Wednesday, December 22, 2021

ജാലകങ്ങള്‍ക്കപ്പുറം

 ജാലകങ്ങള്‍ക്കപ്പുറം  


അറക്കുളം തുറവൂര്‍ ബി.ആര്‍.സികള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന ജാലകങ്ങള്‍ക്കപ്പുറം ട്വിന്നിംഗ് പ്രോഗ്രാമിന്‍റെ 43-ാം ഭാഗം 6/11/2021 നു നടന്നു.  ഈശ്വര പ്രാര്‍ത്ഥനയോടെ പ്രോഗ്രാം  അറക്കുളം  ബി.പിസി സിനി സെബാസ്റ്റ്യന്‍ സ്വാഗതം ആശംസിച്ചു. അടിമാലി താരാ കലാ സാംസ്കാരികവേദിയുടെ പ്രസിഡന്‍റ് എന്‍. ബ്രിനീഷ്  നാടന്‍ പാട്ടുകളും കുട്ടിക്കഥകളുമായി  കുട്ടികളോടൊപ്പം വളരെ രസകരമായി സമയം ചിലവഴിച്ചു. 12 മണിയോടെ അറക്കുളം ബി.ആര്‍സിയുടെ പ്രോഗ്രാം അവസാനിച്ചു. സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍ ആശ വി. ജേക്കബ് കൃതജ്ഞതയര്‍പ്പിച്ചു. 

അറക്കുളം തുറവൂര്‍ ബി.ആര്‍.സികള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന ജാലകങ്ങള്‍ക്കപ്പുറം ട്വിന്നിംഗ് പ്രോഗ്രാമിന്‍റെ 44-ാം ഭാഗം 20/11/2021 ല്‍ നടന്നു. 11 മണിക്ക് ആരംഭിച്ച യോഗത്തില്‍ തുറവൂര്‍ ബി.പിസി ശ്രീജ ശ്രീധരന്‍ സ്വാഗതം ആശംസിച്ചു. ട്വിന്നിംഗ് പ്രോഗ്രാം ഒരുവര്‍ഷം പിന്നിട്ടതിന്‍റെയും ശിശുദിനാഘോഷത്തിന്‍റെയും ഭാഗമായി ഇരു ബി.ആര്‍സികളിലെയും  കുട്ടികളുടെ വിവിധ കലാപരിപാടികള്‍ നടന്നു. നവനീത് രാജേഷ്, ജോസിന്‍ സജി ഐ.എച്ച്.ഇപി മൂലമറ്റം എന്നീ കുട്ടീകള്‍ ശിശുദിനത്തോടനുബന്ധിച്ചുള്ള പ്രസംഗം  നടത്തി. ആഗ്നസിന്‍റെ സംഗീതവും, ആല്‍ബിന്‍ ബിജുവിന്‍റെ നാടന്‍ പാട്ട് തുടങ്ങിയ പരിപാടികള്‍ ഉണ്ടായിരുന്നു. സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍ ലിഷാമോള്‍ ജേക്കബ് കൃതജ്ഞത പറഞ്ഞു. 12.15 ന് പ്രേഗ്രാം അവസാനിച്ചു.







ഭിന്നശേഷി വാരാചരണം

 ഭിന്നശേഷി വാരാചരണം

ഒന്നാം ദിവസം

ഭിന്നശേഷി കുട്ടികള്‍ക്കായുള്ള ചിത്രരചനാ മത്സരം

      ഡിസംബര്‍  3 ലോക വികലാംഗ ദിനത്തോടനുബന്ധിച്ച്  അറക്കുളം ബി.ആര്‍.സി 27/11/2021 ശനിയാഴ്ച  ഭിന്നശേഷി വാരാചരണത്തിന് തുടക്കം കുറിച്ചു. ഇന്നേ ദിവസം ഭിന്നശേഷി കുട്ടികള്‍ക്കായുള്ള  ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. അറക്കുളം ബി.ആര്‍.സിയുടെ പരിധിയിലുള്ള എല്ലാ സ്കൂളുകളിലും  ചിത്രരചനാ മത്സരം നടത്തുകയും പങ്കെടുത്ത എല്ലാ ഭിന്നശേഷി കുട്ടികള്‍ക്കും സമ്മാനം വിതരണം നല്കുകയും ചെയ്തു.  









