Thursday, December 31, 2020

ട്വിന്നിംഗ്പ്രോഗ്രാം- "ജാലകങ്ങള്‍ക്കപ്പുറം" " സാന്ത്വനവേദി " ബി.ആര്‍.സി അറക്കുളംഇടുക്കി Vs ബി.ആര്‍.സി തുറവൂര്‍ ആലപ്പുഴ തീയതി-16/12/2020

 മേഖല 4 -ആരോഗ്യ- മനശാസ്ത്ര-വിദ്യാഭ്യാസവിദഗ്ധരുമായി ആശയവിനിമയം.

പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കുംരക്ഷിതാക്കള്‍ക്കുംഅവര്‍ അനുഭവിക്കുന്ന സംഘര്‍ഷങ്ങളില്‍താങ്ങാകുക എന്ന ലക്ഷ്യത്തോടുകൂടിയാണ്ട്വിന്നിംഗ് പ്രോഗ്രാമിന്‍റെസാന്ത്വനവേദി എന്ന മേഖലയിലെ 4-ാം ഭാഗംതുടക്കംകുറിച്ചത്. 

കുട്ടികളുടെശാരീരികവും മാനസികവുമായആരോഗ്യംഉറപ്പുവരുത്തുക, അനുഗുണമായവിദ്യാഭ്യാസം പ്രദാനം ചെയ്യുകഎന്നീലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ മേഖലയില്‍ "ജാലകങ്ങള്‍ക്കപ്പുറം" ഗ്രൂപ്പില്‍ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണംചെയ്ത് നടപ്പിലാക്കിയത്ആരോഗ്യമനശാസ്ത്രവിദഗ്ധരുടെ ക്ലാസുകളുംസംശയദുരീകരണങ്ങളും, ഭിന്നശേഷിക്കാരുടെസവിശേഷതകള്‍, ശാരീരിക, മാനസികവെല്ലുവിളികള്‍, പരിഹാരങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ക്ലാസുകളാണ്സാന്ത്വനവേദിയിലൂടെകുട്ടികള്‍ക്കുംരക്ഷിതാക്കള്‍ക്കുംലഭിച്ചത്.

അറക്കുളം ബി.ആര്‍.സിയിലെഹരിപ്രിയ എന്ന കുട്ടിയുടെഈശ്വരപ്രാര്‍ത്ഥനയോട്കൂടികൃത്യം 11  മണിയ്ക്ക്തന്നെ സാന്ത്വനവേദി പ്രോഗ്രാമിന് തുടക്കംകുറിച്ചു. ഈ ട്വിന്നിംഗ് പ്രോഗ്രാമിന് സ്വാഗതംആശംസിച്ചത് അറക്കുളം ബി.ആര്‍.സി യിലെ ബി.പി.സി ശ്രീ മുരുകന്‍ വിഅയത്തിലാണ്. അതിന് ശേഷംആദ്യത്തെ ക്ലാസ്ആരംഭിച്ചു. തുറവൂരിലെങീശ്മേശേീിമഹ ടുലമസലൃ ഉം ട്രെയിനറും ആയ ങലിീൃഉംേ ആയ ശ്രീബൈജുജഅങ ആണ് ക്ലാസ് നയിച്ചത്. ദൈവംഏറ്റവുംകൂടുതല്‍ ഇഷ്ടപ്പെടുന്ന കുട്ടികളുടെമാതാപിതാക്കളുടെകൂടെആയിരിക്കാന്‍ പറ്റിയതില്‍ ഞാന്‍ വളരെയധികംസന്തോഷിക്കുന്നു എന്ന ശിൃീറേൗരശേീിഓടുകൂടി നല്ലൊരുാീശ്മേശേീിമഹ ക്ലാസിലേയ്ക്ക്സാര്‍ കടന്നു. ഓരോവ്യക്തികള്‍ക്കുംവ്യത്യസ്തമായുള്ളഗുണങ്ങളുംദോഷങ്ങളുംഉണ്ട്. ഗുണങ്ങളെ മാത്രം ക്രോഡീകരിക്കുക. കരുതലും, ക്ഷമയും ഉണ്ടെങ്കില്‍ഏത് ബന്ധങ്ങളുംമുന്നോട്ട്കൊണ്ടുപോകാന്‍ സാധിക്കും. സ്വയംസന്തോഷിക്കുവാനും മറ്റുള്ളവരോട്സന്തോഷം പ്രകടിപ്പിക്കുവാന്‍ സാധിക്കാനും കരുതാനും സാധിക്കണംഎന്നുകൂടിസാര്‍ഒരുവട്ടം ഓര്‍മ്മിപ്പിച്ച്വ്യക്തിപരമായുള്ളജീവിതത്തെ പറ്റിയും, വ്യക്തിബന്ധങ്ങളെകാത്തുസൂക്ഷിക്കേണ്ടുന്ന കാര്യങ്ങളെ പറ്റിയുംവളരെവിശദമായി ക്ലാസിലൂടെ മനസ്സിലാക്കാന്‍ സാധിച്ചു. സമൂഹത്തില്‍ നല്ലൊരുമാതാവ് , പിതാവ്, കുട്ടികള്‍ ഒക്കെയാവാന്‍ നമ്മുക്കോരോരുത്തര്‍ക്കും സാധിക്കട്ടെ എന്ന്ആശംസിച്ചുകൊണ്ട്സാര്‍ ക്ലാസ് അവസാനിപ്പിച്ചു. തുടര്‍ന്ന്സംശയനിവാരണത്തിനുള്ളസമയമായിരുന്നു.

പിന്നീട്ബ്ലോസംവാലി പ്രിന്‍സിപ്പാളുംറെമഡിയല്‍തെറാപ്പിസ്റ്റുമായ ശ്രീജിനി ഡാന്‍ റ്റിആണ് ക്ലാസ്എടുത്തത്. ഭിന്നശേഷിക്കാരുടെസവിശേഷതകള്‍, ശാരീരിക മാനസികവെല്ലുവിളികള്‍, പരിഹാരങ്ങള്‍ എന്നീവിഷയങ്ങളായിരുന്നു ക്ലാസില്‍കൂടുതല്‍ പ്രതിപാദിച്ചത്. ഏര്‍ളി ഇന്‍റര്‍വെന്‍ഷന്‍, ഡെവലപ്പ്മെന്‍റല്‍മൈല്‍സ്റ്റോണ്‍, പേഴ്സണല്‍ ഹൈയ്ജീന്‍, ലൈഫ്ലോങ്കെയര്‍, അക്കാഡമിക്സ്കില്‍, ഡൊമസ്റ്റിസ്കില്‍, ലൈഫ് സ്കിന്‍, ഡെയ്ലിലിവിംഗ്സ്കില്‍, സോഷ്യല്‍സ്കില്‍, ഇന്‍ക്ലൂസീവ് എഡ്യുക്കേഷന്‍, ഗ്രൂപ്പ്ആക്ടിവിറ്റി, ഇന്‍റര്‍ പേഴ്സണല്‍ സ്കില്‍, മെയിന്‍സ്ട്രീ എന്നിവയെക്കുറിച്ചായിരുന്ന ക്ലാസില്‍കൂടുതള്‍ പറഞ്ഞത് . അറക്കുളം ബി.ആര്‍.സിയിലെഷാന്‍റി ടീച്ചറിന്‍റെ നന്ദി പ്രകാശനത്തോട്കൂടിസാന്ത്വനവേദി എന്ന പ്രോഗ്രാം അവസാനിപ്പിച്ചു.










