Wednesday, December 30, 2020

ട്വിന്നിംഗ്പ്രോഗ്രാം- "ജാലകങ്ങള്‍ക്കപ്പുറം" " ക്രിയേറ്റീവ്ഹോളിഡേയ്സ് " ബി.ആര്‍.സി അറക്കുളംഇടുക്കി ഢെ ബി.ആര്‍.സി തുറവൂര്‍ ആലപ്പുഴ തീയതി -18/11/2020

 മേഖല 1- 

ഭിന്നശേഷികുട്ടികളുടെസര്‍ഗാത്മകമായകഴിവുകള്‍ പരിപോഷിപ്പിക്കല്‍


കുട്ടികളുടെസര്‍ഗാത്മകമായകഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനുവേണ്ടിചിത്രരചന, നാടന്‍ പാട്ടുകള്‍/പാട്ടുകള്‍, ഡാന്‍സുകള്‍, കവിതകള്‍, അഭിനയം, നാടന്‍ കലകള്‍, പ്രാദേശികകലാരൂപങ്ങള്‍ എന്നീമേഖലകള്‍ അവതരണത്തിനായി പരിഗണിച്ചുകൊണ്ടാണ് "ജാലകങ്ങള്‍ക്കപ്പുറം" ഗ്രൂപ്പില്‍ പരിപാടികള്‍ അവതരിപ്പിച്ചത്. ഈ പരിപാടികള്‍ അവതരിപ്പിക്കുന്നതിന് മുന്നോടിയായ്സ്പെഷ്യല്‍എഡ്യുക്കേഷന്‍, മറ്റ്സമഗ്രശിക്ഷാ പ്രവര്‍ത്തകര്‍ എന്നിവരുടെസേവനം ബി.ആര്‍.സി തലത്തില്‍ലഭ്യമാക്കുവാന്‍ അറക്കുളം ബി.ആര്‍.സി ക്ക് സാധിച്ചു.

കോവിഡ് 19 മഹാമാരിയുടെസാഹചര്യത്തില്‍ ഭിന്നശേഷികുട്ടികള്‍ക്ക്ഒരുമിച്ച ചേരുന്നതിനും കലാപരിപാടികള്‍, നാട്ടറിവുകള്‍, കലാരൂപങ്ങള്‍ എന്നിവ പങ്കുവെയ്ക്കുന്നതിനുമായിഇടുക്കിജില്ലയിലെ അറക്കുളം ബി.ആര്‍.സി യുടെയും ആലപ്പുഴജില്ലയിലെതുറവൂര്‍ ബി.ആര്‍.സി യുടെയും നേതൃത്വത്തില്‍ "ജാലകങ്ങള്‍ക്കപ്പുറം" എന്ന ട്വിന്നിംഗ് പ്രോഗ്രാമിന്‍റെരണ്ടാം ഘട്ടത്തിലേയക്ക് 18/11/2020 ല്‍ വീണ്ടുംതുടക്കംകുറിച്ചു.


കൃത്യം 11.30 നോട്കൂടി അറക്കുളം ബി.ആര്‍.സി യിലെസ്പെഷ്യല്‍എഡ്യുക്കേറ്റര്‍ ആയ നിഷ ടീച്ചറിന്‍റെഅവതരണത്തോടുകൂടി ഈ പ്രോഗ്രാംആരംഭിച്ചു. ഈ പ്രോഗ്രാമിന് സ്വാഗതംആശംസിച്ചത്തുറവൂര്‍ ബി.ആര്‍.സി യിലെ ബി.പി.സി ശ്രീമതി ശ്രീജശശിധരന്‍ ആണ്. അതിനുശേഷംകുട്ടികളുടെകലാപരിപാടികള്‍ ഓരോന്നായി അവതരിപ്പിക്കുവാന്‍ ആരംഭിച്ചു.ഗവണ്‍മെന്‍റ്ഹയര്‍സെക്കണ്ടറിസ്കൂള്‍മുട്ടത്തു പഠിക്കുന്ന ഹരിപ്രിയയും, കുട്ടിയുടെ അമ്മയും ചേര്‍ന്നാലപിച്ച ഈശ്വരപ്രാര്‍ത്ഥനയോടുകൂടികുട്ടികളുടെവ്യത്യസ്തകലാപരിപാടികള്‍ക്ക്തുടക്കംകുറിച്ചു.


അറക്കുളം ബി.ആര്‍.സി യുംതുറവൂര്‍ ബി.ആര്‍.സി യുംഒന്നിടവിട്ടായിരുന്നുപ്രോഗ്രാം അവതരിപ്പിച്ചത്. തുറവൂര്‍ ബി.ആര്‍.സി യിലെ അവതരണംസ്പെഷ്യല്‍എഡ്യുക്കേറ്ററായ ബീന ടീച്ചറായിരുന്നു.

