ട്വിന്നിംഗ്പ്രോഗ്രാം- "ജാലകങ്ങള്‍ക്കപ്പുറം"
" രണ്ടാം ഘട്ട ട്വിന്നിംഗ്പ്രോഗ്രാം"
ബി.ആര്‍.സി അറക്കുളംഇടുക്കി
&
ബി.ആര്‍.സി തുറവൂര്‍ ആലപ്പുഴ
തീയതി -31/12/2020
രണ്ടാം ഘട്ട ട്വിന്നിംഗ് പ്രോഗ്രാം
കോവിഡ് 19 മഹാമാരിമൂലംസ്കൂളില്‍ പോകാന്‍ സാധിക്കാതെയും, അധ്യാപകരെയുംകൂട്ടുകാരെയുംകാണാനും ഇടപഴകാനും കഴിയാത്ത കുട്ടികള്‍ വീടുകളില്‍ അടച്ചിടപ്പെട്ടിരിക്കുന്ന പ്രത്യേകസാഹചര്യവുംരോഗവ്യാപനവുംകുട്ടികളെയുംമാതാപിതാക്കളെയുംവലിയ മാനസികസംഘര്‍ഷത്തിലാക്കിയിരിക്കുന്നു. ഈ സാഹചര്യത്തില്‍ ബി.ആര്‍.സി കളിലെ ഭിന്നശേഷിക്കാരായകുട്ടികളെയുംരക്ഷിതാക്കളെയും പരിമിതിഅനുഭവിക്കുന്നവരെഒപ്പംചേര്‍ത്ത് മുന്നേറുന്നതിനായി പ്രവര്‍ത്തിക്കുന്നവരുടെയുംകൂട്ടായ്മകളെമറ്റ് ബി.ആര്‍.സി കളിലെസമാന കൂട്ടായ്മകളുമായിഒരുമിച്ച്ചേര്‍ത്ത് മുന്നേറുന്നതിനായി" ജാലകങ്ങള്‍ക്കപ്പുറം" എന്ന ട്വിന്നിംഗ് പ്രോഗ്രാമിന്‍റെരണ്ടാംഘട്ടംആരംഭിക്കുകയുണ്ടായി.
അറക്കുളം ബി.ആര്‍.സിയുടെഈശ്വര പ്രാര്‍ത്ഥനയോട്കൂടി ഇന്നത്തെ(31/12/2020) പ്രോഗ്രാമിന് തുടക്കംകുറിച്ചു. ഈ പരിപാടിയ്ക്ക്സ്വാഗതംആശംസിച്ചത് എസ്.എസ്.കെ അറക്കുളംബ്ലോക്ക് പ്രോജക്ട്കോഓര്‍ഡിനേറ്റര്‍ ശ്രീ മുരുകന്‍ വിഅയത്തില്‍ആയിരുന്നു. കുട്ടികള്‍ക്ക്വേണ്ടി മുരുകന്‍ സാര്‍ഒരു നാടന്‍ പാട്ട് പാടിക്കൊണ്ട് ഈ പ്രോഗ്രാമിലേയ്ക്ക്ഏവരെയുംസ്വാഗതംചെയ്തു.തുടര്‍ന്ന് നടന്നത് കുട്ടികളുടെകലാപരിപാടികളുടെ അവതരണമായിരുന്നു.
ആദ്യംതന്നെ അറക്കുളം ബി.ആര്‍.സി യിലെകുട്ടികളുടെമികവ്തെളിയാക്കാനുള്ള അവസരംവന്നുചേര്‍ന്നു. തടസ്സങ്ങളെയൊക്കെ മറികടന്ന്കുട്ടികള്‍ ആഘോഷിച്ചു. ക്രിസ്തുമസ്സിന്‍റെകുറെ നല്ല ഓര്‍മ്മകള്‍ പങ്കിടാനും പുല്‍ക്കൂടുംകുഞ്ഞാടുകളും എന്ന പ്രോഗ്രാമിലൂടെകുട്ടികള്‍ക്ക്ഓരോരുത്തര്‍ക്കും സാധിച്ചു. അതിനുശേഷം "ഇനിവരുന്നൊരുതലമുറയ്ക്ക് " എന്ന നാടന്‍പാട്ട്തുറവൂര്‍ ബി.ആര്‍.സിയിലെ ഫഹദ് പാടി. ചടുല നൃത്തചുവടുകളുമായി അറക്കുളം ബി.ആര്‍.സിയിലെമഞ്ചിമമധു എത്തി. പിന്നീട്തുറവൂര്‍ ബി.ആര്‍.സി യിലെകാര്‍ത്തിക്കിന്‍റെകവിതയായിരുന്നു.