ട്വിന്നിംഗ്പ്രോഗ്രാം- "ജാലകങ്ങള്‍ക്കപ്പുറം" " സൗഹൃദവേദി " ബി.ആര്‍.സി അറക്കുളംഇടുക്കി Vs ബി.ആര്‍.സി തുറവൂര്‍ ആലപ്പുഴ തീയതി -25/11/2020

 മേഖല 2- ഭിന്നശേഷികുട്ടികളുടെകുടുംബാംഗങ്ങളോടൊപ്പം ഭിന്നശേഷികുട്ടികള്‍ ഏര്‍പ്പെട്ടിരിക്കുന്ന വിവിധ തൊഴിലുകള്‍/ തൊഴില്‍സംരംഭങ്ങള്‍ എന്നിവ പരിചയപ്പെടല്‍

    " ജാലകങ്ങള്‍ക്കപ്പുറം" ട്വിന്നിംഗ് പ്രോഗ്രാംഓരോആഴ്ച്ചയിലുംഓരോമേഖലകള്‍ക്കുംപ്രാധാന്യംകൊടുത്തുകൊണ്ട് നവംബര്‍ 25 ന് സൗഹൃദവേദി എന്ന കൂട്ടായ്മയില്‍ അറക്കുളം ബി.ആര്‍.സി യും, തുറവൂര്‍ ബി.ആര്‍.സി യുംവീണ്ടുംഒരുമിച്ചു. ധാരാളംകുടുംബങ്ങള്‍ കുടുംബശ്രീയുടെയും നേതൃത്വത്തില്‍സ്പെഷ്യല്‍അയല്‍ക്കൂട്ടങ്ങളുടെ നേതൃത്വത്തിലുംമറ്റ്ഗവണ്‍മെന്‍റ്/ഗവണ്‍മെന്‍റേതര ഏജന്‍സികളുടെ സഹായത്താലും നിരവധി തൊഴിലുകളില്‍ ഏര്‍പ്പെടുകയുംജീവിതവിജയംകൈവരിക്കുകയുംചെയ്തിട്ടുണ്ട്.

ഓരോതൊഴിലുംജീവിതമാര്‍ഗ്ഗമായിസ്വീകരിച്ചതെങ്ങനെയെന്ന് പരസ്പരം  പരിചയപ്പെടുന്നതിലൂടെമറ്റുള്ളവര്‍ക്കും തങ്ങളുടെജീവിതചുറ്റുപാടിന് അനുഗുണമായരീതിയില്‍തൊഴില്‍സംരംങ്ങള്‍ ഏറ്റെടുത്ത് നടപ്പിലാക്കുന്നതിന് സഹായകരവും പ്രചോദനകരവുംആകുന്ന രീതിയില്‍ ഉള്ള മേഖലയെ പരിചയപ്പെടുത്താന്‍ അറക്കുളം ബി.ആര്‍.സിയക്കുംതുറവൂര്‍ ബി.ആര്‍.സി യ്ക്കും സാധിച്ചു.

കൃത്യം 10.35 ഓടുകൂടിതുറവൂര്‍ ബി.ആര്‍.സി യിലെസ്പെഷ്യല്‍എഡ്യുക്കേറ്റര്‍ ആയ അധ്യാപികയുടെഅവതരണത്തോടുകൂടി ഇന്നത്തെ പ്രോഗ്രാംആരംഭിച്ചു. "ഈശ്വരാകൈകൂപ്പി നിന്‍മുന്നില്‍"എന്ന ഈശ്വരപ്രാര്‍ത്ഥനയോടുകൂടി ഈ പ്രോഗ്രാമിന് പുത്തന്‍ ഉണ്‍ര്‍വേകാന്‍ തുറവൂരിലെമാസ്റ്റര്‍ അനന്ദുവിന് സാധിച്ചു. അതിന് ശേഷംസ്വാഗതംആശംസിച്ചത് അറക്കുളം ബി.ആര്‍.സി യിലെ ഐ.ഇ.ഡി.സി ട്രെയിനര്‍ ആയ വിനീഷ്യാ ടീച്ചറാണ് . പിന്നീട്ഉദ്ഘാടനമാണ് നടന്നത്. ഈശ്വരന്‍റെ അനുഗ്രഹത്തോടെഎല്ലാ നന്‍മകളും നേര്‍ന്നുകൊണ്ട് ഈ പ്രോഗ്രാമിന്‍റെഉദ്ഘാടനം നിര്‍വ്വഹിച്ചതായി ശ്രീതെരുവോരം മുരുകന്‍ അറിയിച്ചു.

