ഭിന്നശേഷി വാരാചരണം
ഒന്നാം ദിവസം
ഭിന്നശേഷി കുട്ടികള്‍ക്കായുള്ള ചിത്രരചനാ മത്സരം
ഡിസംബര്‍ 3 ലോക വികലാംഗ ദിനത്തോടനുബന്ധിച്ച് അറക്കുളം ബി.ആര്‍.സി 27/11/2021 ശനിയാഴ്ച ഭിന്നശേഷി വാരാചരണത്തിന് തുടക്കം കുറിച്ചു. ഇന്നേ ദിവസം ഭിന്നശേഷി കുട്ടികള്‍ക്കായുള്ള ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. അറക്കുളം ബി.ആര്‍.സിയുടെ പരിധിയിലുള്ള എല്ലാ സ്കൂളുകളിലും ചിത്രരചനാ മത്സരം നടത്തുകയും പങ്കെടുത്ത എല്ലാ ഭിന്നശേഷി കുട്ടികള്‍ക്കും സമ്മാനം വിതരണം നല്കുകയും ചെയ്തു.
രണ്ടാം ദിവസം
ഭിന്നശേഷി കുട്ടികളുടെ ഫാന്‍സി ഡ്രസ്സ് മത്സരം
ഭിന്നശേഷി വാരാചരണത്തിന്‍റെ രണ്ടാം ദിവസം 28/11/2021 ല്‍ അറക്കുളം ബി.ആര്‍.സി ഭിന്നശേഷി കുട്ടികള്‍ക്കായുള്ള ഫാന്‍സി ഡ്രസ്സ് മത്സരം സംഘടിപ്പിച്ചു. ബി.ആര്‍.സിയുടെ പരിധിയില്‍ വരുന്ന എല്ലാ സ്കൂളുകളിലും ഭിന്നശേഷി കുട്ടികള്‍ക്കായി ഈ മത്സരം നടത്തുകയുണ്ടായി. വിവിധ വേഷങ്ങളിലും രൂപത്തിലും , ഭാവത്തിലും കുട്ടികള്‍ ഈ മത്സരത്തെ ആഘോഷമാക്കി മാറ്റി. മത്സരത്തില്‍ പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും സമ്മാനം വിതരണം ചെയ്യുകയും ചെയ്തു.
മൂന്നാം ദിവസം
അറക്കുളം ബി.ആര്‍.സിയുടെ കീഴില്‍ ഭിന്നശേഷി വാരാചരണം 3-ാം ദിവസം ബി.ആര്‍.സി സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍ മിനു ജേക്കബിന്‍റെ അവതരണത്തില്‍ എസ്.ജി.യു.പി.എസ് മൂലമറ്റം 6-ാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി കുമാരി. ആഗ്നസിന്‍റെ ഈശ്വര പ്രാര്‍ത്ഥനയോടു കൂടി ആരംഭിച്ചു. ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ പ്രശസ്തി നേടിയ സിനിമോള്‍ തന്‍റെ ജീവിതത്തില്‍ കൈവരിക്കാന്‍ സാധിച്ച നേട്ടങ്ങളെ കുറിച്ച് പങ്ക് വെച്ചത് രക്ഷിതാക്കള്‍ക്ക് ഉണര്‍വേകി.
നാലാം ദിവസം
ഭിന്നശേഷി വാരാചരണത്തിന്‍റെ 4-ാം ദിവസം 30/11/2021, ഭിന്നശേഷി ദിന ബോധവത്കരണവുമായി ബന്ധപ്പെട്ട് സ്കൂളില്‍ സംഘടിപ്പിച്ചു. ചിത്ര രചന, പോസ്റ്റര്‍ രചന, ഉപന്യാസം എന്നിവയായിരുന്നു മത്സര ഇനങ്ങള്‍. ഒരോ സ്കൂളില്‍ നിന്നും എല്‍.പി, യുപി, എച്ച്.എസ്. എച്ച്.എസ്.എസ്. വിഭാഗങ്ങളിന്‍ നിന്നും ഒന്നാം സ്ഥാനവും, രണ്ടാം സ്ഥാനവും കരസ്ഥമാക്കിയ കുട്ടികളുടെ രചനകള്‍ ബി.ആര്‍.സി തലത്തില്‍ വിലയിരുത്തുകയും സമ്മാനത്തിന് അര്‍ഹരായ കുട്ടികള്‍ക്ക് സമ്മാനം വിതരണം ചെയ്യുകയും ചെയ്തു.
