Monday, December 10, 2018

DISABILITY DAY

DISABILITY DAY


ഭിന്നശേഷി ദിനാചരണത്തിന് മുന്നോടിയായി 19/11/2018 ന് അറക്കുളം ബി.ആര്‍.സിയില്‍ നടന്ന ആലോചനായോഗത്തില്‍ എടുത്ത തീരുമാനമനുസരിച്ച്  21/11/2018 ന് ഐ.എച്ച്.ഇ.പി.ജി.യു.പി.എസ്  മൂലമറ്റത്ത് വച്ച് വാര്‍ഡ് മെമ്പര്‍ ടോമി വാളികുടത്തിന്‍റെ അദ്ധ്യക്ഷതയില്‍ ഭിന്നശേഷി ദിനാചരണത്തോട് അനുബന്ധിച്ച് നടക്കേണ്ട വാരാചരണ പരിപാടികളും, ദിനാചരണവിം മുഖ്യ അജണ്ടയാക്കി സ്വാഗത സംഘം കൂടുകയണ്ടായി. വാരാചരണ പ്രവര്‍ത്തനങ്ങളായി കൂട്ടയോട്ടം, നേര്‍ക്കാഴ്ച, പ്രമുഖരുടെ ആശംസാ ശേഖരണം, കിടപ്പിലായ കുട്ടികളുടെ ഭവന സന്ദര്‍ശനം, എല്ലാ സ്കൂളുകളിലും ചിത്ര രചനാ, പോസ്റ്റര്‍ രചനാ, ഉപന്യാസ മത്സരം എന്നിവ നടത്താന്‍ തീരുമാനിക്കുകയും ഭിന്നശേഷി ദിനാചരണം മൂലമറ്റം എച്ച്.ആര്‍.സി ഹാളില്‍ വച്ച് നടത്താന്‍ തീരുമാനിക്കുകയും ചെയ്തു. ഈ യോഗത്തില്‍ ബ്ലോക്ക് മെമ്പര്‍ ചെല്ലമ്മ ദാമോദരന്‍, സ്കൂള്‍ ഇന്‍- ചാര്‍ജ് ശ്രീ മാത്യു. പി.റ്റി.എ പ്രസിഡന്‍റ്,എം.പി.റ്റി.എ മെമ്പര്‍ ഹേമാ മാലിനി, ബി.പി.ഒ മുരുകന്‍ വി. അയത്തില്‍, ഐ.ഇ.ഡി.സി കണ്‍വീനിയര്‍ ബി.ആര്‍.സി.റ്റി  ഇ.എം കരീം, ബി.ആര്‍.സിയിലെ റിസോഴ്സ് അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു

ചിത്രരചന,പോസ്‌റ്റര്‍ രചന,ഉപന്യാസ മത്സരം (27/11/2018)
സ്‌കൂള്‍ തലം
അറക്കുളം ബി.ആര്‍.സി പരിധിയിലുള്ള 42 സ്കൂളുകളിലും 27/11/2018ന് ചിത്രരചനാ, പോസ്റ്റര്‍, ഉപന്യാസം മത്സരങ്ങള്‍ നടന്നു.- പോസ്റ്റര്‍ രചനാ എല്‍.പി, യു.പി,എച്ച്.എസ്,എച്ച്.എസ്.എസ്, വിഭാഗങ്ങളിലും ചിത്രരചനാ എല്‍.പി, യു.പി,എച്ച്.എസ്,എച്ച്.എസ്.എസ്, വിഭാഗങ്ങളിലും ഉപന്യാസം എല്‍.പി, യു.പി,എച്ച്.എസ്,എച്ച്.എസ്.എസ്,  വിഭാഗങ്ങളിലും ആണ് നടന്നത്. ഓരോ വിഭാഗത്തില്‍ നിന്നുമുള്ള മികച്ച ര ചനകള്‍ തിരഞ്ഞെടുത്ത് ബി.ആര്‍.സി തലത്തില്‍ വിജയികളെ കണ്ടെത്തി സമ്മാന വിതരണം നടത്തുകയും ചെയ്തു. ഭിന്നശേഷി സൗഹൃദ വിദ്യാലയം, ഉള്‍ച്ചേരല്‍ വിദ്യാഭ്യാസത്തിന്‍റെ ആവശ്യകതയും സാമൂഹ്യ പങ്കാളിത്തവും എന്ന വിഷയത്തെ ആസ്പദമാക്കിയാണ് രചനാ മത്സരങ്ങള്‍ നടന്നത്.