തുടര്‍ന്ന് ഭിന്നശേഷികുട്ടികളുടെകുടുംബാംഗങ്ങള്‍ക്കൊപ്പം ഭിന്നശഷികുട്ടികള്‍ ഏര്‍പ്പെട്ടിരിക്കുന്ന വിവിധ തൊഴിലുകള്‍ / തൊഴില്‍സംരഭങ്ങള്‍ എന്നിവ പരിചയപ്പെടലായിരിന്നു. തുറവൂര്‍ ബി.ആര്‍.സി യിലെകുട്ടിയുടെവീട്ടിലേയ്ക്കാണ്ആദ്യംഎത്തിയത്. ആട്വളര്‍ത്തലാണ് പരിചയപ്പെടുത്തിയത്. ഒര്ആടില്‍ നിന്ന് 8 ആടിലേയ്ക്കുള്ള നേട്ടത്തെ കുറിച്ച് പരിചയപ്പെടാന്‍ സാധിച്ചു. അടുത്തത് അറക്കുളം ബി.ആര്‍.സി യില്‍ നിന്നായിരുന്നു. തന്‍റെകാഴ്ച്ച വൈകല്യങ്ങളെഅതിജീവിച്ച ജാസ്മിന്‍ അജി " ഉണ്ണിയപ്പം" എന്ന പലഹാരത്തിലൂടെവിജയിച്ച ഓരോ നിമിഷങ്ങളെയും മനസ്സിലാക്കിതന്നു. 25 സ്റ്റാഫും, കൂടാതെദിവസവും 270 കിലോഉണ്ണിയപ്പം സാധിക്കുമെന്നുംഅവര്‍ പറഞ്ഞു. "നമ്മുടെ കുറവുകളും, കഴിവുകളും മനസ്സിലാക്കി നമ്മളെകൊണ്ട് പറ്റുന്ന രീതിയില്‍കാര്യങ്ങള്‍ ചെയ്ത്മുന്നോട്ട് പോകാന്‍ ശ്രമിക്കുക " എന്ന വലിയഒരുചിന്ത കൂടി പങ്കുവെയ്ക്കാന്‍ ഈ വ്യക്തിയിലൂടെ ഈ പ്രോഗ്രാമിന് സാധിച്ചു. പിന്നീട്തുറവൂര്‍ ബി.ആര്‍.സി യില്‍ നിന്ന് തയ്യല്‍ യൂണിറ്റ് പരിചയപ്പെട്ടു. അതിന്ശേഷംകുടുംബശ്രീകോഓര്‍ഡിനേറ്റര്‍ ആയ ശ്രീ അജയ്കുമാര്‍ ഭിന്നശേഷികുട്ടികള്‍ക്കും, മാതാപിതാക്കള്‍ക്കുംആവശ്യമായഇപ്പോള്‍ലഭിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യങ്ങളോടൊപ്പംവളരെവിശദമായി പറഞ്ഞുകൊടുത്തു. സംശയനിവാരണത്തിനും അവസരംഉണ്ടായിരുന്നു. അതിമനോഹരമായികവിതയിലൂടെഎല്ലാവര്‍ക്കുംആശംസഅര്‍പ്പിച്ച്സംസാരിച്ചത് അറക്കുളം ബി.ആര്‍.സി യുടെ ബി.പി.സി ശ്രീ മുരുകന്‍ വിഅയത്തിലാണ്. തുടര്‍ന്ന്ഇടുക്കി തടിയംമ്പാട് നിന്ന് ചക്ക ഉപയോഗിച്ചുള്ള പ്രോഡക്ട് പരിചയപ്പെടുത്താന്‍ ബെന്നിചേട്ടന്‍ എത്തി. ചക്കകൊണ്ട്ചപ്പാത്തി, പ്ലാവിലത്തോരന്‍, ഉണ്ണിയപ്പം, പുട്ട്എന്നിവ പരിചയപ്പെടുത്തിത്തന്നു. ചക്ക കൊണ്ട് 300 ല്‍ പരം പ്രോഡക്ട്ഉണ്ടാക്കുന്ന വ്യക്തിയെ പരിചയപ്പെടാന്‍ കഴിഞ്ഞു. പിന്നീട്തുറവൂരില്‍ നിന്നും ശ്രീലക്ഷി എന്ന കുട്ടിതന്‍റെവൈകല്യങ്ങളെഅതിജീവിച്ച് നല്ലൊരു പേന നിര്‍മ്മിക്കുന്ന എല്ലാവര്‍ക്കും കാണാന്‍ കഴിഞ്ഞു. അവസാനമായി പരിചയപ്പെട്ട സംരംഭം അറക്കുളത്ത് നിന്നും പ്ലാസ്റ്റിക്കേതര തയ്യല്‍ യൂണിറ്റിനെ പരിചയപ്പെട്ടു. വളരെയധികംചിന്തിപ്പിച്ച വിവിധ തൊഴില്‍ ഇനങ്ങളെയുംവ്യക്തികളെയും പരിചയപ്പെടാന്‍ സാധിച്ചതില്‍ അറക്കുളം ബി.ആര്‍.സി യിലെഓരോരുത്തരുംഅഭിമാനിക്കുന്നു.

വളരെമികവുറ്റ ഈ പ്രോഗ്രാമിന് നന്ദി അര്‍പ്പിച്ച്സംസാരിച്ചത് തുറവൂര്‍ ബി.ആര്‍.സി യിലെ അമ്പിളി ടീച്ചറാണ്.












ട്വിന്നിംഗ്പ്രോഗ്രാം- "ജാലകങ്ങള്‍ക്കപ്പുറം" " മൊഴി " ബി.ആര്‍.സി അറക്കുളംഇടുക്കി Vs ബി.ആര്‍.സി തുറവൂര്‍ ആലപ്പുഴ തീയതി -09/12/2020

 മേഖല 3- ഓരോ പ്രദേശത്തിനും ഭിന്നശേഷികുട്ടികള്‍ക്കുംകുടുംബത്തിനും വിവിധ ഏജന്‍സികള്‍ നല്‍കിവരുന്ന പിന്തുണയുംസഹായസംവിധാനങ്ങളെക്കുറിച്ചും പരസ്പരം മനസ്സിലാക്കുന്നതിനുള്ളവേദിയൊരുക്കല്‍


ഗവണ്‍മെന്‍റ്/ഗവണ്‍മെന്‍റേതര ഏജന്‍സികള്‍, സന്നദ്ധസംഘടനകള്‍ നിരവധി സഹായങ്ങളാണ്വ്യത്യസ്തസ്കീമുകളിലൂടെയും പദ്ധതികളിലൂടെയും പ്രവര്‍ത്തന പരിപാടികളിലൂടെയുംഭിന്നശേഷികുട്ടികളുടെയുംവ്യക്തികളുടെയും ഉന്നമനത്തിനായിവിവിധ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടപ്പിലാക്കിവരുന്നത്. പ്രവര്‍ത്തനങ്ങളെപ്പറ്റിഅറിയുവാനും കൂടുതല്‍ മനസ്സിലാക്കുന്നതിനും വേണ്ടിയാണ് അറക്കുളം ബി.ആര്‍.സി യുടെയുംതുറവൂര്‍ ബി.ആര്‍.സി യുടെയും നേതൃത്വത്തില്‍ഡിസംബര്‍ 9-ാം തീയതി "മൊഴി" എന്ന ട്വിന്നിംഗ് പ്രോഗ്രാം നടന്നത്. കൂടുതല്‍ രക്ഷകര്‍ത്താക്കള്‍ക്കുംകുട്ടികള്‍ക്കുംവളരെ പ്രയോജനകരമായരീതിയില്‍ ക്ലാസുകള്‍ നല്കാന്‍ ബി.ആര്‍.സി തലത്തില്‍ സാധിച്ചു.

