10/12/19, 12/12/19 എന്നീ രണ്ടു ദിവസങ്ങളിലായി അറക്കുളം എസ്.സി.വി.ജി.എല്‍.പി.എസില്‍ വച്ച് ഗണിതോത്സവം ബി.ആര്‍.ജി നടന്നു. പ്രോഗ്രാം ഓഫീസര്‍ മൈക്കിള്‍ സാര്‍, ബി.പി.ഒ മുരുകന്‍ സര്‍, എ.ഇ.ഒ രാജു സാര്‍ എന്നിവരുടെ പങ്കാളിത്തം ഉണ്ടായി. 6,7,8 ക്ലാസിലെ കുട്ടികള്‍ക്ക് വേണ്ടി ലക്ഷ്യം വയ്ക്കുന്ന ഈ പ്രോഗ്രാമില്‍ യു.പി., എച്ച്.എസ് വിഭാഗങ്ങളില്‍പ്പെടുന്ന മുപ്പതോളം ഗണിത അധ്യാപകര്‍ പങ്കെടുത്തു. ആര്‍.പി മാരായി വിനീത് ചന്ദ്രന്‍, ബിന്ദു ജി.ആര്‍ എന്നിവര്‍ ക്ലാസ് നയിച്ചു.
സാധാരണയായി കുട്ടികളിലെ ഗണിതത്തോടുള്ള മനോഭാവം മാറ്റുന്നതിനായി വളരെ രസകരമായ രീതിയില്‍ കുട്ടികളില്‍ ഗണിതത്തോട് താല്‍പര്യം എങ്ങനെ ഉണ്ടാക്കാം എന്ന രീതിയില്‍ ഉള്ളതായിരുന്നു ക്ലാസ്. ജ്യാമിതീയ രൂപങ്ങള്‍ തിരിച്ചറിയുന്നതിനും അളന്ന് നോക്കുന്നതിനും 'ഗണിതനടത്തത്തിലൂടെ' രസകരമായി മനസ്സിലാക്കി. കുട്ടികളില്‍ എപ്പോഴും വിഷമമായി തീര്‍ന്നിരുന്ന ഭിന്നസംഖ്യാ പ്രശ്ന്നങ്ങള്‍, അളവുകള്‍ ലളിതമായ പ്രവര്‍ത്തനത്തിലൂടെ കുട്ടികളെ കൊണ്ട് കൈകാര്യം ചെയ്യിപ്പിക്കുന്നതിനുള്ള പരിശീലനം കൊടുത്തു. വസ്തുവിന്‍റെ വ്യാപ്തം, സാന്ദ്രത എന്നിവ പ്രവര്‍ത്തനങ്ങളിലൂടെ മനസ്സിലാക്കികൊടുത്തു. കെട്ടിടത്തിന്‍റെ അളവുകള്‍, പ്ലാന്‍, സ്ഥലം അളന്ന് തിരിക്കല്‍ എന്നിവ മേയ്സന്‍റെ സഹായത്തോടെ മനസ്സിലാക്കി കൊടുത്തു. കുട്ടികള്‍ക്ക് ഷര്‍ട്ട്, ചുരിദാര്‍ എന്നിവ തയ്ക്കുന്നതിനുള്ള പരിശീലനവും കൊടുത്തു. ഗണിതശാസ്ത്രവും ജ്യോതിശാസ്ത്രവും തമ്മില്‍ ബന്ധമുണ്ടെന്ന് മനസ്സിലാക്കിക്കാന്‍ വേണ്ടി വാനനിരീക്ഷണത്തിലൂടെ മനസ്സിലാക്കികൊടുത്തു. രണ്ട് ദിവസം നീണ്ട നിന്ന പരിശീലനപരിപാടി ഗണിതത്തോട് താല്പര്യം വളര്‍ത്തുന്ന രീതിയില്‍ ഉള്ളതായിരുന്നു.

Thanks for your post. Brc Certification in Saudiarabia
ReplyDelete