വായനയുടെയും എഴുത്തിന്‍റെയും വിസ്മയലോകത്തേക്ക് കുട്ടികളെ നയിക്കാന്‍ രക്ഷിതാക്കള്‍ക്കുള്ള പങ്ക് വളരെ വലുതാണ്. ഭാവനയുടെയും സങ്കല്‍പ്പങ്ങളുടെയും ലോകത്തിലൂടെ വളരെ രസകരമായി കുട്ടികളെ വായനയിലേക്കും എഴുത്തിലേക്കും നയക്കാന്‍ രക്ഷിതാക്കളെ കൂടി പങ്കാലികളാക്കുന്ന സമഗ്രശിക്ഷ കേരളയുടെ പരിപോഷണ പദ്ധതിയാണ് വായനച്ചങ്ങാത്തം.
ഒന്ന് മുതല്‍ നാല് വരെ ക്ലാസുകളിലെ സ്വതന്ത്രവായനയും , സ്വതന്ത്രരചനയും ഉറപ്പ് വരുത്തുന്നു.
മാര്‍ച്ച് മാസം 10,11 തീയതികളില്‍ അറക്കുളം ബി.ആര്‍.സി യുടെ ക്ല്സറ്റര്‍ തല പരിശീലനം അറക്കുളം ശ്രീ ചിത്തിരവിലാസം സ്കൂളില്‍ വെച്ചും പൈനാവ് ജി.യു.പി.എസ് സ്കൂളിലും വെച്ചും നടന്നു.
അറക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഗീത തുളസീധരന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച യോഗത്തില്‍ ഡി.പി.ഒ മൈക്കിള്‍ സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിക്കുകയും, സ്കൂള്‍ ഹെഡ്മിസ്ട്രസ് ശ്രീമതി നിര്‍മ്മലാദേവി ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു.
പൂന്തോണി, രസത്തുള്ളികള്‍ എന്നീ പുസ്തകങ്ങള്‍ അധ്യാപകരെ പരചയപ്പെടുത്തുകയും 1,2,3,4 ക്ലാസുകളില്‍ ട്രൈഔട്ട് നടത്തുകയും ചെയ്തു. രണ്ടാം ദിവസം ട്രൈഔട്ടില്‍ 15 രക്ഷിതാക്കളും പങ്കെടുക്കുകയും ചെയ്തു.
കുട്ടികളുടെ സര്‍ഗ്ഗാത്മക രചനകള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ ഉണര്‍വ്വ് പ്രകാശനം ചെയ്തു ട്രയിനര്‍ ഹസീനബീഗം രക്ഷകര്‍ത്താവിന് കൈമാറി.
വായനാചങ്ങാത്തവുമായി ബന്ധപ്പെട്ട് വീടുകളില്‍ നടക്കേണ്ട പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചുകൊണ്ട് രണ്ട് ദിവസത്തെ പരിശീലനപരിപാടി അവസാനിച്ചു.
രക്ഷിതാക്കള്‍ സ്വയം വായനനടത്തണമെന്നും, കുട്ടികള്‍ക്ക് വായനാ സാഹചര്യം ഒരുക്കണമെന്നും, കുട്ടിവായന ആസ്വദിക്കണമെന്നും, കുട്ടി വായനയെ മെച്ചപ്പെടുത്താന്‍ ശ്രമിക്കണമെന്നും വായനയില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ട് ഇഷ്ടമുള്ള തുടര്‍പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും പരിശീലന പരിപാടിയില്‍ രക്ഷിതാക്കള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കി.
No comments:
Post a Comment