TEAHER TRAINING 2021-22
LP
2021-2022 അദ്ധ്യായന വര്‍ഷത്തെ എല്‍.പി വിഭാഗത്തിന്‍റെ അദ്ധ്യാപക പരിശീലനം ഒക്ടോബര്‍ മാസം 26,27 തീയതികളില്‍ നടന്നു. വിവിധ സ്കൂളുകളില്‍ നിന്നായി പരിശീലന പരിപാടിയില്‍ പങ്കെടുത്ത എല്ലാ അധ്യാപകരുംവളരെസജീവമായിതന്നെ ക്ലാസ്സില്‍ പങ്കെടുത്തു. നീണ്ട ഇടവേളയ്ക്കുശേഷം നമ്മുടെ സ്കൂളുകള്‍ പ്രവത്തിക്കുവാന്‍ ഒരുങ്ങുന്ന വേളയില്‍ അധ്യാപകരെതയ്യാറാക്കുന്നതിനു വേണ്ടി അറക്കുളം ബി.ആര്‍.സിയുടെ നേതൃത്വത്തില്‍ നടന്നു. രാവിലെ 10 മണിമുതല്‍ 1.15 ുാ വരെ നീണ്ടുനിന്ന പരിശീലനത്തില്‍ ഓണ്‍ലൈന്‍ ക്ലാസ്സില്‍ സാധ്യമാകാത്ത പഠന പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തി അവതരിപ്പിക്കുന്നതിനും പരിഹരിക്കുന്നതിനുമുള്ള ക്രമീകരണങ്ങള്‍ എല്ലാ അധ്യാപകരുടെയും ഭാഗത്ത് നിന്ന്ഉണ്ടാകുമെന്ന് പരിശീലന ക്ലാസ്സില്‍ഉറപ്പുവരുത്തി.
UP
2021-2022 വര്‍ഷത്തെ യു.പി വിഭാഗത്തിന്‍റെ അദ്ധ്യാപക പരിശീലനം ഒക്ടോബര്‍ മാസം 27,28,29 തീയതികളില്‍ നടന്നു. വിവിധ സ്കൂളുകളില്‍ നിന്നായി പരിശീലന പരിപാടിയില്‍ പങ്കെടുത്ത എല്ലാ അധ്യാപകരുംവളരെസജീവമായിതന്നെ ക്ലാസ്സില്‍ പങ്കെടുത്തു. യു.പി മലയാളം, സയന്‍സ്, ഇംഗ്ലീഷ്, ഹിന്ദി, മാത്സ്, സോഷ്യല്‍ സയന്‍സ് എന്നീവിഷയങ്ങളുടെ അധ്യാപക പരിശീലനമാണ് ഈ ദിവസങ്ങളില്‍ നടന്നത്. 152 പേര്‍ പങ്കെടുത്തു. ഒന്നരവര്‍ഷത്തത്തെ കാത്തിരിപ്പിനു ശേഷംസ്കൂള്‍തുറക്കുമ്പോള്‍ എങ്ങനെ കുട്ടികളെമുന്നൊരുക്കത്തോടുകൂടിസ്വീകരിക്കാമെന്ന് ഓണ്‍ലൈന്‍ ക്ലാസ്സില്‍ സാധ്യമാകാതെ പോയ പഠന പ്രവര്‍ത്തനങ്ങളുംവ്യവഹാരരൂപങ്ങളുംകണ്ടെത്തി അവതരിപ്പിക്കുന്നതിനും പരിഹരിക്കുന്നതിനും ഉള്ള ക്രമീകരണങ്ങള്‍ എല്ലാ അധ്യാപരുടെയും ഭാഗത്ത് നിന്ന്ഉണ്ടാകുമെന്ന് പരിശീലന ക്ലാസ്സില്‍ഉറപ്പുവരുത്തി.
No comments:
Post a Comment