Wednesday, September 25, 2019

PEC

 അറക്കുളം

2019-20 അധ്യായനവര്‍ഷത്തെ അറക്കുളം പഞ്ചായത്തിന്‍റെ പി.ഇ.സി യോഗം 08/08/2019 ന് രാവിലെ 11 മണിയ്ക്ക് അറക്കുളം പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നടത്തുകയുണ്ടായി. ഐ.എച്ച്.ഇ.പി ജി.എല്‍.പി. സ്ക്കൂളിലെ എച്ച്.എം ശ്രീ. സുബ്രമണ്യന്‍ സാര്‍ സ്വാഗതം ആശംസിച്ച ചടങ്ങില്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി ശ്രീകല ഗോപി അധ്യക്ഷയായിരുന്നു. ബഹുമാനപ്പെട്ട പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്(അറക്കുളം) ശ്രീമതി ഉഷാ ഗോപിനാഥ് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിക്കുകയുണ്ടായി. പഞ്ചായത്തിലെ  മൂന്ന് സി.ആര്‍.സി കളില്‍ നിന്നുള്ള ഹെഡ്മാസ്റ്റര്‍മാര്‍ ചടങ്ങില്‍ പങ്കെടുക്കുകയുണ്ടായി. 2019 ജൂണ്‍ മുതല്‍ മൂന്ന് മാസങ്ങളില്‍ സ്ക്കൂളില്‍ നടന്ന പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് എച്ച്.എം മാര്‍ അവതരിപ്പിക്കുകയുണ്ടായി.
    ബി.ആര്‍. സി യുടെ പ്രവര്‍ത്തന  റിപ്പോര്‍ട്ട് ട്രെയിനര്‍ വിനീഷ്യാ എസ് അവതരിപ്പിച്ചു. ചടങ്ങില്‍ പ്രധാനപ്പെട്ട അജണ്ടയായ അന്യസംസ്ഥാന തൊഴിലാളികളുടെ സ്ക്കൂള്‍ പ്രവേശനത്തെക്കുറിച്ച് ചര്‍ച്ച നടന്നു. എല്ലാ കുട്ടികളുടെയും സ്ക്കൂള്‍ പ്രവേശനം ഉറപ്പ് വരുത്തേണ്ടതിനെക്കുറിച്ച് ചര്‍ച്ച നടന്നു. പി.ഇ.സി മീറ്റിംഗില്‍ കാഞ്ഞാര്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് അടക ീള ജീഹശരല  ശ്രീ. കെ .പി ഇസ്മായില്‍,  സി.പി.ഒ മുഹമ്മദ് ഷമീര്‍, സിവില്‍ എക്സൈസ് ഓഫീസര്‍ ശ്രീ . ഡെന്നി കെ, പി.എച്ച്.സി അറക്കുളത്തെ പ്രതിനിധികരിച്ച് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശ്രീ വില്‍സണ്‍ ,മറ്റ് അംഗന്‍ വാടി വര്‍ക്കേഴ്സ്, കുടുംബക്രീ, ആശാ വര്‍ക്കേഴ്സ്, കൗണ്‍സിലര്‍ ശ്രീ അനൂപ് ജോണ്‍സണ്‍ എന്നിവര്‍ പങ്കെടുക്കുകയുണ്ടായി.
അന്യസംസ്ഥാന തൊഴിലാളികളുടെ കുട്ടികളുടെ സ്ക്കൂള്‍ പ്രവേശനം, ബി.ആര്‍.സി അറക്കുളം എക്സ്പെന്‍റീച്ചര്‍ സ്റ്റേറ്റ്മെന്‍റ് എന്നീ വിഷയങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും  കുട്ടികളുടെ സ്ക്കൂള്‍ പ്രവേശനത്തിന്  എല്ലാവരുടെയും സഹായസഹകരണങ്ങള്‍ വാഗ്ദാനം ചെയ്യുകയുമുണ്ടായി. ഇതുമായി ബന്ധപ്പെട്ടൊരു വാട്ട്സ് ആപ്പ് ഗ്രൂപ്പ് ആരംഭിക്കുവാനും തീരുമാനമായി. കുട്ടികളില്‍ കാണുന്ന മയക്കുമരുന്നുപയോഗത്തെക്കുറിച്ച് എക്സൈസ് ഓഫീസര്‍ ശ്രീ. ഡെന്നി എം.വി ഒരു ക്ലാസ് കൊടുക്കുകയുണ്ടായി. കൗണ്‍സിലര്‍ ക്രീ അനുപ് ജോണ്‍സണ്‍ എല്ലാ രീതിയിലുമുള്ള സഹകരണസഹായങ്ങള്‍ വാഗ്ദാനം ചെയ്യുകയുമുണ്ടായി.  ജി.എല്‍.പി.എസ് എടാട്ടുമലയിലെ എച്ച്.എം ശ്രീ നാരായണന്‍ സാര്‍ നന്ദി രേഖപ്പെടുത്തി. 2.15 ന് ദേശീയഗാനത്തോടെ യോഗം അവസാനിപ്പിച്ചു.

