Tuesday, July 2, 2019

MEDICAL CAMP 2019-20

മെഡിക്കല്‍ക്യാമ്പ്

സമഗ്രശിക്ഷാ ഇടുക്കി  അറക്കുളം ബി.ആര്‍.സി യുടെ നേതൃത്വത്തില്‍ ഭിന്നശേഷികുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന വൈദ്യപരിശോധനാ ക്യാമ്പ് 2019 ജൂണ്‍ 19 ബുധനാഴ്ച്ച ഐ.എച്ച്.ഇ.പി ജി.യു.പി.എസ് മൂലമറ്റത്ത് വെച്ച് നടന്നു. മുട്ടം, കുടയത്തൂര്‍, അറക്കുളം, വാഴത്തോപ്പ് പഞ്ചായത്തുകളിലെ സ്ക്കൂളുകളിലെ കാഴ്ച്ച സംബന്ധമായ പ്രശ്നം നേരുടന്ന കുട്ടികളാണ് ഈ ക്യാമ്പില്‍ പങ്കെടുത്തത്. 4 പഞ്ചായത്തുകളിലെയും ഹയര്‍സെക്കഡറി വരെയുള്ള കുട്ടികളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്.  പരിപാടിയുടെ ഉദ്ഘാടനം ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് റെജി മുക്കാട്ട് നിര്‍വ്വഹിച്ചു. അറക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടോമി ജോസഫ് കുന്നേല്‍ അധ്യക്ഷനായി. കുടയത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പുഷ്പാ വിജയന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സുനിത സി.വി, മുട്ടം ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്‍റ് റിന്‍സി സുനീഷ്, അറക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഉഷാ ഗോപിനാഥ്, ജനപ്രതിനിധികളായ ചെല്ലമ്മ ദാമോദരന്‍, ശ്രീകല ഗോപി, ഉഷാ വിജയന്‍, അറക്കുളം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ. വി രാജു, സമഗ്രശിക്ഷാ അറക്കുളം ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ മുരുകന്‍ വി അയത്തില്‍,സ്ക്കൂള്‍ ഹെഡ്മിസ്ട്രസ് അന്നമ്മ എം.കെ, ബി.ആര്‍.സി ട്രെയിനര്‍ ഇ. എം കരീം തുടങ്ങിയവര്‍ സംസാരിച്ചു.
    ചലനസംബന്ധമായ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് ജൂണ്‍ 26 നും, പഠനവൈകല്യമുള്ളവര്‍ക്ക് ജൂലൈ 2  നുമാണ് ക്യാമ്പ് നടന്നത്. കാഴ്ച്ച വിഭാഗം കുട്ടികളെ പരിശോധിക്കുന്നതിനായി തൊടുപുഴ താലൂക്ക് ഹോസ്പിറ്റലിലെ ഡോ. മാത്യൂസ്, കെ ജോണ്‍സണ്‍, അറക്കുളം, മുട്ടം, പുറപ്പുഴ പി.എച്ച്.സി യിലെ ടെക്നീഷ്യന്‍മാരുമ എത്തിയിരുന്നു. ഓര്‍ത്തോ വിഭാഗത്തിനായി ഡോ. റ്റാജി തോമസ് (താലൂക്ക് ഹോസ്പിറ്റല്‍, തൊടുപുഴ) ഉം പഠനവൈകല്യം വിഭാഗത്തിനായി ഡോ. ജോര്‍ജ്ജ് വര്‍ഗ്ഗീസ(ലക്ഷ്മി നേഴ്സിംഗ് ഹോം, ആലുവ) ഉം പങ്കെടുത്തു. കാഴ്ച്ച വിഭാഗത്തില്‍ 105 കുട്ടികളും, 81 കുട്ടികള്‍ക്ക് കണ്ണടയും, ഓര്‍ത്തോ വിഭാഗത്തില്‍ 24 കുട്ടികള്‍ പങ്കെടുത്തു. കാഴ്ച്ച വിഭാഗത്തില്‍ 105 കുട്ടികള്‍ പങ്കെടുക്കുകയും 81 കുട്ടികള്‍ക്ക് കണ്ണടയും, ഓര്‍ത്തോ വിഭാഗത്തില്‍ 24 കുട്ടികള്‍ പങ്കെടുത്ത് 22 കുട്ടികള്‍ക്ക് വിവിധ തരത്തിലുള്ള ഉപകരണങ്ങളും ലഭ്യമാക്കാന്‍ കഴിഞ്ഞു. പഠനവൈകല്യ ക്യാമ്പില്‍ 71 കുട്ടികള്‍ പങ്കെടുക്കുകയും 42 കുട്ടികള്‍ക്ക് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നിന്നുള്ള scholarshipന് അര്‍ഹരാകുകയും ചെയ്തു.  കേള്‍വി സംബന്ധമായ പ്രശ്നം ഉള്ള കുട്ടികളെ തൊടുപുഴ ബി.ആര്‍.സി യില്‍ വെച്ച് നടന്ന ക്യാമ്പില്‍ പങ്കെടുപ്പിക്കുകയും ഒരു കുട്ടിയ്ക്ക് വലമൃശിഴ മശറ ലഭ്യമാക്കുകയും ചെയ്തു.speech തെറാപ്പി,physio തെറാപ്പി, Remedial teaching എന്നിവയ്ക്കുള്ള കുട്ടികളെ കണ്ടെത്താനും കഴിഞ്ഞു .





Category
Students participated
Aids and Appliances
VI
105
81
Ortho
24
22
HI(Thodupuzha BRC)
2
1




Name of Panchayath
No of Identified
 Boys
Girls
Total
Kudayathoor
60
27
87
Muttom
58
33
91
Vazhathoppe
133
98
231
Arakulam
103
86
189
Velliyamattam
21
13
34
Total
375
257
632


VI





ORTHO





MR







 ഓട്ടിസം സെന്‍റര്‍

ജി.എല്‍.പി.എസ് വാഴത്തോപ്പ് സ്ക്കൂളില്‍ ക്ലസ്റ്ററില്‍ ജൂണ്‍ മാസത്തില്‍ ഓട്ടിസം സെന്‍റര്‍ ആരംഭിച്ചു. 12 കുട്ടികളാണ് സെന്‍ററില്‍ വരുന്നത്. ഓട്ടിസം സെന്‍ററിലേയ്ക്ക് ജൂണ്‍ 27 ന് പുതിയ ടീച്ചറിനെ നിയമിച്ചു. ആഴ്ച്ചയില്‍ 3 ദിവസം ഫിസിയോ തെറാപ്പിയും നടന്നു വരുന്നു.


No comments:

Post a Comment

ഇന്‍ക്ല്യൂസീവ് എജ്യുക്കേഷന്‍ - കലാ കായികം

  കേരള സര്‍ക്കാര്‍,പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്രശിക്ഷ കേരളം ഇടുക്കിയുടെ ആഭിമുഖ്യത്തില്‍ അറക്കുളം ബി.ആര്‍.സി യില്‍ ഉള്‍ച്ചേര്‍ക്കല്‍ വിദ്യ...