രണ്ടാം ദിവസം
ഭിന്നശേഷി കുട്ടികളുടെ ഫാന്‍സി ഡ്രസ്സ് മത്സരം
   ഭിന്നശേഷി വാരാചരണത്തിന്‍റെ  രണ്ടാം ദിവസം 28/11/2021 ല്‍ അറക്കുളം ബി.ആര്‍.സി ഭിന്നശേഷി കുട്ടികള്‍ക്കായുള്ള  ഫാന്‍സി ഡ്രസ്സ് മത്സരം സംഘടിപ്പിച്ചു. ബി.ആര്‍.സിയുടെ പരിധിയില്‍ വരുന്ന എല്ലാ  സ്കൂളുകളിലും  ഭിന്നശേഷി കുട്ടികള്‍ക്കായി ഈ മത്സരം നടത്തുകയുണ്ടായി. വിവിധ വേഷങ്ങളിലും രൂപത്തിലും , ഭാവത്തിലും കുട്ടികള്‍ ഈ മത്സരത്തെ ആഘോഷമാക്കി മാറ്റി. മത്സരത്തില്‍ പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും സമ്മാനം വിതരണം ചെയ്യുകയും ചെയ്തു. 





മൂന്നാം ദിവസം
 അറക്കുളം ബി.ആര്‍.സിയുടെ കീഴില്‍ ഭിന്നശേഷി വാരാചരണം 3-ാം ദിവസം ബി.ആര്‍.സി സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍ മിനു ജേക്കബിന്‍റെ അവതരണത്തില്‍  എസ്.ജി.യു.പി.എസ് മൂലമറ്റം 6-ാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി കുമാരി. ആഗ്നസിന്‍റെ ഈശ്വര പ്രാര്‍ത്ഥനയോടു കൂടി ആരംഭിച്ചു. ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ പ്രശസ്തി നേടിയ സിനിമോള്‍ തന്‍റെ ജീവിതത്തില്‍ കൈവരിക്കാന്‍ സാധിച്ച നേട്ടങ്ങളെ കുറിച്ച്  പങ്ക് വെച്ചത് രക്ഷിതാക്കള്‍ക്ക് ഉണര്‍വേകി. 





നാലാം ദിവസം
ഭിന്നശേഷി വാരാചരണത്തിന്‍റെ 4-ാം ദിവസം 30/11/2021, ഭിന്നശേഷി ദിന ബോധവത്കരണവുമായി ബന്ധപ്പെട്ട്  സ്കൂളില്‍ സംഘടിപ്പിച്ചു. ചിത്ര രചന, പോസ്റ്റര്‍ രചന, ഉപന്യാസം എന്നിവയായിരുന്നു മത്സര ഇനങ്ങള്‍. ഒരോ സ്കൂളില്‍ നിന്നും എല്‍.പി, യുപി, എച്ച്.എസ്. എച്ച്.എസ്.എസ്. വിഭാഗങ്ങളിന്‍ നിന്നും ഒന്നാം സ്ഥാനവും, രണ്ടാം സ്ഥാനവും കരസ്ഥമാക്കിയ കുട്ടികളുടെ രചനകള്‍ ബി.ആര്‍.സി തലത്തില്‍ വിലയിരുത്തുകയും സമ്മാനത്തിന് അര്‍ഹരായ കുട്ടികള്‍ക്ക് സമ്മാനം വിതരണം ചെയ്യുകയും ചെയ്തു.







അഞ്ചാം ദിവസം
   ഭിന്നശേഷി വാരാചരണത്തിന്‍റെ 5-ാം ദിവസം 01/12/2021, ബുധനാഴ്ച സര്‍ഗോത്സവം 3 മണിക്ക് ഓണ്‍ലൈനായി നടത്തി. സര്‍ഗോത്സവം പരിപാടിയുടെ ഉദ്ഘാടനം ഇടുക്കി ജില്ലാ പഞ്ചായത്ത് വൈസ്. പ്രസിഡന്‍റ് ശ്രീമതി.ഉഷാകുമാരി നിര്‍വഹിച്ചു. സെന്‍റ് മേരീസ് ഹയര്‍ സെക്കന്‍ററി സ്കൂളിലെ ശ്രവണ പരമമിധിയുള്ള കുമാരി. കുസുമ പ്രിയ പ്രകാശ് ചിത്രകലയില്‍ സംസ്ഥാന തലത്തില്‍ വരെ സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. തന്‍റെ കുറവുകളെ നിറവുകളാക്കി മാറ്റിയ കുസുമപ്രിയയെ അനുമോദിച്ചു. അറക്കുളം ബി.ആര്‍.സിയിലെ ഭിന്നശേഷിയുള്ള കുട്ടികളുടെ വിവിധ കലാപരിപാടികള്‍ നടത്തി. 