" സകലവിജ്ഞാന നിറവാകാംദൈവമേ" എന്ന ഈശ്വരപ്രാര്‍ത്ഥനയോടുകൂടി 11 മണിയ്ക്ക്തന്നെ " മൊഴി " എന്ന പ്രോഗ്രാമിന് തുടക്കംകുറിച്ചു. പ്രോഗ്രാമിന് വേണ്ടിസ്വാഗതംആശംസിപ്പിച്ചത് തുറവൂര്‍ ബി.പി.സി ശ്രീജശശീധരന്‍ ആയിരുന്നു. മുഖ്യാഥിധി ശ്രീകെമുജീബ്(പരിവാര്‍ ആലപ്പുഴജില്ലാ പ്രസിഡന്‍റ്  നാഷണല്‍ ട്രസ്റ്റ്ഘഘഇഅംഗം) ആയിരുന്നു. പിന്നീട്സാര്‍തന്നെ ഭിന്നശേഷിക്കാരായവര്‍ക്ക്വിവിധ ഏജന്‍സികള്‍ നല്‍കിവരുന്ന പിന്തുണാ , സഹായസംവിധാനങ്ങള്‍ എന്നിവയെപ്പറ്റി ക്ലാസുകള്‍ നയിച്ചു. ഘലഴമഹ ഴൗമൃറശമിവെശുഎടുക്കുന്നതിന്‍റെ പ്രാധാന്യത്തെപ്പറ്റിയും അവ എങ്ങനെയാണ്എടുക്കണംഎന്നുംഅതിനുവേണ്ടആവശ്യമായരേഖകള്‍ ഏതൊക്കെയെന്നുംവളരെവിശദമായി അവതരിപ്പിച്ചു.  "നിരാമയി ഇന്‍ഷുറന്‍സ്" അവയുടെ പ്രാധാന്യം, ആവശ്യകത എന്നിവയെല്ലാം നല്ല രീതിയില്‍ മനസ്സിലാക്കിതന്നു. ക്ഷേമപെന്‍ഷന്‍, സ്കോളര്‍ഷിപ്പ്ഇതൊക്കെ എങ്ങനെ ലഭിക്കുംഅതിനുവേണ്ടആവശ്യമായരേഖകള്‍ ഏതെല്ലാം? , എങ്ങനെയുള്ളവര്‍ക്ക് ഈ പദ്ധതികള്‍ക്കൊക്കെ അര്‍ഹതയുണ്ട്എന്നിവയെല്ലാം ഈ ക്ലാസില്‍ നിന്ന്രക്ഷിതാക്കള്‍ക്കുംഅതോടൊപ്പം ബി.ആര്‍.സി യിലെഓരോഅംഗങ്ങള്‍ക്കും മനസ്സിലാക്കുവാനും ചിലകാര്യങ്ങളൊക്കെ ഓര്‍മ്മപുതുക്കിയെടുക്കുവാനും സാധിച്ചു. ഭിന്നശേഷിക്കാരായവ്യക്തികളെ പരിചരിക്കുന്നവര്‍ക്ക്ലഭിക്കുന്ന " ആശ്വാസകിരണം" എന്ന പദ്ധതിയുടെ ഘടനകള്‍ മനസ്സിലാക്കിതന്നു. ഭിന്നശേഷികുട്ടികളുടെ അമ്മമാര്‍ക്ക് വേണ്ടിയുള്ളസ്പെഷ്യല്‍അയല്‍ക്കൂട്ടങ്ങള്‍, അവരുടെ ആനുകൂല്യങ്ങള്‍ എന്നിവയെക്കുറിച്ച്വളരെവിശദമായി പറഞ്ഞുതന്നു. ഗടഞഠഇ ആൗെ, ഠൃമശിഎന്നിവയില്‍യാത്ര ചെയ്യുമ്പോള്‍ ലഭിക്കുന്ന ഇളവുകള്‍, അതെങ്ങനെ ലഭിക്കും, അപേക്ഷാഫോം, ആവശ്യമായസര്‍ട്ടിഫിക്കറ്റുകള്‍ ഏതെല്ലാംതുടങ്ങിയവയെല്ലാം പറഞ്ഞു. " സ്വാശ്രയപദ്ധതി" യെപ്പറ്റികൂടുതല്‍വിശദീകരണങ്ങള്‍ കിട്ടി. പിന്നീട്സംശയ നിവാരണത്തിന് വേണ്ടിമാതാപിതാക്കളുംമുജീബ്സാറും തമ്മില്‍ സമയംഎടുത്തു. എല്ലാ പദ്ധതികളും ഒരിക്കല്‍കൂടി ഓര്‍മ്മിപ്പിച്ചുകൊണ്ട് ശ്രീകെമുജീബ് ക്ലാസുകള്‍ അവസാനിപ്പിച്ചു.

തുടര്‍ന്ന് അറക്കുളം ബി.ആര്‍.സി യിലെസ്പെഷ്യല്‍എജ്യുക്കേറ്ററായ ആന്‍സി ഫിലിപ്പ്ആണ് ക്ലാസ്എടുത്തത്. സമഗ്രശിക്ഷ കേരളം എന്ന പദ്ധതി രൂപീകരിച്ചതിന്‍റെ ഭാഗമായി പ്രീ-പ്രൈമറിമുതല്‍ഹയര്‍സെക്കണ്ടറിവരെയുള്ളവിവിധ ഘടകങ്ങള്‍ ഒരുകുടക്കീഴിലാകുന്നു. അക്കാദമിക പ്രവര്‍ത്തനങ്ങള്‍, അടിസ്ഥാന സൗകര്യവികസനം, ടീച്ചര്‍എഡ്യുക്കേഷന്‍, ഭിന്നശേഷികുട്ടികളുടെവിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍, തൊഴിലധിഷ്ഠിതവിദ്യാഭ്യാസം, സ്പോര്‍ട്സ്& ഫിസിക്കല്‍ എജ്യുക്കേഷന്‍ പദ്ധതികള്‍എന്നിവയെല്ലാംസമഗ്രശിക്ഷ കേരളവഴി നടത്തുന്ന പദ്ധതികളില്‍ ചിലതാണെന്ന്ടീച്ചര്‍ ഓര്‍മ്മിപ്പിച്ചു. ഭിന്നശേഷികുട്ടികള്‍ക്ക്എസ്.എസ്.കെയില്‍ നിന്ന്ലഭിക്കുന്ന ആനുകൂല്യങ്ങളായിരുന്നു ക്ലാസില്‍കൂടുതല്‍ പ്രതിപാദിച്ചത് മെഡിക്കല്‍ ക്യാമ്പ്, ഉപകരണവിതരണം, രക്ഷകര്‍തൃബോധവത്ക്കരണ ക്ലാസുകള്‍, സഹവാസ ക്യാമ്പുകള്‍, ഓട്ടിസംസെന്‍റര്‍, പരിഹാരബോധനക്ലാസ്, ഹോംബെയ്സ്ഡ്എജ്യുക്കേഷന്‍, ദിനാചരണങ്ങള്‍, സൗഹൃദവേദി, ടൂര്‍, എസ്കോര്‍ട്ട്& ട്രാന്‍പോര്‍ട്ട് അലവന്‍സ്, ഗേള്‍സ്സ്റ്റൈഫന്‍റ്, ഗ്രാന്‍റ്, സര്‍വ്വെ, റിസോഴ്സ് അധ്യാപകരുടെസേവനം, പരീക്ഷ ആനുകൂല്യങ്ങള്‍, തെറാപ്പിസ്റ്റിന്‍റെസേവനം, വൈറ്റ്ബോര്‍ഡ് ക്ലാസുകളുടെ പ്രത്യേകതകള്‍ തുടങ്ങിയഎല്ലാമേഖലയെപ്പറ്റിയുംവളരെവിശദമായിടീച്ചര്‍ ക്ലാസുകള്‍ അവതരിപ്പിച്ചു.

അറക്കുളം ബി.ആര്‍.സി യിലെസ്പെഷ്യല്‍എജ്യുക്കേറ്ററിന്‍റെ നന്ദിപ്രകാശനത്തോടുകൂടി "മൊഴി" എന്ന ട്വിന്നിംഗ് പ്രോഗ്രാമിന്‍റെമൂന്നാംഘട്ടംവളരെ ഓര്‍മ്മപുതുക്കലിലൂടെമംഗളമായി അവസാനിച്ചു.








