ഡി.ആര്‍.ജി യു പി മാത്സ്
യു.പി മാത്സിന്‍റെ ഡി.ആര്‍.ജി പരിശീലനം 05/05/2022-07/05/2022 വരെ ഫാത്തിമ്മ മാതാ ആനിമേഷന്‍ സെന്‍ററില്‍ വെച്ച് നടന്നു. പരിശീലനത്തിന്‍റെ ഉദ്ഘാടനം മരിയാപുരം ഗ്രാമപഞ്ചായത്ത് മെമ്പര്‍ അഡ്വ. ഫെനിന്‍ അധ്യക്ഷനായ യോഗം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശ്രീ കെ ജി സത്യന്‍ ഉദ്ഘാടനം ചെയ്തു. അറക്കുളം ഉപജില്ലാ ഓഫീസര്‍ ശ്രീ കെ വി രാജു മുഖ്യപ്രഭാഷണം നടത്തി. എസ്.എസ്.കെ ഡി.പി.ഒ ശ്രീ മൈക്കിള്‍ സെബാസ്റ്റ്യന്‍ ആശംസകള്‍ അര്‍പ്പിച്ചു. അറക്കുളം ബി.പി.സി ശ്രീമതി സിനി സെബാസ്റ്റ്യന്‍ സ്വാഗതവും ശ്രീ ജോബിറ്റ് പി സെബാസ്റ്റ്യന്‍ നന്ദിയും പറഞ്ഞു.
എല്‍.പി വിഭാഗം
അറക്കുളം ബി.ആര്‍.സി യുടെ പരിധിയില്‍ വരുന്ന 2022-23 അധ്യയന വര്‍ഷത്തെ അധ്യാപക സംഗമം അറക്കുളം സെന്‍റ്. തോമസ് യു.പി സ്കൂളില്‍ വെച്ച് നടത്തുകയുണ്ടായി. ആദ്യഘട്ടം 16 മുതല്‍ 19 വരെയും, രണ്ടാം ഘട്ടം മെയ് 20,21,23,24 എന്നീ തീയതികളിലുമായിരുന്നു. ഉദ്ഘാടന പരിപാടികള്‍ എ.ഇ.ഒ ശ്രീ രാജു സാറിന്‍റെ നേതൃത്വത്തില്‍ നടന്നു. ഡി.പി.ഒ ശ്രീ മൈക്കിള്‍ സെബാസ്ററ്യന്‍ സന്ദര്‍ശനം നടത്തി. കോവിഡാനന്തര വിദ്യാഭ്യാസം, വികാസ വിടവുകള്‍, ജീവിത നൈപുണി, കുട്ടിയെ അറിയല്‍, മിശ്രപഠനരീതിയുടെ സാധ്യതകള്‍ , കുട്ടികളെ മികവിന്‍റെ പാതയിലെത്തിക്കുവാന്‍ അധ്യാപക സമൂഹത്തെ സജ്ജമാക്കുക എന്നീ ലക്ഷ്യങ്ങള്‍ കൈവരിക്കുവാന്‍ എല്‍.പി അധ്യാപക സംഗമത്തിന് സാധിച്ചു. ആദ്യ ബാച്ചില്‍ 44 അധ്യാപകരും , 4 ആര്‍.പി.മാരും, രണ്ടാമത്തെ ബാച്ചില്‍ 46 അധ്യാപകരും, 4 ആര്‍.പി മാരും പങ്കെടുത്തു.
No comments:
Post a Comment