Thursday, November 19, 2020

TWINNING PROGRAMME

 കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍സംസ്ഥാനത്തെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. സ്കൂളുകളില്‍ പോകാന്‍ സാധിക്കാതെയും അധ്യാപകരെയും, സുഹൃത്തുക്കളെയുംകാണാനും ഇടപഴകാനും കഴിയാതെകുട്ടികള്‍ വീടുകളില്‍ അടച്ചിട്ടപ്പെട്ടിരിക്കുന്ന പ്രത്യേകസാഹചര്യവുംരോഗവ്യാപനവുംകുട്ടികളെയുംരക്ഷിതാക്കളെയുംവലിയ മാനസികസംഘര്‍ഷത്തിലാക്കിയിരിക്കുന്നു.

ഈ സാഹചര്യത്തില്‍ ബി.ആര്‍.സി കളിലെ ഭിന്നശേഷിക്കാരായകുട്ടികളെയുംരക്ഷിതാക്കളെയും പരിമിതി അനുഭവിക്കുന്നവരെഒപ്പംചേര്‍ത്ത് മുന്നേറുന്നതിനായി പ്രവര്‍ത്തിക്കുന്നവരുടെയുംകൂട്ടായ്മകളെമറ്റ് ബി.ആര്‍.സി കളിലെസമാന കൂട്ടായ്മകളുമായിഒരുമിച്ച്ചേര്‍ത്ത് മുന്നേറുന്നതിനായി "ജാലകങ്ങള്‍ക്കപ്പുറം" എന്ന പേരില്‍ട്വിന്നിംഗ് പ്രോഗ്രാംആരംഭിക്കുകയുണ്ടായി.












ഇടുക്കിജില്ലയിലെ അറക്കുളം ബി.ആര്‍.സി യും ആലപ്പുഴജില്ലയിലെതുറവൂര്‍ ബി.ആര്‍.സി യുംജാലകങ്ങള്‍ക്കപ്പുറം എന്ന പ്രോഗ്രാമിനുവേണ്ടി 14/11/2020 -ല്‍ശിശുദിനത്തോടനുബന്ധിച്ച്തുടക്കംകുറിച്ചു. ഈ പ്രോഗ്രാമിന് സ്വാഗതംആശംസിച്ചത് തുറവൂര്‍ ബി.ആര്‍.സി യിലെ ബി.പി.സി ശ്രീജശശിധരന്‍ ആണ്. ഈ ട്വിന്നിംഗ് പ്രോഗ്രാമിന്‍റെഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ച്  സംസാരിച്ചത് ഭിന്നശേഷിക്കാരനായ ആലപ്പുഴ ബി.ആര്‍.സി യുടെഅഖില്‍സുധികുമാര്‍ആയിരുന്നു. തുടര്‍ന്ന്എസ്.എസ്.കെ ആലപ്പുഴഡി.പി.സി സിദ്ധിക് എ, ഡി.പി.ഒ ഒ.എം. അനീഷ്, എ.ഇ.ഒ എസ്.ആര്‍ സുരേഷ്, തുടര്‍ന്ന്ഇടുക്കി ഡി.പി.ഒമൈക്കിള്‍ സെബാസ്റ്റ്യന്‍, അറക്കുളം എ.ഇ.ഒ കെവിരാജു,അറക്കുളം ബി.പി.സി മുരുകന്‍ വിഅയത്തില്‍എന്നിവര്‍ആശംസകള്‍ അര്‍പ്പിച്ചുസംസാരിച്ചു. ഈ ഉദ്ഘാടന കര്‍മ്മത്തിന് നന്ദി രേഖപ്പെടുത്തിയത് അറക്കുളം ബി.ആര്‍.സി ട്രെയിനര്‍ വിനീഷ്യാഎസ്ആയിരുന്നു.
ശിശുദിന സന്ദേശം നയിച്ചത് അറക്കുളം ബി.ആര്‍.സി യുടെ പരിധിയില്‍വരുന്ന എസ്.റ്റി.എച്ച്.എസ്തുടങ്ങനാട് 9-ാം ക്ലാസില്‍ പഠിക്കുന്ന ജോസിന്‍ സജിആയിരുന്നു. ഇംഗ്ലീഷ് പ്രസംഗം പറഞ്ഞ് ജോസിന്‍ ഏവരെയുംവിസ്മയിപ്പിച്ചു. തുടര്‍ന്ന്കുട്ടികളുടെകലാപരിപാടികള്‍ക്ക്തുടക്കംകുറിച്ചു. ആദ്യത്തെ ഒരുമണിക്കൂര്‍തുറവൂര്‍ ബി.ആര്‍.സി യുടെ നേതൃത്വത്തില്‍കുട്ടികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. വളരെമികവുറ്റകലാപരിപാടികള്‍ക്ക്ശേഷം അറക്കുളം ബി.ആര്‍.സി യുടെ അവസരംവന്നുചേര്‍ന്നു.
ഈ പ്രോഗ്രാമിന് അറക്കുളം ബി.ആര്‍.സി യുടെസ്പെഷ്യല്‍എജ്യുക്കേറ്റര്‍ സെലിന്‍ മാത്യു നേതൃത്വം നല്‍കി. ഏവര്‍ക്കുംശിശുദിനാശംസകള്‍ നേര്‍ന്നുകൊണ്ട്ഓരോകുട്ടികളെയുംടീച്ചര്‍ഈ പരിപാടിയിലേക്ക് ക്ഷണിച്ചു.

