Monday, June 6, 2022

PEC

 പി.ഇ.സി - വാഴത്തോപ്പ് പഞ്ചായത്ത് (07/03/2022)

വാഴത്തോപ്പ് പഞ്ചായത്തിലെ പി.ഇ.സി യോഗം 07/03/2022 തിങ്കളാഴ്ച്ച രാവിലെ 11 മണിക്ക് വാഴത്തോപ്പ് പഞ്ചായത്ത് ഹാളില്‍ വെച്ച് നടന്നു. ഈശ്വരപ്രാര്‍ത്ഥനക്ക് ശേഷം അറക്കുളം ബി.പി.സി ശ്രീമതി സിനി സെബാസ്റ്റ്യന്‍ എല്ലാവര്‍ക്കും സ്വാഗതം ആശംസിച്ചു. ബഹുമാനപ്പെട്ട വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ ജോര്‍ജ്ജ് പോള്‍ ഉദ്ഘാടനം ചെയ്തു, യോഗത്തില്‍ വാഴത്തോപ്പ് വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ ശ്രീമതി ആലീസ് ജോസ് അധ്യക്ഷത വഹിച്ചു. ബി.ആര്‍.സി ട്രെയിനര്‍ ശ്രീമതി ജാസ്മിന്‍ ജോസ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്ന് മറ്റ് ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ യോഗത്തില്‍ ആശംസകള്‍ അര്‍പ്പിച്ചു.

പഞ്ചായത്തിന്‍റെ കീഴിലുള്ള സ്കൂളുകളിലെ പ്രഥമാധ്യാപകര്‍ അവരവരുടെ സ്കൂളുകളിലെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഓരോ സ്കൂളും നേരിടുന്ന ഭൗതീകവും, അക്കാദമികവുമായ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്തു. പഞ്ചായത്തിന്‍റെ ഭാഗത്ത് നിന്നും എല്ലാവിധ സഹായങ്ങളും പ്രസിഡന്‍റ് വാഗ്ദാനം ചെയ്തു. കൂടാതെ ഈ വര്‍ഷംവിവിധ സ്കൂളുകളില്‍ നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിശദീകരിക്കുകയുണ്ടയി. ചര്‍ച്ചയ്ക്ക് ശേഷം ക്ലസ്റ്ററിന്‍റെ ചുമതലയുള്ള ജി.എല്‍.പി.എസ് വാഴത്തോപ്പ് സ്കൂളിലെ ശശിമോന്‍ സാര്‍ യോഗത്തിന് കൃതജ്ഞത രേഖപ്പെടുത്തി. 1 മണിക്ക് യോഗ നടപടികള്‍ അവസാനിച്ചു. 10 മെമ്പര്‍മാരും 9 പ്രഥമാധ്യാപകരും മീറ്റിംഗില്‍ പങ്കെടുത്തു.




No comments:

Post a Comment

ഇന്‍ക്ല്യൂസീവ് എജ്യുക്കേഷന്‍ - കലാ കായികം

  കേരള സര്‍ക്കാര്‍,പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്രശിക്ഷ കേരളം ഇടുക്കിയുടെ ആഭിമുഖ്യത്തില്‍ അറക്കുളം ബി.ആര്‍.സി യില്‍ ഉള്‍ച്ചേര്‍ക്കല്‍ വിദ്യ...