വീടൊരു വിദ്യാലയം
എല്‍.പി
എസ്.എസ്.കെയും പൊതുവിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് നടത്തിയ വീടൊരു വിദ്യാലയം പരിപാടി 20/11/20021 ശനിയാഴ്ച 2 മണിക്ക് ഓണ്‍ലൈന്‍ ആയി നടന്നു. അന്നേ ദിവസം എല്‍.പി വിഭാഗത്തില്‍ നിന്നുമായി 1,2,3,4 ക്ലാസ്സുകളുടെ പരിശീലന പരിപാടിയാണ് നടന്നത്. വിവിധ സ്കൂളുകളില്‍ നിന്നുള്ള രണ്ട് അധ്യാപകര്‍ വീതം ഒരോ ക്ലാസ്സിനും ആര്.പിമാരായി. കൊറോണക്കാലത്ത് വീട്ടിലിരുന്ന് പഠനം നടത്തിയ കുട്ടികളുടെ പഠന കാര്യങ്ങളില്‍ രക്ഷിതാക്കളുടെ പങ്കാളിത്തം പ്രവര്‍ത്തനങ്ങളില്‍ സഹായകരമായി തോന്നി എന്നും അത് എത്രത്തോളം ഫലപ്രദമായി എന്നും , വീടും പരിസരവും പഠന പ്രവര്‍ത്തനങ്ങള്‍ക്ക് ഏതെല്ലാം രീതിയില്‍ ഉപയോഗപ്പെടുത്തി എന്നും ചര്‍ച്ച ചെയ്തും പരിസര പഠനം, മലയാളം ഇംഗ്ലീഷ്, ഗണിതം തുടങ്ങിയ വിഷയങ്ങളില്‍ രക്ഷിതാക്കളുടെ പിന്തുണ എത്രത്തോളം ലഭിച്ചു എന്നും ഒരോ വിഷയത്തിന്റെ അധ്യാപകരും അവതരിപ്പിച്ചു.
തുടര്‍ന്ന് വീടൊരു വിദ്യാലയം പ്രവര്‍ത്തനങ്ങള്‍ തയ്യാറാക്കാനും ആവശ്യപ്പെട്ടു. തുടര്‍ന്ന് 4 ണിക്ക് പരിശീലന പരിപാടി അവസാനിച്ചു.
യുപി
എസ്.എസ്.കെയും പൊതുവിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് മുന്‍വര്‍ഷങ്ങളില്‍ നടത്തി വന്നിരുന്ന എല്‍.ഇ.പി പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച എന്ന നിലയില്‍ നടപ്പിലാക്കുന്ന വീടൊരു വിദ്യാലയം പദ്ധതിയുടെ ഭാഗമായി യുപി വിഭാഗത്തില്‍ നിന്നുമായി സയന്‍സ് എന്നീ വിഷയങ്ങളുടെ ഓണ്‍ലൈന്‍ അധ്യാപക പരിശീലനം 26/11/2021 ഉച്ചകഴിഞ്ഞ് 2 മണിക്ക് നടന്നു.
യുപി വിഭാഗം സോഷ്യല്‍ സയന്‍സ് വിഷയത്തില്‍ ക്ലാസ്സ അടിസ്ഥാനത്തില്‍ (5,6,7) നടന്ന അധ്യാപക പരിശീലനത്തില്‍ ആര്.പി മാരായി റോയി ജെ കല്ലരങ്ങാട്ട് , ടെന്‍സി പോള്‍ എന്നീ അധ്യാപകരും ബി.ആര്‍സി അറക്കുളം സി.ആര്.സി.സി ശ്രീ. വിനീത് ചന്ദ്രന് എന്നിവരും നേതൃത്വം നല്കി. വിവിധ സ്കൂളില്‍ നിന്നുമായി 29 അധ്യാപകര്‍ ഇതില്‍ പങ്കാളികളായി യുപി വിഭാഗം സയന്‍സ് വിഷയത്തിന്റെ ക്ലാസ്സ് അടിസ്ഥാനത്തില്‍ അധ്യാപക പരിശീലനത്തില്‍ ആര്.പി മാരായി ശ്രീകല ഹരിലാല്‍, സുബിത കെ.പി എന്നീ അധ്യാപകരും ബി.ആര്‍സി അറക്കുളം സി.ആര്.സി.സി ആതിര പി.എസ് എന്നിവര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്കി. വിവിധ സ്കൂളുകളില്‍ നിന്നുമായി 30 അധ്യാപകര്‍ പങ്കെടുത്തു. വീടൊരു വിദ്യാലയവുമായി ബന്ധപ്പെട്ട് മുന്‍ വര്‍ഷങ്ങളില്‍ നടത്തിയ പ്രവര്‍ത്തനങ്ങളില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലും കൊറോണക്കാലത്ത് വീട്ടിലിരുന്ന് പഠനം നടത്തിയ കുട്ടികളുടെ പഠന കാര്യങ്ങളില്‍ സഹായകരമായി തോന്നി എന്നും അത് എത്രത്തോളം ഫലപ്രദമായി എന്നും , വീടും പരിസരവും പഠന പ്രവര്‍ത്തനങ്ങള്‍ക്ക് ഏതെല്ലാം രീതിയില്‍ ഉപയോഗപ്പെടുത്തി. ഏതെല്ലാം രീതിയില്‍ ഉപയോഗപ്പെടുത്തി എന്നും ഒരോ അധ്യാപകര്‍ പാഠഭാഗം സംബന്ധിച്ച് പ്രവര്‍ത്തനങ്ങള്‍ തയ്യാറാക്കി അതാത് വാട്സ് ആപ് ഗ്രൂപ്പുകളിലേക്കും അത് കുട്ടികളിലേയ്ക്ക് എത്തിക്കുന്നതിനും പരിശീലന പരിപാടിയിന്‍ തീരുമാനമായി.
No comments:
Post a Comment