അഞ്ചാം ദിവസം
ഭിന്നശേഷി വാരാചരണത്തിന്‍റെ 5-ാം ദിവസം 01/12/2021, ബുധനാഴ്ച സര്‍ഗോത്സവം 3 മണിക്ക് ഓണ്‍ലൈനായി നടത്തി. സര്‍ഗോത്സവം പരിപാടിയുടെ ഉദ്ഘാടനം ഇടുക്കി ജില്ലാ പഞ്ചായത്ത് വൈസ്. പ്രസിഡന്‍റ് ശ്രീമതി.ഉഷാകുമാരി നിര്‍വഹിച്ചു. സെന്‍റ് മേരീസ് ഹയര്‍ സെക്കന്‍ററി സ്കൂളിലെ ശ്രവണ പരമമിധിയുള്ള കുമാരി. കുസുമ പ്രിയ പ്രകാശ് ചിത്രകലയില്‍ സംസ്ഥാന തലത്തില്‍ വരെ സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. തന്‍റെ കുറവുകളെ നിറവുകളാക്കി മാറ്റിയ കുസുമപ്രിയയെ അനുമോദിച്ചു. അറക്കുളം ബി.ആര്‍.സിയിലെ ഭിന്നശേഷിയുള്ള കുട്ടികളുടെ വിവിധ കലാപരിപാടികള്‍ നടത്തി.
ആറാം ദിവസം
ഭിന്നശേഷി വാരാചരണത്തിന്‍റെ 6-ാം ദിവസം അറക്കുളം ബി.ആര്‍.സി കിടപ്പിലായ കുഞ്ഞുങ്ങള്‍ക്കായി ചങ്ങാതികൂട്ടം എന്ന പ്രോഗ്രാം സംഘടിപ്പിച്ചു. ബി.ആര്‍.സി പരിധിയില്‍ 10 ഭവനങ്ങളിലാണ് ഈ പ്രോഗ്രാം നടപ്പിലാക്കിയത്. ഒരോ കുട്ടികളെയും എന്‍ഡ്റോള്‍ ചെയ്ത സ്കൂളുകളിലെ അധ്യാപകരും , വിദ്യാര്‍ത്ഥികളും പഞ്ചായത്ത് പ്രതിനിധികളും, ബി.ആര്‍.സി സ്റ്റാഫുകളും ചങ്ങാതി കൂട്ടത്തിന്‍ പങ്കെടുത്തു.
ചങ്ങാതികൂട്ടം
ഭിന്നശേഷി വാരാചരണത്തിന്‍റെ ആറാം ദിവസം അറക്കുളം ബി.ആര്‍.സിയുടെ നേതൃത്വത്തില്‍ കിടപ്പിലായ കുട്ടികള്‍ക്കായി ചങ്ങാതികൂട്ടം എന്ന പ്രോഗ്രാം സംഘടിപ്പിച്ചു.കുടയത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ററി സ്കൂളിലെ കിടപ്പിലായ അലന്‍ സാം ഐസക്ക്, ബാദുഷ സലീം മൂലമറ്റം സെന്‍റ് ജോര്‍ജ് യുപി സ്കൂളിലെ ഹെലന്‍ മരിയ ജിനോ ,എം.ജി.എല്‍.സി മണിപ്പാറ സ്കൂളിലെ അല്‍ഫോണ്‍സ ജെയിസണ്‍, ജി.എല്‍.പി.എസ് വാഴത്തോപ്പ് സ്കൂളിലെ ആന്‍റണി സജി,ജെസ്വിന്‍ ലൈജു , എസ്.എന്‍.എല്‍.പി എസിലെ വിനയ് പി.എസ് , വാഴത്തോപ്പ് ജി.വി.എച്ച്.എസ്.എസിലെ ദേവിക ലക്ഷ്മി അനില്‍കുമാര്‍ എന്നീ കുട്ടികളുടെ വീട്ടില്‍ ചങ്ങാതികൂട്ടം പ്രോഗ്രാം സംഘടിപ്പിച്ചു. സമ്മാനങ്ങളും ആശംസ കേക്കും, നക്ഷത്രവുമായി വീട്ടില്‍ സന്ദര്‍ശനം നടത്തുകയും ഗാനം ആലപിക്കുകയും ചെയ്തു.
സമാപനം
അറക്കുളം ബി.ആര്‍.സിയുടെ ഭിന്നശേഷി വാരാചരണത്തിന്‍റെ സമാപനം വെള്ളിയയാഴ്ച ജി.എല്‍.പി.എസ് വാഴത്തോപ്പ് ഓട്ടിസം സെന്‍ററില്‍ നടന്നു. ഓട്ടിസം സെന്‍ററിലെ കുട്ടികളുടെ വിവിധ കലാപരിപാടികളും സമ്മാന വിതരണവും നടത്തി. തുടര്‍ന്ന് മികച്ച നാടന്‍ പാട്ട് കലാകാരനും ജി.എച്ച്.എസ്.എസ് പതിനാറാംകണ്ടം സ്കൂളിലെ അധ്യാപകനുമായ ശ്രീ.അജിമോന്‍ എം.ഡി മൊഴിയരങ്ങ് എന്ന ഹൃദ്യമായ കലാവിരുന്ന് നടത്തി.
No comments:
Post a Comment