ആറാം ദിവസം
ഭിന്നശേഷി വാരാചരണത്തിന്‍റെ 6-ാം ദിവസം  അറക്കുളം ബി.ആര്‍.സി കിടപ്പിലായ കുഞ്ഞുങ്ങള്‍ക്കായി ചങ്ങാതികൂട്ടം എന്ന പ്രോഗ്രാം സംഘടിപ്പിച്ചു. ബി.ആര്‍.സി പരിധിയില്‍ 10 ഭവനങ്ങളിലാണ് ഈ പ്രോഗ്രാം നടപ്പിലാക്കിയത്. ഒരോ കുട്ടികളെയും എന്‍ഡ്റോള്‍ ചെയ്ത സ്കൂളുകളിലെ അധ്യാപകരും , വിദ്യാര്‍ത്ഥികളും പഞ്ചായത്ത് പ്രതിനിധികളും, ബി.ആര്‍.സി സ്റ്റാഫുകളും ചങ്ങാതി കൂട്ടത്തിന്‍ പങ്കെടുത്തു. 
ചങ്ങാതികൂട്ടം
 ഭിന്നശേഷി വാരാചരണത്തിന്‍റെ ആറാം ദിവസം അറക്കുളം ബി.ആര്‍.സിയുടെ നേതൃത്വത്തില്‍ കിടപ്പിലായ കുട്ടികള്‍ക്കായി ചങ്ങാതികൂട്ടം എന്ന പ്രോഗ്രാം സംഘടിപ്പിച്ചു.കുടയത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ററി സ്കൂളിലെ കിടപ്പിലായ അലന്‍ സാം ഐസക്ക്, ബാദുഷ സലീം  മൂലമറ്റം സെന്‍റ് ജോര്‍ജ് യുപി സ്കൂളിലെ ഹെലന്‍ മരിയ ജിനോ ,എം.ജി.എല്‍.സി മണിപ്പാറ സ്കൂളിലെ അല്‍ഫോണ്‍സ ജെയിസണ്‍, ജി.എല്‍.പി.എസ് വാഴത്തോപ്പ് സ്കൂളിലെ  ആന്‍റണി സജി,ജെസ്വിന്‍ ലൈജു , എസ്.എന്‍.എല്‍.പി എസിലെ വിനയ് പി.എസ് , വാഴത്തോപ്പ് ജി.വി.എച്ച്.എസ്.എസിലെ ദേവിക ലക്ഷ്മി അനില്‍കുമാര്‍  എന്നീ കുട്ടികളുടെ വീട്ടില്‍ ചങ്ങാതികൂട്ടം  പ്രോഗ്രാം സംഘടിപ്പിച്ചു. സമ്മാനങ്ങളും ആശംസ കേക്കും, നക്ഷത്രവുമായി  വീട്ടില്‍ സന്ദര്‍ശനം നടത്തുകയും ഗാനം ആലപിക്കുകയും ചെയ്തു. 

























സമാപനം

അറക്കുളം ബി.ആര്‍.സിയുടെ ഭിന്നശേഷി വാരാചരണത്തിന്‍റെ സമാപനം വെള്ളിയയാഴ്ച ജി.എല്‍.പി.എസ് വാഴത്തോപ്പ്  ഓട്ടിസം സെന്‍ററില്‍ നടന്നു. ഓട്ടിസം സെന്‍ററിലെ കുട്ടികളുടെ വിവിധ കലാപരിപാടികളും സമ്മാന വിതരണവും നടത്തി. തുടര്‍ന്ന് മികച്ച നാടന്‍ പാട്ട് കലാകാരനും  ജി.എച്ച്.എസ്.എസ് പതിനാറാംകണ്ടം സ്കൂളിലെ അധ്യാപകനുമായ ശ്രീ.അജിമോന്‍ എം.ഡി മൊഴിയരങ്ങ് എന്ന ഹൃദ്യമായ കലാവിരുന്ന് നടത്തി. 






