Wednesday, October 6, 2021

സ്പെഷ്യല്‍കെയര്‍സെന്‍റര്‍

 അറക്കുളം ബി.ആര്‍.സി യുടെകീഴില്‍വാഴത്തോപ്പ് പഞ്ചായത്തില്‍ആരംഭിക്കുന്ന സ്പെഷ്യല്‍കെയര്‍സെന്‍ററുകളുടെഉദ്ഘാടനം 16/09/2021 വ്യാഴാഴ്ച്ച എസ്.ജി.എച്ച്.എസ്.സ്കൂള്‍എച്ച്. എംസിബി. കെഎസ്സ്പെഷ്യല്‍കെയര്‍സെന്‍ററിന്‍റെഉദ്ദേശ്യവും പ്രാധാന്യവുംരക്ഷിതാക്കള്‍ക്ക്വിശദീകരിച്ചു. വാഴത്തോപ്പ് പഞ്ചായത്തിലെഹൈസ്കൂളുകളില്‍ നിന്നായി പത്തോളംരക്ഷിതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. വാഴത്തോപ്പ് പഞ്ചായത്തില്‍എസ്.ജി.എച്ച്.എസ്.എസ്വാഴത്തോപ്പിലും, ജി.വി.എച്ച്.എസ്.എസ്വാഴത്തോപ്പിലുമായി 2 സ്പെഷ്യല്‍കെയര്‍സെന്‍ററുകള്‍ എല്ലാ ബുധനാഴ്ച്ചകളിലും നടന്നുവരുന്നു. അതുപോലെതന്നെ അറക്കുളം ബി.ആര്‍.സി യുടെകീഴില്‍കുടയത്തൂര്‍ പഞ്ചായത്തില്‍ജി.എച്ച്.എസ്.എസ്കുടയത്തൂര്‍സ്കൂളില്‍സെപ്റ്റംബര്‍  15 നാണ് പ്രവര്‍ത്തനം ആരംഭിച്ചത് സി.എം.എസ്എച്ച്.എസ്കൂവപ്പള്ളിസ്കൂളിലും, ജി.എച്ച്.എസ്കുടയത്തൂര്‍സ്കൂളിലുമുള്ളകുട്ടികളാണ് ഈ സെന്‍ററുകളില്‍വരേണ്ടിയിരുന്നത്.എന്നാല്‍കൂവപ്പള്ളി കണ്‍ടെയ്ന്‍മെന്‍റ് സോണ്‍ ആയതിനാല്‍അവിടെ നിന്നുംകുട്ടികള്‍ എത്തിയിരുന്നില്ല. കുടയത്തൂര്‍സ്കൂളിലെ 2 കുട്ടികള്‍ മാത്രമാണ്സെന്‍ററില്‍എത്തിയത്. പേരന്‍സ് നിര്‍ബന്ധമായുംകുട്ടികളെകൊണ്ടുവരുകയും, കൊണ്ടുപോവുകയുംചെയ്യണമെന്ന് നിര്‍ബന്ധമുള്ളതിനാല്‍ പേരന്‍സിന് അസൗകര്യം ആയതുകൊണ്ടാണ്മറ്റുകുട്ടികള്‍ കെയര്‍സെന്‍ററില്‍വരാത്തത് .എസ്.സി.വി.ജി.എല്‍.പി.എസ് അറക്കുളം, ജി.എച്ച്.എസ്മുട്ടംഎന്നീസെന്‍ററുകള്‍ ഇതുവരെ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല.


