Monday, June 6, 2022

ഐ .ഇ.ഡി.സി പ്രവര്‍ത്തനങ്ങള്‍ സഹവാസക്യാമ്പ് - വര്‍ണ്ണച്ചിറകുകള്‍

 ഭിന്നശേഷി കുട്ടികള്‍ക്കായുള്ള ദ്വിദിന സഹവാസക്യാമ്പ് അറക്കുളം ബി.ആര്‍.സി ഹാളില്‍ 18/03/2022, 19/03/2022 തീയതികളില്‍ നടന്നു. 


18/03/2022 വെള്ളിയാഴ്ച്ച 11  എ. എം ന് ഉദ്ഘാടന ചടങ്ങോടുകൂടി പ്രോഗ്രാം അരംഭിച്ചു. ബി.പി.സി ശ്രീമതി സിനി സെബാസ്റ്റ്യന്‍ സ്വാഗതം ആശംസിച്ച യോഗത്തില്‍ വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് മെമ്പര്‍ ശ്രീ രാജു കല്ലറയ്ക്കല്‍ അധ്യക്ഷത വഹിച്ചു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി. രാജി ചന്ദ്രന്‍ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു. പരിമിതികളെ മറകടന്ന് ജീവിതവിജയം നേടിയ വ്യക്തിയും ഇന്‍റര്‍നാഷണല്‍ കായികതാരവും റവന്യൂ ഉദ്യോഗസ്ഥനുമായ ശ്രീ പ്രമോദ് പി.ഡി  മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് മുഖ്യാതിഥി ശ്രീ പ്രമോദ് പി.ഡി യെ പൊന്നാടയണിയിച്ച് ആദരിച്ചു. പൈനാവ് ജി.യു.പി.എസ് സ്കൂള്‍ എച്ച്.എം  ശ്രീമതി ശ്രീലത കെ , അറക്കുളം ബി.ആര്‍.സി യിലെ ട്രെയിനര്‍ ശ്രീമതി. ജാസ്മിന്‍ ജോസഫ് എന്നിവര്‍ യോഗത്തിന് ആശംസ അര്‍പ്പിച്ച് സംസാരിച്ചു. സ്പെഷ്യല്‍ എഡ്യുക്കേറ്റര്‍ ശ്രീമതി സിന്ധു വി.കെ  കൃതജ്ഞതയര്‍പ്പിച്ചതോടെ ഉദ്ഘാടന യോഗം അവസാനിച്ചു.


തുടര്‍ന്ന് څമഞ്ഞുരുകല്‍چ പ്രോഗ്രാമിലൂടെ കുട്ടികള്‍ രണ്ടു ഗ്രൂപ്പുകളാകുകയും ഓരോ ഗ്രൂപ്പിനും ലഭിച്ച സിനിമാഗാനം രക്ഷിതാക്കളുടെ സഹായത്തോടെ അവതരിപ്പിക്കുകയും ചെയ്തു. ഉച്ചഭക്ഷണത്തിനുശേഷം സ്പെഷ്യല്‍ എഡ്യുക്കേറ്റര്‍ ശ്രീ നോബിള്‍ ഫ്രാന്‍സീസിന്‍റെ  നേതൃത്വത്തില്‍ څഅഭിനയകളരിچ നടത്തുകയും തങ്ങളുടെ അഭിനയശേഷി പ്രകടിപ്പിക്കുന്നതില്‍ ഓരോ ഗ്രൂപ്പും  ഏറെ ഉത്സാഹത്തോടെ മത്സരിച്ചു.


അടുത്ത സെഷനില്‍ സ്പെഷ്യല്‍ ടീച്ചര്‍മാരായ ശ്രീമതി. ജമീല റ്റി.എസ്,  ശ്രീമതി ആന്‍സി ജോയി എന്നിവരുടെ നേതൃത്വത്തില്‍ څകരവിരുത്چ څനിറക്കൂട്ട്چ എന്നീ കോര്‍ണര്‍ പ്രോഗ്രാമിലൂടെ കുട്ടികള്‍ വര്‍ണ്ണങ്ങളുടെയും വരകളുടെയും ലോകത്തിലൂടെ സഞ്ചരിച്ചു. ടീ ബ്രേക്കിന് ശേഷം ഇടുക്കിയുടെ മനോഹാരിത നിറഞ്ഞു തുളുമ്പുന്ന څ ഹില്‍ വ്യൂ പാര്‍ക്കി ലേക്ക് സായാഹ്ന സവാരി നടത്തി. വ്യക്തിഗത സമയത്തിന് ശേഷം 7 പി.എം നോടുകൂടി ക്യാമ്പ് ഫയര്‍ ആരംഭിച്ചു.  8 പി.എം ന് അത്താഴത്തോടുകൂടി ആദ്യദിനത്തെ പരിപാടികള്‍  അവസാനിച്ചു.