 








KOOTAYOTTAM(28/11/2018) MOOLAMTTOM TOWN

ദിനാചരണത്തിന്‍റെ പ്രാധാന്യം ജനങ്ങളില്‍ എത്തിക്കുന്നതിന്‍റെ ഭാഗമായി സമഗ്ര ശിക്ഷാ അറക്കുളം ബി.ആര്‍.സിയുടെ നേതൃത്വത്തില്‍ സെന്‍റ് ജോസഫ് അക്കാഡമി അറക്കുളവും, എസ്.എം.എച്ച്.എസ് എസ് അറക്കുളവും ജി.വി.എച്ച്.എസ്.എസ് മൂലമറ്റവും സംയുക്തമായി നടത്തിയ കൂട്ടയോട്ടം പൊതുജനങ്ങളില്‍ ഏറെ ശ്രദ്ധേയമായി. 28/11/2018 ന് അശോക ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച് മൂലമറ്റം ടൗണില്‍ അവസാനിച്ച കൂട്ടയോട്ടം ബഹു. കാഞ്ഞാറ് എസ്.ഐ ബിനോജ് എ ഫ്ളാഗ് ഓഫ് ചെയ്യുകയും സ്പോര്‍ട്സ് കൗണ്‍സില്‍ അംഗം ജില്ലാ പ്രസിഡന്‍റ് ശ്രീ. കെ. എല്‍ ജോസഫ്, പഞ്ചായത്ത് മെമ്പര്‍മാരായ ടോമി വാളികുളം, ശ്രീ കെ. ടി മാത്യു എന്നിവര്‍ മൂലമറ്റം ടൗണില്‍ ചേര്‍ന്ന സമാപന സമ്മേളനത്തില്‍ ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു. കൂട്ടയോട്ടത്തോടൊപ്പം സെന്‍റ്. ജോസഫ് അക്കാദമിയിലെ കുട്ടികള്‍ നടത്തിയ റോളര്‍ സ്കേറ്റിംഗ് ഷോയും കാണികളുടെ ശ്രദ്ധ ഏറെ പിടിച്ചു പറ്റാന്‍ കാരണമായി.






























NERKAZHCHA(29/11/2018) MUTTOM BUS STAND
ഭിന്നശേഷിക്കാരായ ആളുകള്‍ അനുഭവിക്കുന്ന പ്രയാസങ്ങളും വിഷമതകളും പൊതുജനങ്ങളിലേക്ക് എത്തിക്കാനായി അറക്കുളം ബി.ആര്‍.സിയുടെ നേതൃത്വത്തില്‍ മുട്ടം പ്രൈവറ്റ് സ്റ്റാന്‍ഡില്‍ വച്ച് ജി.എച്ച്.എസ്.എസ് മുട്ടം സ്കൂളിലെ കുട്ടികള്‍ അവതരിപ്പിച്ച തെരുവു നാടകവും ഏറെ ശ്രദ്ദ ആകര്‍ഷിച്ചു. നേര്‍ക്കാഴ്ച എന്ന പേരില്‍ എന്ന പേരില്‍ നടന്ന ഈ പ്രോഗ്രം മുട്ടം പഞ്ചായത്ത് പ്രസിഡന്‍റ്  ബഹു. കുട്ടിയമ്മ മൈക്കിള്‍ ഉദ്ഘാടനം ചെയ്യുകയും, പഞ്ചായത്ത് മെമ്പര്‍മാരായ ശ്രീമതി. ഷീല സന്തോഷ്, ശ്രീമതി ബീനാ ജോര്‍ജ്, സ്കൂള്‍ എച്ച്. എം ശ്രീമതി രമാ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു. മുട്ടം സ്കൂളില്‍ പഠിക്കുന്ന കുമാരി  അശ്വതി, മാസ്റ്റര്‍ ഷൈന്‍, മാസ്റ്റര്‍ അജിന്‍, യു.പി വിഭാഗം ടീച്ചര്‍ ശ്രീമതി സഫിയ എന്നിവര്‍ നടത്തിയ അഭിനയ മികവ് ഈ പ്രോഗ്രാം വിജയിപ്പിക്കുന്നതിന് മുഖ്യകാരണമായി. 




