സ്റ്റെപ്പ്-പ്ലസ്വണ്‍ അഡ്മിഷന്‍

 ഗോത്ര വര്‍ഗ്ഗത്തില്‍പ്പെട്ട കുട്ടികളുടെ പ്ലസ്വണ്‍  അഡ്മിഷനുമായി ബന്ധപ്പെട്ട്ഇടുക്കിജില്ല നടത്തുന്ന തനത് പ്രവര്‍ത്തനമാണ്സ്റ്റെപ്പ് 2021. ട്രൈബല്‍ വിഭാഗത്തില്‍പെട്ട 10-ാം തരം പാസായഎല്ലാകുട്ടികളുടെയും പ്രവേശനം ഉറപ്പ്വരുത്തുക എന്നതാണ്ഇതുകൊണ്ട്ലക്ഷ്യമാക്കുന്നത്. എസ്.ടികുട്ടികളുടെ പ്ലസ് 1, വി.എച്ച്.എസ്.ഇഅഡ്മിഷനുമായി ബന്ധപ്പെട്ട പ്രോഗ്രാമാണ്സ്റ്റെപ്പ്. അറക്കുളം ബി.ആര്‍.സി  യിലെ 5 പഞ്ചായത്തില്‍ നിന്നുള്ളകുട്ടികളെ സി.ആര്‍.സി.സി മാരുടെ ഇടപെടല്‍മൂലം കണ്ടെത്തുകയുംഅവര്‍ക്ക്അഡ്മിഷനുമായി ബന്ധപ്പെട്ട വേണ്ടസഹായങ്ങള്‍ നല്‍കുകയുംചെയ്തു. ആഗസ്റ്റ് 31, സെപ്റ്റംബര്‍ 1,2 തീയതികളില്‍ജി.വി.എച്ച്.എസ്.എസ്മൂലമറ്റത്ത്  അറക്കുളം ബി.ആര്‍.സി യുടെകീഴിലുള്ളഹെല്പ്പ്ഡെസ്ക്ക് പ്രവര്‍ത്തനം നടന്നു. 2 കുട്ടികള്‍ക്ക്ഹെല്‍പ്പ്ഡെസ്ക്ക്വഴി ആപ്ലിക്കേഷന്‍ അയച്ചു.നമ്മുടെ നേതൃത്വത്തില്‍ 3 കുട്ടികളെ അക്ഷയവഴി അപേക്ഷ സമര്‍പ്പിക്കുകയുണ്ടായി.തുടര്‍പ്രവര്‍ത്തങ്ങളുടെ ഫലമായികുട്ടികളുടെഅഡ്മിഷനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സി.ആര്‍.സി.സി മാര്‍വിളിച്ച് അന്വേഷിക്കുകയുംചെയ്യുന്നു.



ഒന്നാണു നമ്മള്‍

 കോവിഡ് 19 പശ്ചാത്തലത്തില്‍വിദ്യാലയങ്ങള്‍ അടഞ്ഞുകിടക്കുമ്പോള്‍ വീടുകളില്‍ ഉള്ള കുട്ടികളുടെ പഠനത്തില്‍കുട്ടികള്‍ക്കുണ്ടാകുന്ന മാനസികസംഘര്‍ഷങ്ങള്‍ ഇല്ലാതാക്കാനും ഇതുവരെസ്കൂള്‍  പഠനാനുഭവംഉണ്ടാക്കികൊടുക്കുന്നതിനുമായിസമഗ്ര ശിക്ഷ കേരളയുടെ  നേതൃത്വത്തില്‍ നടത്തുന്ന പഠന പരിപോഷണ പരിപാടിയാണ്ഒന്നാണു നമ്മള്‍ എന്ന ഊരുകൂട്ടം പരിപാടി. എല്ലാ ശനിയാഴ്ച്ചളിലും ഈ പ്രോഗ്രാംകൃത്യമായി നടക്കുന്നുണ്ട്.ആയതിന്‍റെറിപ്പോര്‍ട്ട് എല്‍ ആര്‍.സി കളില്‍സൂക്ഷിച്ചിട്ടുണ്ട്




സ്വാതന്ത്ര്യദിനം

 കോവിഡ്മഹാമാരിയുടെ പശ്ചാത്തലത്തില്‍ഓണ്‍ലൈനായിസ്വാതന്ത്ര്യത്തിന്‍റെ 75- ാം വാര്‍ഷികംസ്കൂളുകളില്‍ആഘോഷിച്ചു.ഇതിന്‍റെ ഭാഗമായികുട്ടികളുടെവിവിധമത്സരങ്ങള്‍ (ക്വിസ്,പ്രസംഗം, പോസ്റ്റര്‍ നിര്‍മ്മാണം) എന്നിവ നടത്തി. പ്രധാനാധ്യാപകര്‍ കുട്ടികള്‍ക്ക്സ്വാതന്ത്രദിന സന്ദേശം നല്കി.

