കേരള സര്‍ക്കാര്‍,പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്രശിക്ഷ കേരളം ഇടുക്കിയുടെ ആഭിമുഖ്യത്തില്‍ അറക്കുളം ബി.ആര്‍.സി യില്‍ ഉള്‍ച്ചേര്‍ക്കല്‍ വിദ്യാഭ്യാസത്തിന്‍റെ ഭാഗമായുള്ള ഫുഡ്ബോള്‍ പരിശീലനം 14/03/2023 ന് ഐ.എച്ച്.ഇ.പി.ജി.യു.പി.എസ് മൂലമറ്റത്ത് വച്ച് നടന്നു. പരിശീലനത്തിന്‍റെ ഉദ്ഘാടനം അറക്കുളം പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ വിനോദ് കെ എസ് നി ര്‍ വഹിച്ചു. ഐ എച്ച്.ഇ.പി ജി.യു.പി.എസ് എച്ച്.എം ശ്രീ ഷിബു ജോര്‍ജ് പ്രോഗ്രാമിന് ആശംസ അര്‍പ്പിച്ചു. ബി.പി.സി ശ്രീമതി സിനി സെബാസ്റ്റ്യന്‍, ട്രയിനര്‍ ജാസ്മിന്‍ ജോസഫ്, അധ്യാപകര്‍, സ്പെഷ്യല്‍ എജ്യുക്കേറ്റര്‍മാര്‍, രക്ഷകര്‍ത്താക്കള്‍, കുട്ടികള്‍ എന്നിവര്‍ പങ്കെടുത്തു.
Monday, April 17, 2023
ടി.എല്‍.എം
ടി.എല്‍.എം
പ്രീ പ്രൈമറി തലം മുതല്‍ സെക്കന്‍ററിതലം വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന വിവിധ ഭിന്നശേഷി വിഭാഗത്തില്‍ പഠനബോധന സാമഗ്രികള്‍ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് സ്പെഷ്യല്‍ എജ്യുക്കേറ്റര്‍മാര്‍ക്കുള്ള ദ്വിദിന നോണ്‍ റസിഡന്‍ഷ്യല്‍ ക്യാമ്പ് മാര്‍ച്ച് 16,17 തീയതികളിലായി ബി.ആര്‍.സി യില്‍ വച്ച് നടന്നു. ഓരോ എസ്.ഇ മാരും ടി.എല്‍.എം തയ്യാറാക്കുകയും വാങ്ങേണ്ട ഐറ്റംസിന്‍റെ ലിസ്റ്റ് തയ്യാറാക്കുകയും, നിര്‍മ്മിക്കേണ്ടതിന്‍റെ നിര്‍മ്മാണപ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.
പഠനോത്സവം - സ്കൂള്‍ തല പരിപാടികള്‍
2022-23 അധ്യായനവര്‍ഷത്തെ പഠനമികവുകള്‍ പൊതുസമൂഹത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ സ്കൂളുകളില്‍ നടത്തി. വിദ്യാഭ്യാസ പ്രക്രിയയിലൂടെ കുട്ടികള്‍ ആര്‍ജ്ജിച്ച അറിവുകള്‍, നൈപുണികള്‍ , വിദ്യാലയത്തില്‍ നിന്നും കുട്ടികള്‍ നേടിയ അറിവുകളും, കഴിവുകളുടെയും അടിസ്ഥാനപ്പെടുത്തിയുള്ള ആത്മാവിഷ്കാരമായിരുന്നു വിവിധ സ്കൂളുകളില്‍ സംഘടിപ്പിച്ചിരുന്നത്.
