Monday, June 6, 2022

SPACE – (Special Platform for Achieve Classroom Experience for Bedridden Children)

 കിടപ്പിലായ ഭിന്നശേഷി കുട്ടികള്‍ക്ക് സ്കൂള്‍ അനുഭവം നല്‍കുന്നതിനായി സമഗ്രശിക്ഷ കേരള ഇടുക്കി, വാഴത്തോപ്പ് ഗവ. വൊക്കേഷണള്‍ ഹയര്‍ സെക്കന്‍ററി സ്കൂളില്‍ സജ്ജീകരിച്ചിരിക്കുന്ന സെന്‍ററാണ് SPACE.   25/05/2022 ബുധനാഴ്ച്ച രാവിലെ 11.30 ന് ബഹു. ശ്രീ റോഷി അഗസ്റ്റ്യന്‍ (കേരള ജലവിഭവ വകുപ്പ് മന്ത്രി) ഉദ്ഘാടനം നിര്‍വ്വഹിച്ചു. എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോര്‍ഡിനേറ്റര്‍ ശ്രീമതി. ബിന്ദുമോള്‍ ജി സ്വാഗതം ആശംസിച്ച യോഗത്തില്‍ വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ ശ്രീമതി ആലീസ് ജോസ് അധ്യക്ഷത വഹിച്ചു. പദ്ധതി വിശദീകരണം നടത്തിയത് എസ്.എസ്.കെ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ ശ്രീ ഷൂജ എസ് വൈ, ആയിരുന്നു. എസ്.എസ്.കെ ജില്ലാ പ്രോഗ്രാം ഓഫീസര്‍ ശ്രീ യാസിര്‍ എ.കെ, ത്രിതല പഞ്ചായത്ത് പ്രതിനിധിധികള്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ശ്രീ ആന്‍റണി മൈക്കിള്‍, ഹെഡ്മാസ്റ്റര്‍ ജി.വി.എച്ച്.എസ്.എസ് വാഴത്തോപ്പ് യോഗത്തില്‍ കൃതജ്ഞത് അര്‍പ്പിച്ചു. ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ ജിജി കെ ഫിലിപ്പ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി രാജി ചന്ദ്രന്‍, മറ്റ് ത്രിതല പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ തദവസരത്തില്‍ SPACE സന്ദര്‍ശിച്ചു.






No comments:

Post a Comment

ഇന്‍ക്ല്യൂസീവ് എജ്യുക്കേഷന്‍ - കലാ കായികം

  കേരള സര്‍ക്കാര്‍,പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്രശിക്ഷ കേരളം ഇടുക്കിയുടെ ആഭിമുഖ്യത്തില്‍ അറക്കുളം ബി.ആര്‍.സി യില്‍ ഉള്‍ച്ചേര്‍ക്കല്‍ വിദ്യ...