സ്വാതന്ത്രത്തിന്‍റെ 75 വര്‍ഷങ്ങള്‍ സ്വാതന്ത്ര്യത്തിന്‍റെ'അമൃതമഹോത്സവം' എന്ന പരിപാടിസ്കൂളുകളില്‍ നടത്തി. സ്കൂള്‍തലത്തില്‍യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്വിദ്യാര്‍ഥികള്‍ക്ക്  പ്രത്യേകം പ്രത്യേകമായി പ്രാദേശികചരിത്രരചനാമത്സരംസംഘടിപ്പിച്ചു.താല്പര്യമുള്ളകുട്ടികള്‍ എഴുതിതയ്യാറാക്കുന്ന പ്രാദേശികചരിത്രംസ്കൂള്‍തലത്തില്‍വിലയിരുത്തിയശേഷംയു.പി, എച്ച്.എസ്, എച്ച്.എസ്.എസ്വിഭാഗങ്ങളില്‍ നിന്ന്ഏറ്റവുംമികച്ച രണ്ട്രചനകള്‍ വീതംതെരഞ്ഞെടുത്തു.

 എല്‍.പി, യുപി, എച്ച്.എസ്, എച്ച്.എസ്.എസ്വിഭാഗങ്ങ

ളില്‍ പ്രത്യേകദേശഭക്തിഗാന മത്സരങ്ങള്‍ സംഘടിപ്പിച്ചു.

റ്റി.എല്‍.എംകിറ്റ്ഡിസ്ട്രിബ്യൂഷന്‍

 എസ്.എസ്.കെകേരള 2021-22 അക്കാഡമിക്ഇയര്‍സ്കൂളുകളില്‍എന്‍ട്രോള്‍ചെയ്തിട്ടുള്ളകിടപ്പിലായ ഭിന്നശേഷികുട്ടികള്‍ക്ക് 1000/- രൂപയുടെ പഠനസാമഗ്രികള്‍ വിതരണംചെയ്തു. അറക്കുളം ബി.ആര്‍.സി യുടെ പരിധിയിലുള്ള22കുട്ടികള്‍ക്കാണ് ഈ സേവനം ലഭ്യമായത്. ഓരോകുട്ടികള്‍ക്കും അവരവരുടെസ്കൂളുകളിലെഹെഡ്മാസ്റ്റര്‍മാരുടെയും ബന്ധപ്പെട്ട സ്പെഷ്യല്‍എജ്യുക്കേറ്ററുടെയും സാന്നിദ്ധ്യത്തില്‍ പഠന സാമഗ്രികള്‍ മേടിക്കുകയുംകുട്ടികളുടെവീടുകളില്‍ നേരിട്ടെത്തിക്കുകയുംചെയ്തു.


ക്രമ നം കുട്ടികളുടെ പേര്                                          സ്കൂള്‍

1                       ആന്‍റണിസജി                             ജി.എല്‍.പി.എസ്വാഴത്തോപ്പ്

2                 ജെസ് വിന്‍ ലൈജു                     ജി.എല്‍.പി.എസ്വാഴത്തോപ്പ്

3                  ദിയമരിയസിജു                            ജി.എല്‍.പി.എസ്വാഴത്തോപ്പ്

4           അല്‍ഫോന്‍സ ജെയ്സണ്‍                    എം.ജി.എല്‍.സി മണിപ്പാറ

5                വിനയ് പി.എസ്                     എസ്.എന്‍.എല്‍.പി.എസ്വെണ്‍വെണി

6               അനന്തു കൃഷ്ണന്‍                   ജി.വി.എച്ച്.എസ്.എസ് മണിയാറന്‍കുടി