ട്വിന്നിംഗ് പ്രോഗ്രാംഒരുഘട്ടംകടന്ന്രണ്ടാം ഘട്ടത്തിലേയ്ക്ക് കടക്കുമ്പോള്‍ ഈ പരിപാടിയുടെ പ്രധാന പങ്ക് വഹിക്കുന്ന മാതാപിതാക്കളുടെഅഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളുംഅടുത്ത ഘട്ടത്തിന് കൂടുതല്‍മുതല്‍ക്കൂട്ട് ആകുവാന്‍ വേണ്ടി അറക്കുളം ബി.ആര്‍.സി യിലെകിരണിന്‍റെ പിതാവ്ഏവരോടുംസംസാരിച്ചു. കുട്ടികള്‍ക്ക് പ്രയോദമായി ഉത്സവമായി ഭിന്നശേഷികുട്ടികള്‍ക്ക്ആവേശമായി നടത്തുന്ന ഈ പ്രോഗ്രാമിന് വളരെയധികം നന്ദിയുംആശംസയുംഅര്‍പ്പിച്ചുകൊണ്ട്അദ്ദേഹം ഈ വാക്കുകള്‍ അവസാനിപ്പിച്ചു.ശേഷംതുറവൂര്‍ ബി.ആര്‍.സി യിലെഒരു പിതാവിന്‍റെഅഭിപ്രായംരേഖപ്പെടുത്തല്‍ ആയിരുന്നു. തുടര്‍ന്ന് അറക്കുളം ബി.ആര്‍.സി യിലെ ഇമ്മാനുവല്‍ പുതുവത്സരത്തെക്കുറിച്ചുള്ളഒരു ഗാനവുമായിഎത്തി. പിന്നീട്തുറവൂര്‍ ബി.ആര്‍.സി യിലെ തസ്വിന്‍ എന്ന കുട്ടിയുടെമിമിക്രി അവതരണമായിരുന്നു.
പുത്തന്‍ പ്രതീക്ഷയോടെ പുതുവത്സരആശംസഅര്‍പ്പിച്ച്സംസാരിച്ചത്. അറക്കുളം ബി.ആര്‍.സി യിലെമിഷേല്‍മോള്‍ആയിരുന്നു. തു
ടര്‍ന്ന്തുറവൂര്‍ ബി.ആര്‍.സിയിലെവരദയുടെ ഡാന്‍സായിരുന്നു.കലാപരമായകഴിവുകള്‍ക്കപ്പുറം പാചകത്തിലും നമ്മുടെ കുട്ടികള്‍ മികവ്തെളിയിക്കുന്നത് തെളിവാണ് ഇന്നത്തെ അറക്കുളം ബി.ആര്‍.സി യിലെസന്ദീപ് സന്തോഷിന്‍റെ തക്കാളിത്തോരന്‍ തയ്യാറാക്കല്‍. അതിനുശേഷം ഡാന്‍സുമായി തുറവൂര്‍ ബി.ആര്‍.സി യിലെഅളകനന്ദ എത്തി. തുടര്‍ന്ന്ചടുല നൃത്തചുവടുമായിഎത്തിയത് അറക്കുളം ബി.ആര്‍.സി യിലെ എഡ്ലിന്‍ മരിയസിബിആയിരുന്നു. പിന്നീട്തുറവൂര്‍ ബി.ആര്‍.സി യിലെആഷിക്കിന്‍റെ പാചകത്തെക്കുറിച്ചുള്ള അവതരണമായിരുന്നു.
ഏവരെയും നല്ലൊരു നാടന്‍ പാട്ടിന്‍റെലോകത്തേയ്ക്ക്കൊണ്ടുപോകാന്‍ അറക്കുളം ബി.ആര്‍.സി യിലെ ആല്‍ബിന്‍ ബിജുവിന് സാധിച്ചു. അതിനുശേഷംതുറവൂര്‍ ബി.ആര്‍.സിയിലെ ഫര്‍സീനയുടെലളിതഗാനമായിരുന്നു. തുടര്‍ന്ന് അറക്കുളം ബി.ആര്‍.സി യിലെആഗ്നസ്കുട്ടിയുടെ ക്രിസ്തുമസ്കാര്‍ഡ് നിര്‍മ്മാണമായിരുന്നു.
അനുകരണകലയിലെമാസ്മരികവുമായിതുറവൂര്‍ ബി.ആര്‍.സി യിലെഒരുകൊച്ചുമിടുക്കന്‍ എത്തി. 2020 ലെ എല്ലാദു:ഖങ്ങളുംമറന്ന് 2021 പുതുവത്സരത്തെ എതിരേല്‍ക്കാന്‍ അറക്കുളം ബി.ആര്‍.സി യിലെകുരുന്നുകള്‍ പുതുവത്സരവുമായിഎത്തിഏവരെയുംവിസ്മയിപ്പിച്ചു. തുടര്‍ന്ന്തുറവൂര്‍ ബി.ആര്‍.സി യിലെകുട്ടിയുടെമാതാവ് പ്രോഗ്രാമിനെക്കുറിച്ചുള്ളഅഭിപ്രായവുംരേഖപ്പെടുത്തി. അതിന് ശേഷം പുത്തന്‍ പ്രതീക്ഷകളോടെ പുതുവത്സരസന്ദേശവുമായിഎത്തി അറക്കുളം ബി.ആര്‍.സി യിലെ നവനീത്ഏവര്‍ക്കുംആശംസഅര്‍പ്പിച്ചു. പിന്നീട്തുറവൂര്‍ ബി.ആര്‍.സി യില്‍ നിന്നും നൃത്തവും, പാട്ടും, കസേരനിര്‍മ്മാണവുമായി കുട്ടികള്‍ എത്തി.
തുറവൂര്‍ ബി.ആര്‍.സി യിലെ ബി.പി.സി ശ്രീമതി ശ്രീജശശിധരന്‍റെ നന്ദിപ്രകാശനത്തോട്കൂടി പ്രോഗ്രാംമംഗളകരമായി അവസാനിച്ചു.
No comments:
Post a Comment