 വ്യക്തിഗത സമയത്തിന് ശേഷം 7 പി.എം നോടു കൂടി ക്യാമ്പ് ഫയര്‍ ആരംഭിച്ചു. 8 പി.എം. ന് അത്താഴത്തിന് ശേഷം ആദ്യദിനത്തെ പരിപാടികള്‍ അവസാനിച്ചു.


 സഹവാസ ക്യാമ്പ് - 2 -ാം തീയതി.

  സഹവാസ ക്യാമ്പിന്‍റെ രണ്ടാം ദിവസത്തെ പ്രോഗ്രാം 6.30 എ. എം ന് എയ്റോബിക്സോടു കൂടി ആരംഭിച്ചു. ബി.ആര്‍.സി ഫിസിയോ തെറാപ്സ്റ്റ് കുമാരി ആതിര എ.ബി. ഇതിന് നേതൃത്വം കൊടുത്തു. വ്യക്തിഗത സമയത്തിനും പ്രഭാ തഭക്ഷണത്തിനും ശേഷം 9.30 ന് څക്യാമ്പുണര്‍ത്തല്‍چ പ്രോഗ്രാം നടന്നു.  څ നാടന്‍പാട്ടുകളിലൂടെچ   ഈ പ്രോഗ്രാമിന് നേതൃത്വം നല്‍കിയത് രമിയാപുരം പഞ്ചായത്ത് സെക്രട്ടറി ശ്രീ. ബിനുകുമാര്‍ ആയിരുന്നു. 10 എം.എം. ന് കുട്ടികളെ ഭാവനയുടെ ലോകത്തേക്ക് കൂട്ടികൊണ്ട് പോവാനായി ട്രെയിനര്‍ ശ്രീമതി ജാസ്മിന്‍ ജോസഫിന്‍റെ നേതൃത്വത്തില്‍  വ ര്‍ ണ്ണ ച്ചിറകുകള്‍ എന്ന പ്രോഗ്രാം നടന്നു. കുട്ടികളുടെ കലാവാസനകള്‍ څ വ ര്‍ണ്ണ ച്ചിറകുകള്‍چ എന്ന പേരില്‍ ഒരു പതിപ്പു തയ്യാറാക്കി പ്രകാശനം ചെയ്തു. 11 എ എം ന് ക്യാമ്പ് വിലയിരുത്തലിന് ശേഷം ഉച്ചഭക്ഷണത്തോട് കൂടി څവര്‍ണ്ണശലഭങ്ങള്‍چ എന്ന ദ്വിദിന സഹവാസ ക്യാമ്പ് സമാപിച്ചു.

കോവിഡ് മഹാമാരിയുടെ നീണ്ട ഇടവേളക്കു ശേഷം കുട്ടികള്‍ക്ക് ലഭിച്ച ഈ അവസരം അവര്‍ക്ക് ഏറെ ഉത്സാഹവും സന്തോഷവും നല്‍കി. ക്യാമ്പ് ഫയര്‍, സായാഹ്ന നടത്തം, വിവിധ സെഷനുകള്‍ എന്നിവയെല്ലാം കുട്ടികള്‍ വളരെ രസകരമായി ആസ്വദിക്കുകയും പങ്കു ചേരുകയും ചെയ്തു. 24 കുട്ടികളും 20 രക്ഷിതാക്കളും ഈ ക്യാമ്പി ല്‍ പങ്കെടുത്തു. 19 കുട്ടികളും , 5 ജനറല്‍ കുട്ടികളുമാണ് ഉണ്ടായിരുന്നത്. 









No comments:

Post a Comment

ഇന്‍ക്ല്യൂസീവ് എജ്യുക്കേഷന്‍ - കലാ കായികം

  കേരള സര്‍ക്കാര്‍,പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്രശിക്ഷ കേരളം ഇടുക്കിയുടെ ആഭിമുഖ്യത്തില്‍ അറക്കുളം ബി.ആര്‍.സി യില്‍ ഉള്‍ച്ചേര്‍ക്കല്‍ വിദ്യ...