Monday, June 6, 2022

EXPOSURE VISIT

 അറക്കുളം ബി.ആര്‍.സി യുടെ നേതൃത്വത്തില്‍ മാര്‍ച്ച് 17-ാം തീയതി, വ്യാഴാഴ്ച്ച രാവിലെ പത്ത് മണിയോടുകൂടി എക്സ്പോഷ ര്‍ വിസിറ്റ് ആരംഭിച്ചു. ബി.ആര്‍.സി യില്‍ നിന്നും ആരംഭിച്ച യാത്രയില്‍, ആദ്യം പോയത്. പൈനാവ് പോസ്റ്റ് ഓഫീസിലേക്കായിരുന്നു. പോസ്റ്റ് ഓഫീസില്‍ നിന്നും ലഭിക്കുന്ന വിവിധ സേവനങ്ങള്‍ പോസ്റ്റ് ഓഫീസ് ജീവനക്കാ ര്‍ വളരെ വിശദമായി വിവരിക്കുകയും കാണിച്ചുതരുകയും ചെയ്തത് വേറിട്ടതും പ്രയോജനപ്രദവുമായ ഒരു അനുഭവമായിരുന്നു. കുട്ടികള്‍ രക്ഷിതാക്കളുടെയും അധ്യാപകരുടെയും സഹായത്തോടെ ഇന്‍ലന്‍റ്, പോസ്റ്റ് കാര്‍ഡ്, കവര്‍ എന്നിവ വാങ്ങുകയും കത്തുകള്‍ തയ്യാറാക്കി വീട്ടിലേക്ക് അയയ്ക്കുകയും ചെയ്തു.  പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് അടയ്ക്കുകയും ചെയ്തു. അടയ്ക്കുന്നതും സ്വന്തം ബാങ്ക് അക്കൗണ്ടി ല്‍ നിന്നും പോസ്റ്റ് ഓഫീസ് വഴി എങ്ങനെ പണം പിന്‍വലിക്കാമെന്നും കുട്ടികള്‍ മനസ്സിലാക്കി. 

തുടര്‍ന്ന് പൈനാവില്‍ നിന്നും കെഎസ്.ആര്‍.ടി.സി ബസില്‍ എല്ലാവരും ചെറുതോണിയിലെത്തി. തനിയെ ടിക്കറ്റ് എടുത്തും മറ്റും കുട്ടികള്‍ നടത്തിയ ഈ യാത്ര രസകരമായിരുന്നു. ചെറുതോണിയിലെ പോലിസ് സ്റ്റേഷന്‍ സന്ദര്‍ശനം കുട്ടികള്‍ക്ക് പുതിയൊരു അനുഭവമായിരുന്നു. പോലീസ് സ്റ്റേഷനിലെ നടപടി ക്രമങ്ങള്‍,  ക്രമസമാധാന പാലനത്തിന് അവരുപയോഗിക്കുന്ന ആയുധങ്ങള്‍ തുടങ്ങിയവ തൊട്ടറിയുവാനും മനസ്സിലാക്കാനും കുട്ടികള്‍ക്ക് സാധിച്ചു.

അതിനുശേഷം നടത്തിയ ഡോഗ് സ്ക്വാഡ് സന്ദര്‍ശനം കുട്ടികള്‍ക്ക് ഏറെ അത്ഭുതവും ആനന്ദവും നല്‍കി. കുട്ടികള്‍ വളരെ ആകാംഷയോടെയും ചോദ്യങ്ങള്‍ ചോദിച്ചും ഫോട്ടോ എടുത്തും ഈ സന്ദര്‍ശനം ആഘോഷിച്ചു. എല്ലാ ഓഫീസുകളിലെയും ജീവനക്കാര്‍ മധുരം നല്‍കിയും സന്തോഷത്തോടെയും കുട്ടികളെ സ്വീകരിച്ചു. പോലീസ് സ്റ്റേഷനിലെ ഇക യും ടക യും കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി. ഡോഗ് സ്ക്വാഡിന്‍റെ പ്രകടനം കുട്ടികള്‍ക്ക് അതിശയം നല്‍കി.

ചെറുതോണിയില്‍ ഉച്ചഭഷണം കഴിച്ചശേഷം ഈ പ്രോഗ്രാം അവസാനിച്ചു.

DOG SQUAD




















POST OFFICE VISIT
















POLICE STATION VISIT
















No comments:

Post a Comment

ഇന്‍ക്ല്യൂസീവ് എജ്യുക്കേഷന്‍ - കലാ കായികം

  കേരള സര്‍ക്കാര്‍,പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്രശിക്ഷ കേരളം ഇടുക്കിയുടെ ആഭിമുഖ്യത്തില്‍ അറക്കുളം ബി.ആര്‍.സി യില്‍ ഉള്‍ച്ചേര്‍ക്കല്‍ വിദ്യ...