സുരിലീ ഹിന്ദി

 സുരിലീ ഹിന്ദി  

 അറക്കുളം ബി.ആര്‍.സിയുടെ   26/11/2021 എസ്.സി.വി അറക്കുളം സ്കൂളില്‍ രാവിലെ 10 മാ ന് ജി.എച്ച്.എസ്.എസ് കുടയത്തൂര്‍ ഹിന്ദി അധ്യാപികയായ കൊച്ചുറാണി ജോയി, ഐ.എച്ച്.ഇ.പി മൂലമറ്റം സ്കൂള്‍ ഹിന്ദി അധ്യാപികയായ അയിഷ കെ.എം  സി.ആര്‍.സി.സി ആയ ഷൈജ കെ.കെ എന്നിവര്‍ ചേര്‍ന്ന് സുരിലീ ഹിന്ദി പ്ലാനിംഗ് നടത്തി. മൊഡ്യൂള്‍ അനുസരിച്ചുള്ളപ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്ത് സെക്ഷനുകള്‍ തീരുമാനിച്ചു. മുന്‍ വര്‍ഷത്തെ സുരിലീ ഹിന്ദിയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. തുടര്‍ പ്രവര്‍ത്തനങ്ങള്‍ നല്കുവാന്‍ തീരുമാനിച്ചു. കഥ, കവിത, സംഭാഷണം,തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ തൂക്കം നല്കി വളരെ ലളിതമായ രീതിയില്‍ ഭാഷാ താല്പര്യം കുട്ടികളില്‍ വളര്‍ത്തിയെടുക്ക തക്കവിധത്തിലായിരുന്നു  സുരിലീ ഹിന്ദിയുടെ  ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍. സ്കൂള്‍ തലത്തില്‍ നല്‍കേണ്ട പ്രവര്‍ത്തനങ്ങള്‍   യുപി, എച്ച്.എസ്. എച്ച്.എസ്.എസ്. എന്നിവ തരം തിരിച്ച് ചര്‍ച്ച ചെയ്തു . നോട്ടുകള്‍ തയ്യാറാക്കി. ആവശ്യമായ ഓഡിയോ വീഡിയോ, മുതലായവ ഡിജിറ്റല്‍ സൗകര്യത്തോടെ അധ്യാപകര്‍ക്കു നല്കുവാനുള്ള തയ്യാറെടുപ്പുകള്‍ നടത്തി. ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ കോപ്പികളുടെ എണ്ണം ചാര്‍ട്ട് വര്‍ക്കുകള്‍ മുതലായവയും തയ്യാറാക്കി.  3.30 ജാ പ്ലാനിംഗ് അവസാനിച്ചു. 

              അറക്കുളം ബി.ആര്‍.സിയുടെ  ആഭിമുഖ്യത്തില്‍ സുരിലീ ഹിന്ദിയുടെ അധ്യാപകപരിശീലനം നടന്നു.  രാവിലെ 10 മാ ന് ക്ലാസ്സുകള്‍ ആരംഭിച്ചു. സുരിലീ ഹിന്ദിയുടെ മൊഡ്യൂള്‍ പ്രകാരമുള്ള പ്രവ്ര്‍ത്തനങ്ങള്‍ കൃത്യതയോടെ അവതരിപ്പിച്ചു. സ്കൂളുകളില്‍  എത്തിയ യുപി, എച്ച്.എസ്. എച്ച്.എസ്.എസ്. തലത്തിലെ 24 അധ്യാപകര്‍ ക്ലാസ്സില്‍ പങ്കെടുത്തു. രണ്ട് ദിവസങ്ങളിലായി സുരിലീ ഹിന്ദിയുടെ പുതിയ പഠനപ്രവര്‍ത്തനങ്ങള്‍ ഗ്രൂപ്പ്  അടിസ്ഥാനത്തില്‍ നടന്നു. കഥ, കവിത,നാടകം എന്നിവയുടെ ലളിതമായ ആവിഷ്കാരങ്ങള്‍ അധ്യാപകര്‍ വളരെ തډയത്വത്തോടെ അവതരിപ്പിച്ചു. മുന്‍വര്‍ഷത്തെ  സുരിലീ ഹിന്ദിയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ക്ലാസ്സുകളില്‍ ഇനി നല്കേണ്ടതായ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കിയും ചെയ്തു. 



