7 ലിബിയബോസ്                          ജി.വി.എച്ച്.എസ്.എസ് മണിയാറന്‍കുടി

8 ജസ്റ്റിന്‍ റിജോ                         ജി.വി.എച്ച്.എസ്.എസ് മണിയാറന്‍കുടി

9 ധനലക്ഷ്മി പി.എം.                        ജി.വി.എച്ച്.എസ്വാഴത്തോപ്പ്

10 കൃഷ്ണരാജ്വേണുഗോപാല്‍      ജി.വി.എച്ച്.എസ്വാഴത്തോപ്പ്

11 ദേവികലക്ഷ്മി അനില്‍കുമാര്‍  ജി.വി.എച്ച്.എസ്വാഴത്തോപ്പ്

12 നിതിന്‍ ബിനോയി       ജി.വി.എച്ച്.എസ്വാഴത്തോപ്പ്

13 ബിര്‍ലിന്‍ വിജോ       എസ്.എം.യു.പി.എസ്മണിപ്പാറ

14 അലന്‍ സാം                   ജി.എച്ച്.എസ് .എസ്കുടയത്തൂര്‍

15 ബാദുഷാസലീം           ജി.എച്ച്.എസ് .എസ്കുടയത്തൂര്‍

16 റോഷന്‍ സോണി           എല്‍.ബി.എംകുടയത്തൂര്‍

17 മെല്‍വിന്‍ ഷാജി          ജി.വി.എച്ച്.എസ്.എസ്മൂലമറ്റം

18 മനീഷ് അനില്‍കുമാര്‍         ജി.റ്റി.യു.പി.എസ്കരിപ്പലങ്ങാട്

19 അഖില്‍വിനോദ്                 ജി.എച്ച്.എസ് .എസ്കുടയത്തൂര്‍

20 സിയറോസ്                       സി.എം.എസ്.എല്‍.പി.എസ്കണ്ണിക്കല്‍

21 ജെസ് വിന്‍  ക്ലീറ്റസ്       എല്‍ എഫ്യു.പി എസ് നെടിയശ്ശാല

22 അമൃതാസുനില്‍              ജി.യു.പി.എസ്പൈനാവ്


എന്നിവര്‍ക്കാണ്റ്റി.എല്‍.എംകിറ്റ്വിതരണംചെയ്തത്.



TAB DISTRIBUTION

 








നാട്ടരങ്ങ് ക്യാമ്പ്

 സമഗ്രശിക്ഷ കേരളഇടുക്കിയുടെ നേതൃത്വത്തില്‍സാമൂഹ്യപരമായി പിന്നോക്കം നില്‍ക്കുന്ന പ്രദേശങ്ങളിലെകുട്ടികളുടെവളര്‍ച്ചയും പുരോഗതിയുംലക്ഷ്യമിട്ട്കുട്ടികള്‍ക്ക് പഠന വൈജ്ഞാനിക പിന്തുണ നല്‍കികുട്ടികളെമുഖ്യധാരയിലേക്ക്എത്തിക്കുന്നതിനായുള്ള നാട്ടരങ്ങ് ക്യാമ്പ് 17/03/2021 ന് രാവിലെ 8.30 ന് ജി.റ്റി.യു.പി.എസ് പതിപ്പള്ളിസ്കൂളില്‍ അറക്കുളം ബി.ആര്‍.സി യുടെ  നേതൃത്വത്തില്‍ആരംഭിക്കുകയുണ്ടായി. രാവിലെ 8.30 ന് വാര്‍ഡ് മെമ്പര്‍ ശ്രീ. വേലുകുട്ടന്‍ പി എ അവറുകള്‍ ക്യാമ്പ് സന്ദര്‍ശിക്കുകുയും നല്ല സന്ദേശം നല്‍കുകയുമുണ്ടായി. 31 കുട്ടികള്‍ പതിപ്പള്ളി പ്രദേശത്ത് നിന്ന് ക്യാമ്പില്‍ പങ്കെടുക്കുകയുമുണ്ടായി. 

കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്കൊണ്ട് പ്രഭാതഭക്ഷണത്തിന് ശേഷം 9 മണിയോടെ  ക്യാമ്പിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക്തുടക്കംകുറിയ്ക്കുകയുണ്ടായി.