 









 
ഗൃഹകേന്ദ്രീകൃത സന്ദര്‍ശനം (30/11
 /2018) കുട്ടികളുടെ വീടുകള്‍



കിടപ്പിലായ ഭിന്നശേഷി കുട്ടികളുടെ വീട് സന്ദര്‍ശനം 30/11/2018ന് വാഴത്തോപ്പ്, അറക്കുളം കുടയത്തൂര്‍ പഞ്ചായത്തുകളില്‍ നടന്നു. തദ്ധേശ സ്വയം ഭരണ സ്ഥാപന അംഗങ്ങള്‍, സഹപാഠികള്‍, സ്കൂള്‍ എച്ച്.എം, അധ്യാപകര്‍ ബി.ആര്‍.സി ട്രയിനേഴ്സ്, സി.ആര്‍.സി.സി റിസോഴ്സ് അധ്യാപകര്‍, എന്നിവരുടെ പങ്കാളിത്തത്തോടെ കുട്ടികളുടെ വീട് സന്ദര്‍ശിക്കുകയും സഹപാഠികള്‍ കലാപരിപാടികള്‍ അവതരിപ്പിക്കുകയും  കുട്ടിയെ കൊണ്ട് കേക്ക് മുറിക്കുകയും സന്തോഷം പങ്കിടുകയും ചെയ്തു.

































kaiyoppu(01.12.2018) പൊതുസ്ഥാപനങ്ങള്‍



ദിനാചരണത്തോടനുബന്ധിച്ച് പ്രമുഖ വ്യക്തികള്‍ക്ക് ഭിന്നശേഷി കുട്ടികള്‍ക്ക നല്‍കാനിള്ള ആശംസാശേഖരണത്തിന്‍റെ ഭാഗമായി വാശത്തോപ്പ്, അറക്കുളം, കുടയത്തൂര്‍, മുട്ടം എന്നീ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് റിസോഴ്സ് അധ്യാപകരുടെ നേതൃത്വത്തില്‍ എല്ലാ പൊതുസ്ഥാപനങ്ങളും, വിവിധ ഏജന്‍സികളിലും കയറിയിറങ്ങി അവരുടെ ആശംസകള്‍ ശേഖരിച്ചു. ബഹു. ജില്ലാ കളക്ടര്‍ ശ്രീ. ജീവന്‍ ബാബു കെ, ഐ.എ.എസ്, ബഹു. അഡീഷണല്‍ ജില്ലാ ജഡ്ജി, വി.ജി ശ്രീദേവി എന്നീ പ്രമുഖര്‍ കുട്ടികള്‍ക്ക് ആശംസ അര്‍പ്പിച്ച പ്രമുഖരില്‍ ഉള്‍പ്പെടുന്നു. ഓരോ പഞ്ചായത്തില്‍ നിന്നും  ലഭിച്ച ആശംസകള്‍ എല്ലാം ചേര്‍ത്ത് ഒരു ബുക്ക്ലറ്റ് ഉണ്ടാവുകയും ഭിന്നശേഷി ദിനാചരണത്തിന് ബഹു. ബ്ലോക്ക് മെമ്പര്‍ ശ്രീ, അകസ്തി അഴ കത്ത് പ്രകാശനം ചെയ്യുകയും ചെയ്തു.  
DISABILITY DAY 03/12/2018-IHEP GUPS MOOLAMATTOM

