Wednesday, February 23, 2022

രാഷ്ട്രീയ ആവിഷ്കാര്‍ സപ്താഹ

 മുന്‍  രാഷ്ട്രപതി  ഡോ.  എ.പി.ജെ  അബ്ദുള്‍കലാമിന്‍റെ  ജന്മവാര്‍ഷികത്തോടനുബന്ധിച്ച്  ഡിപ്പാര്‍ട്ട്മെന്‍റ്  ഓഫ്  എഡ്യുക്കേഷന്‍  ഇന്‍  സ്കൂള്‍  ഓഫ്  സയന്‍സ്  ആന്‍റ്  മാത്തമാറ്റിക്സും (Dept.  of  Education  in  School  of  Science  &  Mathematics),NCERT, യും  സംയുക്ത മായി സ്കൂളുകളില്‍ ജനു വരി 13 മുതല്‍ 19 വരെ രാഷ്ട്രീയ ആവിഷ്കാര്‍ സപ്താഹ് പദ്ധതി നടപ്പിലാക്കി.  ഇതിന്‍റെ  ഭാഗ മായി  അറക്കുളം  ബി. ആര്‍.സി  യുടെ  കീഴില്‍  നിന്നും  യു.പി.  വിഭാഗത്തില്‍  നിന്നും  ജി.റ്റി. യു.പി.എസ്  പതിപ്പള്ളി  സ്കൂളും,  എച്ച്.എസ്  വിഭാഗത്തില്‍  നിന്നുമായി ജി.വി.എച്ച്.എസ്.എസ് മൂലമറ്റം സ്കൂളും, എച്ച്.എസ്.എസ് വിഭാഗ ത്തില്‍ നിന്നുമായി ജി.എച്ച്.എസ്.എസ് കുടയത്തൂര്‍ സ്കൂളും തിരഞ്ഞെ ടുക്കപ്പെട്ടു.യു.പി  വിഭാഗത്തില്‍  നിന്നുള്ള  ജി.റ്റി.യു.പി. എസ്  പതിപ്പളളി  സ്കൂളില്‍  നിന്നും  6-8 വിഭാഗത്തില്‍പ്പെട്ട  കുട്ടികള്‍ക്കായി Water  audit  for  household  &  gardening  purposes  എന്നീ   വിഷയങ്ങളാണ് തിരഞ്ഞെടുത്തത്. 3 കുട്ടികളാണ് പ്രോജക്ടിന്‍റെ ഭാഗമായത്. ഒരാഴ്ച്ചക്കാലം ദൈനംദിന  പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ  ജലത്തിന്‍റെ  അളവ്  രക്ഷിതാക്കളുടെ  സഹായത്തോടെ  നിരീക്ഷിച്ച് കുട്ടികള്‍ രേഖപ്പെടുത്തി. ഏഴ് ദിവസത്തെ പ്രവര്‍ത്തനങ്ങ ളുടെ ക്രോഡീകരണം ജനു വരി 19 ന് പൂര്‍ത്തി യാക്കി.എച്ച്.എസ് വിഭാഗത്തില്‍ നിന്നുള്ള മൂലമറ്റം സ്കൂളില്‍ നിന്നുംWater audit for Agriculture Crops  എന്ന വിഷയമാണ് തെരഞ്ഞെടുത്തത്. അതില്‍ തന്നെ പയര്‍, വാഴ, നെല്ല് എന്നീ മൂന്ന് വിളകള്‍  തിരഞ്ഞെടു ക്കുകയും  ഓരോ  വിളയിലും  6  പേരടങ്ങുന്ന  3  ഗ്രൂപ്പായി  മാറുകയും ചെയ്തു.  തുടര്‍ന്ന്  പരിസ രപ്രദേശത്തെ  കര്‍ഷകരെ  നേരില്‍  ക്  ഓരോ  ഗ്രൂപ്പുകാരും  അവരുടെ  വിളകള്‍ക്കാവ ശ്യമായ  ജലത്തിന്‍റെ  അളവി നെക്കുറിച്ചും  ജലസേചനരീ തിയെ ക്കുറിച്ചുമെല്ലാം  ചോദ്യാവലി  തയ്യാറാക്കി  വിവ രങ്ങള്‍  ശേഖരിച്ചു.  നമ്മുടെ  നാട്ടിലെ  കൃഷി രീ തിയുംജലസേചനവും  എപ്ര കാരമാണെന്ന്  കുട്ടികള്‍ക്ക്  നേരിട്ടറിയുവാനും  അമൂല്യ  സമ്പ ത്തായ ജലത്തെ  എപ്രകാരം  പാഴാക്കാതെ  ഫലപ്രദമായി   ഉപയോഗി ക്കാ മെന്നും  കുട്ടികള്‍ക്ക്  അറിയാന്‍ കഴിഞ്ഞു.എച്ച്.എ സ്.എസ് വിഭാഗത്തില്‍ നിന്നുമായി ജി.എച്ച്.എ സ്.എസ് കുടയത്തൂര്‍ സ്കൂളില്‍നിന്നും  വിദ്യാര്‍ത്ഥികള്‍  '  കാര്‍ബണ്‍  കാല്‍പ്പാടുകള്‍'  എന്ന  വിഷയമാണ്  തെരഞ്ഞെടുത്തത്. 30  വിദ്യാര്‍ത്ഥികളടങ്ങിയ  ഒരു   സംഘം  വിദ്യാര്‍ത്ഥികള്‍  ഒരു  അന്വേഷണ  പ്രോജക്ടാണ് ചെയ്തത്.  ഈ  പദ്ധതിയ്ക്ക്  അവര്‍  ഫോസില്‍  ഇന്ധന  പ്രതിസ ന്ധിയെക്കുറിച്ച്  ഒരു ഉള്‍ക്കാഴ്ച്ച  നടത്തി.  ഓരോ  വിദ്യാര്‍ത്ഥികളും  ചോദ്യാവലി യിലൂടെ  വൈദ്യുതി  ഇന്ധനങ്ങളും മറ്റുള്ളവയുടെ വിനിയോഗവും വിലയിരുത്തി.

No comments:

Post a Comment

ഇന്‍ക്ല്യൂസീവ് എജ്യുക്കേഷന്‍ - കലാ കായികം

  കേരള സര്‍ക്കാര്‍,പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്രശിക്ഷ കേരളം ഇടുക്കിയുടെ ആഭിമുഖ്യത്തില്‍ അറക്കുളം ബി.ആര്‍.സി യില്‍ ഉള്‍ച്ചേര്‍ക്കല്‍ വിദ്യ...