പഠനോത്സവം - പ്രഥമാധ്യാപകര്‍, എസ്.ആര്‍.ജി കണ്‍വീനര്‍മാരുടെ പരിശീലനം
2022-23 അധ്യായനവര്‍ഷത്തെ പഠനമികവുകള്‍ പൊതുസമൂഹത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ നടത്തപ്പെടുന്ന പഠനോത്സവം പ്രവര്‍ത്തനത്തിന്‍റെ എച്ച്.എം, എസ്.ആര്‍.ജി കണ്‍വീനര്‍മാര്‍ക്കുള്ള ഏകദിന ശില്പശാല 14/03/2023 ചൊവ്വാഴ്ച്ച അറക്കുളം ശ്രീചിത്തിരവിലാസം എല്‍.പി സ്കൂളില്‍ വച്ച് നടത്തപ്പെട്ടു. വിവിധ സ്കൂളുകളില്‍ നിന്നായി 52 അധ്യാപകരും എസ്.ആര്‍.ജി കണ്‍വീനര്‍മാരൂം പങ്കെടുത്തു. അറക്കുളം സി.ആര്‍.സി കോ ഓര്‍ഡിനേറ്റര്‍മാരായ ആതിര പി എസ്, സിജ ജേക്കബ് എന്നിവര്‍ ക്ലാസുകള്‍ നടത്തി.
ഭാഷോത്സവം
സമഗ്രശിക്ഷ കേരളം നടപ്പിലാക്കിയ പഠനപരിപോഷണപരിപാടി വായനാ ചങ്ങാത്തത്തിന്‍റെ തുടര്‍ പ്രവര്‍ത്തനമായ ഭാഷോത്സവം അറക്കുളം ബി.ആര്‍.സി യുടെ നേതൃത്വത്തില്‍ സമുചിതമായി നടത്തി.
ബ്ലോക്ക്തല ഭാഷോത്സവം
സമഗ്ര ശിക്ഷ കേരളം നടപ്പിലാക്കിയ പഠനപരിപോഷണ പരിപാടി വായനച്ചങ്ങാത്തത്തിന്‍റെ തുടര്‍ പ്രവര്‍ത്തനമായ ഭാഷോത്സവം ബ്ലോക്ക് തലം ആവേശം നിറഞ്ഞ ഉത്സവമായി മാറി. ബഹു. അറക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശ്രീമതി ഗീത തുളസീധരന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജേക്കബ് സാര്‍ ഉദ്ഘാടനം ചെയ്തു. കുടയത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശ്രീമതി ആഞ്ജലീന സന്നിഹിതയായിരുന്നു. ബഹു. എ.ഇ.ഒ ശ്രീ നജീബ് കെ എ, ഡയറ്റ് ഫാക്കല്‍റ്റി ശ്രീ അജീഷ് കുമാര്‍ റ്റി.ബി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. മോഡററ്റര്‍മാരായ ശ്രീ കളത്തറ ഗോപന്‍ ശ്രീ ജോസിന്‍ സെബാസ്റ്റ്യന്‍, ശ്രീ തൊമ്മന്‍കുത്ത് ജോയി എന്നി വ ര്‍ പങ്കെടുത്തു. അറക്കുളം ശ്രീ ചിത്തിരവിലാസം എല്‍.പി.സ്കൂളില്‍ നടന്ന ഭാഷോത്സവത്തില്‍ മികവ് പുലര്‍ത്തിയ 5 രക്ഷിതാക്കളെയും 5 കുട്ടികളെയും ജില്ലാ തലത്തിലേക്ക് തെരഞ്ഞെടുന്നു.
ക്രാഫ്റ്റ് 2023
CRAFT -23 (Work Education –Exposure to Vocational Education)
സ്കൂളുകളിലെ കുട്ടികള്‍ക്കായുള്ള ത്രിദിന റഡിഡന്‍ഷ്യല്‍ ക്യാമ്പ് 3 സ്കൂളുകളിലെയും പൂര്‍ത്തീകരിച്ചു.