2018 - 19 വര്‍ഷത്തെ ഭിന്നശേഷി ദിനാചരണം 3/12/2018. തിങ്കളാഴ്ച മൂലമറ്റം എച്ച്. ആര്‍.സി ഹാളില്‍ വച്ച് നടത്തി. രാവിലെ 9.30 ന് റിസോഴ്സ് അദ്ധ്യാപകന്‍  ശ്രീ. നോബിള്‍ ഫ്രാന്‍സിസിന്‍റെ ഹോം ബേസ്ഡ് എഡ്യൂക്കേഷന്‍ നടത്തുന്ന അഭിനവ് ആര്‍. പിള്ള എന്ന കുട്ടിയുടെ വീടായ കാവുംപടിയില്‍ നിന്നും വാര്‍ഡ്മെമ്പര്‍ നിരോഷ അനീഷ്, അംഗനവാടി ടീച്ചര്‍, സഹപാഠികള്‍, ബി.ആര്‍.സി അംഗങ്ങള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ അഭിനവ് തെളിച്ച ദീപശിഖാ പ്രയാണം ആരംഭിക്കുകയും മൂലമറ്റം ടൗണില്‍ നിന്നും ഭിന്നശേഷി കുട്ടിയായ ആല്‍ബിന്‍ ബിജുവിന് ദീപശിഖ കൈമാറി 10 എ.എമ്മിന് പൊതുവേദിയില്‍ തെളിയിക്കുകയും ചെയ്തു. ദീപശിഘാ പ്രയാണത്തോടൊപ്പം അവരുടെ അറക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ. ടോമി കുന്നേല്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ  ആഗസ്തി അഴകത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാര്യ ശ്രീമതി, ശ്രീകല ഗോപി, ശ്രീമതി ലീന അഗസ്റ്റ്യന്‍, ബഹു.അറക്കുളം ബീ.ആര്‍.സി ബി.പി.ഒ ശ്രീ മുരുകന്‍ വി. അയത്തില്‍, ട്രയിനേഴ്സ്,സി.ആര്‍.സി. കോര്‍ഡിനേറ്റേഴ്സ്, സ്പെഷ്യല്‍ ടീച്ചേഴ്സ്, റിസോഴ്സ് അധ്യാപകര്‍, കുട്ടികള്‍, രക്ഷിതാക്കള്‍ എന്നിവര്‍ പങ്ക് ചേര്‍ന്നു.
    10 എമ്മിന് ജി.എച്ച്.എസ്,എസ് കുടയത്തൂരിലെ കാഴ്ചയില്‍ ബൂദ്ധിമുട്ട് നേരിടുന്ന കുട്ടികളായ കുമാരി. ഹരിതയും, കുമാരി രചനയും ഈശ്വര പ്രാര്‍ത്ഥനയോടെ പൊതുയോഗം ആരംഭിച്ചു. ബഹു. അറക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ. ടോമി കുന്നേല്‍ അദ്ധ്യക്ഷമായ യോഗത്തില്‍ ബഹു. അറക്കുളം ബി.പി.ഒ ശ്രീ മുരുകന്‍ വി. അയത്തില്‍ സ്വാഗതം അര്‍പ്പിക്കുകയും ബഹു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ അഗസ്തി അഴകത്ത് നവകേരള നിര്‍മ്മിതിക്കായി ഞങ്ങളും എന്ന ബിഗി ക്യാന്‍വാസില്‍ സന്ദേശം എഴുതി യോഗം ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിക്കുകയും ചെയ്തു. ശ്രീമതി. ലീന അഗസ്റ്റ്യന്‍, ശ്രീമതി. ശ്രീകല ഗോപി, ജനമൈത്രി പോലീസ് സബ്. അന്‍സ്പെക്ടര്‍ ശ്രീ. ഹരികുമാര്‍ പി.എ. ഐ.എച്ച്.ഇ.പി സ്കൂള്‍ ഇന്‍ചാര്‍ജ് ശ്രീ. മാത്യു എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കുകയും അവരുടെ സന്ദേശങ്ങള്‍ ബിഗ് ,ക്യാന്‍വാസില്‍ കുറിക്കുകയും ചെയ്തു. ബ്ലോക്ക് മെമ്പര്‍ ശ്രൂമതി. ശ്രീകല ഗോപി മത്സര വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു.   ഐ.ഇ.ഡി.സി കണ്‍വീനര്‍ ശ്രീ. ഇ എം കരീം കൃതജ്ഞത അര്‍പ്പിച്ചു. യോഗം അവസാനിച്ചു. ശേഷം കുട്ടികളുടെ വിവധങ്ങളായ കലാപരിപാടികള്‍ നടന്നു. കുട്ടികളും രക്ഷിതാക്കളും നവകേരളത്തിനുള്ളില്‍ ഉവരുടെതായ വാചകങ്ങളും, ചിത്രങ്ങളും വാക്കുകളും എഴതുന്നു.
    ഉച്ഛ ഭക്ഷണത്തിന് ശേഷം  കുട്ടികളെ 5 ഗ്രൂപ്പ് ആയി തിരിക്കുകയും ഓരോ ഗ്രൂപ്പിനെയും 5 കോര്‍ണറുകളിലായി ഒരുക്കിയിരിക്കുന്ന കളികളിലേക്ക് പങ്കാളികളാക്കുന്നു. ലക്കി ത്രോ, ബലീണ്‍ ചവിട്ടി പൊട്ടിക്കല്‍, മുന്തിരി കോരിയെടുക്കല്‍  കുപ്പിയില്‍