എല്‍.പിവിഭാഗം
1. അയ്മി സാജന്‍ (സെന്‍റ്തോമസ് എല്‍.പിതുടങ്ങനാട്)- ചാച്ചാജികവിത
2. ബെന്‍ജോസ്ഷാജി (ഐ.എച്ച്.ഇ.പി ജി.എല്‍.പി.എസ്കുളമാവ്)-
ജനറല്‍ നോളഡ്ജ്ക്വിസ്
3. അല്‍ഫോണ്‍സാജയിസണ്‍(എം.ജി.എസ്.സി മണിപ്പാറ) -ആക്ഷന്‍ സോങ്























യു.പിവിഭാഗം
1. ആഗ്നസ്സി.പി ( എസ്.ജി.യു.പി.എസ്മൂലമറ്റം)(ഗ്രീറ്റിംഗ്കാര്‍ഡ്മെയിക്കിംഗ്)
2. മിഷല്‍ഷാജി (എസ്.ജി.യു.പി.എസ്വാളത്തോപ്പ്)- ശിശുദിന പോസ്റ്റര്‍
3. റോഷന്‍കെ ആര്‍(എസ്.എം.യു.പി.എസ്മണിപ്പാറ) -ഫാന്‍സി ഡ്രസ്
4. അവിനാശ് കൃഷ്ണ (എസ്.ജി.യു.പി.എസ്മൂലമറ്റം)- കവിത
5. നിരഞ്ജന സന്തോഷ് (എല്‍.ബി.എം.എം. കുടയത്തൂര്‍)-ലളിതഗാനം.





























ഹൈസ്കൂള്‍, ഹയര്‍സെക്കണ്ടറിവിഭാഗം.

1. അക്ഷയ്രാജന്‍( ഏകലവ്യമോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍പൈനാവ് , 
ഇടുക്കി-ചാച്ചാജി - (ഫാന്‍സി ഡ്രസ്)
2. അജ്മിജലീല്‍(ജി.എച്ച്.എസ്.എസ്കുടയത്തൂര്‍, ലളിതഗാനം
3. ആല്‍ബിന്‍ ബിജു (ഐ.എച്ച്.ഇ.പിജി.എച്ച്.എസ്മൂലമറ്റം - നാടന്‍പാട്ട്.
4. നവനീത്രാജേഷ്(ഐ.എച്ച്.ഇ.പി.ജി.എച്ച്.എസ്കുളമാവ്)-(ദേശഭക്തിഗാനം)
5 ജോസിന്‍ സജി(എസ്.റ്റി.എച്ച്.എസ്തുടങ്ങനാട്)- ഇംഗ്ലീഷ്സ്പീച്ച്.
6. നെഹദിയ(ജി.വി.എച്ച്.എസ്.എസ്വാഴത്തോപ്പ്)- സ്പീച്ച്.
7. ജോബ് ബിജു( എസ്.ജി.എച്ച്.എസ്വാഴത്തോപ്പ്) ഗാനം






















ഈ കുട്ടികള്‍ കാലാപരിപാടിയില്‍ പങ്കെടുത്തു. അറക്കുളം ബി.പി.സി ശ്രീ മുരുകന്‍ വിഅയത്തില്‍ നന്ദിപ്രകാശനം നടത്തി. പ്രോഗ്രാം അവസാനിപ്പിച്ചു.

