Wednesday, December 22, 2021

സുരിലീ ഹിന്ദി

 സുരിലീ ഹിന്ദി  

 അറക്കുളം ബി.ആര്‍.സിയുടെ   26/11/2021 എസ്.സി.വി അറക്കുളം സ്കൂളില്‍ രാവിലെ 10 മാ ന് ജി.എച്ച്.എസ്.എസ് കുടയത്തൂര്‍ ഹിന്ദി അധ്യാപികയായ കൊച്ചുറാണി ജോയി, ഐ.എച്ച്.ഇ.പി മൂലമറ്റം സ്കൂള്‍ ഹിന്ദി അധ്യാപികയായ അയിഷ കെ.എം  സി.ആര്‍.സി.സി ആയ ഷൈജ കെ.കെ എന്നിവര്‍ ചേര്‍ന്ന് സുരിലീ ഹിന്ദി പ്ലാനിംഗ് നടത്തി. മൊഡ്യൂള്‍ അനുസരിച്ചുള്ളപ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്ത് സെക്ഷനുകള്‍ തീരുമാനിച്ചു. മുന്‍ വര്‍ഷത്തെ സുരിലീ ഹിന്ദിയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. തുടര്‍ പ്രവര്‍ത്തനങ്ങള്‍ നല്കുവാന്‍ തീരുമാനിച്ചു. കഥ, കവിത, സംഭാഷണം,തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ തൂക്കം നല്കി വളരെ ലളിതമായ രീതിയില്‍ ഭാഷാ താല്പര്യം കുട്ടികളില്‍ വളര്‍ത്തിയെടുക്ക തക്കവിധത്തിലായിരുന്നു  സുരിലീ ഹിന്ദിയുടെ  ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍. സ്കൂള്‍ തലത്തില്‍ നല്‍കേണ്ട പ്രവര്‍ത്തനങ്ങള്‍   യുപി, എച്ച്.എസ്. എച്ച്.എസ്.എസ്. എന്നിവ തരം തിരിച്ച് ചര്‍ച്ച ചെയ്തു . നോട്ടുകള്‍ തയ്യാറാക്കി. ആവശ്യമായ ഓഡിയോ വീഡിയോ, മുതലായവ ഡിജിറ്റല്‍ സൗകര്യത്തോടെ അധ്യാപകര്‍ക്കു നല്കുവാനുള്ള തയ്യാറെടുപ്പുകള്‍ നടത്തി. ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ കോപ്പികളുടെ എണ്ണം ചാര്‍ട്ട് വര്‍ക്കുകള്‍ മുതലായവയും തയ്യാറാക്കി.  3.30 ജാ പ്ലാനിംഗ് അവസാനിച്ചു. 

              അറക്കുളം ബി.ആര്‍.സിയുടെ  ആഭിമുഖ്യത്തില്‍ സുരിലീ ഹിന്ദിയുടെ അധ്യാപകപരിശീലനം നടന്നു.  രാവിലെ 10 മാ ന് ക്ലാസ്സുകള്‍ ആരംഭിച്ചു. സുരിലീ ഹിന്ദിയുടെ മൊഡ്യൂള്‍ പ്രകാരമുള്ള പ്രവ്ര്‍ത്തനങ്ങള്‍ കൃത്യതയോടെ അവതരിപ്പിച്ചു. സ്കൂളുകളില്‍  എത്തിയ യുപി, എച്ച്.എസ്. എച്ച്.എസ്.എസ്. തലത്തിലെ 24 അധ്യാപകര്‍ ക്ലാസ്സില്‍ പങ്കെടുത്തു. രണ്ട് ദിവസങ്ങളിലായി സുരിലീ ഹിന്ദിയുടെ പുതിയ പഠനപ്രവര്‍ത്തനങ്ങള്‍ ഗ്രൂപ്പ്  അടിസ്ഥാനത്തില്‍ നടന്നു. കഥ, കവിത,നാടകം എന്നിവയുടെ ലളിതമായ ആവിഷ്കാരങ്ങള്‍ അധ്യാപകര്‍ വളരെ തډയത്വത്തോടെ അവതരിപ്പിച്ചു. മുന്‍വര്‍ഷത്തെ  സുരിലീ ഹിന്ദിയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ക്ലാസ്സുകളില്‍ ഇനി നല്കേണ്ടതായ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കിയും ചെയ്തു. 



















No comments:

Post a Comment

ഇന്‍ക്ല്യൂസീവ് എജ്യുക്കേഷന്‍ - കലാ കായികം

  കേരള സര്‍ക്കാര്‍,പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്രശിക്ഷ കേരളം ഇടുക്കിയുടെ ആഭിമുഖ്യത്തില്‍ അറക്കുളം ബി.ആര്‍.സി യില്‍ ഉള്‍ച്ചേര്‍ക്കല്‍ വിദ്യ...