Tuesday, February 16, 2021

നേര്‍ക്കാഴ്ച്ച - പെയിന്‍റംഗ്കിറ്റ്, സര്‍ട്ടിഫിക്കറ്റ്വിതരണം

 നേര്‍ക്കാഴ്ച്ച - പെയിന്‍റംഗ്കിറ്റ്, സര്‍ട്ടിഫിക്കറ്റ്വിതരണം

നേര്‍ക്കാഴ്ച്ചയുമായി ബന്ധപ്പെട്ട  ചിത്രരചനാ മത്സരങ്ങളില്‍വിജയികളായകുട്ടികള്‍ക്ക് പെയിന്‍റംഗ്കിറ്റും, സര്‍ട്ടിഫിക്കറ്റ്വിതരണം നടത്തി. പെന്‍സില്‍ ഡ്രോയിംഗ്, കളറിംഗ്എന്നീവിഭാഗങ്ങളില്‍ എല്‍, പി, യു.പി. എച്ച്.എസ്, എച്ച്.എസ്.എസ്കുട്ടികള്‍ക്കാണ് സമ്മാനം വിതരണംചെയ്തത്.







സ്പെഷ്യല്‍ പി.ടി.എ

 സ്പെഷ്യല്‍ പി.ടി.എ

അറക്കുളം ബി.ആര്‍.സി യുടെകീഴിലുള്ള 1 മുതല്‍ 10 വരെയുള്ളസ്കൂളുകളിലെഎച്ച്.എം, എസ്.ആര്‍.ജികണ്‍വീനര്‍, ക്ലാസ്ടീച്ചര്‍എന്നിവര്‍ക്ക്സ്പെഷ്യല്‍ ക്ലാസ് പി ടി.എ ട്രെയിനിംഗ് നല്‍കുകയുണ്ടായി. പ്രോഗ്രാമിന്‍റെഉദ്ഘാടനം ബഹുമാനപ്പെട്ട റോഷി അഗസ്റ്റ്യന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുകയുണ്ടായി. സ്കൂളും, രക്ഷിതാവും തമ്മിലും, സ്കൂളുംകുട്ടിയും തമ്മിലുമുള്ള വൈകാരികഅടുപ്പംവളര്‍ത്തുക, ഓണ്‍ലൈന്‍ ക്ലാസിന്‍റെഗുണദോഷങ്ങള്‍ ചര്‍ച്ച ചെയ്യുക, വിദ്യാലയംകുട്ടിക്ക് നല്‍കികൊണ്ടിരിക്കുന്ന വിവിധ പിന്തുണകള്‍ വിലയിരുത്തുകതുടങ്ങിയലക്ഷ്യത്തോടെയാണ് പൊതുവിദ്യാലയങ്ങളില്‍സ്പെഷ്യല്‍ ക്ലാസ് പി. ടി.എസംഘടിപ്പിച്ചത്. അറക്കുളം, മുട്ടം, കുടയത്തൂര്‍, വാഴത്തോപ്പ് പഞ്ചായത്തുകളില്‍ നിന്നുള്ള  300 അധ്യാപകര്‍ മൂന്ന് ഗ്രൂപ്പുകളായി പരിശീലനത്തില്‍ പങ്കെടുത്തത്.
 











ട്വിന്നിംഗ്പ്രോഗ്രാം- "ജാലകങ്ങള്‍ക്കപ്പുറം" " രണ്ടാം ഘട്ട ട്വിന്നിംഗ്പ്രോഗ്രാം"

 ട്വിന്നിംഗ്പ്രോഗ്രാം- "ജാലകങ്ങള്‍ക്കപ്പുറം"

               " രണ്ടാം ഘട്ട ട്വിന്നിംഗ്പ്രോഗ്രാം"


ബി.ആര്‍.സി അറക്കുളംഇടുക്കി

&

ബി.ആര്‍.സി തുറവൂര്‍ ആലപ്പുഴ

തീയതി -27/01/2021

തുറവൂര്‍ ബി.ആര്‍.സി യുടെഈശ്വരപ്രാര്‍ത്ഥനയോട്കൂടി 27/01/2021 ലെ ട്വിന്നിംഗ് പ്രോഗ്രാമിന് തുടക്കംകുറിച്ചു. ഇന്നത്തെ ജാലകങ്ങള്‍ക്കപ്പുറം പരിപാടിക്ക്സ്വാഗതംആശംസിച്ചത് തുറവൂര്‍ ബി.പി.സി ശ്രീമതി. ശ്രീജശശിധരന്‍ ആയിരുന്നു.