കുടയത്തൂര്‍                                                                  
കുടയത്തൂര്‍ പഞ്ചായത്തിലെ പി.ഇ.സി യോഗം 04/09/2019 ന് രാവിലെ 11 മണിയ്ക്ക് കുടയത്തൂര്‍ പഞ്ചായത്ത് ഹാളില്‍ വെച്ച് നടക്കുകയുണ്ടായി. ഈശ്വരപ്രാര്‍ത്ഥനയോടെ നടന്ന ചടങ്ങില്‍ സ്വാഗതം ആശംസിച്ചത് കുടത്തൂര്‍ ജി.എന്‍.എല്‍.പി സ്ക്കൂളിലെ ഹെഡ്മാസ്റ്റര്‍ ശ്രീ. ഫിലിപ്പച്ചന്‍ സര്‍ ആയിരുന്നു. ബഹു. പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി പുഷ്പ വിജയന്‍ ഉദ്ഘാടനം ചെയ്ത മീറ്റിംഗില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശ്രീ. സാബു അഗസ്റ്റ്യന്‍ അധ്യക്ഷനായിരുന്നു. അറക്കുളം ബി.പി.ഒ ശ്രീ. മുരുകന്‍ വി അയത്തില്‍ ബി.ആര്‍.സി തല റിപ്പോര്‍ട്ട് അവതരിപ്പിക്കുകയുണ്ടായി. അറക്കുളം ബി.ആര്‍.സി യുടെ കീഴിലുള്ള സ്ക്കൂളുകളുടെ പ്രവര്‍ത്തനറിപ്പോര്‍ട്ട് മീറ്റിംഗില്‍ അവതരിപ്പിക്കുകയുണ്ടായി. മെമ്പര്‍ ശ്രീ മുരളീധരന്‍ ആശംസ അര്‍പ്പിക്കുകയുണ്ടായി. ശ്രീ.പി ഹരികുമാര്‍
( SI, Police department) ശ്രീ. ബിജു സാര്‍
(Excise department) എന്നിവര്‍ ഒരു ക്ലാസ് കൊടുക്കുകയുണ്ടായി.
Out of School Children പ്രവര്‍ത്തനങ്ങള്‍ പി.ഇ.സി യില്‍
Discuss ചെയ്യുകയുണ്ടായി. കുടയത്തൂര്‍ പഞ്ചായത്തില്‍ സ്ക്കൂളുകളില്‍ ചേരാത്ത കുട്ടികള്‍ (15 വയസില്‍ താഴെ) ആരും തന്നെയില്ലന്ന് സരവ്വെയുടെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി. പുഷ്പാ വിജയന്‍ അറിയിച്ചു. വിവിധ സ്ക്കൂളുകളുടെ പ്രവര്‍ത്തനങ്ങള്‍ പി.ഇ.സി യില്‍ ചര്‍ച്ച ചെയ്തു. ഉച്ചയ്ക്ക് 2 മണിയോടെ യോഗം അവസാനിച്ചു. ജി.എല്‍.പി.എസ് മുതിയാമല സ്ക്കൂളിലെ ഹെഡ്മിസ്ട്രസ് ശ്രീമതി കല ടീച്ചര്‍ നന്ദി രേഖപ്പെടുത്തി യോഗനടപടികള്‍ അവസാനിപ്പിച്ചതായി അറിയിച്ചു.




