Wednesday, December 30, 2020

ലോകഭിന്നശേഷി ദിനാചരണം- തീയതി - 03/12/2020

 " സമഗ്രശിക്ഷ  ഇടുക്കി അറക്കുളം ബി.ആര്‍.സി യുടെയുംഇടുക്കിജില്ല പോലീസ്സൊസൈറ്റിയുടെയുംസംയുകാതാഭിമുഖ്യത്തില്‍"

എന്ത് നഷ്ടപ്പെട്ടു എന്നതിലല്ലഎന്ത് എനിയ്ക്ക്സാധിക്കും എന്നതിലാണ്കാര്യം. വെല്ലുവിളികള്‍ക്ക്മുന്നില്‍ പകച്ച് നിന്ന്  തനിക്കതിന് കഴിയില്ലഎന്ന്വിധിയെഴുതാതെമുന്നില്‍വരുന്ന ഏത്വെല്ലുവിളികളെയും എനിക്ക്തരണം ചെയ്യാന്‍ സാധിക്കും എന്ന രീതിയില്‍ മനസ്സിനെ പാകപ്പെടുത്തുന്നവര്‍. അവസരങ്ങളെകണ്ടില്ലെന്ന് നടിക്കാതെയുംതട്ടിമാറ്റുകയുംചെയ്യാതെസ്വന്തംജീവിതത്തില്‍മാറ്റങ്ങള്‍ സൃഷ്ടിക്കുന്ന തരത്തില്‍അവയെ ഉപയോഗപ്പെടുത്തിമുന്നോട്ടു പോകുന്നവര്‍, എനിയ്ക്ക്  സാധിക്കുമെന്ന് മനസ്സിലുറപ്പിച്ച് മനസ്സിനെയുംശരീരത്തെയുംആത്മവിശ്വാസംകൊണ്ട്ഉയര്‍ത്തിയെടുക്കുന്നവര്‍, വിധിയെ പഴിക്കാതെയുംമറ്റ്സാഹചര്യങ്ങളില്‍ പതറാതെയുംഎന്തും നേരിടാനുള്ളകരുത്തുള്ളവര്‍, ശേഷിക്കുറവുകളും പോരായ്മകളുംജീവിതവിജയം നേടാന്‍ തടസ്സമല്ലെന്ന് ഓര്‍മ്മിപ്പിക്കുന്ന ദിനം തടസ്സങ്ങള്‍ മറകടന്ന്വാതിലുകള്‍ തുറന്ന് നല്ലൊരുസമൂഹത്തെ സൃഷ്ടിക്കുന്ന അറക്കുളം ബി.ആര്‍.സിയിലെകൊച്ചുകുഞ്ഞുങ്ങളെ ഈ ദിനത്തില്‍ നമ്മുക്ക് പരിചയപ്പെടാം.

കൂട്ടായ്കൂട്ടായ്മയായി.

നിരഞ്ചനയുടെഈശ്വരപ്രാര്‍ത്ഥനയോട്കൂടി ഇന്നത്തെ പ്രാഗ്രാമിന് തുടക്കംകുറിച്ചു. ഈ പരിപാടിക്ക്സ്വാഗതംആശംസിച്ചത് അറക്കുളം ബി.പി.സി ശ്രീ മുരുകന്‍ വിഅയത്തില്‍ആണ്. അധ്യ ക്ഷ പ്രസംഗം നടത്തിയത്ഡെപ്യൂട്ടിഡയറക്ടര്‍ആണ്. കുട്ടികള്‍ക്ക്അതിജീവനത്തിനുള്ളവഴിഒരുക്കുക, സമൂഹത്തിലെ മുന്‍നിരയിലേക്ക് ഭിന്നശേഷികുട്ടികളെകൊണ്ടുവരിക, ഭിന്നശേഷിസമൂഹത്തെ വളരെആരാധനയോടെകാണുക, ഭിന്നശേഷികുട്ടികളെകോവിഡാനന്തര ലോകത്തേയ്ക്ക് എങ്ങനെ കൊണ്ടുവരാംഎന്ന് ഈ ഡിസംബര്‍ 3ചിന്തിക്കുന്നു. എല്ലാവര്‍ക്കുംആശംസകള്‍ നേര്‍ന്ന്കൊണ്ട് ശ്രീശശീന്ദ്രവ്യാസവി എ വാക്കുകള്‍ അവസാനിപ്പിച്ചു. എസ്.എസ്.കെഇടുക്കി ശ്രീമതി ബിന്ദുമോള്‍ ഡി ആണ് പദ്ധതി വിശദീകരണം നടത്തിയത്. ഹാസ്യ നടനായിസിനിമയില്‍അരങ്ങേറ്റംകുറിച്ച്താരംസ്വഭാവനടനായും, സഹനടനായും നിരവധി സിനിമയില്‍അഭിനയിച്ച ശ്രീജാഫര്‍ഇടുക്കിയാണ് ഈ പ്രോഗ്രാമിന്‍റെഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചത്. "ഓത്തു പള്ളിയില്‍അന്ന് നമ്മള്‍ പോയിരുന്ന കാലം" എന്നുതുടങ്ങുന്ന ഗാനം കുട്ടികള്‍ക്കെല്ലാവര്‍ക്കുംവേണ്ടിഅദ്ദേഹം ആലപിച്ചു. എല്ലാവര്‍ക്കും നല്ല നډകളുംഐശ്വര്യവും നേര്‍ന്നുകൊണ്ട് ഈ പരിപാടിഉദ്ഘാടനം ചെയ്തതായി ശ്രീജാഫര്‍ഇടുക്കിഅറിയിച്ചു. ഈ പ്രോഗ്രാമിന് ആശംസഅര്‍പ്പിച്ച്സംസാരിച്ചത് ടജഇ അശൈമെേിേ ഉശൃശെേരേ ചീറലഹ ഛളളശരലൃ എസ് ആര്‍. സുരേഷ് ബാബുസാറാണ് .ഈ ഉദ്ഘാടന കര്‍മ്മത്തിന് നന്ദി അര്‍പ്പിച്ച്സംസാരിച്ചത് അറക്കുളം ബി.ആര്‍.സി യുടെസ്പെഷ്യല്‍എജ്യുക്കേറ്റര്‍ മിനു ജേക്കബ് ആണ്.

കുഞ്ഞുങ്ങളുടെസ്വന്തംകഴിവുകളുംശേഷികളുംതിരിച്ചറിഞ്ഞ് അവരുടെവഴികാട്ടികളായിഎല്ലാവരെയും നമ്മുക്കോര്‍ക്കാം

ഡിസംബര്‍ 3 ന് അറക്കുളം ബി.ആര്‍.സി അവതരിപ്പിച്ച പരിപാടികള്‍.

