെയ്തു.

അവതരിപ്പിക്കപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തലും തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്കുളള നിര്‍ദ്ദേശങ്ങളും  ഉള്‍പ്പെടെ വേദിയില്‍ അവതരിപ്പക്കപ്പെട്ട എസ്.സി മാരുടെ സര്‍വ്വീസ് സംബന്ധമായ പ്രശ്നങ്ങള്‍ക്കുള്ള മറുപടിയും ബഹു. സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ ശ്രീ ഷൂജ സാര്‍ നല്‍കി. ജില്ലാ പ്രോജക്ട് ഓഫീസര്‍ ശ്രീമതി ബിന്ദുമോള്‍ ഡി, ജില്ലാ പ്രോഗ്രാം ഓഫീസര്‍ യാസിര്‍ സാര്‍ എന്നിവര്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി. ജില്ലാ സംഗമത്തില്‍ ആതിഥേയത്വം വഹിച്ച അറക്കുളം ബി.ആര്‍.സി യുടെ ബി.പി.സി ശ്രീമതി സിനി സെബാസ്റ്റ്യന്‍ കൃതജ്ഞത രേഖപ്പെടുത്തി. രാവിലെ 10 മണിക്ക് ആരംഭിച്ച സമ്മേളനം 4.30 കൂടി അവസാനിച്ചു.








No comments:

Post a Comment

ഇന്‍ക്ല്യൂസീവ് എജ്യുക്കേഷന്‍ - കലാ കായികം

  കേരള സര്‍ക്കാര്‍,പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്രശിക്ഷ കേരളം ഇടുക്കിയുടെ ആഭിമുഖ്യത്തില്‍ അറക്കുളം ബി.ആര്‍.സി യില്‍ ഉള്‍ച്ചേര്‍ക്കല്‍ വിദ്യ...