Monday, November 2, 2020

TALENT LAB










 

തെന്നല്‍ ഭിന്നശേഷികുട്ടികളുടെ പരിപാലനംവെബ്ബിനാര്‍ - തീയതി23/10/2020

 സമഗ്രശിക്ഷ അറക്കുളം ബി.ആര്‍.സി യുടെ നേതൃത്വത്തില്‍കോവിഡ്കാലയളവില്‍  ഭിന്നശേഷികുട്ടികളുടെശാരീരികവും, മാനസികവുമായ പരിപാലനം എങ്ങനെയാവണം എന്ന വിഷയത്തില്‍ രക്ഷകര്‍ത്താക്കള്‍ക്കായിവെബിനാര്‍സംഘടിപ്പിച്ചു. വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സെലിന്‍ വിഎംവെബിനാര്‍ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത്അംഗം അമ്മിണി ജോസ് അധ്യക്ഷയായി. ഇടുക്കിഗവ. മെഡിക്കല്‍ കോളേജ്അസി. പ്രൊഫ. ഡോ. ജനൈസ് മുണ്ടോടന്‍ ക്ലാസ് നയിച്ചു. ജില്ലാപ്രോഗ്രാംഓഫീസര്‍ ധന്യ പി വാസു, അറക്കുളംബ്ലോക്ക് പ്രോജക്ട്കോഓര്‍ഡിനേറ്റര്‍ മുരുകന്‍ വിഅയത്തില്‍, മിനു ജേക്കബ്, ആന്‍സി ഫിലിപ്പ് എന്നിവര്‍സംസാരിച്ചു. 





ദ്യുതി 2020 വൈറ്റ് ബോര്‍ഡ് അവബോധ വെബ്ബിനാര്‍ - തീയതി 08/10/2020

 സമഗ്രശിക്ഷ അറക്കുളം ബി.ആര്‍.സി യുടെ നേതൃത്വത്തില്‍  ഭിന്നശേഷിക്കുട്ടികളുടെ ഓണ്‍ലൈന്‍ പഠനം ഊര്‍ജ്ജിതമാക്കുന്നതിന്‍റെ ഭാഗമായി ദ്യുതി 2020 എന്ന പേരില്‍ ഒക്ടോബര്‍ 08 വ്യാഴാഴ്ച്ച രാവിലെ 10 മണിയ്ക്ക് ഗൂഗിള്‍ മീറ്റ് വഴി പരിശീലനം സംഘടിപ്പിച്ചു.  വിക്ടേഴ്സ് ചാനലിലൂടെ വരുന്ന ക്ലാസ്റൂം പ്രവര്‍ത്തനങ്ങള്‍ അനുരൂപീകരണം നടത്തി വൈറ്റ് ബോര്‍ഡ് എന്ന പദ്ധതിയിലൂടെ ഭിന്നശേഷിക്കുട്ടികളിലെത്തിക്കുന്നു. ഈ പ്രവര്‍ത്തനങ്ങളെക്കുറിച്ച്  അധ്യാപകരില്‍ കൂടുതല്‍ അവബോധ ഉളവാക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. ബി.ആര്‍.സി പരിധിയിലുള്ള  സ്കൂളുകളിലെ  പ്രഥമാധ്യാപകരും,  ഐ. ഇ.ഡി ചാര്‍ജ്ജുള്ള അധ്യാപകരുമാണ് ഈ പരിശീലനത്തില്‍ പങ്കെടുത്തത്. പരിപാടിയുടെ ഉദ്ഘാടനം അറക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടോമി ജോസഫ് കുന്നേല്‍ നിര്‍വ്വഹിച്ചു. സമഗ്രശിക്ഷ ഇടുക്കി ജില്ലാ പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ ബിന്ദുമോള്‍  ഡി അധ്യക്ഷത വഹിച്ച പ്രോഗ്രാമില്‍  പ്രോഗ്രാം ഓഫീസര്‍ ധന്യ പി വാസു പദ്ധതിവിശദീകരണം നടത്തി, ഡയറ്റ് ഫാക്കല്‍റ്റി അബ്ദുള്‍ നാസര്‍, അറക്കുളം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ വി രാജു, ബ്ലോക്ക് പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ മുരുകന്‍ വി അയത്തില്‍, എച്ച്.എം ഫോറം സെക്രട്ടറി സെലിന്‍ ജോസഫ് , എന്നിവര്‍ പ്രോഗ്രാമില്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.. കാഴ്ച്ച പരിമിതി, ഓട്ടിസം, കേള്‍വി ക്കുറവ്, ബുദ്ധി പരിമിതി, സെറിബ്രല്‍ പാള്‍സി ,പഠനവൈകല്യം എന്നീ വിഷയങ്ങളില്‍ സ്പെഷ്യല്‍ എഡ്യുക്കേറ്റേഴ്സായ ആന്‍സി ഫിലിപ്പ്, ചിപ്പി റ്റി കെ, സന്ധ്യാമോള്‍ സാബു, മിനു ജേക്കബ്, നിഷ ജേക്കബ്, സിന്ധുമോള്‍ വി കെ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഈ വിഭാഗങ്ങള്‍ക്കു വേണ്ടി വൈറ്റ് ബോര്‍ഡില്‍ നടന്നു വരുന്ന ക്ലാസുകളെകുറിച്ചും വിശദീകരിച്ചു. പ്രോഗ്രാമിന്‍റെ മോഡറേറ്ററായ ബി.ആര്‍.സി ട്രെയിനര്‍ വിനീഷ്യാ എസ്, സ്പെഷ്യല്‍ എഡ്യുക്കേറ്റേഴ്സായ നോബിള്‍ ഫ്രാന്‍സീസ്  എന്നിവര്‍ കൃതജ്ഞത അര്‍പ്പിച്ചു.