ഇന്നത്തെ പ്രോഗ്രാമിന് പ്രത്യേക ക്ലാസുകള്‍ നയിച്ചത് തുറവൂരില്‍ നിന്നുള്ളമുഖ്യാഥിതി ശ്രീടോബിയോ പി.ഡി(അസി. പ്രൊഫസര്‍ പൊളിറ്റിക്കല്‍ സയന്‍സ്) പനമ്പിള്ളി മെമ്മോറിയല്‍ ഗവ. കോളേജ്ചാലക്കുടി) ആയിരുന്നു. എല്ലാവര്‍ക്കും പ്രയോജനപ്പെടുന്നരീതിയില്‍വളരെ പ്രചോദനമേകുന്ന ക്ലാസുകള്‍ നല്‍കാന്‍ തുറവൂര്‍ ബി.ആര്‍.സി യ്ക്ക് സാധിച്ചു.

തുടര്‍ന്ന് നടന്നത് അറക്കുളം ബി.ആര്‍.സിയുടെ പരിധിയില്‍ നിന്ന്ഷൈലാബി ബി. ആര്‍(ഡെപ്യൂട്ടിഡിസ്ട്രിക്റ്റ്എഡ്യുക്കേഷന്‍ മീഡിയഓഫീസര്‍)(ഹെല്‍ത്ത്ഡിപ്പാര്‍ട്ട്മെന്‍റ്) ആയിരുന്നു. " കോവിഡുംകുട്ടികളും" എന്ന വിഷയത്തെക്കുറിച്ച്വളരെവിശദീകരിച്ച് ക്ലാസുകള്‍ ലഭിച്ചു. പിന്നീട്മാതാപിതാക്കള്‍ക്കുള്ളസംശയനിവാരണത്തിനുള്ളസമയമായിരുന്നു.

അറക്കുളം ബി.ആര്‍.സിയിലെ സെലിന്‍ ടീച്ചറിന്‍റെ നന്ദി പ്രകാശനത്തോട്കൂടി ഇന്നത്തെ ട്വിന്നിംഗ് പ്രോഗ്രാം അവസാനിച്ചു.






Monday, February 15, 2021

ട്വിന്നിംഗ്പ്രോഗ്രാം- "ജാലകങ്ങള്‍ക്കപ്പുറം" " ആരോഗ്യ മനശാസത്രവിദ്യാലയവിദഗ്ധരുമായിഅഭിമുഖം"

 ട്വിന്നിംഗ്പ്രോഗ്രാം- "ജാലകങ്ങള്‍ക്കപ്പുറം"

" ആരോഗ്യ മനശാസത്രവിദ്യാലയവിദഗ്ധരുമായിഅഭിമുഖം"


                ബി.ആര്‍.സി അറക്കുളംഇടുക്കി

&


                               ബി.ആര്‍.സി തുറവൂര്‍ ആലപ്പുഴ

തീയതി -20/01/2021

വിഷയം : - സമഗ്രശിക്ഷ കേരളം-രണ്ടാം ഘട്ട ട്വിന്നിംഗ് പ്രോഗ്രാം-ജാലകങ്ങള്‍ക്കപ്പുറം.

" ആരോഗ്യ മനശാസത്രവിദ്യാലയവിദഗ്ധരുമായിഅഭിമുഖം"

