സമഗ്രശിക്ഷ കേരളം നടപ്പിലാക്കിയ പഠനപരിപോഷണപരിപാടി വായനാ ചങ്ങാത്തത്തിന്‍റെ തുടര്‍ പ്രവര്‍ത്തനമായ ഭാഷോത്സവം അറക്കുളം ബി.ആര്‍.സി യുടെ നേതൃത്വത്തില്‍ സമുചിതമായി നടത്തി.
ബ്ലോക്ക്തല ഭാഷോത്സവം
സമഗ്ര ശിക്ഷ കേരളം നടപ്പിലാക്കിയ പഠനപരിപോഷണ പരിപാടി വായനച്ചങ്ങാത്തത്തിന്‍റെ തുടര്‍ പ്രവര്‍ത്തനമായ ഭാഷോത്സവം ബ്ലോക്ക് തലം ആവേശം നിറഞ്ഞ ഉത്സവമായി മാറി. ബഹു. അറക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശ്രീമതി ഗീത തുളസീധരന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജേക്കബ് സാര്‍ ഉദ്ഘാടനം ചെയ്തു. കുടയത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശ്രീമതി ആഞ്ജലീന സന്നിഹിതയായിരുന്നു. ബഹു. എ.ഇ.ഒ ശ്രീ നജീബ് കെ എ, ഡയറ്റ് ഫാക്കല്‍റ്റി ശ്രീ അജീഷ് കുമാര്‍ റ്റി.ബി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. മോഡററ്റര്‍മാരായ ശ്രീ കളത്തറ ഗോപന്‍ ശ്രീ ജോസിന്‍ സെബാസ്റ്റ്യന്‍, ശ്രീ തൊമ്മന്‍കുത്ത് ജോയി എന്നി വ ര്‍ പങ്കെടുത്തു. അറക്കുളം ശ്രീ ചിത്തിരവിലാസം എല്‍.പി.സ്കൂളില്‍ നടന്ന ഭാഷോത്സവത്തില്‍ മികവ് പുലര്‍ത്തിയ 5 രക്ഷിതാക്കളെയും 5 കുട്ടികളെയും ജില്ലാ തലത്തിലേക്ക് തെരഞ്ഞെടുന്നു.
No comments:
Post a Comment