അവസ്ഥാ പഠനത്തില്‍ശേഖരിച്ച ഗാനങ്ങള്‍ ഉള്‍കൊള്ളിച്ച്കൊണ്ട്ആദ്യസെക്ഷന് തുടക്കംകുറിച്ചു. ചിമ്പുവിനെ ക്യാമ്പില്‍ ആദ്യസെക്ഷനില്‍ പരിചയപ്പെടുത്തുകയുണ്ടായി. മാസ്ക്കിന്‍റെ നിറത്തിന്‍റെഅടിസ്ഥാനത്തില്‍കുട്ടികളെ 5 ഗ്രൂപ്പുകളായിതിരിച്ചു. പ്രകൃതി നടത്തത്തിലൂടെഓരോ ടീച്ചറുടെ നേതൃത്വത്തില്‍അലങ്കാര വസ്തുക്കള്‍ ശേഖരിച്ചു. കുട്ടികള്‍ ചുറ്റുമുള്ള പ്രകൃതിയെ നിരീക്ഷിക്കുന്നതിനോടൊപ്പംഓരോഫോട്ടോകള്‍എടുക്കുകയും പൂക്കളും, ഇലകളുംശേഖരിച്ച് ക്യാമ്പിന്‍റെ ഉദ്ഘാടനവേദിയുംചുറ്റുപാടുംഅലങ്കരിക്കുകയുണ്ടായി. ക്രാഫ്റ്റ്ടീച്ചര്‍ ശ്രീമതിജമീലടീച്ചര്‍, സെലിന്‍ ടീച്ചര്‍, നിഷടീച്ചര്‍, സിന്ധുടീച്ചര്‍എന്നിവര്‍ആദ്യദിവസം ക്ലാസ് നയിക്കുകയുണ്ടായി. വൈകുന്നേരം 3 മണിയോടെ നാട്ടരങ്ങ് ക്യാമ്പിന്‍റെ ഉദ്ഘാടനം ബഹു. അറക്കുളം പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീവിനോദ്കെഎസ് നിര്‍വ്വഹിക്കുകയുണ്ടായി.എഡ്യുക്കേഷന്‍ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീഷിബുജോസഫ് അധ്യക്ഷനായ ചടങ്ങില്‍ ബി.പി.സി ശ്രീ. മുരുകന്‍ വിഅയത്തില്‍സ്വാഗതംആശംസിക്കുകയുണ്ടായി. അറക്കുളം എ ഇ ഒ ശ്രീ. രാജുകെവി ചടങ്ങില്‍മുഖ്യ പ്രഭാഷണം നടത്തുകയുണ്ടായി. വാര്‍ഡ് മെമ്പര്‍ ശ്രീമതി. സുശീലഗോപി, സ്കൂള്‍ പി.ടി.എപ്രസിഡന്‍റ് ശ്രീജയേഷ്, ഊരുമൂപ്പന്‍മാരായ ശ്രീ ജനാര്‍ദ്ദനന്‍, പി ജി പത്മദാസ് അശോകന്‍, ജി.റ്റി.യു.പി.എസ് പതിപ്പള്ളിസ്കൂള്‍ പ്രഥമാധ്യാപിക വല്‍സമ്മ ടീച്ചര്‍എന്നിവര്‍ ചടങ്ങില്‍ആശംസഅര്‍പ്പിക്കുകയുണ്ടായി. ബി.ആര്‍.സി ട്രെയിനര്‍ ശ്രീമതിവിനീഷ്യാഎസ് ചടങ്ങില്‍കൃതജ്ഞത അര്‍പ്പിക്കുകയുണ്ടായി. കുട്ടികള്‍ എടുത്ത ഫോട്ടോസ് ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട്ആദ്യദിനം സമാപിച്ചു.

ക്യാമ്പിന്‍റെ രണ്ടാംദിവസം ദിനി ടീച്ചറിന്‍റെ നേതൃത്വത്തില്‍ സണ്‍ഫ്ളവര്‍ ഡിസ്പ്ലേയോടുകൂടിയുള്ള വാമിംഗ്അപ്പ്ആക്ടിവിറ്റിയോടെ പ്രഭാതഭക്ഷണത്തിന് ശേഷംതുടക്കംകുറിക്കുകയുണ്ടായി.