വീടൊരു വിദ്യാലയം

 വീടൊരു വിദ്യാലയം  

എല്‍.പി

എസ്.എസ്.കെയും  പൊതുവിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന്   നടത്തിയ വീടൊരു വിദ്യാലയം  പരിപാടി 20/11/20021 ശനിയാഴ്ച 2 മണിക്ക്   ഓണ്‍ലൈന്‍ ആയി നടന്നു. അന്നേ ദിവസം എല്‍.പി വിഭാഗത്തില്‍ നിന്നുമായി 1,2,3,4 ക്ലാസ്സുകളുടെ പരിശീലന പരിപാടിയാണ്  നടന്നത്. വിവിധ സ്കൂളുകളില്‍ നിന്നുള്ള രണ്ട് അധ്യാപകര്‍ വീതം ഒരോ ക്ലാസ്സിനും ആര്‍.പിമാരായി. കൊറോണക്കാലത്ത് വീട്ടിലിരുന്ന് പഠനം നടത്തിയ കുട്ടികളുടെ പഠന കാര്യങ്ങളില്‍ രക്ഷിതാക്കളുടെ പങ്കാളിത്തം പ്രവര്‍ത്തനങ്ങളില്‍ സഹായകരമായി തോന്നി എന്നും അത് എത്രത്തോളം ഫലപ്രദമായി എന്നും , വീടും പരിസരവും പഠന പ്രവര്‍ത്തനങ്ങള്‍ക്ക്  ഏതെല്ലാം രീതിയില്‍ ഉപയോഗപ്പെടുത്തി എന്നും  ചര്‍ച്ച ചെയ്തും  പരിസര പഠനം, മലയാളം ഇംഗ്ലീഷ്, ഗണിതം തുടങ്ങിയ വിഷയങ്ങളില്‍ രക്ഷിതാക്കളുടെ പിന്‍തുണ എത്രത്തോളം ലഭിച്ചു എന്നും ഒരോ വിഷയത്തിന്‍റെ അധ്യാപകരും അവതരിപ്പിച്ചു.

    തുടര്‍ന്ന്  വീടൊരു വിദ്യാലയം  പ്രവര്‍ത്തനങ്ങള്‍ തയ്യാറാക്കാനും ആവശ്യപ്പെട്ടു. തുടര്‍ന്ന് 4 ണിക്ക് പരിശീലന പരിപാടി അവസാനിച്ചു.











യുപി

      എസ്.എസ്.കെയും  പൊതുവിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് മുന്‍വര്‍ഷങ്ങളില്‍ നടത്തി വന്നിരുന്ന എല്‍.ഇ.പി പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച എന്ന നിലയില്‍ നടപ്പിലാക്കുന്ന വീടൊരു വിദ്യാലയം പദ്ധതിയുടെ ഭാഗമായി യുപി വിഭാഗത്തില്‍ നിന്നുമായി സയന്‍സ് എന്നീ വിഷയങ്ങളുടെ ഓണ്‍ലൈന്‍ അധ്യാപക പരിശീലനം 26/11/2021 ഉച്ചകഴിഞ്ഞ്  2 മണിക്ക് നടന്നു.

