പൊതുവിദ്യാഭ്യാസ വകുപ്പ്- സാമൂഹ്യശാസ്ത്ര പ്രതിഭാ പരിപോഷണ പരിപാടി ( STEPS) അറക്കുളം ഉപജില്ലാതല പരിശീലനം അറക്കുളം എ.ഇ.ഒ രാജു സാറിന്‍റെ സാന്നിദ്ധ്യത്തില്‍ 08/11/2019 വെള്ളിയാഴ്ച്ച 10 എ.എം മുതല്‍ നടക്കുകയുണ്ടായി. പ്രധാനമായും 6-ാം ക്ലാസില്‍ പഠിക്കുന്ന കുട്ടികളെ ലക്ഷ്യമിട്ടുകൊണ്ട് ആരംഭിച്ച ഈ പരിപാടി വളര്‍ന്നു വരുന്ന തലമുറയില്‍ സാമൂഹ്യാവബോധം രൂപപ്പെടുത്തുന്നതിന് ബോധപൂര്‍വ്വമായ ഇടപെടല്‍ ലക്ഷ്യം വെയ്ക്കുന്നു. എസ്.സി വി അറക്കുളത്ത് വെച്ച് നടന്ന ഉപജില്ലാതല പരിശീലനത്തില്‍ വിവിധ സ്ക്കൂളുകളിലെ യു.പി. സോഷ്യല്‍ സയന്‍സ് അധ്യാപകര്‍, സി.ആര്‍.സി.സി, ട്രെയിനേഴ്സ് എന്നിവരടക്കം 19 പേര്‍ പങ്കെടുക്കുകയുണ്ടായി.
ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ , ചര്‍ച്ചകള്‍ എന്നിവ നടക്കുകയുണ്ടായി സ്റ്റെപ്സ് പ്രോഗ്രാമില്‍ ക്ലാസുകള്‍ നയിച്ചത് അറക്കുളം സി.ആര്‍.സി.സി ആയ വിനീത് ചന്ദ്രന്‍, ഐഷ കെ എം(ഐ.എച്ച്. ഇ.പി ജി.യു.പി.എസ് മൂലമറ്റം), അഞ്ചു തോമസ് (എസ്.റ്റി.യു.പി.എസ് അറക്കുളം) എന്നിവരാണ്.
സ്ക്കൂളില്‍ നടക്കേണ്ട പ്രവര്‍ത്തനങ്ങളുടെ മാതൃകകള്‍ ചര്‍ച്ച ചെയ്യുകയും, വര്‍ക്ക് നല്‍കേണ്ടതുമായ വിവരങ്ങള്‍ സ്ക്കൂള്‍ തല പരിശീലനം സംബന്ധിച്ച തീയതികള്‍ എന്നിവയെല്ലാം ഈ പരിശീലന പരിപാടിയില്‍ നിര്‍ദ്ദേശിച്ച് നല്‍കിയിട്ടുണ്ട്.

No comments:
Post a Comment