ക്യാമ്പിന്‍റെ ഒന്നാംദിവസംകുട്ടികള്‍ എടുത്ത ഫോട്ടോഎല്‍.സി.ഡി പ്രോജക്ടില്‍കാണിക്കുകയുണ്ടായി. ഓരോകുട്ടിയും അവരെടുത്ത  ഫോട്ടോ പരിചയപ്പെടുത്തുകയുണ്ടായി. ഫോട്ടോ ഗ്രാഫര്‍ ശ്രീ പ്രമോദിന്‍റെ നേതൃത്വത്തില്‍ നടന്ന ക്ലാസില്‍ഫോട്ടോഗ്രാഫിയെകുറിച്ച് നല്ലൊരു ക്ലാസ്കുട്ടികള്‍ക്ക് നല്‍കുകയുണ്ടായി. ഫോട്ടോഗ്രാഫിന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെകുറിച്ചുംക്യാമറയുടെ പ്രവര്‍ത്തനത്തെക്കുറിച്ചുംഫോട്ടോഗ്രാഫിയുടെ പല വിഭാഗങ്ങളെക്കുറിച്ചും പ്രൊഫഷണല്‍ ഫോട്ടോഗ്രാഫിയുടെ പഠനസാധ്യതയെക്കുറിച്ചും ശ്രീ പ്രമോദ് ക്ലാസ് നല്‍കുകയുണ്ടായി. മൂന്നാമത്തെ സെക്ഷനില്‍ജി.റ്റി.യു.പി.എസ് പതിപ്പള്ളിയിലെ സയന്‍സ് അധ്യാപിക ശ്രീമതി . സ്മിതടീച്ചര്‍വിവിധ ലെന്‍സുകള്‍ പരിചയപ്പെടുത്തുകയുംമൈക്രോസ്കോപ്പിന്‍റെയുംക്യാമറയുടെയുംടെലസ്കോപ്പിന്‍റെയും പ്രവര്‍ത്തനം വിശദീകരിക്കുകയും പിന്‍ഫോള്‍ ക്യാമറ ഗ്രൂപ്പ്അടിസ്ഥാനത്തില്‍ നിര്‍മ്മിക്കുകയുമുണ്ടായി. ടെലസ്കോപ്പ് നിര്‍മ്മിക്കുകയുംടെലസ്കോപ്പും, മൈക്രോസ്കോപ്പുംകുട്ടികള്‍ക്ക്സ്മിതടീച്ചര്‍ പരിചയപ്പെടുത്തുകയുണ്ടായി. 

ഉച്ചഭക്ഷണത്തിന് ശേഷം ശ്രീ അജിമോന്‍സാറിന്‍റെ നേതൃത്വത്തില്‍താളമേളം സെക്ഷന്‍ സംഗീതവുമായി ബന്ധപ്പെട്ട ക്ലാസ്കുട്ടികള്‍ക്ക് നല്‍കുകയുണ്ടായി.കുട്ടികള്‍ ചുറ്റുപാടുനിന്ന്ശേഖരിച്ച ചിരട്ട, മുളകൊമ്പ്, ഈറ്റ, കുപ്പി, പാള, ഓലഇവയുടെസഹായത്തോടെവിവിധ വാദ്യോപകരണങ്ങള്‍ ഉണ്ടാക്കുകയുംവാദ്യങ്ങള്‍ ഉപയോഗിച്ച് പ്രാദേശിക പാട്ടുകള്‍ പാടുകയുംഉണ്ടായി. ബി.പി.സി ശ്രീ മുരുകന്‍ സാറിന്‍റെയും അജിമോന്‍ സാറിന്‍റെയും നേതൃത്വത്തിലാണ് ക്ലാസ് നടന്നത്. 

