ജാലകങ്ങള്‍ക്കപ്പുറം
അറക്കുളം തുറവൂര്‍ ബി.ആര്‍.സികള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന ജാലകങ്ങള്‍ക്കപ്പുറം ട്വിന്നിംഗ് പ്രോഗ്രാമിന്‍റെ 43-ാം ഭാഗം 6/11/2021 നു നടന്നു. ഈശ്വര പ്രാര്‍ത്ഥനയോടെ പ്രോഗ്രാം അറക്കുളം ബി.പിസി സിനി സെബാസ്റ്റ്യന്‍ സ്വാഗതം ആശംസിച്ചു. അടിമാലി താരാ കലാ സാംസ്കാരികവേദിയുടെ പ്രസിഡന്‍റ് എന്‍. ബ്രിനീഷ് നാടന്‍ പാട്ടുകളും കുട്ടിക്കഥകളുമായി കുട്ടികളോടൊപ്പം വളരെ രസകരമായി സമയം ചിലവഴിച്ചു. 12 മണിയോടെ അറക്കുളം ബി.ആര്‍സിയുടെ പ്രോഗ്രാം അവസാനിച്ചു. സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍ ആശ വി. ജേക്കബ് കൃതജ്ഞതയര്‍പ്പിച്ചു.
അറക്കുളം തുറവൂര്‍ ബി.ആര്‍.സികള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന ജാലകങ്ങള്‍ക്കപ്പുറം ട്വിന്നിംഗ് പ്രോഗ്രാമിന്‍റെ 44-ാം ഭാഗം 20/11/2021 ല്‍ നടന്നു. 11 മണിക്ക് ആരംഭിച്ച യോഗത്തില്‍ തുറവൂര്‍ ബി.പിസി ശ്രീജ ശ്രീധരന്‍ സ്വാഗതം ആശംസിച്ചു. ട്വിന്നിംഗ് പ്രോഗ്രാം ഒരുവര്‍ഷം പിന്നിട്ടതിന്‍റെയും ശിശുദിനാഘോഷത്തിന്‍റെയും ഭാഗമായി ഇരു ബി.ആര്‍സികളിലെയും കുട്ടികളുടെ വിവിധ കലാപരിപാടികള്‍ നടന്നു. നവനീത് രാജേഷ്, ജോസിന്‍ സജി ഐ.എച്ച്.ഇപി മൂലമറ്റം എന്നീ കുട്ടീകള്‍ ശിശുദിനത്തോടനുബന്ധിച്ചുള്ള പ്രസംഗം നടത്തി. ആഗ്നസിന്‍റെ സംഗീതവും, ആല്‍ബിന്‍ ബിജുവിന്‍റെ നാടന്‍ പാട്ട് തുടങ്ങിയ പരിപാടികള്‍ ഉണ്ടായിരുന്നു. സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍ ലിഷാമോള്‍ ജേക്കബ് കൃതജ്ഞത പറഞ്ഞു. 12.15 ന് പ്രേഗ്രാം അവസാനിച്ചു.
No comments:
Post a Comment