CRAFT -23 (Work Education –Exposure to Vocational Education)
സ്കൂളുകളിലെ കുട്ടികള്‍ക്കായുള്ള ത്രിദിന റഡിഡന്‍ഷ്യല്‍ ക്യാമ്പ് 3 സ്കൂളുകളിലെയും പൂര്‍ത്തീകരിച്ചു.
Sl
No |
Name
of School |
Camp
Date |
Class to
be participated |
1 |
IHEP GUPS MOOLAMATTOM |
02/03/2023-04/03/2023 |
Class 6 |
2 |
GHSS KUDAYATHOOR |
06/03/2023-08/03/2023 |
Class 8 |
3 |
GUPS PAINAVU |
12/03/2023-14/03/2023 |
Class 7 |
ഐ.എച്ച്.ഇ.പി ജി.യു.പി.എസ് സ്കൂളില്‍ 6-ാം ക്ലാസിലെ കുട്ടികള്‍ക്കായുള്ള ക്യാമ്പില്‍ ത്രഡ് പാറ്റേണ്‍, കളിപ്പാട്ട നിര്‍മ്മാണം, വിവിധ പഴവര്‍ഗങ്ങള്‍ ഉപയോഗിച്ചുള്ള വിവിധ ഹെല്‍ത്തി ഫുഡ് ഐറ്റംസ് തുടങ്ങിയവയുടെ നിര്‍മ്മാണവും നടന്നു. സമാപന ദിവസത്തില്‍ കുട്ടികള്‍ 3 ദിവസത്തെ ക്യാമ്പിലൂടെ നിര്‍മ്മിച്ച വസ്തുക്കളുടെ പ്രദര്‍ശനവും നടന്നു. കൂടാതെ കലയുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന 2 പ്രാദേശിക വിദഗ്ദരെ ആദരിക്കുകയും ചെയ്തു.
ജി.യു.പി.എസ് പൈനാവ് സ്കൂളില്‍ 7-ാം ക്ലാസിലെ കുട്ടികള്‍ക്കായി നടത്തിയ ക്യാമ്പില്‍ ഗണിതം, ശാസ്ത്രം എന്നീ വിഷയങ്ങളുമായി ബന്ധപ്പെടുത്തി കുട്ടികള്‍ക്ക് ഡ്രിപ്പ് ഇറിഗേഷന്‍ സിസ്റ്റം, ഇലക്ട്രിസിറ്റി, ജൈവകീടനാശിനി, ത്രഡ് പാറ്റേണ്‍, മെറ്റല്‍ എന്‍ഗ്രേവിംഗ് തുടങ്ങിയവയുടെ നിര്‍മ്മാണവും അവയുടെ പ്രദര്‍ശനവും നടന്നു. മുള ഉപയോഗിച്ചുള്ള അലങ്കാര വസ്തുക്കളുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട 2 പ്രാദേശിക വിദഗ്ധരെ എച്ച്.എം ന്‍റെ നേതൃത്വത്തില്‍ ക്യാമ്പില്‍ ആദരിക്കുകയും ചെയ്തു.
ജി.എച്ച്.എസ് കുടയത്തൂര്‍ സ്കൂളില്‍ 8-ാം ക്ലാസിലെ കുട്ടികള്‍ക്കായി നടത്തിയ ക്യാമ്പില്‍ ബക്കറ്റ് കംബോസ്റ്റ്, കൃഷി, ആഹാരപദാര്‍ത്ഥങ്ങള്‍, മെറ്റല്‍ എന്‍ഗ്രേവിംഗ് തുടങ്ങി ഗണിതം, സയന്‍സ് എന്നീ വിഷയങ്ങളുമായി ബന്ധപ്പെടുത്തി പ്രവര്‍ത്തനങ്ങള്‍ നടന്നു. കുട്ടികളുടെ നിര്‍മ്മിതിയുടെ പ്രകാശനവും ചെയ്തു.
No comments:
Post a Comment