മൂന്നാംദിവസം ക്യാമ്പിന്‍റെ പ്രവര്‍ത്തനങ്ങള്‍ ആര്‍.പിറിയാസ്സാറിന്‍റെ നേതൃത്വത്തില്‍എയറോബിക് ഡാന്‍സോടെ ആരംഭിക്കുകയുണ്ടായി. പരമ്പരാഗത സംഗീതത്തിലൂടെചിട്ടപ്പെടുത്തിയഎയ്റോബിക്വ്യായാമംഇവിടെ സാധ്യമാക്കാന്‍ കഴിഞ്ഞു. രണ്ടാമത്തെ സെക്ഷന്‍ നയിച്ചത് ഷോര്‍ട്ട് ഫിലിംഡയറക്ടര്‍ ശ്രീ എലിക്കുളംജയകുമാര്‍സാറാണ്കുട്ടികള്‍ക്ക്ഷോര്‍ട്ട് ഫിലിം നിര്‍മ്മിക്കുന്നതിനായിജയകുമാര്‍സാര്‍ ക്ലാസ് നല്‍കുകയും 5 ഗ്രൂപ്പുകളായിതിരിഞ്ഞ്കുട്ടികള്‍ 5 ഷോര്‍ട്ട് ഫിലിമുകള്‍ നിര്‍മ്മിക്കുകയുണ്ടായി. സിനിമ നിര്‍മ്മാണം എങ്ങനെയാണെന്ന്കുട്ടികള്‍ക്ക്മൂന്നാംദിവസത്തെ സെക്ഷനിലൂടെ മനസ്സിലാക്കാന്‍ സാധിച്ചു. കുട്ടികള്‍ മികച്ച കഥ തിരഞ്ഞെടുക്കുകയുംസ്ക്രീന്‍ പ്ലേ എഴുതുകയുംഒരു നല്ല തീംകണ്ടെത്തിടെലിഫിലിം നിര്‍മ്മിക്കുകയുമുണ്ടായി.

 നാലാംദിവസം ദിനി ടീച്ചര്‍യോഗകുട്ടികളെ പഠിപ്പിക്കുകയുംസ്റ്റേഫിറ്റ് ഡാന്‍സോടെ ക്യാമ്പിന് ആരംഭിക്കുകയുണ്ടായി. രണ്ടാംസെക്ഷനില്‍ ശ്രീമതി അമ്പിളി ടീച്ചര്‍ നൃത്തത്തെക്കുറിച്ച് ക്ലാസ് നല്‍കുകയും ക്ലാസിക്കല്‍ നൃത്തങ്ങള്‍ ശാസ്ത്രീയ നൃത്തങ്ങള്‍, ആദിവാസിഗോത്രമേഖലയിലെ നൃത്തങ്ങള്‍ വിവിധ തരംമുദ്രകള്‍ എന്നിവകുട്ടികളെ പഠിപ്പിക്കുകയുംഉണ്ടായി. സംവാദത്തിലൂടെ നൃത്തത്തിന്‍റെആവശ്യകതയുംഗുണങ്ങളും അമ്പിളി ടീച്ചര്‍കുട്ടികള്‍ക്ക് മനസ്സിലാക്കികൊടുത്തു.

മൂന്നാമത്തെ സെക്ഷനില്‍ജി എല്‍.പി എസ്വാഴത്തോപ്പ്സ്കൂളില്‍ പ്രഥമാധ്യാപകന്‍ ശ്രീ ശശിമോന്‍ സാര്‍ഗണിതവുമായി ബന്ധപ്പെട്ട ക്ലാസ്കുട്ടികള്‍ക്ക് നല്‍കുകയുണ്ടായി. കുട്ടികള്‍ക്ക്ഗണിതത്തില്‍അഭിരുചിവളര്‍ത്തുന്നതിനായിവിവിധ പ്രവര്‍ത്തനങ്ങള്‍ ശശിമോന്‍ സാര്‍വിശദീകരിക്കുകയമുണ്ടായി. അമ്പെയ്ത്ത്, ക്ലൈനോമീറ്റര്‍, ഡയസ് നിര്‍മ്മാണം തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ ശശിമോന്‍ സാര്‍ ക്ലാസ് നല്‍കുകയുമുണ്ടായി. ഹലോഇംഗ്ലീഷുമായി ബന്ധപ്പെട്ട്ഇംഗ്ലീഷ് പരിജ്ഞാനം വര്‍ദ്ധിപ്പിക്കാനുള്ളസെക്ഷന് ശേഷം പപ്പറ്റ്ഷോ അവതരിപ്പിക്കുകയുണ്ടായി.നാലാമത്തെ സെക്ഷന്‍ പപ്പറ്റ്ഷോആയിരുന്നു. പപ്പറ്റ്ഷോയോട്കൂടി നാലാമത്തെ സെഷന്‍സിന് ശേഷം 4-ാം ദിവസത്തെ ക്യാമ്പിന് സമാപനമായി.