Sl
No |
Name
of School |
Camp
Date |
Class to
be participated |
1 |
IHEP GUPS MOOLAMATTOM |
02/03/2023-04/03/2023 |
Class 6 |
2 |
GHSS KUDAYATHOOR |
06/03/2023-08/03/2023 |
Class 8 |
3 |
GUPS PAINAVU |
12/03/2023-14/03/2023 |
Class 7 |
ഐ.എച്ച്.ഇ.പി ജി.യു.പി.എസ് സ്കൂളില്‍ 6-ാം ക്ലാസിലെ കുട്ടികള്‍ക്കായുള്ള ക്യാമ്പില്‍ ത്രഡ് പാറ്റേണ്‍, കളിപ്പാട്ട നിര്‍മ്മാണം, വിവിധ പഴവര്‍ഗങ്ങള്‍ ഉപയോഗിച്ചുള്ള വിവിധ ഹെല്‍ത്തി ഫുഡ് ഐറ്റംസ് തുടങ്ങിയവയുടെ നിര്‍മ്മാണവും നടന്നു. സമാപന ദിവസത്തില്‍ കുട്ടികള്‍ 3 ദിവസത്തെ ക്യാമ്പിലൂടെ നിര്‍മ്മിച്ച വസ്തുക്കളുടെ പ്രദര്‍ശനവും നടന്നു. കൂടാതെ കലയുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന 2 പ്രാദേശിക വിദഗ്ദരെ ആദരിക്കുകയും ചെയ്തു.
ജി.യു.പി.എസ് പൈനാവ് സ്കൂളില്‍ 7-ാം ക്ലാസിലെ കുട്ടികള്‍ക്കായി നടത്തിയ ക്യാമ്പില്‍ ഗണിതം, ശാസ്ത്രം എന്നീ വിഷയങ്ങളുമായി ബന്ധപ്പെടുത്തി കുട്ടികള്‍ക്ക് ഡ്രിപ്പ് ഇറിഗേഷന്‍ സിസ്റ്റം, ഇലക്ട്രിസിറ്റി, ജൈവകീടനാശിനി, ത്രഡ് പാറ്റേണ്‍, മെറ്റല്‍ എന്‍ഗ്രേവിംഗ് തുടങ്ങിയവയുടെ നിര്‍മ്മാണവും അവയുടെ പ്രദര്‍ശനവും നടന്നു. മുള ഉപയോഗിച്ചുള്ള അലങ്കാര വസ്തുക്കളുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട 2 പ്രാദേശിക വിദഗ്ധരെ എച്ച്.എം ന്‍റെ നേതൃത്വത്തില്‍ ക്യാമ്പില്‍ ആദരിക്കുകയും ചെയ്തു.
ജി.എച്ച്.എസ് കുടയത്തൂര്‍ സ്കൂളില്‍ 8-ാം ക്ലാസിലെ കുട്ടികള്‍ക്കായി നടത്തിയ ക്യാമ്പില്‍ ബക്കറ്റ് കംബോസ്റ്റ്, കൃഷി, ആഹാരപദാര്‍ത്ഥങ്ങള്‍, മെറ്റല്‍ എന്‍ഗ്രേവിംഗ് തുടങ്ങി ഗണിതം, സയന്‍സ് എന്നീ വിഷയങ്ങളുമായി ബന്ധപ്പെടുത്തി പ്രവര്‍ത്തനങ്ങള്‍ നടന്നു. കുട്ടികളുടെ നിര്‍മ്മിതിയുടെ പ്രകാശനവും ചെയ്തു.
Sunday, April 16, 2023
सुरीली हिंदी - वाचन की बहार
08/02/2023 ബുധനാഴ്ച്ച वाचन की बहार പരിപാടിയുടെ ബി.ആര്‍.സി തല പരിശീലനം ജി.എച്ച്.എസ്.എസ് കുടയത്തൂര്‍ സ്കൂളില്‍ വച്ച് നടത്തപ്പെട്ടു. 10 മണിക്ക് ബഹു. സ്കൂള്‍ ഹെഡ്മിസ്ട്രസ് ജീന ടീച്ചര്‍ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു. സീനിയര്‍ അസി. കൊച്ചുറാണി ടീച്ചര്‍ സ്വാഗതം ആശംസിച്ചു.
