08/02/2023 ബുധനാഴ്ച്ച वाचन की बहार പരിപാടിയുടെ ബി.ആര്‍.സി തല പരിശീലനം ജി.എച്ച്.എസ്.എസ് കുടയത്തൂര്‍ സ്കൂളില്‍ വച്ച് നടത്തപ്പെട്ടു. 10 മണിക്ക് ബഹു. സ്കൂള്‍ ഹെഡ്മിസ്ട്രസ് ജീന ടീച്ചര്‍ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു. സീനിയര്‍ അസി. കൊച്ചുറാണി ടീച്ചര്‍ സ്വാഗതം ആശംസിച്ചു.
വായനാശീലം കുറഞ്ഞ് വരുന്ന ഈ കാലഘട്ടത്തില്‍ കുട്ടികളില്‍ വായനയോടുള്ള താല്പര്യം പ്രത്യേകിച്ച് ഹിന്ദി ഭാഷയോടുള്ള താല്പര്യം വളര്‍ത്തുക എന്ന ഉദ്ദശ്യത്തോടെ നടത്തുന്ന വിപുലമായ പരിപാടിയുടെ ബി.ആര്‍.സി തല പരിപാടിയാണ് നടത്തപ്പെട്ടത്. 4 സെക്ഷനുകളിലായി നടത്തപ്പെട്ട പരിശീലനത്തില്‍ എല്ലാ തരത്തിലുള്ള കുട്ടികളെ ഉള്‍പ്പെടുത്തി പോസ്റ്റര്‍ നിര്‍മ്മാണം, സ്കിറ്റ് ,കവിത ആലാപനം, നാട കം, തിരക്കഥ എന്നിവ എങ്ങനെ തയ്യാറാക്കാം എന്ന് ഈ പരിശീലന പരിപാടിയിലൂടെ അധ്യാപകര്‍ക്ക് മനസ്സിലാക്കാന്‍ സാധിച്ചു. പതിനൊന്ന് അധ്യാപകരും 3 ആര്‍.പി മാരുമാണ് ഈ പരിശീലനത്തില്‍ പങ്കെടുത്തത്.
No comments:
Post a Comment