ശ്രുതി മധുര ഈണവുമായിഹരിപ്രിയ, അഡോണ്‍ , നിരഞ്ചന, സജിന്‍, അരവിന്ദ്, അല്‍ഫോന്‍സാ, ആന്‍മരിയ, മിഷേല്‍എന്നിവര്‍എത്തി. ആക്ഷന്‍ സോങ്ങില്‍ പങ്കെടുത്തവര്‍ അല്‍ഫോന്‍സ, ദിയഎന്നിവര്‍ആയിരുന്നു. ജോസിന്‍, നെഹദിയഎന്നിവര്‍ പ്രസംഗത്തില്‍ പങ്കെടുത്തു. അരവിന്ദ് ബി, കിരണ്‍, ഇമ്മാനുവേല്‍, ആല്‍ബിന്‍, അക്ഷയ്, ആദികേശന്‍,അനന്ദു എന്നിവര്‍ നാടന്‍ പാട്ട് അവതരിപ്പിച്ചു. വെജിറ്റബിള്‍ പെയിന്‍റ്ചെയ്തത് ബെന്‍ജോ ആയിരുന്നു. അയ്മി, ആഗ്നസ്, ദേവനന്ദന, അമല്‍, ഹെലന്‍ മരിയ, പാര്‍വ്വതി, താര, അരവിന്ദ്കെജെഎന്നിവര്‍ചടുല നൃത്ത ചുവടുകളുമായിഎത്തി. മാപ്പിളപ്പാട്ടിന്‍റെഈണവുമായിഅജ്മിയും, അവിന്‍ഷായും എല്ലാവരെയുംവിസ്മയിപ്പിച്ചു. ലോകവികലാംഗ ദിനത്തിന്‍റെ പോസ്റ്ററുമായി അലന്‍ സാംഡിസംബര്‍ 3 ന്‍റെ പ്രാധാന്യത്തെ ഒരിക്കല്‍കൂടി ഓര്‍മ്മിപ്പിച്ചു. അനിറ്റയും, അലീനയുംചേര്‍ന്ന്ഒരടിപൊളിസംഘഗാനം അവതരിപ്പിച്ചു. നല്ലൊരു കഥ പറഞ്ഞ്അവിനാഷ്വേറിട്ട ചിന്ത എല്ലാവര്‍ക്കും പകര്‍ന്നുതന്നു. നവനീത്ലളിതഗാനം ആലപിച്ചു. കളറിംങ്ങില്‍മികവ്തെളിയിച്ചുമിടുക്കിക്കുട്ടിഅമൃത.കൊറോണകാലത്തെ തന്‍റെ മീന്‍ കൃഷിയിടത്തിലേയ്ക്ക്ഏവരെയുംകൂട്ടികൊണ്ടു പോയി. അമല. റോഷന്‍, എഡ്ലിന്‍, വിനയ്, കൃഷ്ണരാജ്എന്നിവര്‍വേറിട്ട വേഷപകര്‍ച്ചയിലൂടെഎല്ലാവരെയുംവിസ്മയിപ്പിച്ചു. ദീപു, നീനു എന്നിവരുടെകവിതഏവര്‍ക്കും പുത്തന്‍ ഉണര്‍വേകി. കലകളുടെവേറിട്ട ലോകത്തേയ്ക്ക് ക്രാഫ്റ്റ്വര്‍ക്കിലൂടെ അനന്ദുകൃഷ്ണന്‍ ഏവരെയുംകൂട്ടികൊണ്ടുപോയി.

വൈകല്യങ്ങളെമിറകടന്ന് പരിപാടി അവതരിപ്പിച്ച കുട്ടികള്‍ക്കും അവരുടെകുറവുകളെതിരിച്ചറിഞ്ഞ്അവരെകൈപിടിച്ചുയര്‍ത്തുന്ന മാതാപിതാക്കള്‍ക്കും നന്ദിപറഞ്ഞുകൊണ്ട്കുട്ടികളുടെകലാവിരുന്നുകള്‍ അവസാനിപ്പിച്ചു.

ഡിസംബര്‍ 4,5,7 തീയതികളില്‍ അറക്കുളം ബി.ആര്‍.സി യുടെ നേതൃത്തിലും, ജില്ലാ പോലീസ്സൊസൈറ്റിയുടെസഹായത്തോടെയും അറക്കുളം ബി.ആര്‍.സി യുടെ പരിധിയില്‍വരുന്ന ഭിന്നശേഷിക്കാരായ 53 കുട്ടികള്‍ക്ക് ഭക്ഷ്യകിറ്റ്വിതരണവും പുതുവസ്ത്രവിതണവും ചെയ്യാന്‍ സാധിച്ചു.





















KIT DISTRIBUTION







ട്വിന്നിംഗ്പ്രോഗ്രാം- "ജാലകങ്ങള്‍ക്കപ്പുറം" " ക്രിയേറ്റീവ്ഹോളിഡേയ്സ് " ബി.ആര്‍.സി അറക്കുളംഇടുക്കി ഢെ ബി.ആര്‍.സി തുറവൂര്‍ ആലപ്പുഴ തീയതി -18/11/2020

 മേഖല 1- 

ഭിന്നശേഷികുട്ടികളുടെസര്‍ഗാത്മകമായകഴിവുകള്‍ പരിപോഷിപ്പിക്കല്‍


കുട്ടികളുടെസര്‍ഗാത്മകമായകഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനുവേണ്ടിചിത്രരചന, നാടന്‍ പാട്ടുകള്‍/പാട്ടുകള്‍, ഡാന്‍സുകള്‍, കവിതകള്‍, അഭിനയം, നാടന്‍ കലകള്‍, പ്രാദേശികകലാരൂപങ്ങള്‍ എന്നീമേഖലകള്‍ അവതരണത്തിനായി പരിഗണിച്ചുകൊണ്ടാണ് "ജാലകങ്ങള്‍ക്കപ്പുറം" ഗ്രൂപ്പില്‍ പരിപാടികള്‍ അവതരിപ്പിച്ചത്. ഈ പരിപാടികള്‍ അവതരിപ്പിക്കുന്നതിന് മുന്നോടിയായ്സ്പെഷ്യല്‍എഡ്യുക്കേഷന്‍, മറ്റ്സമഗ്രശിക്ഷാ പ്രവര്‍ത്തകര്‍ എന്നിവരുടെസേവനം ബി.ആര്‍.സി തലത്തില്‍ലഭ്യമാക്കുവാന്‍ അറക്കുളം ബി.ആര്‍.സി ക്ക് സാധിച്ചു.

കോവിഡ് 19 മഹാമാരിയുടെസാഹചര്യത്തില്‍ ഭിന്നശേഷികുട്ടികള്‍ക്ക്ഒരുമിച്ച ചേരുന്നതിനും കലാപരിപാടികള്‍, നാട്ടറിവുകള്‍, കലാരൂപങ്ങള്‍ എന്നിവ പങ്കുവെയ്ക്കുന്നതിനുമായിഇടുക്കിജില്ലയിലെ അറക്കുളം ബി.ആര്‍.സി യുടെയും ആലപ്പുഴജില്ലയിലെതുറവൂര്‍ ബി.ആര്‍.സി യുടെയും നേതൃത്വത്തില്‍ "ജാലകങ്ങള്‍ക്കപ്പുറം" എന്ന ട്വിന്നിംഗ് പ്രോഗ്രാമിന്‍റെരണ്ടാം ഘട്ടത്തിലേയക്ക് 18/11/2020 ല്‍ വീണ്ടുംതുടക്കംകുറിച്ചു.