വായനാശീലം കുറഞ്ഞ് വരുന്ന ഈ കാലഘട്ടത്തില്‍ കുട്ടികളില്‍ വായനയോടുള്ള താല്പര്യം പ്രത്യേകിച്ച് ഹിന്ദി ഭാഷയോടുള്ള താല്പര്യം വളര്‍ത്തുക എന്ന ഉദ്ദശ്യത്തോടെ നടത്തുന്ന വിപുലമായ പരിപാടിയുടെ ബി.ആര്‍.സി തല പരിപാടിയാണ് നടത്തപ്പെട്ടത്. 4 സെക്ഷനുകളിലായി നടത്തപ്പെട്ട പരിശീലനത്തില്‍ എല്ലാ തരത്തിലുള്ള കുട്ടികളെ ഉള്‍പ്പെടുത്തി പോസ്റ്റര്‍ നിര്‍മ്മാണം, സ്കിറ്റ് ,കവിത ആലാപനം, നാട കം, തിരക്കഥ എന്നിവ എങ്ങനെ തയ്യാറാക്കാം എന്ന് ഈ പരിശീലന പരിപാടിയിലൂടെ അധ്യാപകര്‍ക്ക് മനസ്സിലാക്കാന്‍ സാധിച്ചു. പതിനൊന്ന് അധ്യാപകരും 3 ആര്‍.പി മാരുമാണ് ഈ പരിശീലനത്തില്‍ പങ്കെടുത്തത്.
ശാസ്ത്രപഥം
സമഗ്രശിക്ഷാ കേരളയുടെ ആഭിമുഖ്യത്തില്‍ കെ ഡസ്കും ഥകജ യുമായിച്ചേര്‍ന്ന് 8 മുതല്‍ 12 വരെ ക്ലാസിലെ കുട്ടികള്‍ക്കായി നടത്തി വരുന്ന ശാസ്ത്രപഥം ദ്വിദിന റെസിഡന്‍ഷ്യല്‍ ക്യാമ്പ് ഫെബ്രുവരി 10,11 തീയതികളിലായി നടത്തപ്പെട്ടു. തടിയമ്പാട് മരിയ സ ദന്‍ അനിമേഷന്‍ സെന്‍ററില്‍ വച്ച് നടത്തപ്പെട്ട പരിപാടി അറക്കുളം ബി.ആര്‍.സി ബ്ലോക്ക് പ്രോജക്ട് കോ ഓര്‍ഡിനേറ്റ ര്‍ ശ്രീമതി സിനി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. അറക്കുളം ബി.ആര്‍.സി യുടെ കീഴിലുള്ള വിവിധ സ്കൂളുകളില്‍ നിന്നുമായി തിരഞ്ഞെടുത്ത 3 വിദ്യാര്‍ത്ഥികളടങ്ങുന്ന 10 ടീമുകള്‍ ക്യാമ്പില്‍ പങ്കെടുത്തു. അവര്‍ ഥകജ യില്‍ സമര്‍പ്പിച്ച ആശയങ്ങള്‍ മികച്ചതാക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങളും നിര്‍ദ്ദേശങ്ങളും ക്യാമ്പിലുണ്ടായി. അറക്കുളം ബി.ആര്‍.സി ട്രയിനറായ ശ്രീമതി ജാസ്മിന്‍ ജോസഫ് ഉം, സി.ആര്‍.സി.സി മാരായ ആതിര പി.എസ് ഉം ക്ലാസുകള്‍ നയിച്ചു. രണ്ടാം ദിവസം നടന്ന സമാപന സമ്മേളനം ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി രാജി ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. അതോടൊപ്പം 2 ദിവസത്തെ ക്യാമ്പിന്‍റെ ഭാഗമായി കുട്ടികള്‍ നിര്‍മ്മിച്ച prototype ന്‍റെ പ്രദര്‍ശനവും നടന്നു.