അറക്കുളം ബി.ആര്‍.സി യിലെആഗ്നസിന്‍റെഈശ്വരപ്രാര്‍ത്ഥനയോട്കൂടി ഇന്നത്തെ ട്വിന്നിംഗ് പ്രോഗ്രാമിന് തുടക്കംകുറിച്ചു. ഈ പരിപാടിയ്ക്ക്സ്വാഗതംആശംസിച്ചത് എസ്.എസ്.കെ അറക്കുളംബ്ലോക്ക് പ്രോജക്ട്കോഓര്‍ഡിനേറ്റര്‍ ശ്രീ മുരുകന്‍ വിഅയത്തില്‍ആയിരുന്നു. ആദ്യംതന്നെ അറക്കുളം ബി.ആര്‍.സി യുടെ പ്രോഗ്രാം അവതരണമായിരുന്നു. ഇടുക്കി പാറേമാവ്ഗവ. ആയുര്‍വേദആശുപത്രിയിലെശിശുരോഗവിദ്ഗ്ധ ഡോജിദഎം ക്ലാസുകള്‍ നയിച്ചു. ലേണിംഗ്ഡിസബിലിറ്റിയെക്കുറിച്ച്വളരെവിശദമായി പറഞ്ഞു. വായന,എഴുത്ത്എന്നിവയിലുണ്ടാകുന്ന ബുദ്ധിമുട്ട്,കുട്ടികളുടെ പഠനപ്രശ്ന്നങ്ങള്‍ എന്നിവയെല്ലാം ഇന്നത്തെ ക്ലാസില്‍ ഉള്‍പ്പെട്ടിരുന്നു. അതോടൊപ്പംഅഉഒഉ യെകുറിച്ചുംവളരെവിശദമായിഡോക്ടര്‍ ക്ലാസുകള്‍ നയിച്ചു. തുടര്‍ന്ന്തുറവൂര്‍ ബി.ആര്‍.സി യുടെ പ്രോഗ്രാം അവതരണമായിരുന്നു. അധ്യാപികയുംസഹായത്തോട്കൂടിഒരുകുട്ടി പാട്ട് പാടി. പിന്നീട് അമ്മയുടെ സഹായത്താല്‍അഭിജിത്തിന്‍റെതെങ്ങോലകൊണ്ടുള്ളകണ്ണാടി നിര്‍മ്മാണമായിരുന്നു. തുറവൂര്‍ ബി.ആര്‍.സി യിലെ അധ്യാപികയുടെ നന്ദി പ്രകാശനത്തോട്കൂടി ഇന്നത്തെ പ്രോഗ്രാംമംഗളകരമായി അവസാനിച്ചു.









ട്വിന്നിംഗ്പ്രോഗ്രാം- "ജാലകങ്ങള്‍ക്കപ്പുറം" " രണ്ടാം ഘട്ട ട്വിന്നിംഗ്പ്രോഗ്രാം" "തൊഴിലുകള്‍/തൊഴില്‍സംരഭങ്ങള്‍ പരിചയപ്പെടുത്തല്‍"

 ട്വിന്നിംഗ്പ്രോഗ്രാം- "ജാലകങ്ങള്‍ക്കപ്പുറം"

               " രണ്ടാം ഘട്ട ട്വിന്നിംഗ്പ്രോഗ്രാം"

"തൊഴിലുകള്‍/തൊഴില്‍സംരഭങ്ങള്‍ പരിചയപ്പെടുത്തല്‍"


ബി.ആര്‍.സി അറക്കുളംഇടുക്കി

&

ബി.ആര്‍.സി തുറവൂര്‍ ആലപ്പുഴ

തീയതി -12/01/2021

രണ്ടാം ഘട്ട ട്വിന്നിംഗ് പ്രോഗ്രാം-

"തൊഴിലുകള്‍/തൊഴില്‍സംരഭങ്ങള്‍ പരിചയപ്പെടുത്തല്‍"



തുറവൂര്‍ ബി.ആര്‍.സി യുടെഈശ്വരപ്രാര്‍ത്ഥനയോട്കൂടി ഇന്നത്തെ (12/01/2021 ) പ്രോഗ്രാമിലേയ്ക്ക്തുടക്കംകുറിച്ചു. ഈ പരിപാടിയ്ക്ക്സ്വാഗതംആശംസിച്ചത് തുറവൂര്‍ ബി.ആര്‍.സി യിലെസ്പെഷ്യല്‍എഡ്യുക്കേറ്റേര്‍ ശ്രീമിതി ബീന ആയിരുന്നു. 