കൃത്യം 11.30 നോട്കൂടി അറക്കുളം ബി.ആര്‍.സി യിലെസ്പെഷ്യല്‍എഡ്യുക്കേറ്റര്‍ ആയ നിഷ ടീച്ചറിന്‍റെഅവതരണത്തോടുകൂടി ഈ പ്രോഗ്രാംആരംഭിച്ചു. ഈ പ്രോഗ്രാമിന് സ്വാഗതംആശംസിച്ചത്തുറവൂര്‍ ബി.ആര്‍.സി യിലെ ബി.പി.സി ശ്രീമതി ശ്രീജശശിധരന്‍ ആണ്. അതിനുശേഷംകുട്ടികളുടെകലാപരിപാടികള്‍ ഓരോന്നായി അവതരിപ്പിക്കുവാന്‍ ആരംഭിച്ചു.ഗവണ്‍മെന്‍റ്ഹയര്‍സെക്കണ്ടറിസ്കൂള്‍മുട്ടത്തു പഠിക്കുന്ന ഹരിപ്രിയയും, കുട്ടിയുടെ അമ്മയും ചേര്‍ന്നാലപിച്ച ഈശ്വരപ്രാര്‍ത്ഥനയോടുകൂടികുട്ടികളുടെവ്യത്യസ്തകലാപരിപാടികള്‍ക്ക്തുടക്കംകുറിച്ചു.


അറക്കുളം ബി.ആര്‍.സി യുംതുറവൂര്‍ ബി.ആര്‍.സി യുംഒന്നിടവിട്ടായിരുന്നുപ്രോഗ്രാം അവതരിപ്പിച്ചത്. തുറവൂര്‍ ബി.ആര്‍.സി യിലെ അവതരണംസ്പെഷ്യല്‍എഡ്യുക്കേറ്ററായ ബീന ടീച്ചറായിരുന്നു.

ഹൈസ്സ്കൂള്‍, ഹയര്‍സെക്കണ്ടറിവിഭാഗത്തില്‍തുറവൂര്‍ ബി.ആര്‍.സി യില്‍ നിന്ന് അവതരിപ്പിച്ച കലാപരിപാടികള്‍ ചെണ്ടമേളം, വരകളുടെലോകം(ചിത്രരചന), നാടന്‍പാട്ട്, സംഗീതം, കീബോര്‍ഡ് പ്ലെയിംഗ്, മാപ്പിളപ്പാട്ട്എന്നിവയാണ്. യദുകൃഷ്ണന്‍, ഹരികൃഷ്ണന്‍,ഗായത്രി, ടെസ്വിന്‍,റിബിന്‍, ഫഹദ്എന്നീകുട്ടികള്‍ പങ്കെടുത്തു. അതോടൊപ്പംഹൈസ്സ്കൂള്‍, ഹയര്‍സെക്കണ്ടറിവിഭാഗത്തില്‍ അറക്കുളം ബി.ആര്‍.സിയില്‍ നിന്ന് അവതരിപ്പിച്ച കലാപരിപാടികള്‍ ഈശ്വരപ്രാര്‍ത്ഥന, മാപ്പിളപ്പാട്ട്, നൃത്തം, ആശംസാഗാനം, പ്രസംഗം, എന്നിവയായിരുന്നു.ഹരിപ്രിയ, അജ്മി, അരവിന്ദ്, ജോസിന്‍,നവനീത്, താരമെഹദിയഎന്നിവര്‍കലാപരിപാടികളില്‍ പങ്കെടുത്തു.

യു.പിവിഭാഗത്തില്‍ ആലപ്പുഴതുറവൂര്‍ ബി.ആര്‍.സി യില്‍ നിന്നുംസിനിമാറ്റിക് ഡാന്‍സ് - ആവണിഷിജു, ദേവി നന്ദന എന്നീകുട്ടികളും,ആഷിക്-ഹിന്ദി പാട്ടും, അറക്കുളം ബി.ആര്‍.സി യില്‍ നിന്ന്ലളിതഗാനം- നിരഞ്ജന സന്തോഷ് എല്‍. ബി. കുടയത്തൂര്‍സ്കൂള്‍, ആദികേകന്‍ എസ്.നായര്‍, ജി.എച്ച്.എസ് പൂച്ചപ്ര, ഇമ്മാനുവല്‍വില്‍സണ്‍ എസ്.എം.യു.പി.എസ്മണിപ്പാറ, എന്നീകുട്ടികളും ക്രാഫ്റ്റ്ആക്ടിവിറ്റിയില്‍എസ്.ജി.യു.പി.എസ്മൂലമറ്റത്തെ ആഗ്നസും പങ്കെടുക്കുകയുണ്ടായി.


എല്‍.പി വിഭാഗത്തില്‍ അറക്കുളം ബി.ആര്‍.സി യില്‍ നിന്ന് അല്‍ഫോന്‍സ ജെയിസണ്‍(ആക്ഷന്‍ സോങ്),വിനയ് പി.എസ്(സംഗീതം) തുറവൂര്‍ ബി.ആര്‍.സി യില്‍ നിന്നുംതമന്ന, കെസിയ, വാസുദേവ് ഡി, ആഷിക്സന്തോഷ്, ദേവീനന്ദന, ആവണിഎന്നീകുട്ടികള്‍ വിവിധ പരിപാടികള്‍  അവതരിപ്പിച്ചു.


വളരെമികവുറ്റകലാപരിപാടികള്‍ക്ക്ശേഷം അറക്കുളം ബി.ആര്‍.സി യുടെസ്പെഷ്യല്‍എഡ്യുക്കേറ്റര്‍ ആയ സിന്ദു ടീച്ചറിന്‍റെ നന്ദിപ്രകാശത്തോടുകൂടി ഈ പ്രോഗ്രാംമംഗളകരമായി അവസാനിച്ചു.










Thursday, November 19, 2020

TWINNING PROGRAMME

 കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍സംസ്ഥാനത്തെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. സ്കൂളുകളില്‍ പോകാന്‍ സാധിക്കാതെയും അധ്യാപകരെയും, സുഹൃത്തുക്കളെയുംകാണാനും ഇടപഴകാനും കഴിയാതെകുട്ടികള്‍ വീടുകളില്‍ അടച്ചിട്ടപ്പെട്ടിരിക്കുന്ന പ്രത്യേകസാഹചര്യവുംരോഗവ്യാപനവുംകുട്ടികളെയുംരക്ഷിതാക്കളെയുംവലിയ മാനസികസംഘര്‍ഷത്തിലാക്കിയിരിക്കുന്നു.

ഈ സാഹചര്യത്തില്‍ ബി.ആര്‍.സി കളിലെ ഭിന്നശേഷിക്കാരായകുട്ടികളെയുംരക്ഷിതാക്കളെയും പരിമിതി അനുഭവിക്കുന്നവരെഒപ്പംചേര്‍ത്ത് മുന്നേറുന്നതിനായി പ്രവര്‍ത്തിക്കുന്നവരുടെയുംകൂട്ടായ്മകളെമറ്റ് ബി.ആര്‍.സി കളിലെസമാന കൂട്ടായ്മകളുമായിഒരുമിച്ച്ചേര്‍ത്ത് മുന്നേറുന്നതിനായി "ജാലകങ്ങള്‍ക്കപ്പുറം" എന്ന പേരില്‍ട്വിന്നിംഗ് പ്രോഗ്രാംആരംഭിക്കുകയുണ്ടായി.












