ഉല്ലാസഗണിതം-ദ്വിദിന ശില്പശാല
എസ്.സി.വി.ജി.എസ്.പി.എസ് അറക്കുളം
ആഗസ്റ്റ് 19, 20
ഒന്നാം ക്ലാസിലെ മുഴുവന്‍ കുട്ടികളും അടിസ്ഥാന ഗണിതശേഷികള്‍ ആര്‍ജ്ജിച്ചു എന്ന് ഉറപ്പ് വരുത്തുന്നതിനും എല്ലാ കുട്ടികളിലും ഗണിതത്തില്‍ താല്‍പര്യം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ ഗണിതവിജയം പരിപാടിയുടെ ദ്വിദിന ശില്പശാല ആഗസ്റ്റ് 19, 20 തീയതികളിലായി അറക്കുളം എസ്.സി.വി ജി.എല്‍.പി.എസ് സ്ക്കൂളില്‍ നടക്കുകയുണ്ടായി. 34 ഗെയിംമുകളിലൂടെ അടിസ്ഥാന ഗണിത ആശയങ്ങള്‍ കുട്ടികളില്‍ ഉറപ്പിക്കുവാന്‍ സഹായിക്കുന്ന പദ്ധതിയാണ് ഉല്ലാസഗണിതം. ഇതോടോപ്പം കഥാഖ്യാന കവിതകള്‍ ഇവയുടെ സാധ്യതകളും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അറക്കുളം ബി.ആര്‍.സി യുടെ പരിധിയില്‍ വരുന്ന എല്ലാ എല്‍.പി. സക്കൂളുകളില്‍ നിന്നും ഒരോ അധ്യാപകര്‍ക്ക് വീതമാണ് ട്രെയിനിംഗ് നല്‍കിയത്. എല്ലാ സ്ക്കൂളിലേയും അധ്യാപകരുടെ സജീവ പങ്കാളിത്തം പ്രോഗ്രാമില്‍ ഉണ്ടായിരുന്നു. . സി.ആര്‍.സി സി മാരായ അജീഷ് സാറും, സെറിന്‍ ടീച്ചറും, ജി.വി.എച്ച്.എസ്. മണിയാറന്‍കുടി സ്ക്കൂളിലെ ആന്‍സി ടീച്ചറും ശില്പശാലയ്ക്ക് നേതൃത്വം നല്‍കി.
ബി.ആര്‍. സി ട്രെയിനര്‍ ആയ ശ്രീമതി. വിനീഷ്യാ എസ് സ്വാഗതം ആശംസിച്ച പ്രോഗ്രാമില്‍ വികസനകാര്യ സ്റ്റാന്‍റിംഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ .എ.ഡി മാത്യു ഉദ്ഘാടനം നിര്‍വ്വഹിച്ചു. വാര്‍ഡ്മെമ്പറായ ശ്രീമതി സിജി വേലുകുട്ടന്‍ അധ്യക്ഷത വഹിച്ചു. ക്ലസ്റ്റര്‍ കോര്‍ഡിനേറ്ററായ അജീഷ് പി കുര്യാച്ചന്‍ ഉല്ലാസഗണിതം പദ്ധതി വിശദീകരിക്കുകയുണ്ടായി. ബഹുമാനപ്പെട്ട എ.ഇ.ഒ ശ്രീ രാജു സാര്‍ ആശംസകള്‍ അര്‍പ്പിക്കുകയും, സി.ആര്‍.സി.സി ആയ ശ്രീമതി സെറിന്‍ പ്രകാശ് കൃതജ്ഞത അര്‍പ്പിക്കുകുയും ചെയ്തു.

No comments:
Post a Comment