Tuesday, April 4, 2023

INNOVATE

 പൊതു വിദ്യാഭ്യാസ വകുപ്പിന്‍റേയും സമഗ്രശിക്ഷ കേരളയുടെയും ആഭിമുഖ്യത്തില്‍ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ പ്രക്രിയയില്‍ പുത്തന്‍ ആശയങ്ങളിലൂടെ സംരംഭകത്വവികസനത്തിലുള്ള അവസരവും പുത്തന്‍ ആശയവുമൊരുന്നതിനായി വി.എച്ച്.എസ്.ഇ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന പ്രോഗ്രാമാണ് കചചഛഢഅഠഋ(കിിീ്മശേീി ളീൃ ഢീരമശേീിമഹ ഋറൗരമശേീി & ഠൃമശിശിഴ). അറക്കുളം ബി. ആര്‍. സി യുടെ കീഴില്‍ 3 വി. എച്ച്.എസ്.ഇ സ്കൂളുകളില്‍ നിന്നും നങ്കിസിറ്റി വി.എച്ച്.എസ്.ഇ സ്കൂളില്‍ നിന്നുമായി 3 പേരടങ്ങുന്ന 10 ടീമുകള്‍ ആകെ ക്യാമ്പില്‍ പങ്കെടുത്തു. അറക്കുളം ബി.ആര്‍.സി ട്രെയിനര്‍ ശ്രീമതി. ജാസ്മിന്‍ ജോസഫ്, സി.ആര്‍.സി.സി ആതിര പി.എസ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. 

തൊഴില്‍ മേഖലയില്‍ പുത്തന്‍ ആശയങ്ങള്‍ ഉള്‍കൊള്ളിച്ചുകൊണ്ടുള്ള പ്രവര്‍ ത്തനങ്ങള്‍ കുട്ടികള്‍ പങ്കുവെച്ചു. സാമൂഹിക പ്രശ്നങ്ങളെ തങ്ങള്‍ പഠിച്ച  ക്ലാസ് റൂം വിഷയങ്ങളുടെ(ഇന്‍റര്‍ ഡിസിപ്ലിനറിയായി) അടിസ്ഥാനത്തില്‍ പരിഹരിക്കാന്‍ ശ്രമിക്കുകയെന്ന ധാരണയാണ് കുട്ടികള്‍ക്ക് ക്യാമ്പ് വഴി ലഭിച്ചത്. കുട്ടികള്‍ വിവിധ പ്രശ്നമേഖലകള്‍ തിരഞ്ഞെടുക്കുകയും പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്തുകയും കൂടാതെ പ്രോട്ടോടൈപ്പ് നിര്‍മ്മാണവും അവതരണവും നടന്നു.

രണ്ടാം ദിവസം സമാപന സമ്മേളനത്തില്‍ കെ എസ്. ഇ.ബി അസിസ്റ്റന്‍റ് രേഷ്മ കുട്ടികള്‍ക്ക് തിരഞ്ഞെടുക്കാവുന്ന വിവിധ തൊഴില്‍ മേഖലകളെക്കുറിച്ച് കോഴ്സുകളെക്കുറിച്ചും വിശദീകരിച്ചു. കൂടാതെ ജി.വി.എച്ച്.എസ്.എസ് മൂലമറ്റം വൊക്കേഷണല്‍ ട്രെയിനറും, ഇന്നോവേറ്റ് ക്ലസ്റ്റര്‍ കോ-ഓര്‍ഡിനേറ്ററും ആയ ശ്രീമതി സുനിത കെ എസ് ദ്വിദിന ക്യാമ്പില്‍ സജീവപങ്കാളിയായി.










No comments:

Post a Comment

ഇന്‍ക്ല്യൂസീവ് എജ്യുക്കേഷന്‍ - കലാ കായികം

  കേരള സര്‍ക്കാര്‍,പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്രശിക്ഷ കേരളം ഇടുക്കിയുടെ ആഭിമുഖ്യത്തില്‍ അറക്കുളം ബി.ആര്‍.സി യില്‍ ഉള്‍ച്ചേര്‍ക്കല്‍ വിദ്യ...