അഞ്ചാംദിവസം ആര്‍.പിറിയാസ്സാര്‍ സുംമ്പഡാന്‍സോടെ പ്രഭാതഭക്ഷണത്തിന് ശേഷംആക്ടിവിറ്റീസിന് തുടക്കംകുറിക്കുകയുമുണ്ടായി. രണ്ടാമത്തെ സെഷന്‍ ചിത്രരചന ആയിരുന്നു. ആര്‍.പി മാരായ അനീഷ്സാറിന്‍റെയും നിബുസാറിന്‍റെയും നേതൃത്വത്തില്‍ആയിരുന്നുചിത്രരചന സെഷന്‍ നടന്നത്. ടാന്‍ഗ്രാംകുട്ടികളെ പരിചയപ്പെടുത്തുകയുമുണ്ടായി. ഈസെഷനിലൂടെകുട്ടികള്‍ കലാപരമായവൈവിധ്യങ്ങളെ പരിചയപ്പെടുത്തുകയുമുണ്ടായി. മാനസികവൈകാരികകരുത്ത് നേടുന്നതിനും കുട്ടികളുടെസര്‍ഗ്ഗാത്മകതവളര്‍ത്തുന്നതിനും ചിത്രരചന  സെഷന്‍ ഉപകാരപ്രദമായിരുന്നു.

വൈകുന്നേരം 3 മണിയോടെ 5 ദിവസം നീണ്ടുനിന്ന നാട്ടരങ്ങ് ക്യാമ്പിന്‍റെ സമാപന സമ്മേളനം നടത്തുകയുണ്ടായി. ഗ്രാമപഞ്ചായത്ത് മെമ്പര്‍ ശ്രീ വേലുകുട്ടന്‍ പി എ സമാപന സമ്മേളനത്തില്‍മുഖ്യഥിതിആയിരുന്നു.സമാപന സമ്മേളനത്തില്‍ഊരുമൂപ്പന്‍മാരായ അശോകന്‍, ജനാര്‍ദ്ദനന്‍, പി.ജെ പത്മദാസ്എന്നിവരെയും പി.ടി.എ പ്രസിഡന്‍റ് ശ്രീജിയേഷ്, പി.ടി.എവൈസ് പ്രസിഡന്‍റ് ശ്രീ ബിജു പതിപ്പള്ളി ഭാഗത്തെ പ്രാദേശികകലാകാരിയായി ശ്രീ തങ്കമ്മ അറക്കല്‍ എന്നിവരെ പൊന്നാടഅണിയിച്ച് ആദരിക്കുകയുണ്ടായി. ചടങ്ങില്‍എച്ച്.എം വല്‍സമ്മ് ടീച്ചര്‍ജി. റ്റി.യു.പി.എസ് പതിപ്പള്ളി നന്ദി അര്‍പ്പിക്കുകയുണ്ടായി.

അഞ്ച്ദിവസം വിഭവസമൃദ്ധമായ സദ്യനല്‍കിയ ഭാരതിചേച്ചി(ജ്യോതിസ് ടീം) നേതൃത്വത്തിലുള്ളകുടുംബശ്രീടീമിനും ചടങ്ങില്‍ അനുമോദനങ്ങള്‍ അര്‍പ്പിക്കുകയും ഭാരതിചേച്ചിയെ പൊന്നാടഅണിയിച്ച് ആദരിക്കുകയുമുണ്ടായി. 21/03/2021 വൈകുന്നേരം 5 മണിയോട്കൂടി 5 ദിവസം നീണ്ടു നിന്ന നാട്ടരങ്ങ് എന്ന ക്യാമ്പിന് ജി.റ്റി.യു.പി എസ് പതിപ്പള്ളിയില്‍സമാപനം കുറിക്കുകയുമുണ്ടായി.

ഇന്‍ക്ല്യൂസീവ് എജ്യുക്കേഷന്‍ - കലാ കായികം

  കേരള സര്‍ക്കാര്‍,പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്രശിക്ഷ കേരളം ഇടുക്കിയുടെ ആഭിമുഖ്യത്തില്‍ അറക്കുളം ബി.ആര്‍.സി യില്‍ ഉള്‍ച്ചേര്‍ക്കല്‍ വിദ്യ...