   യുപി വിഭാഗം സോഷ്യല്‍ സയന്‍സ് വിഷയത്തില്‍ ക്ലാസ്സ അടിസ്ഥാനത്തില്‍ (5,6,7) നടന്ന അധ്യാപക പരിശീലനത്തില്‍ ആര്‍.പി മാരായി റോയി ജെ കല്ലരങ്ങാട്ട് , ടെന്‍സി പോള്‍ എന്നീ  അധ്യാപകരും ബി.ആര്‍സി അറക്കുളം സി.ആര്‍.സി.സി ശ്രീ. വിനീത് ചന്ദ്രന്‍ എന്നിവരും നേതൃത്വം നല്കി. വിവിധ സ്കൂളില്‍ നിന്നുമായി 29 അധ്യാപകര്‍ ഇതില്‍ പങ്കാളികളായി  യുപി വിഭാഗം  സയന്‍സ് വിഷയത്തിന്‍റെ ക്ലാസ്സ്  അടിസ്ഥാനത്തില്‍ അധ്യാപക പരിശീലനത്തില്‍ ആര്‍.പി മാരായി ശ്രീകല ഹരിലാല്‍, സുബിത കെ.പി എന്നീ അധ്യാപകരും ബി.ആര്‍സി അറക്കുളം സി.ആര്‍.സി.സി ആതിര പി.എസ് എന്നിവര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്കി. വിവിധ സ്കൂളുകളില്‍ നിന്നുമായി 30 അധ്യാപകര്‍ പങ്കെടുത്തു. വീടൊരു വിദ്യാലയവുമായി ബന്ധപ്പെട്ട് മുന്‍ വര്‍ഷങ്ങളില്‍ നടത്തിയ പ്രവര്‍ത്തനങ്ങളില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലും കൊറോണക്കാലത്ത് വീട്ടിലിരുന്ന് പഠനം നടത്തിയ കുട്ടികളുടെ പഠന കാര്യങ്ങളില്‍ സഹായകരമായി തോന്നി എന്നും അത് എത്രത്തോളം ഫലപ്രദമായി എന്നും , വീടും പരിസരവും പഠന പ്രവര്‍ത്തനങ്ങള്‍ക്ക്  ഏതെല്ലാം രീതിയില്‍ ഉപയോഗപ്പെടുത്തി. ഏതെല്ലാം രീതിയില്‍ ഉപയോഗപ്പെടുത്തി എന്നും ഒരോ അധ്യാപകര്‍ പാഠഭാഗം  സംബന്ധിച്ച്  പ്രവര്‍ത്തനങ്ങള്‍ തയ്യാറാക്കി അതാത് വാട്സ് ആപ് ഗ്രൂപ്പുകളിലേക്കും അത് കുട്ടികളിലേയ്ക്ക് എത്തിക്കുന്നതിനും പരിശീലന പരിപാടിയിന്‍ തീരുമാനമായി.





പ്രവേശനോത്സവം

 പ്രവേശനോത്സവം  NOVEMBER 01,2021

നവംബര്‍ 1-ാം  തീയതി അറക്കുളം ബി.ആര്‍സിയുടെ കീഴിലുള്ള  എല്ലാ സ്കൂളുകളിലും പ്രവേശനോത്സവം നടന്നു. കൃത്യമായ കോവിഡ് പ്രോട്ടോകോള്‍   പാനിച്ച് കൊണ്ടാണ് കുട്ടികളെ സ്കൂളില്‍ പ്രവേശിപ്പിച്ചത്. ജനപ്രതിനിധികളും വിവിധ മേഖലകളില്‍   പ്രവര്‍ത്തിക്കുന്ന  പ്രമുഖരായ   വ്യക്തികളും പ്രവേശനോത്സവ പരിപാടികളില്‍ പങ്കെടുത്തു. ശിശു സൗഹൃദ അന്തരീക്ഷം എല്ലാ സ്കൂളുകളിലും  ഉണ്ടായിരുന്നു.

  കുട്ടികളെ സ്വീകരിക്കുന്നതിനായി അധ്യാപികരുടെ നേതൃത്തില്‍ സ്കൂളും പരിസരവും ഭംഗിയായി  അലങ്കരിച്ചിരുന്നു. എല്ലാസ്കൂളുകളിലും ഉദ്ഘാടന യോഗത്തോടനുബന്ധിച്ച് കുട്ടികളുടെ വിവിധ കലാപരിപാടികളും, അതോടൊപ്പം തന്നെ മധുരപലഹാര വിതരണവും നടന്നു. 

  കോവിഡ്  മഹാമാരി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എല്ലാ കുട്ടികളെയും ഒരുമിച്ച് സ്കൂളിലേക്ക്  എത്തിക്കാന്‍ സാധിക്കാതിരുന്നതിനാല്‍  1 മുതല്‍  7 വരെ ക്ലാസ്സുകളുടെയും 10,12 ക്ലാസ്സുകളുടെയും നവംബര്‍ 15 ന് 8,9, 11  ക്ലാസ്സുകളുടെയും പ്രവേശനോത്സവം നടന്നു.



