മുട്ടം
19-20 അധ്യയന വര്‍ഷത്തെ മുട്ടം ഗ്രാമപഞ്ചായത്തിന്‍റെ പി.ഇ.സി യോഗം 27/08/2019 രാവിലെ 11.30 ന് മുട്ടം പഞ്ചായത്ത് കമ്മിറ്റി ഹാളില്‍ വെച്ച് ചേരുകയുണ്ടായി. ഈശ്വരപ്രാര്‍ത്ഥനയോടെ യോഗത്തിന് ആരംഭം കുറിച്ചു. ചടങ്ങില്‍ അധ്യക്ഷത വഹിച്ചത് മുട്ടം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശ്രീ. റെന്‍സി സുനീഷ് ആയിരുന്നു. ഈ ചടങ്ങിന്‍റെ ഉദ്ഘാടനകര്‍മ്മം നിര്‍വഹിച്ചത് പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി കുട്ടിയമ്മ മൈക്കിള്‍ ആയിരുന്നു. ബി.ആര്‍.സി ട്രെയിനര്‍ ശ്രീമതി വിനീഷ്യാ എസ് ഇതരസംസ്ഥാന കുട്ടികളുടെ സ്ക്കൂള്‍ പ്രവേശനം സംബന്ധിച്ച വിവരങ്ങള്‍ വിശദീകരിക്കുകയുണ്ടായി.  അതിനുശേഷം വാര്‍ഡ് മെമ്പര്‍മാരും, എച്ച്.എം മാരും ഉള്‍പ്പെട്ട ഒരു ചര്‍ച്ച നടക്കുകയുണ്ടായി. ബി.ആര്‍.സി യുടെ വിവിധ പ്രവര്‍ത്തനങ്ങളെക്കുറിച്ചും സ്ക്കൂളിന്‍റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ചര്‍ച്ച നടത്തുകുയണ്ടായി. എല്ലാ ഹെഡ്മാസ്റ്റര്‍മാരും അവരവരുടെ സ്ക്കൂളിന്‍റെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കുകയുണ്ടായി. ആശാവര്‍ക്കേഴ്സ്, സാക്ഷരതാമിഷന്‍ പ്രവര്‍ത്തകര്‍, എക്സൈസ് വകുപ്പ്, പഞ്ചായത്ത് മെമ്പര്‍മാര്‍, പോലീസ് , അംഗനവാടി അധ്യാപകര്‍ എന്നിവരുടെ നേതൃത്വത്തില്‍ അന്യസംസ്ഥാന തൊഴിലാളികളുടെ കുട്ടികളെ കണ്ടെത്തുന്നതിനും, ആ കുട്ടികളെ സ്ക്കൂളില്‍ ചേര്‍ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചു. ഇംപ്ലിമെന്‍റിംഗ് ഓഫീസര്‍ ശ്രീ. ഷിബു ജോര്‍ജ്ജ് നന്ദി രേഖപ്പെടുത്തി. 1.30 ഓടെ യോഗം അവസാനിച്ചു.




















