Monday, June 6, 2022

സര്‍ഗ്ഗകൈരളി: (മഹിമ ഇന്‍ ഓഡിറ്റോറിയം ചെറുതോണി)-തീയതി: 16/03/2022

 പ്രാദേശിക കലാരൂപങ്ങള്‍ ഉള്‍പ്പെടുത്തിയും വാദ്യോപകരണങ്ങള്‍ പരിചയപ്പെടുത്തിയും  കുട്ടികളില്‍ താളബോധമുയര്‍ത്താനും ലക്ഷ്യമാക്കിയിട്ടുള്ള സര്‍ഗ്ഗ പരിപോഷണ പരിപാടിയായിരുന്നു സര്‍ഗ്ഗ കൈരളി 2022 എന്ന പേരില്‍ 16/03/2022  മഹിമ ഇന്‍ ഓഡിറ്റോറയത്തില്‍ നടത്തപ്പെട്ടത്. അറക്കുളം ഉപജില്ലയില്‍ എല്ലാ സ്കൂളുകളില്‍ നിന്നുമായി 94 കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു. ഈ പരിപാടിയുടെ മുന്നൊരുക്കത്തിനായി ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി സ്വാഗതസംഘം ചെയര്‍മാനായി ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശ്രീ  കെ ജി സത്യന്‍, രക്ഷാധികാരികളായി ശ്രീ വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത്  പ്രസിഡന്‍റ്  ശ്രീ ജോര്‍ജ്ജ് പോള്‍, അറക്കുളം എ.ഇ.ഒ ശ്രീ കെ വി രാജു എന്നിവരെ തെരഞ്ഞെടുക്കുകയും ചെയ്തു. 16/03/2022 രാവിലെ 10.00 എ എം ന്  ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശ്രീമതി എം.ടി ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. അറക്കുളം ബി.പി.സി ശ്രീമതി സിനി സെബാസ്റ്റ്യന്‍ സ്വാഗതമാശംസിച്ച യോഗത്തിന്‍റെ അധ്യക്ഷന്‍ വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ ജോര്‍ജ്ജ് പോള്‍ ആയിരുന്നു. മുഖ്യപ്രഭാഷണം ശ്രീ രാജി ചന്ദ്രന്‍ ഇടുക്കി ബ്ലോക്ക് പ്രസിഡന്‍റ്  ആയിരുന്നു.

അറക്കുളം ഉപജില്ലയിലെ വിവിധ സ്കൂളുകളില്‍ നിന്നുമായി 94 കുട്ടികള്‍ പങ്കെടുത്തു. വിവിധ വാദ്യോപകരണങ്ങള്‍ പരിചയപ്പെടുത്തി. കുട്ടികളിലെ താളബോധം ഉണര്‍ത്തുന്നതിന് വളരെ സഹായകമായിരുന്നു. പ്രോഗ്രാമില്‍ പ്രാദേശിക കലാരൂപങ്ങള്‍ നേരിട്ടുകാണുന്നതിനും അതിന്‍റെ ചരിത്രം അറിയുന്നതിന് കുട്ടികള്‍ക്ക് സാധിച്ചു. കുട്ടികളും രക്ഷിതാക്കളും ജനപ്രതിനിധികളും പങ്കെടുത്ത ഈ പരിപാടി കുട്ടികളിലെ സര്‍ഗ്ഗവാസനയെ  ഉണര്‍ത്തുന്നതിന് തികച്ചും പ്രയോജനപ്രദമായിരുന്നു.






No comments:

Post a Comment

ഇന്‍ക്ല്യൂസീവ് എജ്യുക്കേഷന്‍ - കലാ കായികം

  കേരള സര്‍ക്കാര്‍,പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്രശിക്ഷ കേരളം ഇടുക്കിയുടെ ആഭിമുഖ്യത്തില്‍ അറക്കുളം ബി.ആര്‍.സി യില്‍ ഉള്‍ച്ചേര്‍ക്കല്‍ വിദ്യ...