TEACHER TRAINING 2021-22

 TEAHER TRAINING 2021-22

LP

2021-2022 അദ്ധ്യായന വര്‍ഷത്തെ  എല്‍.പി വിഭാഗത്തിന്‍റെ അദ്ധ്യാപക പരിശീലനം ഒക്ടോബര്‍  മാസം 26,27 തീയതികളില്‍  നടന്നു. വിവിധ സ്കൂളുകളില്‍ നിന്നായി പരിശീലന പരിപാടിയില്‍ പങ്കെടുത്ത എല്ലാ അധ്യാപകരുംവളരെസജീവമായിതന്നെ ക്ലാസ്സില്‍ പങ്കെടുത്തു. നീണ്ട ഇടവേളയ്ക്കുശേഷം നമ്മുടെ സ്കൂളുകള്‍ പ്രവത്തിക്കുവാന്‍ ഒരുങ്ങുന്ന വേളയില്‍ അധ്യാപകരെതയ്യാറാക്കുന്നതിനു വേണ്ടി അറക്കുളം ബി.ആര്‍.സിയുടെ നേതൃത്വത്തില്‍ നടന്നു. രാവിലെ 10 മണിമുതല്‍ 1.15 ുാ വരെ നീണ്ടുനിന്ന പരിശീലനത്തില്‍ ഓണ്‍ലൈന്‍ ക്ലാസ്സില്‍ സാധ്യമാകാത്ത പഠന പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തി അവതരിപ്പിക്കുന്നതിനും പരിഹരിക്കുന്നതിനുമുള്ള ക്രമീകരണങ്ങള്‍ എല്ലാ അധ്യാപകരുടെയും ഭാഗത്ത് നിന്ന്ഉണ്ടാകുമെന്ന് പരിശീലന ക്ലാസ്സില്‍ഉറപ്പുവരുത്തി.











UP

2021-2022 വര്‍ഷത്തെ  യു.പി വിഭാഗത്തിന്‍റെ അദ്ധ്യാപക പരിശീലനം ഒക്ടോബര്‍  മാസം 27,28,29 തീയതികളില്‍  നടന്നു. വിവിധ സ്കൂളുകളില്‍ നിന്നായി പരിശീലന പരിപാടിയില്‍ പങ്കെടുത്ത എല്ലാ അധ്യാപകരുംവളരെസജീവമായിതന്നെ ക്ലാസ്സില്‍ പങ്കെടുത്തു. യു.പി മലയാളം, സയന്‍സ്, ഇംഗ്ലീഷ്, ഹിന്ദി, മാത്സ്, സോഷ്യല്‍ സയന്‍സ് എന്നീവിഷയങ്ങളുടെ അധ്യാപക പരിശീലനമാണ് ഈ ദിവസങ്ങളില്‍ നടന്നത്. 152 പേര്‍ പങ്കെടുത്തു. ഒന്നരവര്‍ഷത്തത്തെ കാത്തിരിപ്പിനു ശേഷംസ്കൂള്‍തുറക്കുമ്പോള്‍ എങ്ങനെ കുട്ടികളെമുന്നൊരുക്കത്തോടുകൂടിസ്വീകരിക്കാമെന്ന് ഓണ്‍ലൈന്‍ ക്ലാസ്സില്‍ സാധ്യമാകാതെ പോയ   പഠന പ്രവര്‍ത്തനങ്ങളുംവ്യവഹാരരൂപങ്ങളുംകണ്ടെത്തി അവതരിപ്പിക്കുന്നതിനും പരിഹരിക്കുന്നതിനും ഉള്ള ക്രമീകരണങ്ങള്‍ എല്ലാ അധ്യാപരുടെയും ഭാഗത്ത് നിന്ന്ഉണ്ടാകുമെന്ന് പരിശീലന ക്ലാസ്സില്‍ഉറപ്പുവരുത്തി.












KALA UTSAV 2021-22

 കലാഉത്സവ്

2021-22 വര്‍ഷത്തെ അറക്കുളം ബി.ആര്‍.സി യുടെകീഴില്‍ നടന്ന കലാഉത്സവംഒക്ടോബര്‍ 11,12,13 എന്നീതീയതികളിലായിജി.വി.എച്ച്.എസ്.എസ്മൂലമറ്റം , ബി.ആര്‍.സി  അറക്കുളംഎന്നിവിടങ്ങളിലായി നടന്നു. 9,10,11,12 എന്നീ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളാണ്വിവിധ മത്സരങ്ങളില്‍ പങ്കെടുത്തത്. 













ഇന്‍ക്ല്യൂസീവ് എജ്യുക്കേഷന്‍ - കലാ കായികം

  കേരള സര്‍ക്കാര്‍,പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്രശിക്ഷ കേരളം ഇടുക്കിയുടെ ആഭിമുഖ്യത്തില്‍ അറക്കുളം ബി.ആര്‍.സി യില്‍ ഉള്‍ച്ചേര്‍ക്കല്‍ വിദ്യ...