വെള്ളം നിറയ്ക്കല്‍, കസേരകളി എന്നിവ കുട്ടികളില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനും മാനസിക ഉല്ലാസത്തിനുള്ള അവസരങ്ങളായി മാറി. അമ്മമാര്‍ക്ക് വേണ്ടി നടത്തിയ ബലൂണ്‍ കളിയും സദസ്സിനെ ഏറെ രസിപ്പിക്കുന്നതായി തീര്‍ന്നു.
    8.30 പി.എമ്മിന് ഓരോ ഗ്രൂപ്പിലേയും പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുകയും ദിനാചരണത്തില്‍ പങ്കെടുത്ത എല്ലാ കട്ടികള്‍ക്കും ട്രോഫി വിതരണം ചെയ്യുകയും ചെയ്തു.  ഒരാഴ്ച നീണ്ടു നിന്ന ഈ പ്രോഗ്രാം വിജയിപ്പിക്കുവാന്‍ ബഹു. അറക്കുളം ബി.പി.ഒ ശ്രീ മുരുകന്‍ വി. അയത്തില്‍, ഐ.ഇ.ഡി.സി കണ്‍വീനര്‍ ബി.ആര്‍.സി ട്രയിനര്‍ ശ്രീ. ഇ എം കരീം, റിസോഴ്സ് അധ്യാപകന്‍ അഗസ്റ്റ്യന്‍ ജോസ്, മറ്റ് റിസോഴ്സ് അധ്യാപകര്‍ എന്നിവര്‍ നേതൃത്വം നല്‍കി. 





















































































































































 


No comments:

Post a Comment

ഇന്‍ക്ല്യൂസീവ് എജ്യുക്കേഷന്‍ - കലാ കായികം

  കേരള സര്‍ക്കാര്‍,പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്രശിക്ഷ കേരളം ഇടുക്കിയുടെ ആഭിമുഖ്യത്തില്‍ അറക്കുളം ബി.ആര്‍.സി യില്‍ ഉള്‍ച്ചേര്‍ക്കല്‍ വിദ്യ...