ഓണ്‍ലൈന്‍ തെറാപ്പി-(Insight programme)

 എസ്.എസ്. കെഇടുക്കി Insight programme എന്ന പേരില്‍ ഓണ്‍ലൈന്‍ തെറാപ്പിസേവനം 29/09/2020 മുതല്‍ അറക്കുളം ബി.ആര്‍.സി യുടെകീഴില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടിസംസെന്‍ററില്‍വരുന്ന   ഫിസിയോതെറാപ്പിആവശ്യമായകുട്ടികള്‍ക്ക്വിവരസാങ്കേതികവിദ്യയുടെസഹായത്തോടെവിവിധ രീതിയിലുള്ളതെറാപ്പികള്‍ നല്‍കിവരുന്നു. നിലവില്‍ 5 കുട്ടികള്‍ക്ക്ആഴ്ച്ചയില്‍ 3 ദിവസമാണ് ഓണ്‍ലൈന്‍ പരിശീലനം സാധ്യമാക്കുന്നത്.

കുട്ടികളുടെ പുരോഗതികള്‍ രക്ഷിതാക്കളുമായി ചര്‍ച്ച ചെയ്ത്വിലയിരുത്തുകയുംവളരെലളിതമായിരക്ഷിതാക്കുളുടെ പരിമിതിയില്‍ നിന്നുകൊ????ചെയ്യാന്‍ സാധ്യമാക്കുന്ന തെറാപ്പികളാണ് നല്‍കിവരുന്നത്.






ഏകദിന കൗണ്‍സലിംഗ്

 കോവിഡ് 19 വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍സംസ്ഥാനത്തിലെസ്കൂളുകള്‍ തുറക്കാത്തതിന്‍റെസാഹചര്യത്താലും, വീടുകളില്‍ നിന്നും പുറത്തിറങ്ങാന്‍ സാധിക്കാത്തതിനാലും അധ്യാപകരെയുംകൂട്ടുകാരെയും കാണാന്‍ കഴിയാത്തതിനാലുംവീടുകള്‍ മാനസികസംഘര്‍ഷംഉണ്ടാകുന്നിതിന്‍റെയുംസാഹചര്യം കണക്കിലെടുത്ത് നടത്തുന്ന എസ്.സി/എസ്.ടിവിഭാഗം, മലയോരമേഖലകളില്‍താമസിക്കുന്ന കുട്ടികള്‍ക്കായി നടത്തപ്പെടുന്ന ഏകദിന കൗണ്‍സില്‍ പ്രോഗ്രാം അറക്കുളം ബി.ആര്‍.സി യുടെകീഴിലുള്ള 5 സെന്‍ററുകളില്‍ നടത്തുകയുണ്ടായി.