Tuesday, April 4, 2023
INNOVATE
പൊതു വിദ്യാഭ്യാസ വകുപ്പിന്‍റേയും സമഗ്രശിക്ഷ കേരളയുടെയും ആഭിമുഖ്യത്തില്‍ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ പ്രക്രിയയില്‍ പുത്തന്‍ ആശയങ്ങളിലൂടെ സംരംഭകത്വവികസനത്തിലുള്ള അവസരവും പുത്തന്‍ ആശയവുമൊരുന്നതിനായി വി.എച്ച്.എസ്.ഇ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന പ്രോഗ്രാമാണ് കചചഛഢഅഠഋ(കിിീ്മശേീി ളീൃ ഢീരമശേീിമഹ ഋറൗരമശേീി & ഠൃമശിശിഴ). അറക്കുളം ബി. ആര്‍. സി യുടെ കീഴില്‍ 3 വി. എച്ച്.എസ്.ഇ സ്കൂളുകളില്‍ നിന്നും നങ്കിസിറ്റി വി.എച്ച്.എസ്.ഇ സ്കൂളില്‍ നിന്നുമായി 3 പേരടങ്ങുന്ന 10 ടീമുകള്‍ ആകെ ക്യാമ്പില്‍ പങ്കെടുത്തു. അറക്കുളം ബി.ആര്‍.സി ട്രെയിനര്‍ ശ്രീമതി. ജാസ്മിന്‍ ജോസഫ്, സി.ആര്‍.സി.സി ആതിര പി.എസ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.
തൊഴില്‍ മേഖലയില്‍ പുത്തന്‍ ആശയങ്ങള്‍ ഉള്‍കൊള്ളിച്ചുകൊണ്ടുള്ള പ്രവര്‍ ത്തനങ്ങള്‍ കുട്ടികള്‍ പങ്കുവെച്ചു. സാമൂഹിക പ്രശ്നങ്ങളെ തങ്ങള്‍ പഠിച്ച ക്ലാസ് റൂം വിഷയങ്ങളുടെ(ഇന്‍റര്‍ ഡിസിപ്ലിനറിയായി) അടിസ്ഥാനത്തില്‍ പരിഹരിക്കാന്‍ ശ്രമിക്കുകയെന്ന ധാരണയാണ് കുട്ടികള്‍ക്ക് ക്യാമ്പ് വഴി ലഭിച്ചത്. കുട്ടികള്‍ വിവിധ പ്രശ്നമേഖലകള്‍ തിരഞ്ഞെടുക്കുകയും പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്തുകയും കൂടാതെ പ്രോട്ടോടൈപ്പ് നിര്‍മ്മാണവും അവതരണവും നടന്നു.
രണ്ടാം ദിവസം സമാപന സമ്മേളനത്തില്‍ കെ എസ്. ഇ.ബി അസിസ്റ്റന്‍റ് രേഷ്മ കുട്ടികള്‍ക്ക് തിരഞ്ഞെടുക്കാവുന്ന വിവിധ തൊഴില്‍ മേഖലകളെക്കുറിച്ച് കോഴ്സുകളെക്കുറിച്ചും വിശദീകരിച്ചു. കൂടാതെ ജി.വി.എച്ച്.എസ്.എസ് മൂലമറ്റം വൊക്കേഷണല്‍ ട്രെയിനറും, ഇന്നോവേറ്റ് ക്ലസ്റ്റര്‍ കോ-ഓര്‍ഡിനേറ്ററും ആയ ശ്രീമതി സുനിത കെ എസ് ദ്വിദിന ക്യാമ്പില്‍ സജീവപങ്കാളിയായി.