ആദ്യംതന്നെ അറക്കുളം ബി.ആര്‍.സി യുടെ പരിപാടികളുടെ അവതരണംആയിരുന്നു. വെല്ലുവിളികളെഅതിജീവിച്ച ശ്രീ. ബിനീഷിന്‍റെജീവിതങ്ങളുംതൊഴില്‍സംരഭങ്ങളും പരിചയപ്പെടുത്താനുള്ള അവസരം അറക്കുളം ബി.ആര്‍.സി യുടെഏവര്‍ക്കും സാധിച്ചു. വെല്ലുവിളികളെല്ലാം മിറകടന്ന തന്‍റെജീവിതംമുന്നോട്ട്കൊണ്ടുപോകാന്‍ സാധിക്കുന്ന തൊഴിലുകളെല്ലാംചെയ്യുന്ന ഒരുവലിയമാതൃകയാണ് ശ്രീ ബിനീഷ്. പേന നിര്‍മ്മാണം, എല്‍.ഇ.ഡി ബള്‍ബ് നിര്‍മ്മാണം, സോപ്പുപൊടി നിര്‍മ്മാണം, പൂനിര്‍മ്മാണം, വിപണനം എന്നിവയെക്കുറിച്ചും, പ്രതിസന്ധികളെ എങ്ങനെ മറകടക്കാമെന്നും അദ്ദേഹത്തിന്‍റെ അനുഭവത്തിലൂടെ വലിയൊരു പ്രചോദനം മറ്റുള്ളര്‍ക്ക് നല്‍കുവാനും കഴിഞ്ഞു. വിധിയെ പഴിക്കാതെയുംമറ്റ്സാഹചര്യങ്ങളില്‍ പതറാതെയുംഎന്തും നേരിടാവനുള്ളകരുത്തുള്ളഒരുവ്യക്തിയാണ് ബിനീഷ്എന്ന് അറിയാന്‍ സാധിച്ചു.

തുടര്‍ന്ന്തുറവൂര്‍ ബി.ആര്‍.സി യുടെ പരിപാടിയായിരുന്നു മാഗസിന്‍ പ്രകാകനവുംകുട്ടികളുടെ പരിപാടികളുംവളരെ പ്രയോജനകരമാകുന്ന രീതില്‍അവര്‍ അവതരിപ്പിച്ചു.

അറക്കുളം ബി.ആര്‍.സി യിലെസ്പെഷ്യല്‍എജ്യുക്കേറ്ററായി ശ്രീമതി ആന്‍സി ഫിലിപ്പിന്‍റെ നന്ദി പ്രകാശനത്തോട്കൂടി ഇന്നത്തെ ട്വിന്നിംഗ് പ്രോഗ്രാംവിജയകരമായി പൂര്‍ത്തീകരിക്കുവാന്‍ സാധിച്ചു.










ട്വിന്നിംഗ്പ്രോഗ്രാം- "ജാലകങ്ങള്‍ക്കപ്പുറം"

 ട്വിന്നിംഗ്പ്രോഗ്രാം- "ജാലകങ്ങള്‍ക്കപ്പുറം"

               " രണ്ടാം ഘട്ട ട്വിന്നിംഗ്പ്രോഗ്രാം"