വാഴത്തോപ്പ്
2019-20 അധ്യയന വര്‍ഷത്തെ വാഴത്തോപ്പ് പഞ്ചായത്തിന്‍റെ പി.ഇ.സി യോഗം 27/08/2019 ഉച്ചയ്ക്ക് ശേഷം 2 മണിയ്ക്ക് വാഴത്തോപ്പ് പഞ്ചായത്ത് ഗവണ്‍മെന്‍റ് എല്‍.പി.എസില്‍ വെച്ച് നടത്തികയുണ്ടായി. ജി.എല്‍.പി.എസ് വാഴത്തോപ്പ് സ്ക്കൂള്‍ എച്ച്.എം ശ്രീമതി മോളി ടീച്ചര്‍ സ്വാഗതം ആശംസിച്ചു. ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി റിന്‍സി സിബി അധ്യക്ഷയായി.
എട്ട് സ്ക്കൂളിലെ എച്ച്.എം മാര്‍ പങ്കെടുക്കുകയുണ്ടായി. 2019 ജൂണ്‍ മുതല്‍ മൂന്ന് മാസങ്ങളില്‍ സ്ക്കൂളില്‍ നടന്ന പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് എച്ച്.എം മാര്‍ അവതരിപ്പിക്കുകയുണ്ടായി.
ബി.ആര്‍.സി യുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് ബി.പി.ഒ മുരുകന്‍ സാര്‍ അവതരിപ്പിച്ചു. ചടങ്ങില്‍ പ്രധാനപ്പെട്ട അജണ്ടയായ അന്യസംസ്ഥാന തൊഴിലാളികളുടെ കുട്ടികളുടെ സ്ക്കൂള്‍ പ്രവേശനത്തെക്കുറിച്ച് ചര്‍ച്ച നടന്നു. എല്ലാ കുട്ടികളുടെയും സ്ക്കൂള്‍ പ്രവേശനം ഉറപ്പ് വരുത്തേണ്ടതിനെക്കുറിച്ച് ചര്‍ച്ച നടന്നു. മീറ്റിംഗില്‍ ചെറുതോണി പോലീസ് സ്റ്റേഷനില്‍ നിന്ന് എസ്.ഐ റ്റി. സി മുരുകന്‍ , പി.എന്‍ ശശികുമാര്‍ എ.എസ്.ഐ ഇടുക്കി, എക്സൈസ് നോഡല്‍ ഓഫീസര്‍ ശ്രീ ജയന്‍ പി ജോണി, ആശാ വര്‍ക്കര്‍, അംഗന്‍വാടി ടീച്ചേഴ്സ്, എം.ജി.എല്‍.സി ടീച്ചേഴ്സ് എന്നിവര്‍ പങ്കെടുക്കുകയുണ്ടായി.
അന്യസംസ്ഥാനതൊഴിലാളികളുടെ കുട്ടികളുടെ സ്ക്കൂള്‍ പ്രവേശനം ബി.ആര്‍.സി അറക്കുളം എക്സ്പെന്‍റീച്ചര്‍ സ്റ്റേറ്റ്മെന്‍റ് എന്നീ വിഷയങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും കുട്ടികളുടെ സ്ക്കൂള്‍ പ്രവേശനത്തിന് എല്ലാവരുടെയും സഹായസഹകരണങ്ങള്‍ വാഗ്ദാനം ചെയ്യുകയുമുണ്ടായി.
എക്സൈസ് നോഡല്‍ ഓഫീസര്‍ ശ്രീ. ജയന്‍ പി.ജോണി അവറുകള്‍ കുട്ടികളില്‍ കാണുന്ന മയക്കുമരുന്നുപയോഗത്തെക്കുറിച്ചും, കുടുംബ പ്രശ്നങ്ങളാല്‍ കുട്ടികളിലുണ്ടാകുന്ന മാനസികപ്രശ്നങ്ങളെക്കുറിച്ചും ഒരു ക്ലാസ് നല്‍കുകയുണ്ടായി. എസ്.ഐ റ്റി.സി മുരുകന്‍ എല്ലാ രീതിയിലുമുള്ള സഹായ സഹകരണങ്ങള്‍ വാഗ്ദാനം ചെയ്യുകയുമുണ്ടായി. ജി.യു.പി. പൈനാവ് സ്ക്കൂളിലെ എച്ച്.എം ശ്രീമതി ശ്രീലത ടീച്ചര്‍ നന്ദി രേഖപ്പെടുത്തുകയുണ്ടായി. 4.30 ന് ദേശീയഗാനത്തോടെ യോഗം അവസാനിപ്പിച്ചു.







No comments:

Post a Comment

ഇന്‍ക്ല്യൂസീവ് എജ്യുക്കേഷന്‍ - കലാ കായികം

  കേരള സര്‍ക്കാര്‍,പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്രശിക്ഷ കേരളം ഇടുക്കിയുടെ ആഭിമുഖ്യത്തില്‍ അറക്കുളം ബി.ആര്‍.സി യില്‍ ഉള്‍ച്ചേര്‍ക്കല്‍ വിദ്യ...