സമഗ്രശിക്ഷാ കേരളയുടെ ആഭിമുഖ്യത്തില്‍ കെ ഡസ്കും ഥകജ യുമായിച്ചേര്‍ന്ന് 8 മുതല്‍ 12 വരെ ക്ലാസിലെ കുട്ടികള്‍ക്കായി നടത്തി വരുന്ന ശാസ്ത്രപഥം ദ്വിദിന റെസിഡന്‍ഷ്യല്‍ ക്യാമ്പ് ഫെബ്രുവരി 10,11 തീയതികളിലായി നടത്തപ്പെട്ടു. തടിയമ്പാട് മരിയ സ ദന്‍ അനിമേഷന്‍ സെന്‍ററില്‍ വച്ച് നടത്തപ്പെട്ട പരിപാടി അറക്കുളം ബി.ആര്‍.സി ബ്ലോക്ക് പ്രോജക്ട് കോ ഓര്‍ഡിനേറ്റ ര്‍ ശ്രീമതി സിനി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. അറക്കുളം ബി.ആര്‍.സി യുടെ കീഴിലുള്ള വിവിധ സ്കൂളുകളില്‍ നിന്നുമായി തിരഞ്ഞെടുത്ത 3 വിദ്യാര്‍ത്ഥികളടങ്ങുന്ന 10 ടീമുകള്‍ ക്യാമ്പില്‍ പങ്കെടുത്തു. അവര്‍ ഥകജ യില്‍ സമര്‍പ്പിച്ച ആശയങ്ങള്‍ മികച്ചതാക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങളും നിര്‍ദ്ദേശങ്ങളും ക്യാമ്പിലുണ്ടായി. അറക്കുളം ബി.ആര്‍.സി ട്രയിനറായ ശ്രീമതി ജാസ്മിന്‍ ജോസഫ് ഉം, സി.ആര്‍.സി.സി മാരായ ആതിര പി.എസ് ഉം ക്ലാസുകള്‍ നയിച്ചു. രണ്ടാം ദിവസം നടന്ന സമാപന സമ്മേളനം ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി രാജി ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. അതോടൊപ്പം 2 ദിവസത്തെ ക്യാമ്പിന്‍റെ ഭാഗമായി കുട്ടികള്‍ നിര്‍മ്മിച്ച prototype ന്‍റെ പ്രദര്‍ശനവും നടന്നു.
Sunday, April 16, 2023
Subscribe to:
Post Comments (Atom)
ഇന്‍ക്ല്യൂസീവ് എജ്യുക്കേഷന്‍ - കലാ കായികം
കേരള സര്‍ക്കാര്‍,പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്രശിക്ഷ കേരളം ഇടുക്കിയുടെ ആഭിമുഖ്യത്തില്‍ അറക്കുളം ബി.ആര്‍.സി യില്‍ ഉള്‍ച്ചേര്‍ക്കല്‍ വിദ്യ...

-
. ഗണിതത്തില്‍ പിന്നോക്കം നില്ക്കുന്ന കുട്ടികള്‍ക്കായി നടപ്പിലാക്കിയ ഗണിതവിജയം(ഗണിതപരിപോഷണ...
-
അറക്കുളം ബി.ആര്‍.സിയുടെ പരിധിയില്‍ വരുന്ന ജി.വി.എച്ച്.എസ്.എസ് മണിയാറന്‍കുടി, ജ...
-
ഇന്ത്യന്‍ ഭരണഘടനയുടെ 70-ാം വാര്‍ഷികത്തോടനുബന്ധിച്ച് നൈതികം എന്ന പേരില്‍ ഡയറ്റിന്റെയും, എസ്.എസ്.കെ യുടെയും നേതൃത്വത്തില്‍ നടന്ന ഏകദിന ട്രെയ...
No comments:
Post a Comment