ഹൈസ്സ്കൂള്‍, ഹയര്‍സെക്കണ്ടറിവിഭാഗത്തില്‍തുറവൂര്‍ ബി.ആര്‍.സി യില്‍ നിന്ന് അവതരിപ്പിച്ച കലാപരിപാടികള്‍ ചെണ്ടമേളം, വരകളുടെലോകം(ചിത്രരചന), നാടന്‍പാട്ട്, സംഗീതം, കീബോര്‍ഡ് പ്ലെയിംഗ്, മാപ്പിളപ്പാട്ട്എന്നിവയാണ്. യദുകൃഷ്ണന്‍, ഹരികൃഷ്ണന്‍,ഗായത്രി, ടെസ്വിന്‍,റിബിന്‍, ഫഹദ്എന്നീകുട്ടികള്‍ പങ്കെടുത്തു. അതോടൊപ്പംഹൈസ്സ്കൂള്‍, ഹയര്‍സെക്കണ്ടറിവിഭാഗത്തില്‍ അറക്കുളം ബി.ആര്‍.സിയില്‍ നിന്ന് അവതരിപ്പിച്ച കലാപരിപാടികള്‍ ഈശ്വരപ്രാര്‍ത്ഥന, മാപ്പിളപ്പാട്ട്, നൃത്തം, ആശംസാഗാനം, പ്രസംഗം, എന്നിവയായിരുന്നു.ഹരിപ്രിയ, അജ്മി, അരവിന്ദ്, ജോസിന്‍,നവനീത്, താരമെഹദിയഎന്നിവര്‍കലാപരിപാടികളില്‍ പങ്കെടുത്തു.

യു.പിവിഭാഗത്തില്‍ ആലപ്പുഴതുറവൂര്‍ ബി.ആര്‍.സി യില്‍ നിന്നുംസിനിമാറ്റിക് ഡാന്‍സ് - ആവണിഷിജു, ദേവി നന്ദന എന്നീകുട്ടികളും,ആഷിക്-ഹിന്ദി പാട്ടും, അറക്കുളം ബി.ആര്‍.സി യില്‍ നിന്ന്ലളിതഗാനം- നിരഞ്ജന സന്തോഷ് എല്‍. ബി. കുടയത്തൂര്‍സ്കൂള്‍, ആദികേകന്‍ എസ്.നായര്‍, ജി.എച്ച്.എസ് പൂച്ചപ്ര, ഇമ്മാനുവല്‍വില്‍സണ്‍ എസ്.എം.യു.പി.എസ്മണിപ്പാറ, എന്നീകുട്ടികളും ക്രാഫ്റ്റ്ആക്ടിവിറ്റിയില്‍എസ്.ജി.യു.പി.എസ്മൂലമറ്റത്തെ ആഗ്നസും പങ്കെടുക്കുകയുണ്ടായി.


എല്‍.പി വിഭാഗത്തില്‍ അറക്കുളം ബി.ആര്‍.സി യില്‍ നിന്ന് അല്‍ഫോന്‍സ ജെയിസണ്‍(ആക്ഷന്‍ സോങ്),വിനയ് പി.എസ്(സംഗീതം) തുറവൂര്‍ ബി.ആര്‍.സി യില്‍ നിന്നുംതമന്ന, കെസിയ, വാസുദേവ് ഡി, ആഷിക്സന്തോഷ്, ദേവീനന്ദന, ആവണിഎന്നീകുട്ടികള്‍ വിവിധ പരിപാടികള്‍  അവതരിപ്പിച്ചു.


വളരെമികവുറ്റകലാപരിപാടികള്‍ക്ക്ശേഷം അറക്കുളം ബി.ആര്‍.സി യുടെസ്പെഷ്യല്‍എഡ്യുക്കേറ്റര്‍ ആയ സിന്ദു ടീച്ചറിന്‍റെ നന്ദിപ്രകാശത്തോടുകൂടി ഈ പ്രോഗ്രാംമംഗളകരമായി അവസാനിച്ചു.










No comments:

Post a Comment

ഇന്‍ക്ല്യൂസീവ് എജ്യുക്കേഷന്‍ - കലാ കായികം

  കേരള സര്‍ക്കാര്‍,പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്രശിക്ഷ കേരളം ഇടുക്കിയുടെ ആഭിമുഖ്യത്തില്‍ അറക്കുളം ബി.ആര്‍.സി യില്‍ ഉള്‍ച്ചേര്‍ക്കല്‍ വിദ്യ...