പ്രീ പ്രൈമറി നിര്‍മ്മാണോത്ഘാടനം
പ്രീ പ്രൈമറി നിര്‍മ്മാണോത്ഘാടനം
ഇടപ്പള്ളി പി.എല്‍.പി.എസ് സ്കൂളിലെ സ്റ്റാര്‍സ് പദ്ധതിയുടെ ഔദ്യോഗിക നിര്‍മ്മാണ ഉദ്ഘാടനം ڇശലഭത്തോപ്പ്ڈ എന്ന പേരില്‍ ജനുവരി 27ന് സ്കൂളില്‍ നിര്‍വ്വഹിക്കപ്പെട്ടു.
സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ ബെന്നി ജോണ്‍ സ്വാഗതം അര്‍പ്പിച്ചു. മുട്ടം പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി ഷൈജ ജോമോന്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ ശ്രീമതി ഷേള്‍ളി അഗസ്റ്റിന്‍ അധ്യക്ഷപദം നിര്‍വ്വഹിച്ചു. ബഹുമാനപ്പെട്ട എ. ഇ.ഒ ശ്രീ നജീബ് കെ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി മേഴ്സി ദേവസ്യ, അറക്കുളം സബ്ജില്ല ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ സിനി സെബാസ്റ്റ്യന്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു. വിദ്യാര്‍ത്ഥികളും മാതാപിതാക്കളും ചടങ്ങില്‍ പങ്കുചേര്‍ന്നു.
ELA-(Enhancing Learning Ambience) അധ്യാപക പരിശീലനം
സ്റ്റാര്‍സ് പദ്ധതിയില്‍പ്പെടുത്തി പ്രൈമറിവിഭാഗം കുട്ടികളില്‍ ശാസ്ത്രം, ഗണിത ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, ഭാഷകള്‍ എന്നീ വിഷയങ്ങളില്‍ പഠന നേട്ടങ്ങള്‍ക്ക് ഊന്നല്‍ കൊടുത്തുകൊ???് നടപ്പിലാക്കുന്ന ഗുണമേډ വികസന- പഠന പരിപോഷണ പരിപാടിയായ ڇഇലڈ (ഋഘഅഋിവമിരശിഴ ഘലമൃിശിഴ അായശലിരല)പദ്ധതിയുമായി ബന്ധപ്പെട്ട് അധ്യാപക പരിശീലനം 24/01/2023 (ചൊവ്വ) രാവിലെ 10 മണിക്ക് അറക്കുളം ഗവ. ശ്രീചിത്തിരവിലാസം എല്‍.പി. സ്കൂളില്‍ വച്ച് നടന്നൂ. 4, 7 ക്ലാസുകളില്‍ പഠിപ്പിക്കുന്ന പ്രോപ്പോസല്‍ സമര്‍പ്പിച്ച സ്കൂളുകളിലെ 13 അധ്യാപകര്‍ ഈ പരിശീലനത്തില്‍ പങ്കെടുത്തു.
ഇന്‍ക്ല്യൂസീവ് എജ്യുക്കേഷന്‍ - കലാ കായികം
കേരള സര്‍ക്കാര്‍,പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്രശിക്ഷ കേരളം ഇടുക്കിയുടെ ആഭിമുഖ്യത്തില്‍ അറക്കുളം ബി.ആര്‍.സി യില്‍ ഉള്‍ച്ചേര്‍ക്കല്‍ വിദ്യ...

-
. ഗണിതത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി നടപ്പിലാക്കിയ ഗണിതവിജയം(ഗണിതപരിപോഷണ...
-
അറക്കുളം ബി.ആര്‍.സിയുടെ പരിധിയില്‍ വരുന്ന ജി.വി.എച്ച്.എസ്.എസ് മണിയാറന്‍കുടി, ജ...
-
ഇന്ത്യന്‍ ഭരണഘടനയുടെ 70-ാം വാര്‍ഷികത്തോടനുബന്ധിച്ച് നൈതികം എന്ന പേരില്‍ ഡയറ്റിന്റെയും, എസ്.എസ്.കെ യുടെയും നേതൃത്വത്തില്‍ നടന്ന ഏകദിന ട്രെയ...