ഇടുക്കിജില്ലയിലെ അറക്കുളം ബി.ആര്‍.സി യും ആലപ്പുഴജില്ലയിലെതുറവൂര്‍ ബി.ആര്‍.സി യുംജാലകങ്ങള്‍ക്കപ്പുറം എന്ന പ്രോഗ്രാമിനുവേണ്ടി 14/11/2020 -ല്‍ശിശുദിനത്തോടനുബന്ധിച്ച്തുടക്കംകുറിച്ചു. ഈ പ്രോഗ്രാമിന് സ്വാഗതംആശംസിച്ചത് തുറവൂര്‍ ബി.ആര്‍.സി യിലെ ബി.പി.സി ശ്രീജശശിധരന്‍ ആണ്. ഈ ട്വിന്നിംഗ് പ്രോഗ്രാമിന്‍റെഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ച്  സംസാരിച്ചത് ഭിന്നശേഷിക്കാരനായ ആലപ്പുഴ ബി.ആര്‍.സി യുടെഅഖില്‍സുധികുമാര്‍ആയിരുന്നു. തുടര്‍ന്ന്എസ്.എസ്.കെ ആലപ്പുഴഡി.പി.സി സിദ്ധിക് എ, ഡി.പി.ഒ ഒ.എം. അനീഷ്, എ.ഇ.ഒ എസ്.ആര്‍ സുരേഷ്, തുടര്‍ന്ന്ഇടുക്കി ഡി.പി.ഒമൈക്കിള്‍ സെബാസ്റ്റ്യന്‍, അറക്കുളം എ.ഇ.ഒ കെവിരാജു,അറക്കുളം ബി.പി.സി മുരുകന്‍ വിഅയത്തില്‍എന്നിവര്‍ആശംസകള്‍ അര്‍പ്പിച്ചുസംസാരിച്ചു. ഈ ഉദ്ഘാടന കര്‍മ്മത്തിന് നന്ദി രേഖപ്പെടുത്തിയത് അറക്കുളം ബി.ആര്‍.സി ട്രെയിനര്‍ വിനീഷ്യാഎസ്ആയിരുന്നു.
ശിശുദിന സന്ദേശം നയിച്ചത് അറക്കുളം ബി.ആര്‍.സി യുടെ പരിധിയില്‍വരുന്ന എസ്.റ്റി.എച്ച്.എസ്തുടങ്ങനാട് 9-ാം ക്ലാസില്‍ പഠിക്കുന്ന ജോസിന്‍ സജിആയിരുന്നു. ഇംഗ്ലീഷ് പ്രസംഗം പറഞ്ഞ് ജോസിന്‍ ഏവരെയുംവിസ്മയിപ്പിച്ചു. തുടര്‍ന്ന്കുട്ടികളുടെകലാപരിപാടികള്‍ക്ക്തുടക്കംകുറിച്ചു. ആദ്യത്തെ ഒരുമണിക്കൂര്‍തുറവൂര്‍ ബി.ആര്‍.സി യുടെ നേതൃത്വത്തില്‍കുട്ടികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. വളരെമികവുറ്റകലാപരിപാടികള്‍ക്ക്ശേഷം അറക്കുളം ബി.ആര്‍.സി യുടെ അവസരംവന്നുചേര്‍ന്നു.
ഈ പ്രോഗ്രാമിന് അറക്കുളം ബി.ആര്‍.സി യുടെസ്പെഷ്യല്‍എജ്യുക്കേറ്റര്‍ സെലിന്‍ മാത്യു നേതൃത്വം നല്‍കി. ഏവര്‍ക്കുംശിശുദിനാശംസകള്‍ നേര്‍ന്നുകൊണ്ട്ഓരോകുട്ടികളെയുംടീച്ചര്‍ഈ പരിപാടിയിലേക്ക് ക്ഷണിച്ചു.

എല്‍.പിവിഭാഗം
1. അയ്മി സാജന്‍ (സെന്‍റ്തോമസ് എല്‍.പിതുടങ്ങനാട്)- ചാച്ചാജികവിത
2. ബെന്‍ജോസ്ഷാജി (ഐ.എച്ച്.ഇ.പി ജി.എല്‍.പി.എസ്കുളമാവ്)-
ജനറല്‍ നോളഡ്ജ്ക്വിസ്
3. അല്‍ഫോണ്‍സാജയിസണ്‍(എം.ജി.എസ്.സി മണിപ്പാറ) -ആക്ഷന്‍ സോങ്























യു.പിവിഭാഗം
1. ആഗ്നസ്സി.പി ( എസ്.ജി.യു.പി.എസ്മൂലമറ്റം)(ഗ്രീറ്റിംഗ്കാര്‍ഡ്മെയിക്കിംഗ്)
2. മിഷല്‍ഷാജി (എസ്.ജി.യു.പി.എസ്വാളത്തോപ്പ്)- ശിശുദിന പോസ്റ്റര്‍
3. റോഷന്‍കെ ആര്‍(എസ്.എം.യു.പി.എസ്മണിപ്പാറ) -ഫാന്‍സി ഡ്രസ്
4. അവിനാശ് കൃഷ്ണ (എസ്.ജി.യു.പി.എസ്മൂലമറ്റം)- കവിത
5. നിരഞ്ജന സന്തോഷ് (എല്‍.ബി.എം.എം. കുടയത്തൂര്‍)-ലളിതഗാനം.





























ഹൈസ്കൂള്‍, ഹയര്‍സെക്കണ്ടറിവിഭാഗം.

1. അക്ഷയ്രാജന്‍( ഏകലവ്യമോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍പൈനാവ് , 
ഇടുക്കി-ചാച്ചാജി - (ഫാന്‍സി ഡ്രസ്)
2. അജ്മിജലീല്‍(ജി.എച്ച്.എസ്.എസ്കുടയത്തൂര്‍, ലളിതഗാനം
3. ആല്‍ബിന്‍ ബിജു (ഐ.എച്ച്.ഇ.പിജി.എച്ച്.എസ്മൂലമറ്റം - നാടന്‍പാട്ട്.
4. നവനീത്രാജേഷ്(ഐ.എച്ച്.ഇ.പി.ജി.എച്ച്.എസ്കുളമാവ്)-(ദേശഭക്തിഗാനം)
5 ജോസിന്‍ സജി(എസ്.റ്റി.എച്ച്.എസ്തുടങ്ങനാട്)- ഇംഗ്ലീഷ്സ്പീച്ച്.
6. നെഹദിയ(ജി.വി.എച്ച്.എസ്.എസ്വാഴത്തോപ്പ്)- സ്പീച്ച്.
7. ജോബ് ബിജു( എസ്.ജി.എച്ച്.എസ്വാഴത്തോപ്പ്) ഗാനം






















ഈ കുട്ടികള്‍ കാലാപരിപാടിയില്‍ പങ്കെടുത്തു. അറക്കുളം ബി.പി.സി ശ്രീ മുരുകന്‍ വിഅയത്തില്‍ നന്ദിപ്രകാശനം നടത്തി. പ്രോഗ്രാം അവസാനിപ്പിച്ചു.

ഇന്‍ക്ല്യൂസീവ് എജ്യുക്കേഷന്‍ - കലാ കായികം

  കേരള സര്‍ക്കാര്‍,പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്രശിക്ഷ കേരളം ഇടുക്കിയുടെ ആഭിമുഖ്യത്തില്‍ അറക്കുളം ബി.ആര്‍.സി യില്‍ ഉള്‍ച്ചേര്‍ക്കല്‍ വിദ്യ...