ക്രമ  നം   നടത്തപ്പെട്ട സെന്‍റര്‍ തീയതി  ക്ലാസ് നയിച്ചത്     കുട്ടികളുടെഎണ്ണം

1        കമ്മ്യൂണിറ്റി ഹാള്‍       09/09/2020         ശശിമോന്‍ സാര്‍

2         മണിയാറന്‍കുടി       10/09/2020         ശശിമോന്‍ സാര്‍

3       ബി.ആര്‍.സി ഹാള്‍       14/10/2020   സൂര്യ പി എം                         5                                                                                    

4           നാടുകാണി                14/10/2020

14/10/2020 ല്‍ ബി.ആര്‍.സി ഹാളില്‍ ഈ കോവിഡ്കാലത്ത്കുട്ടികള്‍ക്ക് അനുഭവപ്പെടുന്ന ഭീതി അകറ്റുന്നതിന് ഒരു അവബോധ ക്ലാസ് ബി.ആര്‍.സി ഹാളില്‍കൗണ്‍സിലര്‍ ആയ സൂര്യ പി.എം ക്ലാസ് നയിക്കുകയുണ്ടായി. പരിസരശുചിത്വംആഹാരവും പോഷണവും, വ്യക്തിശുചിത്വംഎന്നീമേഖലകളെക്കുറിച്ച്കുട്ടികളില്‍ അവബോധം സൃഷ്ടിക്കുകയുംലഹരി ഉപയോഗത്തിന്‍റെ പ്രത്യാഘാതങ്ങളെക്കുറിച്ചുംജീവിതസാഹചര്യങ്ങളെതരണംചെയ്യുന്നതിനും ,ഒരുവ്യക്തിആര്‍ജ്ജിക്കേണ്ട കഴിവുകളെകുറിച്ചുംകുട്ടികളില്‍ നല്ല അവബോധം സൃഷ്ടിക്കുകയുണ്ടായി.









നേര്‍ക്കാഴ്ച്ച -ചിത്രരചന മത്സരം

 കുട്ടികള്‍ , രക്ഷിതാക്കള്‍, അധ്യാപകര്‍ എന്നിവരുടെകോവിഡ്കാലത്തെ പഠനാനുഭവങ്ങളെയുംജിവിതാനുഭവങ്ങളെയും ആധാരമാക്കിയുള്ളചിത്രരചനാ മത്സരങ്ങളുടെവിലയിരുത്തലിന് ബി.ആര്‍.സി തലസമിതിരൂപീകരിച്ച്സ്കൂള്‍തലത്തിലെമികച്ച ചിത്രരചനകള്‍ തിരഞ്ഞെടുത്തത് First , Second, Third Category തിരിച്ച്ജില്ലയിലേയ്ക്ക്അയച്ചു.









ONLINE ONAM CELEBRATION




 











ഓണ്‍ലൈന്‍ ഓണാഘോഷം(പായസം)

ബി.ആര്‍.സി നടത്തിയ ഓണ്‍ലൈന്‍ ഓണാഘോഷപരിപാടിയില്‍ 22 കുട്ടികള്‍ പങ്കെടുത്തു. ഓണപ്പാട്ട്, ആശംസാകാര്‍ഡ് നിര്‍മ്മാണം, എന്‍റെഓണപ്പൂക്കളം, ഓണവിഭവം, ഫാന്‍സി ഡ്രസ്, എന്നീ ഇനങ്ങളില്‍കുട്ടികള്‍ പങ്കെടുത്തു.


INEPENDENCE DAY CELEBRATION

 













ഓണ്‍ലൈന്‍സ്വാതന്ത്രദിനാഘോഷം

ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് വിവിധ ഇനങ്ങളിലായി 25 കുട്ടികള്‍ പങ്കെടുത്തു.

എല്‍.പി, യു.പി.എച്ച്.എസ്, എച്ച്.എസ്.എസ്വിഭാഗഹങ്ങളിലായി ഫാന്‍സി ഡ്രസ്, പതാക നിര്‍മ്മാണം, പ്രസംഗം , ദേശഭക്തിഗാനം , ക്വിസ്മത്സരംഎന്നീ ഇനങ്ങളില്‍കുട്ടികള്‍ പങ്കെടുത്തു.

ഇന്‍ക്ല്യൂസീവ് എജ്യുക്കേഷന്‍ - കലാ കായികം

  കേരള സര്‍ക്കാര്‍,പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്രശിക്ഷ കേരളം ഇടുക്കിയുടെ ആഭിമുഖ്യത്തില്‍ അറക്കുളം ബി.ആര്‍.സി യില്‍ ഉള്‍ച്ചേര്‍ക്കല്‍ വിദ്യ...