ഭിന്നശേഷി വാരാചരണം
ലോകഭിന്നശേഷി വാരാചരണത്തിന്‍റെ ഭാഗമായി സമഗ്രശിക്ഷ കേരള, അറക്കുളം ബി.ആര്‍.സി യുടെ നേതൃത്വത്തില്‍ വാഴത്തോപ്പ്, അറക്കുളം, കുടയത്തൂര്‍, മുട്ടം ഗ്രാമപഞ്ചായത്തുകളിലെ കിടപ്പിലായ എല്ലാ ഭിന്നശേഷി കുട്ടികളെയും അവരുടെ സ്ക്കൂളില്‍ എത്തിയ്ക്കുകയും, ജനപ്രതിനിധി, പി.ടി.എ എന്നിവരുടെ സാന്നിധ്യത്തില്‍ അസംബ്ലി നടത്തി കുട്ടികളെ ആദരിക്കുകയും ചെയ്തു. എല്ലാ സ്ക്കൂളുകളിലും അസംബ്ലി നടന്നു.
അറക്കുളം ബി.ആര്‍.സി യില്‍പ്പെട്ട 10 സ്ക്കൂളുകള്‍ ആണ് ഈ പരിപാടി വിജയിക്കുന്നതിനായി തിരഞ്ഞെടുത്തത്. ഇവരും പൊതുസമൂഹത്തിന്‍റെ ഭാഗമാണെന്നും അവരെ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്നും ഉള്ള ആശയം കുട്ടികളിലും അധ്യാപകരിലും എത്തിക്കാന്‍ ഈ പരിപാടിയിലൂടെ കഴിഞ്ഞു.
ചിത്രരചന, പോസ്റ്റര്‍ രചന
അറക്കുളം ബി.ആര്‍.സി യിലെ എല്ലാ സ്ക്കൂളുകളിലും ചിത്രരചന, പോസ്റ്റര്‍രചന മത്സരങ്ങള്‍ നടത്തി. ഭിന്നശേഷി സൗഹൃദ സമൂഹം, കൈത്താങ്ങ്, എന്നീ വിഷയങ്ങളെ ആസ്പദമാക്കി കുട്ടികള്‍ക്ക് നടത്തിയ മത്സരത്തില്‍ മികച്ച രചനകള്‍ തിരഞ്ഞെടുക്കുകയും, ഡിസംബര്‍ 3 ന് നടന്ന ദിനാചരണയോഗത്തില്‍ സമ്മാനാര്‍ഹരായ കുട്ടികള്‍ക്ക് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ടിന്‍റു സുബാഷ് മൊമന്‍റോ നല്‍കി.
വിളംബര റാലി
വിളംബരറാലിയുടെ ഭാഗമായി മൂലമറ്റം സെന്‍റ് ജോസഫ് അക്കാദമിയിലെ കുട്ടികള്‍ "ഒന്നാകാം ഉയരാം " എന്ന സന്ദേശം ഫ്ളാഷ് മൂലമറ്റം ബസ് സ്റ്റാന്‍റില്‍ നടത്തുകയുണ്ടായി. അറക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടോമി കുന്നേല്‍ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു കൊണ്ട് സന്ദേശം അറിയിച്ചു. ബി.ആര്‍.സി യിലെ റിസോഴ്സ് ടീച്ചേഴ്സും സെന്‍റ് ജോസഫ് അക്കാദമിയിലെ അധ്യാപകരും ഈ പരിപാടിക്ക് നേതൃത്വം വഹിച്ചു. റിസോഴ്സ് അധ്യാപിക സെലിന്‍ മാത്യു നന്ദി രേഖപ്പെടുത്തി.
