Wednesday, December 22, 2021

പ്രവേശനോത്സവം

 പ്രവേശനോത്സവം  NOVEMBER 01,2021

നവംബര്‍ 1-ാം  തീയതി അറക്കുളം ബി.ആര്‍സിയുടെ കീഴിലുള്ള  എല്ലാ സ്കൂളുകളിലും പ്രവേശനോത്സവം നടന്നു. കൃത്യമായ കോവിഡ് പ്രോട്ടോകോള്‍   പാനിച്ച് കൊണ്ടാണ് കുട്ടികളെ സ്കൂളില്‍ പ്രവേശിപ്പിച്ചത്. ജനപ്രതിനിധികളും വിവിധ മേഖലകളില്‍   പ്രവര്‍ത്തിക്കുന്ന  പ്രമുഖരായ   വ്യക്തികളും പ്രവേശനോത്സവ പരിപാടികളില്‍ പങ്കെടുത്തു. ശിശു സൗഹൃദ അന്തരീക്ഷം എല്ലാ സ്കൂളുകളിലും  ഉണ്ടായിരുന്നു.

  കുട്ടികളെ സ്വീകരിക്കുന്നതിനായി അധ്യാപികരുടെ നേതൃത്തില്‍ സ്കൂളും പരിസരവും ഭംഗിയായി  അലങ്കരിച്ചിരുന്നു. എല്ലാസ്കൂളുകളിലും ഉദ്ഘാടന യോഗത്തോടനുബന്ധിച്ച് കുട്ടികളുടെ വിവിധ കലാപരിപാടികളും, അതോടൊപ്പം തന്നെ മധുരപലഹാര വിതരണവും നടന്നു. 

  കോവിഡ്  മഹാമാരി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എല്ലാ കുട്ടികളെയും ഒരുമിച്ച് സ്കൂളിലേക്ക്  എത്തിക്കാന്‍ സാധിക്കാതിരുന്നതിനാല്‍  1 മുതല്‍  7 വരെ ക്ലാസ്സുകളുടെയും 10,12 ക്ലാസ്സുകളുടെയും നവംബര്‍ 15 ന് 8,9, 11  ക്ലാസ്സുകളുടെയും പ്രവേശനോത്സവം നടന്നു.



















No comments:

Post a Comment

ഇന്‍ക്ല്യൂസീവ് എജ്യുക്കേഷന്‍ - കലാ കായികം

  കേരള സര്‍ക്കാര്‍,പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്രശിക്ഷ കേരളം ഇടുക്കിയുടെ ആഭിമുഖ്യത്തില്‍ അറക്കുളം ബി.ആര്‍.സി യില്‍ ഉള്‍ച്ചേര്‍ക്കല്‍ വിദ്യ...