ബി.ആര്‍.സി അറക്കുളംഇടുക്കി

&

ബി.ആര്‍.സി തുറവൂര്‍ ആലപ്പുഴ

തീയതി -31/12/2020

രണ്ടാം ഘട്ട ട്വിന്നിംഗ് പ്രോഗ്രാം

കോവിഡ് 19 മഹാമാരിമൂലംസ്കൂളില്‍ പോകാന്‍ സാധിക്കാതെയും, അധ്യാപകരെയുംകൂട്ടുകാരെയുംകാണാനും ഇടപഴകാനും കഴിയാത്ത കുട്ടികള്‍ വീടുകളില്‍ അടച്ചിടപ്പെട്ടിരിക്കുന്ന പ്രത്യേകസാഹചര്യവുംരോഗവ്യാപനവുംകുട്ടികളെയുംമാതാപിതാക്കളെയുംവലിയ മാനസികസംഘര്‍ഷത്തിലാക്കിയിരിക്കുന്നു. ഈ സാഹചര്യത്തില്‍ ബി.ആര്‍.സി കളിലെ ഭിന്നശേഷിക്കാരായകുട്ടികളെയുംരക്ഷിതാക്കളെയും പരിമിതിഅനുഭവിക്കുന്നവരെഒപ്പംചേര്‍ത്ത് മുന്നേറുന്നതിനായി പ്രവര്‍ത്തിക്കുന്നവരുടെയുംകൂട്ടായ്മകളെമറ്റ് ബി.ആര്‍.സി കളിലെസമാന കൂട്ടായ്മകളുമായിഒരുമിച്ച്ചേര്‍ത്ത് മുന്നേറുന്നതിനായി" ജാലകങ്ങള്‍ക്കപ്പുറം" എന്ന ട്വിന്നിംഗ് പ്രോഗ്രാമിന്‍റെരണ്ടാംഘട്ടംആരംഭിക്കുകയുണ്ടായി.
അറക്കുളം ബി.ആര്‍.സിയുടെഈശ്വര പ്രാര്‍ത്ഥനയോട്കൂടി ഇന്നത്തെ(31/12/2020) പ്രോഗ്രാമിന് തുടക്കംകുറിച്ചു. ഈ പരിപാടിയ്ക്ക്സ്വാഗതംആശംസിച്ചത് എസ്.എസ്.കെ അറക്കുളംബ്ലോക്ക് പ്രോജക്ട്കോഓര്‍ഡിനേറ്റര്‍ ശ്രീ മുരുകന്‍ വിഅയത്തില്‍ആയിരുന്നു. കുട്ടികള്‍ക്ക്വേണ്ടി മുരുകന്‍ സാര്‍ഒരു നാടന്‍ പാട്ട് പാടിക്കൊണ്ട് ഈ പ്രോഗ്രാമിലേയ്ക്ക്ഏവരെയുംസ്വാഗതംചെയ്തു.തുടര്‍ന്ന് നടന്നത് കുട്ടികളുടെകലാപരിപാടികളുടെ അവതരണമായിരുന്നു.
ആദ്യംതന്നെ അറക്കുളം ബി.ആര്‍.സി യിലെകുട്ടികളുടെമികവ്തെളിയാക്കാനുള്ള അവസരംവന്നുചേര്‍ന്നു. തടസ്സങ്ങളെയൊക്കെ മറികടന്ന്കുട്ടികള്‍ ആഘോഷിച്ചു. ക്രിസ്തുമസ്സിന്‍റെകുറെ നല്ല ഓര്‍മ്മകള്‍ പങ്കിടാനും പുല്‍ക്കൂടുംകുഞ്ഞാടുകളും എന്ന പ്രോഗ്രാമിലൂടെകുട്ടികള്‍ക്ക്ഓരോരുത്തര്‍ക്കും സാധിച്ചു. അതിനുശേഷം "ഇനിവരുന്നൊരുതലമുറയ്ക്ക് " എന്ന നാടന്‍പാട്ട്തുറവൂര്‍ ബി.ആര്‍.സിയിലെ ഫഹദ് പാടി. ചടുല നൃത്തചുവടുകളുമായി അറക്കുളം ബി.ആര്‍.സിയിലെമഞ്ചിമമധു എത്തി. പിന്നീട്തുറവൂര്‍ ബി.ആര്‍.സി യിലെകാര്‍ത്തിക്കിന്‍റെകവിതയായിരുന്നു.
ട്വിന്നിംഗ് പ്രോഗ്രാംഒരുഘട്ടംകടന്ന്രണ്ടാം ഘട്ടത്തിലേയ്ക്ക് കടക്കുമ്പോള്‍ ഈ പരിപാടിയുടെ പ്രധാന പങ്ക് വഹിക്കുന്ന മാതാപിതാക്കളുടെഅഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളുംഅടുത്ത ഘട്ടത്തിന് കൂടുതല്‍മുതല്‍ക്കൂട്ട് ആകുവാന്‍ വേണ്ടി അറക്കുളം ബി.ആര്‍.സി യിലെകിരണിന്‍റെ പിതാവ്ഏവരോടുംസംസാരിച്ചു. കുട്ടികള്‍ക്ക് പ്രയോദമായി ഉത്സവമായി ഭിന്നശേഷികുട്ടികള്‍ക്ക്ആവേശമായി നടത്തുന്ന ഈ പ്രോഗ്രാമിന് വളരെയധികം നന്ദിയുംആശംസയുംഅര്‍പ്പിച്ചുകൊണ്ട്അദ്ദേഹം ഈ വാക്കുകള്‍ അവസാനിപ്പിച്ചു.ശേഷംതുറവൂര്‍ ബി.ആര്‍.സി യിലെഒരു പിതാവിന്‍റെഅഭിപ്രായംരേഖപ്പെടുത്തല്‍ ആയിരുന്നു. തുടര്‍ന്ന് അറക്കുളം ബി.ആര്‍.സി യിലെ ഇമ്മാനുവല്‍ പുതുവത്സരത്തെക്കുറിച്ചുള്ളഒരു ഗാനവുമായിഎത്തി. പിന്നീട്തുറവൂര്‍ ബി.ആര്‍.സി യിലെ തസ്വിന്‍ എന്ന കുട്ടിയുടെമിമിക്രി അവതരണമായിരുന്നു.