ഡിസംബര്‍ 3
ഭിന്നശേഷി ദിനാചരണം
ഒന്നാകാം ഉയരാം
സമഗ്രശിക്ഷ ഇടുക്കി ബി.ആര്‍.സി യുടെയും ഓക്സ്ഫാം ഇന്ത്യയുടെയും സംയുക്താഭിമുഖ്യത്തില്‍ നടത്തിയ "ഒന്നാകാം ഉയരാം" ലോകഭിന്നശേഷി ദിനാചരണം ഡിസംബര്‍ 3-ാം തീയതി പൈനാവ് പൂര്‍ണ്ണിമ ഹാളില്‍ വെച്ച് നടത്തപ്പെട്ടു. ജി.വി.എച്ച്.എസ്.എസ് വാഴത്തോപ്പ് സ്ക്കൂളിലെ ഭിന്നശേഷി കുട്ടിയായ കൃഷ്ണരാജ് ന്‍റെ വീട്ടില്‍ നിന്ന് ആരംഭിച്ച ദീപശിഖ പ്രയാണം മറ്റൊരു ഭിന്നശേഷികുട്ടിയായ അമൃത സുനില്‍ ഏറ്റ് വാങ്ങിയതോടെയാണ് ദിനാചരണത്തിന് തുടക്കം കുറിച്ചത്. ദീപശിഖാ പ്രയാണത്തില്‍ പൈനാവ് സ്കൂളിലെ കുട്ടികളും, ക്ലാസ് ടീച്ചറും വാര്‍ഡ് മെമ്പറും, ബി.ആര്‍.സി അംഗങ്ങളും ഭിന്നാചരണത്തില്‍ വന്ന രക്ഷിതാക്കളും കുട്ടികളും പങ്കെടുത്തു.
ദിനാചരണം ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് റെജി മുക്കാട്ട് ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ ബി.പി.ഒ ശ്രീ. മുരുകന്‍ വി അയത്തില്‍ സ്വാഗതം പറയുകയും ചെയ്തു. യോഗത്തില്‍ വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്‍റ് റിന്‍സി സിബി അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ടിന്‍റു സുഭാഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ജോര്‍ജ്ജ് വട്ടപ്പാറ, വാര്‍ഡ് മെമ്പര്‍ അമ്മിണി ജോസ്, അംഗങ്ങളായ റീത്താ സൈമണ്‍, സെലിന്‍ പി.എം, പ്രഭ തങ്കച്ചന്‍, സുഭാഷ് പി.എസ്, അമല്‍ പി ജോസ്, ഓക്സ്ഫാം പ്രതിനിധി ശരത്ചന്ദ്ര എന്നിവര്‍ പങ്കെടുത്തു.
നവംബര്‍ 27 ന് എല്ലാ സ്ക്കൂളുകളിലും നടത്തിയ ചിത്രരചന, പോസ്റ്റര്‍ രചന മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് ഇന്നേ ദിവസം മൊമന്‍റോ നല്‍കി.
9 മണിക്ക് രജിസ്ട്രേഷന്‍ ആരംഭിച്ചു. ആറ് നിറത്തിലുള്ള ബാഡ്ജി നല്‍കി കുട്ടികളെ ഗ്രൂപ്പ് തിരിച്ചു. തുടര്‍ന്ന് മഞ്ഞുരുകല്‍ പ്രവര്‍ത്തനം നടത്തി. കുട്ടികളും രക്ഷിതാക്കളും വിവിധ നിറത്തിലുള്ള വിമാനം ഉണ്ടാക്കി പറത്തി. ഒന്നാകാം ഉയരാം എന്ന സന്ദേശം എത്തിക്കാന്‍ സാധിച്ചു. തുടര്‍ന്ന് വട്ടത്തില്‍ നിന്ന് മഞ്ഞുരുകല്‍ ഗാനം ആലപിച്ചു. ശേഷം ഓക്സ്ഫാം സംഘടന രക്ഷകര്‍ത്താക്കള്‍ക്കായി മോട്ടിവേഷന്‍ ക്ലാസ് നടത്തി. തുടര്‍ന്ന് കുട്ടികള്‍ക്കായി വിവിധ കലാകായിക മത്സരങ്ങള്‍ നടത്തി. വിജയികളായ കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുകയും, എല്ലാ കുട്ടികള്‍ക്കും പ്രോത്സാഹന സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തു. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പ്രത്യേകം മത്സരങ്ങള്‍ നടത്തി. സമാപന സമ്മേളനത്തില്‍ വാര്‍ഡ് മെമ്പര്‍ ശ്രീമതി അമ്മിണി ജോസ് എല്ലാ കുട്ടികള്‍ക്കും സമ്മാനം വിതരണം ചെയ്തു.

No comments:
Post a Comment