പുത്തന്‍ പ്രതീക്ഷയോടെ പുതുവത്സരആശംസഅര്‍പ്പിച്ച്സംസാരിച്ചത്. അറക്കുളം ബി.ആര്‍.സി യിലെമിഷേല്‍മോള്‍ആയിരുന്നു. തു
ടര്‍ന്ന്തുറവൂര്‍ ബി.ആര്‍.സിയിലെവരദയുടെ ഡാന്‍സായിരുന്നു.കലാപരമായകഴിവുകള്‍ക്കപ്പുറം പാചകത്തിലും നമ്മുടെ കുട്ടികള്‍ മികവ്തെളിയിക്കുന്നത് തെളിവാണ് ഇന്നത്തെ അറക്കുളം ബി.ആര്‍.സി യിലെസന്ദീപ് സന്തോഷിന്‍റെ തക്കാളിത്തോരന്‍ തയ്യാറാക്കല്‍. അതിനുശേഷം ഡാന്‍സുമായി തുറവൂര്‍ ബി.ആര്‍.സി യിലെഅളകനന്ദ എത്തി. തുടര്‍ന്ന്ചടുല നൃത്തചുവടുമായിഎത്തിയത് അറക്കുളം ബി.ആര്‍.സി യിലെ എഡ്ലിന്‍ മരിയസിബിആയിരുന്നു. പിന്നീട്തുറവൂര്‍ ബി.ആര്‍.സി യിലെആഷിക്കിന്‍റെ പാചകത്തെക്കുറിച്ചുള്ള അവതരണമായിരുന്നു.
ഏവരെയും നല്ലൊരു നാടന്‍ പാട്ടിന്‍റെലോകത്തേയ്ക്ക്കൊണ്ടുപോകാന്‍ അറക്കുളം ബി.ആര്‍.സി യിലെ ആല്‍ബിന്‍ ബിജുവിന് സാധിച്ചു. അതിനുശേഷംതുറവൂര്‍ ബി.ആര്‍.സിയിലെ ഫര്‍സീനയുടെലളിതഗാനമായിരുന്നു. തുടര്‍ന്ന് അറക്കുളം ബി.ആര്‍.സി യിലെആഗ്നസ്കുട്ടിയുടെ ക്രിസ്തുമസ്കാര്‍ഡ് നിര്‍മ്മാണമായിരുന്നു.
അനുകരണകലയിലെമാസ്മരികവുമായിതുറവൂര്‍ ബി.ആര്‍.സി യിലെഒരുകൊച്ചുമിടുക്കന്‍ എത്തി. 2020 ലെ എല്ലാദു:ഖങ്ങളുംമറന്ന് 2021 പുതുവത്സരത്തെ എതിരേല്‍ക്കാന്‍ അറക്കുളം ബി.ആര്‍.സി യിലെകുരുന്നുകള്‍ പുതുവത്സരവുമായിഎത്തിഏവരെയുംവിസ്മയിപ്പിച്ചു. തുടര്‍ന്ന്തുറവൂര്‍ ബി.ആര്‍.സി യിലെകുട്ടിയുടെമാതാവ് പ്രോഗ്രാമിനെക്കുറിച്ചുള്ളഅഭിപ്രായവുംരേഖപ്പെടുത്തി. അതിന് ശേഷം പുത്തന്‍ പ്രതീക്ഷകളോടെ പുതുവത്സരസന്ദേശവുമായിഎത്തി അറക്കുളം ബി.ആര്‍.സി യിലെ നവനീത്ഏവര്‍ക്കുംആശംസഅര്‍പ്പിച്ചു. പിന്നീട്തുറവൂര്‍ ബി.ആര്‍.സി യില്‍ നിന്നും നൃത്തവും, പാട്ടും, കസേരനിര്‍മ്മാണവുമായി കുട്ടികള്‍ എത്തി.
തുറവൂര്‍ ബി.ആര്‍.സി യിലെ ബി.പി.സി ശ്രീമതി ശ്രീജശശിധരന്‍റെ നന്ദിപ്രകാശനത്തോട്കൂടി പ്രോഗ്രാംമംഗളകരമായി അവസാനിച്ചു.




ഇന്‍ക്ല്യൂസീവ് എജ്യുക്കേഷന്‍ - കലാ കായികം

  കേരള സര്‍ക്കാര്‍,പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്രശിക്ഷ കേരളം ഇടുക്കിയുടെ ആഭിമുഖ്യത്തില്‍ അറക്കുളം ബി.ആര്‍.സി യില്‍ ഉള്‍ച്ചേര്‍ക്കല്‍ വിദ്യ...